Slider

ന്യൂനമർദ്ദം

0
Image may contain: 1 person, smiling, eyeglasses

“ഇരുന്നൂറ്റി മുപ്പത്താറ് പേർ മൊത്തം കടലില്‍ പോയി...
അതിൽ ഇരുന്നൂറ്റി മുപ്പത്തഞ്ചു പേരേയും രക്ഷപ്പെടുത്തി....”
“ഒരാള്‍ മാത്രമാണ് തിരിച്ചു വരാത്തത്.....”
“കോസ്റ്റൽഗാഡിനെയും നേവിയേയും രക്ഷാപ്രവർത്തനത്തിൽ ഇറങ്ങിയവരെയും മൊത്തത്തില്‍ പ്രശംസിക്കുന്നു.....”
“കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരിൽ മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്താന്‍ കഴിയുന്നത്.....
തിരച്ചില്‍ അവസാനിപ്പിച്ചു”
മുഖ്യമന്ത്രിക്ക് പ്രശംസയുടെ പെരുമഴ....
പത്രക്കാര്‍ വളഞ്ഞിട്ടു നടത്തിയ ചോദ്യങ്ങളിൽ നിന്നും ഒരുവിധം തടിയൂരി കാറില്‍ കയറി യാത്രയായി...
അഭയാർത്ഥി ക്യാംപ്
താല്കാലികമായി വെച്ച ടെലിവിഷൻ സെറ്റിന്റെ മുന്നില്‍ ആളുകള്‍ആർത്തു വിളിച്ചു ....
“മുഖ്യമന്ത്രി കീ ജയ്....
മുഖ്യമന്ത്രി കീ ജയ്...”
തകർത്തുപെയ്യുന്ന മഴയുടെ ആരവത്തിനു പുറമെ ആ ക്ലാസ് മുറികൾ ആഘോഷത്തിന്റെ അലയൊലിയിൽ അടുത്ത് ആർത്തട്ടഹസിക്കുന്ന കടലിന്റെയും കലിയോടെ കരയെ വിഴുങുമെന്ന ഭാവത്തോടെ തിരകളുടെ ഭയപ്പെടുത്തുന്ന ശബ്ദവും ആ സന്തോഷകടലിൽ മറഞിരുന്നു കുറച്ചുനേരത്തിനെന്കിലും.....
കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്ന മഴയുടെ നിലവിളിയിൽ ആ ഗവർമെന്റെ് സ്കൂളിന്റെ ഓടിട്ട മേൽകൂരകളിലൂടെ ചോർന്നൊലിച്ച ഒറ്റിവരുന്ന വെള്ളം ഒരു മൂലയില്‍ ഒരു പുതപ്പുചുറ്റി തന്റെ വിധിയെ പഴിച്ച് പിറുപിറുത്തു വിറച്ചു കൊണ്ടിരിക്കുന്ന മുഖത്തിലേക്ക് തിരഞുപിടിച്ച് വീണുകൊണ്ടിരുന്നു .....
മനസ്സിൽ ഭാരങൾ വന്നു വീഴുമ്പോൾ
അനാഥാലയത്തിന്റെ ഇരുട്ടുള്ള മുറിയില്‍ പുതപ്പുചുറ്റി സ്വയം ഒരു വിറയിലിൽ അകപ്പെടാറുള്ള അവള്‍ .....
കരയാറില്ല....
കരഞിട്ട് കാര്യമില്ല....
ദൈവം ഒരുപാട് കരയിക്കാൻ ശ്രമിച്ചു....
പക്ഷേ കരഞില്ല......
“ഒരാള്‍ മാത്രം രക്ഷപ്പെട്ടില്ല....”
“ഒരാള്‍ മാത്രം....”
അവൾ പിറുപിറുത്തു ....
ആർപ്പു വിളികൾ
ആഘോഷങൾ....
“ഒരാളുടെ എന്താ ജീവനല്ലെ....”
“അയാള്‍ക്ക് വേണ്ടപ്പെട്ടവര്‍ ഉണ്ടാവില്ലെ.....”
“അവരവർക്ക് എല്ലാം കിട്ടി....”
“ആഘോഷിക്കട്ടെ....”
“എല്ലാവരും ആഘോഷിക്കട്ടെ.....”
ഇരുട്ട് നിറഞ്ഞ ആ ആഘോഷ കൂട്ടത്തില്‍ നിന്നും അവള്‍ പതുക്കെ ഇറങ്ങി ....
ഇതുവരെ കഴിഞ്ഞ ആഴ്ചയിൽ നടന്ന വിവാഹത്തിന്റെ അവന്റെ കല്യാണ വസ്ത്രം മാത്രം അവള്‍ ചുറ്റിപിടിച്ച് അവളുടെ പുതപ്പിന്‍റെ അടിയില്‍ ഒളിപ്പിച്ച് പ്രാർത്ഥനയിലായിരുന്നു....
ഒരോ രക്ഷാബോട്ടുകൾ വരുമ്പോഴും ആരവങളിൽ അവനെ അന്വേഷിച്ചു ....
അവസാനം ബോട്ടും വന്നപ്പോള്‍ പിന്നെയും പ്രതീക്ഷ .....
പക്ഷേ ഉറപ്പാണ്
അവൻ വരും....
എന്റെ സ്നേഹത്തിന്റെ ചൂടറിഞവനാണ്....
അത് അവനെ ഓർമ്മകൾ നല്കി
അവസാനം വരെയും പിടിച്ചു നിർത്തും ....
അവൻ കരുത്തനാണ്.....
അവൻ എന്റെതുമാത്രമാണ്.....
അവള്‍ ചെറുതായി വിതുമ്പി.....
അവസാന കണക്കെടുത്തപ്പോൾ എല്ലാവരും വന്ന് എന്റെ ചുറ്റും കൂടിയപ്പോഴും....
അഴിച്ചിട്ട മുടികൾ ചുമരില്‍ പതിച്ച് പുതച്ചു
ചാരിയിരിക്കുന്ന ഞാൻ എല്ലാവരോടും അലറി പറഞ്ഞു ....
"അവൻ വരും...
അവന് ഈ ഭൂമിയിൽ ഞാന്‍ മാത്രമേ ഉള്ളൂ....
അവന് ആരുടെയും സഹായം വേണ്ട...
അവൻ കരുത്തനാണ്...."
അച്ഛന്മാരോടും അമ്മമാരോടും അവൻ തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ
അനഥാലയത്തിന്റെ അഴികളിലൂടെ പ്രകൃതിയോടും ദൈവത്തിനോടും സംസാരിച്ചപ്പോൾ ...
ഒരിക്കലും ആഗ്രഹിക്കാത്ത കുടുംബ ജീവിതം അടുത്തെത്തിയപ്പോള്‍ .....
എല്ലാവരും സമ്മതം തന്നു......
പുറത്ത് കനത്ത മഴ പെയ്ത് തമർക്കുന്നു....
പുതപ്പിനടിയിൽ അവന്റെ വസ്ത്രം നനയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച് അവള്‍ ആ മഴയെ മുഴുവന്‍ ആവാഹിച്ചു ആ ഇരുട്ടിലൂടെ മണലിലൂടെ അലറുന്ന കടലിനോട് പ്രതികാരം ചോദിക്കാനുള്ള ഭാവത്തോടെ കലിയോടെ നടന്നു നീങി.....
കല്യാണം തീരുമാനിച്ചതു മുതല്‍ അവനെ കാണാതിരിക്കാന്‍ കഴിഞില്ല....
കല്യാണ ക്വയറുകളിൽ ഞാൻ പാടുമ്പോൾ, പ്രാർത്ഥനക്കായ് ദൈവത്തിന്റെ മുൻപിൽ മുട്ടുകുത്തി നിൽകുമ്പോൾ,
കൂട്ടുകാരികളൊത്ത് ബൈബിള്‍ ക്ലാസിന് പോകുമ്പോൾ.....
എല്ലായിടത്തും അവന്‍ ഒളിഞിരുന്നെന്നെ കണ്ണിറുക്കി......
രാത്രികളിൽ അനാഥാലയത്തിന്റെ ജനലഴികളിൽ ഒളിച്ചുചാടി വന്ന് മെല്ലെ എന്റെ ചുണ്ടുകളിൽ അവനമരുമ്പോൾ ....
പെട്ടെന്നു് മറ്റുള്ളവരുണരുമ്പോൾ എന്റെ ചുണ്ടുകളെ അടർത്തി ഓടി മതിൽചാടുന്ന കിറുക്കൻ.....
കല്യാണം കഴിക്കുന്നതിന് മുൻപ് അവളെ കാണുകയോ വർത്തമാനം പറയുകയോ ചെയ്യരുതെന്ന കർശന നിർദ്ദേശം അവനങ്ങനെ പലപ്പോഴായി ആരും കാണാതെ തെറ്റിച്ചുകൊണ്ടിരുന്നു.....
കടൽ തിരകളുടെ ഉയരങ്ങള്‍ അവള്‍ക്ക് ആ ഇരുട്ടില്‍ വളരെ ദൂരത്തുനിന്ന് കണ്ടു തുടങ്ങി ....
"എവിടെ അവൻ...."
അവളുടെ കൈപിടിച്ചു നടന്ന് മധുവിധുനാളുകളിൽ അവളിൽ പടർന്ന്
അവളുടെ മുടികളെ കുത്തിപിടിച്ച്
അധരങളെ ഊറ്റികുടിച്ച്
പരസ്പരം ഇണചേർന്ന്
രാവുകളിൽ ഇരിക്കാറുള്ള ആ കരയിലെ പടുവൃക്ഷം പോലും ചെരിഞു വീഴാറായി.....
"എനിക്കു് ഈ ഭൂമിയിൽ ആരുമില്ല...
ഇതുവരെ എന്തിനോ വേണ്ടി ജീവിച്ചു....
ഇപ്പോള്‍ നീ വന്നത് എന്റെ ഹൃദയത്തെ പിളർന്നാണ്....
ചോരയൊലിക്കുന്ന എന്റെ ഹൃദയത്തില്‍ കുഞു നാമ്പുകൾ മുളപ്പിച്ചിരിക്കുന്നു....
ജീവിക്കാനുളള കൊതിയുടെ....
അമ്മ മരിച്ചപ്പോള്‍ പിന്നെ ഒറ്റക്കായിരുന്നു....
എല്ലാം ഒറ്റക്ക്...."
ആ പടു വൃക്ഷത്തിന്‍റെ ചുവട്ടില്‍ എന്റെ മടിയില്‍ കിടന്ന് വിതുമ്പുന്ന അവന്റെ ചെറിയ താടിരൊമങളിൽ എന്റെ നീളൻ മൂക്കുകളുടെ അഗ്രം പതുക്കെ തടവിയപ്പോൾ അവനെന്നെ പുണർന്ന നിമിഷങ്ങള്‍....
തെളിഞ ആകാശം...
"പത്തു ദിവസമായി പണിക്കു പോയിട്ടു് ..."
"ഇങ്ങിനെ നിന്റെ അവിട്ടിലിരുന്നാൽ അടുപ്പു പുകയില്ല...."
"ഇന്നു ഞാന്‍ പോകും കടലില്‍ ..."
രാവിലെ ഉണർന്നപ്പോൾ കാപ്പി കൊടുത്ത എന്നെ വലിച്ചു അവന്റെ രോമാവൃതമായ ശരീരത്തിലേക്ക് അടുപ്പിച്ചപ്പോൾ...
ഞാന്‍ അവന്‍റെ മാറത്തെ രോമം തടഞ്ഞു ചിണുങി...
"പോയാല്‍ എപ്പൊ വരും ...."
"ഉച്ചക്ക് പോയാല്‍ നാളെ പുലർച്ചയാവുമ്പൊ എത്തും...."
അവന്‍ യാത്രപറഞ്ഞിറങി
രണ്ടു പ്രാവശ്യം തിരിച്ചു വന്ന് ഉമ്മറത്തെ വാതിലിന്റെ മറവില്‍ രണ്ടു പ്രാവശ്യം പുണർന്നു.....
പിന്നെയും തിരിച്ചു വരാന്‍ നോക്കിയപ്പൊ ഞാനിറങിചെന്നു ആ മണലിലൂടെ എന്റെ കാലുകള്‍ പൂഴ്ത്തി അവനൊപ്പം
അവനെകൊണ്ട് പുറപ്പെടാന്‍ പോകുന്ന ആ ബോട്ടിനടുത്തേക്ക്....
ദൂരെ നിന്നും എനിക്കു കേൾക്കാമായിരുന്നു അവനെ കളിയാക്കി ചിരിക്കുന്ന അവന്‍റെ കൂട്ടുകാരുടെ ബഹളം...
അതിഭയാനകശബ്ദം.....
കൂരാകൂരിരുട്ടിൽ കൊടും മഴയിൽ...
ആഞുവീശുന്ന കാറ്റിൽ...
അതിഭയാനകമായ തിരകൾ ആഞടിക്കുന്ന തീരങ്ങളില്‍ ....
ഒരോന്നായി കടപുഴകി വീഴുന്ന ആ ഭികരരാത്രിയിൽ...
അനാഥത്വത്തിൽ നിന്ന് ഒരാഴ്ച അവധി തന്ന് വീണ്ടും അനാഥത്തിലേക്ക് വലിച്ചഴിക്കപ്പെട്ട മുറിഞ മനസ്സുമായ്
അവൾ അവനെ അന്വേഷിച്ചു ആ തിരകളുടെ ഇടയിലേക്കു് നടന്നു കയറി.....
"അവനെ ഒന്നുകില്‍ നീ കാണിക്കുക അല്ലെങ്കില്‍ അവൻ പോയിടത്ത് എന്നെയും എത്തിക്കുക ...."
ആ പുതപ്പിന്റെ അടിയില്‍ ഒളിപ്പിച്ച അവന്റെ വസ്ത്രങ്ങള്‍ മാറോട് ചേർത്ത് പിടിച്ച് അവള്‍ ആ അലറുന്ന തിരകളുടെ ഇടയിലേക്കു് പാഞുകയറുമ്പോൾ.....
തിരകൾ കലിയടങാതെ സർവ്വതിനേയും സംഹാരതാണ്ഢവമാടി ഒരുവളുടെ കരളിന്റെ നൊമ്പരമറിയാതെ ആഞടിച്ചുകൊണ്ടേയിരുന്നു...
-ഷാലി അബുബക്കർ-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo