Slider

ഉമ്മ

0
നിന്റെ മുന്നിൽ വെച്ചു
നിന്റെ ഭർത്താവിനെ
ആ സ്ത്രീ ഉമ്മ വെച്ചപ്പോൾ
അതു കണ്ട്
നീ ഒന്നും പറഞ്ഞില്ലന്നോ ?
കൂട്ടുക്കാരിയുടെ ആ വാക്കുകൾ
കേട്ട് ഞാനവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു
എന്റെ പ്രവർത്തി കണ്ടു അത്ഭുതം കൂറി നിൽക്കുന്ന അവളെ നോക്കി
ഞാൻ പറഞ്ഞു.
ഒരു പെണ്ണിന്റെ യഥാർത്ഥ കർത്തവ്യം എന്താണെന്ന് നിനക്കറിയാമോ ?
പ്രസവിക്കുന്നതോ ?
മുലയൂട്ടുന്നതോ ?
മക്കളെ വളർത്തി വലുതാകുന്നതോ ഒന്നും അല്ലത്....,
അതെല്ലാം എല്ലാ പെണ്ണുങ്ങളും ചെയ്യുന്നതാണ്‌.
ഞാൻ പറഞ്ഞതൊന്നും
അവൾക്ക് മനസ്സിലായില്ലെന്ന്
അവളുടെ മുഖഭാവം കണ്ട്‌ മനസ്സിലാക്കിയ
ഞാൻ തന്നെ അവളോട് പറഞ്ഞു.
അത് മറ്റൊന്നുമല്ല
തന്റെ ഭർത്താവിനെ വ്യക്തമായി
അറിയുക അല്ലെങ്കിൽ മനസ്സിലാക്കുക എന്നുള്ളതാണ്
അകം കൊണ്ടും,
പുറം കൊണ്ടും...
സ്വന്തം ഭർത്താവിന്റെ
ആ വിരലൊന്ന് അനങ്ങിയാൽ.....
ആ മുഖഭാവമൊന്നു മാറിയാൽ...
ആ മനസ്സൊന്നു പിടഞ്ഞാൽ...
ആ കണ്ണുകളിൽ ഒരുനുള്ള് വിഷാദം നിറഞ്ഞാൽ...
ആ ഹൃദയമൊന്നു സന്തോഷിച്ചാൽ.....
അങ്ങിനെ എല്ലാം തൊട്ടറിയാൻ നമുക്കാവണം...
എന്നാലേ ഒരാളിലെ നന്മയും തിന്മയും നമുക്കു വേർതിരച്ചറിയാനാവൂ.....
നീ ഈ പറഞ്ഞ
അവർ അഥവാ ആ സ്ത്രീ
ജീവിതത്തിൽ ഏറ്റവും വിഷമിച്ചു
നിന്ന നേരം...,
സ്വന്തം ജീവിതം
തന്നെ തന്നിൽ നിന്നു കൈവിട്ടു പോകുമോ
എന്നു പോലും സംശയിച്ചു നിന്ന സമയം...,
ആത്മഹത്യാ ചെയ്താലോ
എന്ന് പോലും വിചാരിച്ചു നിന്ന നേരത്താണ്....,
അവർ തമ്മിൽ ഫേസ്ബുക്കിൽ വെച്ചു പരിചയപ്പെടുന്നത്.
ആ സൗഹൃദം ആ സ്ത്രീക്കൊരു മൃതസഞ്ജീവനിയായിരുന്നു.
പ്രശ്നങ്ങൾ ജീവിതത്തിൽ നിന്നു ഒരിക്കലും ഒഴിഞ്ഞു പോകില്ലായെന്നും അതിനെ ധീരമായി നേരിടുകയാണ് അതിനുള്ള മാർഗ്ഗമെന്നും...!
എന്നാൽ അതിനെ എങ്ങനെ നേരിടണമെന്നും എങ്ങിനെ തന്റെ പ്രശ്നങ്ങളെ സമീപിക്കണമെന്നും
ആ സൗഹൃദം കൊണ്ട്
എന്റെ ഭർത്താവവരെ പറഞ്ഞു മനസ്സിലാക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്തു.....!
അതു കൊണ്ടു തന്നെ പിന്നീട് അവർ തമ്മിൽ ആദ്യമായി പരസ്പരം നേരിൽ കണ്ടു മുട്ടിയപ്പോൾ....,
തന്റെ ജീവിതം തനിക്ക് തിരിച്ചു നൽകിയ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളോട് അവർക്ക് തോന്നിയ സന്തോഷവും സ്നേഹവും ഒരു മറയുമില്ലാതെ പ്രകടിപ്പിക്കാൻ അവർ തിരഞ്ഞെടുത്തത്
അവരുടെ ഹൃദയത്തിന്റെ വഴിയായിരുന്നു....,
നേരിൽ കണ്ടു മുട്ടിയപ്പോൾ അന്നവർ എന്റെ ഭർത്താവിനെ കെട്ടിപ്പിടിക്കുകയും അദേഹത്തിന്റെ കവിളിൽ ചുംബിക്കുകയും ചെയ്തു.....,
അതിൽ ഒരു തെറ്റും ഉള്ളതായി എനിക്ക് തോന്നിയില്ല....,
അതു മാത്രമല്ല അവർ
ഒളിച്ചിരുന്നോ മറഞ്ഞിരുന്നോ
അല്ലല്ലോ അതു ചെയ്തത്
എന്റെ കൺമുന്നിൽ വെച്ചല്ലെ...,
അല്ലെങ്കിലും നമ്മളിലെ ചില ഭാര്യമാർക്കെല്ലാം ഒരു തോന്നലുണ്ട്
" തന്റെ ഭർത്താവ് ഈ ഭൂമിയിൽ തന്നെയും മക്കളെയും മാത്രം സ്നേഹിച്ചാൽ മതിയെന്ന് "
നമ്മുടെയൊക്കെ പല കുടുംബങ്ങളും
ഒരു ഫ്ലാറ്റിന്റെ ഇട്ടാവെട്ടത്ത് ഒതുങ്ങിപ്പോയത് കുറച്ചൊക്കെ
ഈ സ്വാർത്ഥത കൊണ്ടാണ്.....!
അവർ ഒരു ഭർത്താവു മാത്രമല്ല,
പലരുടെയും
സുഹൃത്താണ്....,
സഹോദരനാണ്...
മകനാണ്...,
എന്നുള്ളതൊക്കെ പലപ്പോഴും
നമ്മൾ മറന്നു പോകുന്നു....!
എക്കാലത്തും
നമ്മൾ വിവാഹിതരായ സ്ത്രീകൾ എപ്പോഴും പറയുന്ന ഒരു പരാതിയുണ്ട്..,
അവർക്ക് പലപ്പോഴും
" സ്വന്തം വീട്ടിൽ പോയി നിൽക്കാൻ മാത്രം കഴിയുന്നില്ലെന്നത് "
എന്നാൽ സ്വന്തം വീട്ടുക്കാർ ഈ ചോദ്യം അവളോട് തന്നെ ചോദിച്ചാൽ അവൾ അവരോട് പറയും
ഞാനവിടെ ഇല്ലെങ്കിൽ ഒന്നും ശരിയാവില്ലമ്മേന്ന്....,
ചേട്ടന് സോക്സു പോലും
എവിടെയാ വെച്ചിരിക്കുന്നതു പോലും നിശ്ചയമില്ലയെന്ന്...,
സത്യത്തിൽ ആ സോക്സ് വീട്ടിൽ എവിടെയാണു വെച്ചിരിക്കുന്നതു
എന്നു പറഞ്ഞു കൊടുത്തോ
കാട്ടി കൊടുത്തോ
അവർക്ക് സ്വന്തം വീട്ടിലെക്കു
രണ്ടു ദിവസം നിൽക്കാനായി
പോകാവുന്ന പ്രശ്നമേയുള്ളൂ...,
എന്നാൽ തന്റെ കുടുംബത്തിന്റെ സുഖമമായ പ്രവർത്തനത്തിന് തന്റെ സാന്നിധ്യം വളരെ പ്രധാനമാണെന്നും...,
തന്റെ കുടുംബത്തിന്റെ നെടും തൂൺ താനാണെന്നും, താനില്ലെങ്കിൽ അവിടെ ഒരു കാര്യവും ശരിയായ വിധം നടക്കില്ലെന്നുമവൾ ഉറച്ചു വിശ്വസിക്കുന്നു....!
അതാണവൾ സ്വന്തം വീട്ടിലെക്കുള്ള വഴി പോലും തടഞ്ഞു വെച്ച് അവൾ അവിടെ തന്നെ നിൽക്കുന്നത്....!
സ്ത്രീകൾ എന്നും സ്ത്രീകൾ തന്നെയാണ്
ഭാര്യയായാലും
കാമുകിയായാലും
മകളായാലും
അമ്മയായാലും
അമ്മുമ്മയായാലും അമ്മായിഅമ്മയായാലും....!
എന്നാൽ
അതിനേക്കാൾ വലിയ മറ്റൊരു ഗുണം കൂടി അവർക്കുണ്ട്,
അത്
"
ഒരോ ഭാര്യയും എന്നും എപ്പോഴും
തന്റെ ഭർത്താവിനെയും കുടുംബത്തേയും കുഞ്ഞുങ്ങളെയും ചുറ്റിപ്പറ്റി നിൽക്കാൻ അത്രയേറെ ഇഷ്ടപ്പെടുന്നു "
എന്നതാണു കൂടുതൽ ശരി....!
ആരെയും കുറ്റപെടുത്തിയതല്ലാട്ടോ....
കാലം അങ്ങിനെയാണ്...,
മാറാൻ ആരും തയ്യാറാകുന്നില്ല.....,
നമ്മളെല്ലാം
സ്വയം മനസ്സിലാക്കി ജീവിതത്തിന്റെ അതിവേഗതയിൽ നിന്നിറങ്ങി
എന്നെങ്കിലും
നമ്മുടെ സ്വന്തം
ഹൃദയത്തിലൂടെ സഞ്ചരിച്ചു തുടങ്ങമ്പോൾ
എല്ലാം നമ്മളിലേക്ക് തന്നെ തിരിച്ചു വരും.....!
അന്ത്യചുംബനം "
എന്ന വാക്കിന്റെ അർത്ഥം നിങ്ങൾക്കു അറിയാമെങ്കിൽ നിങ്ങൾക്കു തന്നെ മനസ്സിലാവും,
ഒരോ ചുംബനത്തിന്റെയും അർത്ഥങ്ങളും അതിന്റെ മൂല്യങ്ങളും......!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo