
കരളേ നിൻ കരിമിഴയിണയിൽ
കരിമഷിയെഴുതിയതാർക്കുവേണ്ടി?.
കരളിന്റെ കരയിൽ നിന്നൊരു
കവിത രചിച്ചതുമാർക്കു വേണ്ടി?.
കരളിന്റെ കരയിൽ നിന്നൊരു
കവിത രചിച്ചതുമാർക്കു വേണ്ടി?.
പൂക്കാലം പൂത്തു വിടർന്നു
പൂമണം വീശിയതാർക്കുവേണ്ടി?.
പുലരിപ്പൂ കുളിരിൽ പ്രണയം
പുളകിതമായതുമാർക്കു വേണ്ടി?.
പൂമണം വീശിയതാർക്കുവേണ്ടി?.
പുലരിപ്പൂ കുളിരിൽ പ്രണയം
പുളകിതമായതുമാർക്കു വേണ്ടി?.
തെളിനീല നിലാവിൽ കനവിൽ
കൗതുകമേകിയതാർക്കുവേണ്ടി?.
തെളിയുന്നിരുവദനസുഗന്ധിക
മധുരം മൊഴിഞ്ഞതിന്നാർക്കുവേണ്ടി?.
കൗതുകമേകിയതാർക്കുവേണ്ടി?.
തെളിയുന്നിരുവദനസുഗന്ധിക
മധുരം മൊഴിഞ്ഞതിന്നാർക്കുവേണ്ടി?.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക