നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിരിഞ്ഞ പാലിൽ കൊഴിഞ്ഞ പല്ല്,!!

Image may contain: 1 person

'കെട്ട്യാൻ കെട്ടിയ താലിച്ചരടിൽ നിന്നും എന്നെ മോചിപ്പിക്കു സർ,
വക്കീലിന്റെ മുന്നിലിരുന്ന് യുവതി അപേക്ഷയുടെ സ്വരത്തിൽ വിലപിച്ചു,
''വേണ്ട സർ, ആ താലിച്ചരട് പൊട്ടിയ്ക്കരുത്, അതെങ്ങാനും പൊട്ടിയാൽ മൂക്കു കയറില്ലാത്ത മൂരിയെ പോലെയാകും ഇവൾ , ഒരു താക്കീതോടെ യുവതിയുടെ ഭർത്താവ്,
''ഇല്ല സർ എനിക്ക് തലാഖ് വേണം, എനിക്ക് പിരിയണം, !!
''വക്കീൽ രണ്ടു പേരേയും മാറി മാറി നോക്കി,
നോട്ടം യുവതിയിലുറപ്പിച്ച് ചോദിച്ചു,
';പിരിയുവാനുളള കാരണം, ?
''എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണെന്ന് അറിയത്തില്ലായിരുന്നു, !!
''ആരുടെ കെട്ട്യോന്റെയോ ?
''അതിയാന്റെയല്ല, കാപ്പി അനത്താനെടുത്ത കവർ പാലിന്റെ ഡേറ്റ് കഴിഞ്ഞതാണെന്ന് പിന്നീടാ അറിഞ്ഞത്, ''പിരിഞ്ഞു പോയ പാലും കൊണ്ട് നീ കാപ്പിയെടുക്കും അല്ലേടീ, എന്നലറി കൊണ്ട് ഇതിയാനെന്റെ പ്രൊഫൈൽ പിക്ചറിനിട്ട് ഒറ്റയടി, !! ഷെയർ ചെയ്ത പോസ്റ്റു പോലെ മുഖം കുത്തി ഞാൻ കാപ്പി പാത്രത്തിലേക്ക് വീണു, !
ശൊ, കഷ്ടം, എന്നിട്ടോ, ?
''എന്നിട്ടെന്താകാനാ വായിൽ നിന്ന് കൊളളാവുന്ന നല്ലൊരു പല്ല് ,പിരിഞ്ഞ പാലിൽ വീണ് വെന്ത് വെന്ത് നീന്തി നീന്തി ചത്തു, !!
''പിരിഞ്ഞ പാലിൽ കൊഴിഞ്ഞ പല്ല്, !അല്ലേ,
!
''സാറിന് തെറ്റി, കൊഴിഞ്ഞ പല്ല് പിരിഞ്ഞ പാലിൽ, അതാ ശരി, സാറ് തെറ്റിക്കല്ലേ സാറെ,
''ഓകെ, മൗനമായിട്ടിരിക്കുന്ന യുവാവിനോട് വക്കീൽ ചോദിച്ചു,
''എന്താടോ പ്രശ്നം, ?
''കസേരയിൽ ഒന്നിളകിയിരുന്നതിനു ശേഷം യുവാവ് പറയാൻ തുടങ്ങി,
''സാറിനറിയോ, കല്ല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ ഇവളെന്നെ പീഡിപ്പിച്ചു, !!
';ങേേേേ, !! വക്കിൽ സ്തംഭിച്ചിരുന്നു,
ആദ്യരാത്രിയിലെ പുരുഷ പീഡനമോ ? ശിവ ശിവ !!
പിന്നെ ആരാന്റെ ആദ്യരാത്രി യിലെ പീഡന കഥ അറിയാൻ പൂതി കേറി കസേരയിൽ ഒന്നാടി കളിച്ച് ആകാംക്ഷ യോടെ യുവാവിന്റെ മുഖത്തേക്ക് നോക്കി വക്കീൽ പറഞ്ഞു,
''പറയൂ, ആ കഥ പറയൂ, ആദ്യരാത്രിയിലെ പുരുഷ പീഡന കഥ പറയൂ, !!
''ആദ്യരാത്രി മന്ദം മന്ദം കടന്നു വന്ന ഇവളുടെ കൈയ്യിൽ പാലുണ്ടായിരുന്നു,' സർ, !!
''യെസ് യെസ് ആദ്യരാത്രി യും ഈ പാലും തമ്മിൽ ആരാണ് ലിങ്ക് ചെയ്തത്, ??ലക്ഷങ്ങൾ വാങ്ങുന്ന സ്ത്രീധനത്തോടൊപ്പം പാലും ഫ്രീ ഇപ്പം പാലിനൊക്കൊ എന്താ വില, ! ങാ പറയൂ, എന്നിട്ട്, !
''ആ പാല് ഇവൾ എനിക്കു തരാതെ എന്നെ കൊതിപ്പിച്ചു ഒറ്റവലിക്കകത്താക്കി, , അതൊരു പീഡനമല്ലേ സർ, !അന്നു തുടങ്ങിയ പീഡനമാണു സർ,!
''വക്കീലിന് ദേഷ്യം വന്നു, ഷക്കീലേടെ ഫോട്ടോ കാണിച്ച് അടൂർ ഗോപാലക്യഷ്ണന്റെ സിനിമ കണ്ട പ്രേക്ഷകന്റെ മുഖഭാവത്തോടെ അയാളിരുന്നു ,!
യുവാവ് തുടർന്നു,
''സർ, പീഡനമെന്നത് സ്ത്രീകൾ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നമല്ല, പുറം ലോകമറിയാത്ത നിശബ്ദമായ പീഡനങ്ങളിൽ കിടന്നു പിടയുന്ന പുരുഷന്മാരും സമൂഹത്തിലുണ്ട്, സ്ത്രീകളേക്കാളും, ക്ഷമയും, സഹനവും ഉളളതു കൊണ്ട് ഇരകളാകുന്ന പുരുഷൻ മൗനം പാലിക്കുന്നു എന്നു മാത്രം, !!
''സ്ത്രീ എങ്ങനെയാണ് പുരുഷനെ പീഡിപ്പി്ക്കുന്നത്,?
''പുരുഷന്റെ പീഡനം മ്യഗീയമാണെങ്കിൽ,
സ്ത്രിയുടെ പീഡനം പൈശാചികമാണ്, പൈശാചികമായ ഒരവയവം സ്ത്രിയിലുണ്ട്, ?
''അതെതാണ്, ?
''നാക്ക്, സ്ത്രിയുടെ വായിൽ നിന്ന് പെറ്റ് വീഴുന്ന വാക്കുകൾക്ക് ചീറി പാഞ്ഞു വരുന്ന ബുളളറ്റിനേക്കാളും ശക്തിയുണ്ട്, ഇവളുടെ നാക്ക് പിഴുത് സംസ്ക്കരിച്ചെടുത്താൽ അണുബോംമ്പിനേക്കാളും ശക്തിയുളള ബോംമ്പുണ്ടാക്കാം, !!
''ശിവ ശിവ, !!
യുവതി ചാടി എണീറ്റു,
നിർത്തു, സർ, മതിയായി,ഞാനിനി ഒരു നിമിഷം പോലും വെയ്റ്റ് ചെയ്യില്ല, എനിക്കിപ്പം പിരിയണം, പിരിഞ്ഞ പാലിൽ വെന്തുരുകിയ എന്റെ പല്ലിന്റെ അവസ്ഥ ഇങ്ങേർക്ക് വരും,, പ്ളീസ് എനിക്ക് ഡിവോഴ്സ് തരൂ, !!യുവതി അലറി, !!
''എന്നാപ്പിന്നെ ഈ അണുബോംമ്പിനെ താനങ്ങ് ഉപേക്ഷിക്കടോ, !?
''നോ, ഒരിയ്ക്കലും ഞാനത് ചെയ്യില്ല സർ, !!
വക്കീൽ യുവതിയെ നോക്കി പറഞ്ഞു,
''കണ്ടോ, ഇതാണ് സ്നേഹം, ഇതാണ് ഭർത്താവ് , ഈ സ്നേഹം നിങ്ങൾ തിരിച്ചറിയണം, ഇത്രയധികം പീഡനങ്ങൾ സഹിച്ചിട്ടും അയാൾ ഡിവോഴ്സിന് തയ്യാറല്ല, അത്രയ്ക്ക് സ്നേഹമുണ്ട് അയാൾക്ക്, !നിങ്ങളോട്, !!ൂ
''അവൾ അതിശയം കലർന്ന മുഖഭാവത്തോടെ ഭർത്താവിനെ നോക്കി,
വക്കീൽ എഴുന്നേറ്റ് അയാളുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു ,
''ഭാര്യയോട് അത്രയ്ക്ക് സ്നേഹമുളളതു കൊണ്ടല്ലേ താങ്കൾ ഡിവോഴ്സിന് തയ്യാറാകാത്തത്, !!!
''യുവാവ് ചുണ്ടിലൊരു പരിഹാസ ചിരി വരുത്തിക്കൊണ്ടു പറഞ്ഞു,
''ഇവളെ ഞാൻ ഡിവോഴ്സ് ചെയ്താൽ, മറ്റൊരുവൻ ഇവളെ കെട്ടും, ആ കെട്ടുന്നവന്റെ ശാപം കൂടി എന്റെ തലയിൽ വീഴും, ആ ശാപമേല്ക്കാനുളള ത്രാണി എനിക്കില്ല വക്കിലേ, അതു കൊണ്ടാ, !!
''യുവതി ആറ്റംബോംമ്പാകുന്നതിനു മുന്നേ വക്കീൽ ''ഇപ്പം വരാട്ടോ, '' എന്നും പറഞ്ഞ് മുറിക്ക് പുറത്തേക്കിറങ്ങി, !!!
============\===
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot