അമ്മയുടെ സ്നേഹവും കരുതലും അനുഭവിയ്ക്കാൻ വിധിയില്ലാതെ പോയവളായിരുന്നു എന്റെ അനിയത്തിക്കുട്ടി.
ഒമ്പതാം വയസ്സിൽ നിശ്ചലമായി കിടക്കുന്ന അമ്മയുടെ ശരീരത്തിന് മുമ്പിൽ വിങ്ങി കരയുന്ന അവളുടെ മുഖമാണ് എപ്പോഴും മനസ്സിൽ.
വയസ്സറിയിച്ച കാലത്തു ആ ഏഴു ദിവസവും അവളുടെ മുറിയിൽ എനിക്ക് പ്രവേശനമില്ലായിരുന്നു.
അവളെ നോക്കിയതും, പരിപാലിച്ചതുമെല്ലാം അടുത്ത ബന്ധത്തിലുള്ള ചേച്ചിമാരും, അമ്മമാരുമായിരുന്നു. എന്നാലും അമ്മയില്ലാത്ത സങ്കടം എന്റെ കുട്ടി വല്ലാതെ അനുഭവിച്ചു.
അവളെ നോക്കിയതും, പരിപാലിച്ചതുമെല്ലാം അടുത്ത ബന്ധത്തിലുള്ള ചേച്ചിമാരും, അമ്മമാരുമായിരുന്നു. എന്നാലും അമ്മയില്ലാത്ത സങ്കടം എന്റെ കുട്ടി വല്ലാതെ അനുഭവിച്ചു.
ഏട്ടാ...
അമ്മയുണ്ടായിരുന്നെങ്കിൽ ഈ സമയം എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം വെച്ചുണ്ടാക്കി തന്നേനെ. എന്റെ മുടിയിൽ നിറയെ എണ്ണ പുരട്ടി ചീവിയൊതുക്കിയേനെ.
നോക്കിയേ ഏട്ടാ.
നമ്മടെ അമ്മയുടെ അത്രയും മുടി എനിക്കുണ്ട് ല്ലേ... !
ഇതു പറയുമ്പോഴും അവളുടെ മുഖം വാടിയിരുന്നു.

ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ നല്ലതും ചീത്തയും വേർതിരിച്ചു പറഞ്ഞൂ കൊടുക്കാൻ അവൾക്കു അമ്മയില്ലാതെ പോയി. എന്നാലും പരിമിതികൾ മനസ്സിലാക്കി തന്നെയാണ് അവൾ ജീവിച്ചതും.
ചോറു പാത്രത്തിൽ ഒരു ചെറിയ കല്ലു കിടന്നാൽപ്പോലും അമ്മയോട് വഴക്കിടുന്ന അച്ഛൻ അവള് വെച്ചുണ്ടാക്കുന്നതു സന്തോഷത്തോടെ കഴിച്ചു.
ഒരിക്കൽപ്പോലും അവളുടെ മനസ്സു വേദനിപ്പിച്ചു ഒരു വാക്കുപ്പോലും അച്ഛൻ പറഞ്ഞിട്ടില്ല.
മാസത്തിലുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ തലവേദനയും, വയറു വേദനയുമായി കിടക്കുമ്പോൾപ്പോലും എന്റെ വരവു കണ്ടാൽ എനിക്ക് വേണ്ടിയുള്ള ഭക്ഷണമൊരുക്കാൻ അവൾ എല്ല വേദനയും മറന്നു അടുക്കളയിൽ എത്തുമായിരുന്നു.
അമ്മയുടെ മരണ ശേഷം അച്ഛനോട് പലരും പറഞ്ഞതാണ് വേറൊരു കല്ല്യാണം കഴിക്കാൻ. കുട്ടികളെ നോക്കാനെങ്കിലും ഒരാളാകുമല്ലോയെന്ന്.
അവള് നോക്കിയതുപ്പോലെ എന്റെ കുട്ടികളെ ഇനി വരുന്നവൾ നോക്കണമെന്നില്ലല്ലോ. എന്റെ മക്കളുടെ സന്തോഷമാണ് എനിക്ക് വലുതെന്നു അച്ഛൻ മറുപടി പറയുമായിരുന്നു. മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന അവള് എന്റെ കുട്ടികൾക്ക് കാവല് കാണുമെന്ന് കൂടി പറയുമ്പോൾ അച്ഛന്റെ മിഴികൾ നിറയുമായിരുന്നു.
അവളെ ഒരുത്തന്റെ കൈക്കു പിടിച്ചു കൊടുത്തിട്ടു വേണം സമാധാനത്തോടെ മരിക്കാനെന്നു അച്ഛൻ ഇടയ്ക്കിടെ പറയുമ്പോൾ എന്റെ മനസ്സു വേദനിക്കും. അവള് ഈ വീടിറങ്ങി പോയാൽ എനിക്ക് പിന്നെ ആരാണുള്ളത് ?
ഇവള് വളരണ്ടായിരുന്നു. പഴയതുപ്പോലെ ഇരുന്നാൽ മതിയായിരുന്നു. എന്നു ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു.
പിന്നെ, ഏട്ടനൊരു പെണ്ണുക്കെട്ടി കഴിയുമ്പോൾ പിന്നെ എന്നെ ഓർക്കുകപ്പോലും ചെയ്യില്ല. എന്നവൾ തിരിച്ചും മറുപടി പറയുമായിരുന്നു.
*****************
*****************
വിവാഹ ദിവസം ഭർത്താവിന്റെ കൂടെ കാറിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് അതുവരെ അടക്കിപ്പിടിച്ചു വെച്ച സങ്കടം അണപൊട്ടി ഒഴുകിയത്. എന്റെ നെഞ്ചിലേക്ക് വീണു വാവിട്ടു കരഞ്ഞ അവളെ ആശ്വസിപ്പിക്കാൻ എനിക്കും കഴിഞ്ഞില്ല.
അയ്യേ..
ഇതെന്താ കൊച്ചു കുട്ടികളെപ്പോലെ. അത്ര ദൂരത്തൊന്നുമല്ലല്ലോ മോളെ നീ പോകുന്നത് ? എപ്പോൾ വേണമെങ്കിലും വരാമല്ലോ. ഇതു പറയുമ്പോഴും എന്റെ മിഴികളും നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.
ഇതെന്താ കൊച്ചു കുട്ടികളെപ്പോലെ. അത്ര ദൂരത്തൊന്നുമല്ലല്ലോ മോളെ നീ പോകുന്നത് ? എപ്പോൾ വേണമെങ്കിലും വരാമല്ലോ. ഇതു പറയുമ്പോഴും എന്റെ മിഴികളും നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ കൊലുസിന്റെ ചിരിയില്ലാതെ.
ആ കുപ്പിവളകളുടെ ശബ്ദമില്ലാതെ വീട് ഉറങ്ങി കിടന്നു.
ആ കുപ്പിവളകളുടെ ശബ്ദമില്ലാതെ വീട് ഉറങ്ങി കിടന്നു.
അവളുടെ വരവിനു വേണ്ടി ഞാനും അച്ഛനും കാത്തിരുന്നു. മാവിൻ കൊമ്പത്തിരുന്നൊരു കാക്ക കരയുമ്പോൾപ്പോലും അച്ഛൻ പറയുമായിരുന്നു.
എന്റെ മോള് വരുന്നുണ്ടെന്ന്.
എന്റെ മോള് വരുന്നുണ്ടെന്ന്.
അപ്പോഴും ഞാൻ വെറുതെ മനസ്സിൽ പറയും. അവള് വലുതാകണ്ടായിരുന്നു. ഇന്നും എന്റെ കൈ പിടിച്ചു നടക്കുന്ന ആ കുറുമ്പി മതിയായിരുന്നു... !
രചന: ഷെഫി സുബൈർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക