
കായൽക്കരയിലെ മരത്തണലിൽ അവർ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.
വിനീതും കൃഷ്ണയും
വിനീത് അവനാണ്.കൃഷ്ണ അവനെന്നോ അവളെന്നോ വേർതിരിവില്ലാത്ത ഒരു വർഗ്ഗത്തിന്റെ പ്രതിനിധി ....
അവനിലും അവളിലും ഒന്നാം സ്ഥാനത്തിന് മത്സരം നടക്കുമ്പോൾ ... പരീക്ഷ എഴുതാതെ തന്നെ മൂന്നാം സ്ഥാനം നൽകപ്പെട്ട വർഗ്ഗത്തിന്റെ പ്രതിനിധി ...
ഒരു സ്ത്രീയുടെ ആത്മാവ് വഹിക്കുന്ന....
ആ ശരീരത്തെ അവളെന്നു തന്നെ വിളിക്കാം.
ആ ശരീരത്തെ അവളെന്നു തന്നെ വിളിക്കാം.
അതായിരിക്കും അവളും ഇഷ്ടപ്പെടുന്നത്.
കാലുകൾ നീട്ടി വെച്ച് കൃഷ്ണയിലേക്ക് ചാരിയിരുന്ന് നോട്ടം അലസമായി തിരിച്ച് അസ്തമയത്തിന്റെ ഭംഗി കാണുകയാണ് വിനീത്.
പരന്നു കിടക്കുന്ന കായലിനക്കരെ മരങ്ങളുടെ കൺപീലികൾക്കു പിന്നിലെ അസ്തമയം കണ്ട് സ്വയമറിയാതെ കൃഷ്ണയും വിനീതിലേക്ക് ചാഞ്ഞു.
തമ്മിൽ താങ്ങായി സ്വയം നഷ്ടപ്പെട്ട് അങ്ങനെ ഇരിക്കെ..... ആ കണ്ടുമുട്ടലും ആസ്വാദ്യമായി അലിഞ്ഞു തീരുന്ന നിമിഷങ്ങളെ നഷ്ടബോധത്തോടെ അവർ തിരിച്ചറിഞ്ഞു.
"ഒന്നും പറയാതെയുള്ള ഈ ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂറൊന്നു കഴിഞ്ഞു.
ഒരു തീരുമാനമെടുക്കാൻ നിനക്കെന്തു കൊണ്ട്
സാധിക്കുന്നില്ല കൃഷ്ണാ ?
സാധിക്കുന്നില്ല കൃഷ്ണാ ?
പരസ്പരം അറിഞ്ഞു തുടങ്ങിയിട്ട് വർഷം നാല് കഴിഞ്ഞു.
ഒരുമിച്ചൊരു ജീവിതം തുടങ്ങിക്കൂടെ നമുക്ക്.
ഞാനിക്കാര്യം എടുത്തിടുമ്പോഴൊക്കെ നീ ഒഴിഞ്ഞു
മാറുകയാണ്."
മാറുകയാണ്."
" ഒഴിഞ്ഞു മാറുന്നതല്ല വിനൂ....
നിനക്കെല്ലാം അറിയാം.... ഞാനെന്താണെന്നും എങ്ങനെയാണെന്നും .... എല്ലാം ...
ആണിന്റേയും പെണ്ണിന്റെയും ലോകമാണ് ഇത്
ഇവിടേക്ക് വഴി തെറ്റി വന്ന കുറച്ച് മനുഷ്യരിൽ പെട്ടവളാണ് ഞാനും.
ഞാൻ എന്തിനിങ്ങനെ ജനിച്ചു എന്നറിയില്ല ....
കുഞ്ഞായിരിക്കുമ്പോൾ അമ്മയുടെ സാരി ചുറ്റി പാവക്കുട്ടിയേയും കൈയ്യിലെടുത്ത് കളിക്കുമ്പോൾ
അമ്മയും ചേച്ചിയും കളിയാക്കി ചിരിക്കും.
അമ്മയും ചേച്ചിയും കളിയാക്കി ചിരിക്കും.
കളിപ്പാട്ടങ്ങൾക്ക് പോലും ആൺ പെൺ നിയമങ്ങളുണ്ടിവിടെ.
ചേച്ചീയുടെ കയ്യിലെ കുപ്പിവളകളുടേയും കാലിലെ പാദസരത്തിന്റേയും കിലുക്കം കേൾക്കുമ്പോൾ
കൊതി തോന്നും.
കൊതി തോന്നും.
ഇടക്ക് ചേച്ചി അറിയാതെ അവളുടെ ഉടുപ്പുകളെടുത്തിട്ട് കണ്ണെഴുതി പൊട്ടു തൊട്ട് കണ്ണാടിയുടെ മുന്നിൽ ചെന്ന് നോക്കും.
എന്ത് ഭംഗിയായിരുന്നെന്നോ.... എന്നെ കാണാൻ ...
ഞാൻ പെൺകുട്ടിയായിരുന്നു.പക്ഷെ എന്റെ ശരീരം ....
സ്വന്തം സ്വത്വത്തെ ഉള്ളിലടക്കി മറ്റെന്തിനെയൊക്കെയോ പോലെ നടിച്ചും നടന്നും
ആരോടും കൂട്ടു കൂടാൻ തോന്നാതെ എപ്പോഴും
ഒറ്റക്കായിരുന്നു ഞാൻ.
ആരോടും കൂട്ടു കൂടാൻ തോന്നാതെ എപ്പോഴും
ഒറ്റക്കായിരുന്നു ഞാൻ.
എന്നോടൊപ്പം എന്റെ ഏകാന്തതയും വളർന്നു.
വീട്ടിലും നാട്ടിലും ഈ ഭൂമിയിൽ തന്നെയും എന്റെ നിലനിൽപ്പെന്താണെന്നറിയാതെ .....
കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും താങ്ങാനാകാതെ...
സ്വന്തം ശരീരത്തിൽ തൃപ്തി കണ്ടെത്താനാകാതെ....
മരണത്തെക്കുറിച്ച് ചിന്തിച്ച് തള്ളി നീക്കിയ എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്.
പിന്നീടെപ്പോഴോ തിരിച്ചറിഞ്ഞു.
ഞാനെന്താണോ .... അതു തന്നെയാണ് ഞാൻ എന്ന്.
അതു തന്നെയാണ് എന്റെ നിയോഗമെന്ന്.
അവിടുന്നങ്ങോട്ട് ഞാൻ എവിടേയും തല ഉയർത്തി പിടിച്ചേ നിന്നിട്ടുള്ളൂ ...
ഈ ലോകം പല രീതിയിലും അപമാനിക്കാൻ ശ്രമിക്കുമ്പോൾ....
ഒത്തിരി തവണ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇവിടം എന്നെ പോലെയുള്ളവരുടേതു കൂടിയാണെന്ന്.
ഒത്തിരി തവണ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇവിടം എന്നെ പോലെയുള്ളവരുടേതു കൂടിയാണെന്ന്.
ഞാനും ഈ ഭൂമിയുടെ അവകാശികളിലൊരാളാണെന്ന്....
ഇന്ന് ഞാൻ സ്വതന്ത്രയാണ്..... എല്ലാ അർത്ഥത്തിലും
പിന്നെ ഈ നാട്ടിലെത്തി .... നിന്നെ കണ്ടു ...
രണ്ടു വഴികളിലൂടെ കടന്നു പോയിരുന്ന നമ്മൾ.... എപ്പോഴോ ഒരുമിച്ച് യാത്ര ചെയ്ത് തുടങ്ങി...
അത് മറ്റൊരു നിയോഗം ".
"ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളല്ലേ കൃഷ്ണാ..
എനിക്കറിയേണ്ടത് നിന്റെ പാസ്റ്റിനെക്കുറിച്ചല്ല.
നമ്മുടെ ഭാവിയെക്കുറിച്ചുള്ള നിന്റെ തീരുമാനമാണ്. "
"വിനൂ... നമ്മളെന്നേ ഒന്നായി കഴിഞ്ഞിരിക്കുന്നു.
നമ്മുടെ ഭൂതവും ഭാവിയുമെല്ലാം ഈ സ്നേഹം തന്നെയല്ലേ....
പിന്നെ ചില ഉടമ്പടികൾ .... അതിന്റെ ആവശ്യമുണ്ടോ....
അതിന്റെ പ്രായോഗികതയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?
നിന്റെ മാതാപിതാക്കൾ .... ചുറ്റുപാടുകൾ... അവരെല്ലാം ഈ ബന്ധത്തെ അംഗീകരിക്കുമോ?
നിന്റെ കുഞ്ഞിനെ ഓമനിക്കാൻ കാത്തു നിൽക്കുന്ന അവരോട് എന്നെക്കുറിച്ച് എന്തു പറയും നീ? "
" ഞാൻ നിന്നെ സ്നേഹിക്കുന്നു. കൃഷ്ണാ ....
അതിലപ്പുറം എനിക്കൊന്നും അറിയില്ല. അറിയുകയും വേണ്ട...
നിന്നെ ഞാൻ ആഗ്രഹിക്കുന്നത് ... നീ എന്താണോ ....
അങ്ങനെ തന്നെയാണ് ....
അങ്ങനെ തന്നെയാണ് ....
നിന്റെ ഉയിരും ഉടലും എനിക്കൊപ്പം വേണം എപ്പോഴും ...."
"സ്നേഹം കൊണ്ട് നീ എന്നെ കെട്ടിയിടാൻ ശ്രമിക്കുകയാണ് വിനൂ..
എന്റെ കൂടെ ചേരുമ്പോൾ ഈ സമൂഹത്തിന് മുന്നിൽ നീ പരിഹാസ്യനാകും.
അങ്ങനെ ഏതെങ്കിലും ഒരു നിമിഷം നീയും മാറി ചിന്തിച്ചു പോയാൽ ...
അന്നായിരിക്കും ഞാൻ ഏറ്റവും കൂടുതൽ വേദനിക്കുന്നത്.
കരാറെഴുതി സ്വന്തമാക്കുന്നത് മാത്രമല്ല വിനൂ....... സ്നേഹം
ഒന്നും നഷ്ടപ്പെടുത്താതെ തന്നെ നമ്മൾ പരസ്പരം
നേടിയതല്ലേ....
നേടിയതല്ലേ....
ഞാനെന്നേ നിനക്ക് സ്വന്തമായതല്ലേ ....
ഈ സ്നേഹം അതിങ്ങനയേ ആകാൻ പാടൂ...
അതാണ് ശരി .....
എന്നും നിന്റെ ഉള്ളിൽ ഇതുപോലെ ജീവിക്കണം എനിക്ക് ..."
"എനിക്ക് നിന്നെ മനസ്സിലാകുന്നില്ല കൃഷ്ണാ ....
ഹൃദയത്തിന്റെ ഒരു ഭാഗം കൊണ്ട് നീയെന്നെ ചേർത്തു പിടിക്കുമ്പോൾ ... മറു ഭാഗം കൊണ്ട് നീയെന്നെ അകറ്റുകയാണ്."
"അതൊക്കെ നിന്റെ വെറും തോന്നലാണ്. വിനു...
ഈ ജീവിതത്തിൽ എനിക്ക് ചില ലക്ഷ്യങ്ങളുണ്ട്. എന്നെ പോലെയുള്ളവരുടെ കൂടെ ...
അവർക്കൊപ്പം നിന്ന് .... അവർക്കും കൂടി വേണ്ടി ജീവിക്കണം.
അവർക്കൊപ്പം നിന്ന് .... അവർക്കും കൂടി വേണ്ടി ജീവിക്കണം.
ഓടി ഓടി തളർന്നു പോകുമ്പോൾ നിന്റെയടുത്തേക്ക് ഇടക്ക് വരും ഞാൻ
ഇത് പോലെ.... ഇവിടെ വന്നിരുന്ന്.... നിന്റെ മടിയിൽ തല ചായ്ച്ച് ......
നിന്റെ കണ്ണിലെ നക്ഷത്ര വെളിച്ചത്തോട് കിന്നാരം പറയാൻ...
അതു മതി .... അത്രക്ക് മതി ... നമുക്ക് "
ഇഷ്ടങ്ങളേയും അനിഷ്ടങ്ങളേയും ക്ഷണിക്കപ്പെട്ടും ക്ഷണിക്കപ്പെടതെയും വരുന്ന എല്ലാ ചിന്തകളേയും വകഞ്ഞു തുടച്ചു മാറ്റി അകത്തളം ഒരു പോറൽ പോലുമേൽക്കാതെ ശാന്തമാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു.
ചുട്ടുപഴുത്ത മരുഭൂമിയിൽ പെയ്തിറങ്ങുന്ന ധാര മുറിയാത്ത വർഷത്തിന്റെ അനുഭൂതിയിലെന്ന പോലെ
ഉടലുമുയിരും അടിമുടി കുതിരുവോളം അവർ ഉരിയാടാതെയും അനങ്ങാതെയും നിന്നു.
ഉടലുമുയിരും അടിമുടി കുതിരുവോളം അവർ ഉരിയാടാതെയും അനങ്ങാതെയും നിന്നു.
അകലങ്ങളെല്ലാം കൂടുതൽ അകലുന്ന ആ
നേരപ്പഴുതിൽ അവർക്കിടയിൽ അകലം നന്നേ കുറവായി ...
നേരപ്പഴുതിൽ അവർക്കിടയിൽ അകലം നന്നേ കുറവായി ...
കൂടണഞ്ഞ കിളികൾ പോലെ വാക്കുകൾ ചിറകൊതുക്കി , നിറഞ്ഞ മിഴികളും പൂട്ടി അവനിൽ നിന്നും മടങ്ങുകയാണ് അവൾ .....
അവൾ സ്ത്രീയല്ല..
അവൾ പുരുഷനല്ല ....
അവൾ മനുഷ്യനാണ്....
പച്ചയായ മനുഷ്യൻ...
അവൾ പുരുഷനല്ല ....
അവൾ മനുഷ്യനാണ്....
പച്ചയായ മനുഷ്യൻ...
അഞ്ജു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക