
നാളായി നേടിയ പലതുണ്ടു പറയാതെ
മാറാലയിന്നും പുണർന്നിടാതെ.
ഓർമ്മിച്ചു കൊണ്ടെനിക്കോമനിക്കാനും
മിഴികൾക്കിടക്കൊന്നു പെയ്യുവാനും.
മാറാലയിന്നും പുണർന്നിടാതെ.
ഓർമ്മിച്ചു കൊണ്ടെനിക്കോമനിക്കാനും
മിഴികൾക്കിടക്കൊന്നു പെയ്യുവാനും.
കാലം കവിളിൽക്കവിത കുറിച്ചതും
നോവിന്റെ തീമുനയാളിത്തിമിർത്തതും
പോരിൻ ശപഥമൊരോർമയായ് തീർന്നതും
കാണുന്നു തിമിരക്കാഴ്ച്ച പോലെ.
നോവിന്റെ തീമുനയാളിത്തിമിർത്തതും
പോരിൻ ശപഥമൊരോർമയായ് തീർന്നതും
കാണുന്നു തിമിരക്കാഴ്ച്ച പോലെ.
വേനൽ മഴ തീർത്ത നേർത്ത നിശ്വാസത്തിൽ
ചേർന്ന വിയർപ്പിൻ നനുത്ത കണങ്ങളാൽ
ഓർമ്മകൾ വാർമുകിൽ തീർക്കും നിറങ്ങളിൽ
ചേർന്നു നിൽക്കുന്നുവാ നിറമാല കൂടുവാൻ.
ചേർന്ന വിയർപ്പിൻ നനുത്ത കണങ്ങളാൽ
ഓർമ്മകൾ വാർമുകിൽ തീർക്കും നിറങ്ങളിൽ
ചേർന്നു നിൽക്കുന്നുവാ നിറമാല കൂടുവാൻ.
by: Viju Kannapuram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക