സൈനുക്കാ ..."!!
"എന്താ മോളേ..?
"ഞാന്‍ നിങ്ങളോട് പറഞ്ഞത് കാര്യത്തിൽ തന്നെയാണ് ട്ടോ .."
അപ്പോ നിനക്ക് വിഷമാവില്ലേ ...?
"ഏയ് ഇല്ല ഇക്കാ
എല്ലാവരുടേം സന്തോഷമാണ് എനിക്ക് വലുത് ഉമ്മയും പൂവിയുമൊക്കെ ഒാരോന്ന് പറയുന്നത് കേൾക്കാറില്ലേ ..?

"എന്ന ശരി നാളെ തന്നെ അന്വേഷിക്കാം ലേ"
"ഉം"
സൈനുവിന് ഒരു മൂളൽ മാത്രം മറുപടി നൽകി ലിയ അപ്പുറത്തേക്ക് തിരിഞ്ഞ് കിടന്നു ...
"ഉം"
സൈനുവിന് ഒരു മൂളൽ മാത്രം മറുപടി നൽകി ലിയ അപ്പുറത്തേക്ക് തിരിഞ്ഞ് കിടന്നു ...
" പാവം എന്റെ മോള് .. അതൊക്കെ ദൈവം തരുന്ന ഭാഗ്യമല്ലേ എനിക്ക് അത് അർഹിച്ചിട്ടില്ല " ഒരു നെടു നിശ്വാസത്തോടെ മനസ്സില്‍ മന്ത്രിച്ച് അയാള്‍ നിസ്സഹായനായി പുറം തിരിഞ്ഞ് കിടക്കുന്ന ലിയയെ ഒന്ന് നോക്കി...
തേങ്ങുന്നുണ്ടായിരുന്നു ആ ഹൃദയം അടക്കാന്‍ കഴിയാത്ത സങ്കടം ഒരു പൊട്ടിക്കരച്ചിലായി മാറി...
"മോളേ.... "
"മ്"
ആ കരച്ചിലിനിടയിലും അവള്‍ വിളികേട്ടു...
"ഇങ്ങോട്ട് നോക്കിയേ..."
ഇക്കയുടെ കണ്ണിലേക്ക് "
"മോളേ.... "
"മ്"
ആ കരച്ചിലിനിടയിലും അവള്‍ വിളികേട്ടു...
"ഇങ്ങോട്ട് നോക്കിയേ..."
ഇക്കയുടെ കണ്ണിലേക്ക് "
തിരിഞ്ഞ് കിടക്കാന്‍ മടിച്ച ലിയയെ അയാള്‍ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചു
" ഇക്കാടെ മോള് വിഷമിക്കരുത് .. നിന്നെ സങ്കടപ്പെടുത്താനോ നിന്റെ കണ്ണുനീര്‍ കാണാനോ അല്ല ഈ സൈനു നിന്റെ കഴുത്തില്‍ മഹറ് ചാർത്തിയത് ,നിന്നെ ഭാര്യയായി സ്വീകരിച്ചത് , പടച്ച തമ്പുരാന് നമുക്ക് അങ്ങനെയൊന്ന് വിധിച്ചിട്ടില്ലയെങ്കിൽ ക്ഷമയോടെ നമുക്ക് അതില്‍ പൊരുത്തപ്പെടാൻ ശ്രമിക്കാം ...
അതുവരെ എന്റെ മോളുടെ കുഞ്ഞ് ഞാനും എന്റെ കുഞ്ഞ് നീയുമാണ്.

ഒരു കുഞ്ഞിന് വേണ്ടി എന്റെ ജീവിതത്തില്‍ നിനക്ക് മാത്രമുള്ള സ്ഥാനം കളയാനും അത് മറ്റൊരു പെണ്ണുമായി പങ്ക് വെക്കാനും ഈ സൈനുവിന് താൽപര്യമില്ല "
അവളുടെ നെറ്റിയില്‍ ഒരു ചുടുചുംബനം നൽകി പറഞ്ഞ ഈ വാക്കുകള്‍ അവസാനിക്കുമ്പോൾ അവളുടെ കണ്ണുകള്‍ നിയന്ത്രണം വിട്ട് നിറഞ്ഞൊലിക്കുകയായിരുന്നു...
"ഇനി എന്നത്തേയും പോലെ എന്റെ മോള് ദേ ഈ ചുണ്ടില്‍ ഒരു ചക്കര ഉമ്മ തന്നേ...!!
തന്റെ മൃദുലമായ കൈകള്‍ കൊണ്ട് സൈനുവിന്റെ കവിളുകളിൽ പിടിച്ചമർത്തി അവളുടെ ചുണ്ടുകളിലേക്ക് ചേര്‍ത്ത് ചൂടോടെ ലിയ ഒരുമ്മ കൊടുത്തു
കുറച്ച് സമയം നീണ്ടു നിന്ന ആ ചുംബനം
രണ്ടു പേരെയും വികാരഭരിതരാക്കി.... എല്ലാ സുഖങ്ങളും ആവോളം ആസ്വദിച്ചവർ തളർന്നുകിടന്നു..
രണ്ടു പേരെയും വികാരഭരിതരാക്കി.... എല്ലാ സുഖങ്ങളും ആവോളം ആസ്വദിച്ചവർ തളർന്നുകിടന്നു..
അഞ്ച് വർഷം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള സമയം പടച്ച തമ്പുരാന്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ലല്ലോ എന്ന് ലിയ സങ്കടപ്പെട്ടു...
ഒന്നിനും കൊള്ളാത്തവൾ എന്ന അമ്മായിയമ്മയുടെ പരിഹാസ വാക്കുകള്‍ അവളുടെ കാതുകളെ ഇടക്കിടെ ഒാർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ...
അയൽവാസികളോട് സംസാരിക്കുമ്പോൾ നാത്തൂൻ പൂവി പറയാറുള്ള മച്ചിയെന്ന പ്രയോഗവും ഒരു കൊള്ളിയാൻ പോലെ കാതിലെത്തുന്നു..
എന്നിട്ടും വിധിയെന്ന് ആശ്വസിച്ച് ലിയയും എനിക്ക് കുട്ടിയായി എന്റെ ലിയ മതിയെന്ന് സൈനുവും മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു ....
സദാ അവള്‍ പടച്ച റബ്ബിനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചു
സദാ അവള്‍ പടച്ച റബ്ബിനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചു
അതിനിടക്ക് സൈനുക്കയുടെ പെങ്ങൾ പൂവിയുടെ കല്ല്യാണം ഏകദേശം ശരിയായി ..
പ്രായം ഒത്തിരി ആയിട്ടുണ്ട് അത്യാവശ്യം വിദ്യാഭ്യാസവുംഉണ്ട് എന്തായിട്ടെന്താ കാണാന്‍ വലിയ സൗന്ദര്യമില്ലാത്തത് കൊണ്ട് വരുന്നവർക്കൊന്നും അവളെ ഇഷ്ടപ്പെടുന്നില്ലായിരുന്നു
പ്രായം ഒത്തിരി ആയിട്ടുണ്ട് അത്യാവശ്യം വിദ്യാഭ്യാസവുംഉണ്ട് എന്തായിട്ടെന്താ കാണാന്‍ വലിയ സൗന്ദര്യമില്ലാത്തത് കൊണ്ട് വരുന്നവർക്കൊന്നും അവളെ ഇഷ്ടപ്പെടുന്നില്ലായിരുന്നു
ആരെങ്കിലും അയൽവാസികളോ കുടുംബങ്ങളോ കല്ല്യാണം വിളിക്കാന്‍ വരുമ്പോള്‍ അപ്പുറത്ത് മാറി നിന്ന് കരയും പാവം ....
"അൽഹംദുലില്ലാഹ് " സൈനുക്കയുടെ വായില്‍ നിന്നും ആ വാര്‍ത്ത കേട്ടതിൽ ലിയക്ക് സന്തോഷമായി...
തന്നെ എത്രമാത്രം കുറ്റം പറഞ്ഞാലും തന്റെ ഇക്കയുടെ പെങ്ങളല്ലേ എന്ന് കരുതി ആശ്വസിക്കും പിന്നെ കല്ല്യാണവും കഴിയാത്തതല്ലേ അതിന്റെയൊക്കെ വിഷമം കൊണ്ട് ഒാരോന്ന് പറയുന്നതാണ്..
തന്നെ എത്രമാത്രം കുറ്റം പറഞ്ഞാലും തന്റെ ഇക്കയുടെ പെങ്ങളല്ലേ എന്ന് കരുതി ആശ്വസിക്കും പിന്നെ കല്ല്യാണവും കഴിയാത്തതല്ലേ അതിന്റെയൊക്കെ വിഷമം കൊണ്ട് ഒാരോന്ന് പറയുന്നതാണ്..
എന്തായാലും ഈ കല്ല്യാണമെങ്കിലും ഒന്ന് നടന്ന് കാണണേ എന്ന് ലിയ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചു
ദിവസങ്ങക്ക് ശേഷം വയറുവേദന തുടങ്ങുന്ന സമയമടുത്തിട്ടും അതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല
"അള്ളാഹ്.... നാലഞ്ച് വർഷങ്ങളോളം മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹത്തിന്റെ തുടക്കമാണോ...???
അതോ സമയം മാറിയതാണോ....
രണ്ട് ചോദ്യങ്ങള്‍ ലിയയുടെ മുന്നില്‍ തെളിഞ്ഞു ... അവള്‍ ഉടന്‍ തന്നെ ഫോണെടുത്ത് സൈനുവിനെ വിളിച്ചു
രണ്ട് ചോദ്യങ്ങള്‍ ലിയയുടെ മുന്നില്‍ തെളിഞ്ഞു ... അവള്‍ ഉടന്‍ തന്നെ ഫോണെടുത്ത് സൈനുവിനെ വിളിച്ചു
"ഹലോ... ഹലോ .. ഇക്കാ..... പിന്നെയ്... ഹലോ.....
"എന്താ മോളേ എന്താ പറ്റിയേ.... എന്തിനാ കരയുന്നത് ... മോളേ... ?
ലിയയുടെ ഫോണ്‍ വിളിയിൽ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു ശബ്ദമാറ്റം ... കാര്യമെന്താണെന്ന് അറിയാതെ സൈനു വിയര്‍ത്തു
"ലിയാ .... മോളേ .. എന്തിനാ കരയ്ണേ എന്തിനാ നീ വെപ്രാളപ്പെടുന്നെ.... ?
"സൈനുക്കാ ഇങ്ങളെവിടെ.... ?
"ഞാൻ അങ്ങാടിയിലുണ്ട് എന്താ മോളേ..??
"അതേയ് പെട്ടെന്ന് എന്താ പറയാ എന്ന് അറിയാത്തത് കൊണ്ടാ എനിക്ക് സംസാരിക്കാന്‍ കഴിയാതിരുന്നത് "
പീരിയഡ്സ് സമയമായിട്ടും അതിന്റെ ഒരു ഫീലുമില്ല... ഇനി നമ്മുടെ പ്രാര്‍ത്ഥന പടച്ചോൻ കേട്ട് കാണോ..... ?
അത് പറഞ്ഞ് മുഴുവിപ്പിക്കുമ്പോഴും ലിയയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു
"അത് മോളേ സമയം മാറിയതാവും.."
"അല്ല എന്ന് എന്റെ മനസ്സ് പറയുന്നു ഇക്കാ "
ഇങ്ങള് വരുമ്പോ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ആ കാർഡ് വാങ്ങി വരണം ട്ടോ ..."
ഇങ്ങള് വരുമ്പോ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ആ കാർഡ് വാങ്ങി വരണം ട്ടോ ..."
"എന്തായാലും കുറച്ച് ദിവസം കൂടി കഴിയട്ടെ മോളേ നമുക്ക് ഹോസ്പിറ്റലില്‍ പോയി നോക്കാം..."
"വേണ്ട സൈനുക്കാ ഇങ്ങള് വരുമ്പോ അത് കൊണ്ട് വരണം .."
"വേണ്ട സൈനുക്കാ ഇങ്ങള് വരുമ്പോ അത് കൊണ്ട് വരണം .."
"ഉം ശരി മോളേ കൊണ്ട് വരാം."
ആകാംക്ഷയും സന്തോഷവും നിറഞ്ഞ ലിയയുടെ അഭ്യാർത്ഥനക്ക് മുന്നില്‍ സൈനു സമ്മതം മൂളി...
ആകാംക്ഷയും സന്തോഷവും നിറഞ്ഞ ലിയയുടെ അഭ്യാർത്ഥനക്ക് മുന്നില്‍ സൈനു സമ്മതം മൂളി...
"പാവം " ഒാരോ ദിവസവും അവള്‍ എത്രത്തോളം ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും സൈനു ഒാർത്തു..
പൂവിയുടെ കല്ല്യാണം ഉറപ്പിച്ചു.
ഒരു രണ്ടാം കെട്ടുകാരനാണ് ആദ്യ ഭാര്യ എന്തോ അസുഖം വന്ന് മരണപ്പെട്ടതാണ് അതില്‍ ഒരു കുഞ്ഞുമുണ്ട്..
എങ്കിലും പൂവിക്ക് സമ്മതമായിരുന്നു
അത്യാവശ്യം കാണാനും കുഴപ്പമില്ലാത്ത സാമ്പത്തികചുറ്റുപാടൊക്കെയുള്ള നല്ലൊരു മനുഷ്യന്‍

അടുത്ത മാസമാണ് കല്ല്യാണം . വലിയ ആർഭാടങ്ങളൊന്നുമില്ല ഒഴിവാക്കാന്‍ പറ്റാത്ത കുറച്ച് കുടുംബങ്ങളെ മാത്രം വിളിച്ച് ചെറിയൊരു കല്ല്യാണം അതു മതി ..
സൈനു ഒാരോ കാര്യങ്ങളിങ്ങനെ മനസ്സില്‍ കണ്ടു
കല്ല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി കുറച്ച് പൊന്ന് കൊടുക്കണം താനാണെങ്കിൽ മര്യാദക്ക് പണിപോലുമില്ലാതെ നടക്കുന്ന സമയം..
ഇക്കാക്കയും അനിയനുമൊക്കെ ഗൾഫിലുണ്ട്
"പേടിക്കണ്ട അതൊക്കെ നമുക്ക് കൊടുക്കാം " എന്ന് ഇക്കാക്ക പറഞ്ഞെങ്കിലും ഈ കുഞ്ഞിക്കയുടെ വക എന്തെങ്കിലും കൊടുക്കണ്ടേ... എന്റെ കുഞ്ഞു പെങ്ങൾക്ക്. ?
"പേടിക്കണ്ട അതൊക്കെ നമുക്ക് കൊടുക്കാം " എന്ന് ഇക്കാക്ക പറഞ്ഞെങ്കിലും ഈ കുഞ്ഞിക്കയുടെ വക എന്തെങ്കിലും കൊടുക്കണ്ടേ... എന്റെ കുഞ്ഞു പെങ്ങൾക്ക്. ?
രാത്രി കിടക്കുമ്പോ സൈനു ഒരേ ആലോചനയാണ് കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നു
"ഇക്കാ എന്തിനാ കരയുന്നത് .."? വേറെ പെണ്ണ് കെട്ടാന്‍ പറ്റാത്തതിലുള്ള സങ്കടമാണോ... ?
"ഹഹ ഒന്ന് പോടി പോത്തേ..
അതൊന്നുമല്ല പൂവിയുടെ കല്ല്യാണമല്ലേ ... അതിന്റെ ഒാരോ കാര്യങ്ങളാലോചിച്ചതാണ്... എന്തെങ്കിലും കൊടുക്കണ്ടേ അവൾക്ക് ..? ഇക്കാക്കയും കുഞ്ഞോനുമൊക്കെ അയക്കാമെന്ന് പറഞ്ഞെങ്കിലും എന്റേതായിട്ട് വല്ലതും കൊടുക്കണ്ടേ മോളേ... അവളുടെ കുഞ്ഞിക്കയല്ലേ ഞാന്‍ .!!

"നമ്മുടെ അലമാരയിരിക്കുന്ന എന്റെ സ്വർണ്ണങ്ങളൊക്കെ ഉണ്ടാകുമ്പോ എന്റെ ഇക്ക എന്തിനാ സങ്കടപ്പെടുന്നേ... "
അതീന്ന് അവക്ക് എന്താ വേണ്ടതെന്ന് വെച്ചാല്‍ എടുത്ത് കൊടുത്തോളൂ ഇക്കാ..
അത് ഈ പൊട്ടിപ്പെണ്ണിനെ സ്വീകരിച്ചതിന് എന്റെ ഉപ്പ നിങ്ങള്‍ക്ക് തന്നതല്ലേ...
ഇങ്ങളെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കൂല ട്ടോ.... "
അതീന്ന് അവക്ക് എന്താ വേണ്ടതെന്ന് വെച്ചാല്‍ എടുത്ത് കൊടുത്തോളൂ ഇക്കാ..
അത് ഈ പൊട്ടിപ്പെണ്ണിനെ സ്വീകരിച്ചതിന് എന്റെ ഉപ്പ നിങ്ങള്‍ക്ക് തന്നതല്ലേ...
ഇങ്ങളെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കൂല ട്ടോ.... "
എന്ത് പറയണമെന്നറിയാതെ സൈനു ചെറു ചിരിയോടെ അവളെ നോക്കി
ഉറവ പോലെ ഒഴുകുന്ന കണ്ണുനീര്‍ തുള്ളികൾ സാക്ഷിയാക്കി അവന്‍ ലിയയെ പുണർന്നു വിതുംബുന്ന ചുണ്ടുകള്‍ കൊണ്ട് അവന്‍ അവളുടെ കണ്ണുകളില്‍ ചുമ്പിച്ചു ...
"എന്റെ മോളേ... നീ വല്ല ജിന്നോ മറ്റോ ആണോ... ? എനിക്ക് അറിയാം പൂവിയും ഉമ്മയുമൊക്കെ നിന്നെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടെന്ന് എന്നിട്ടും നീ ഇപ്പോ പറഞ്ഞ ഈ വാക്കുണ്ടല്ലോ... ഒരു പെണ്ണും പറയാന്‍ ഇഷ്ടപ്പെടാത്ത ഈ വാക്ക് .. ഇത് മതി എനിക്ക് ജീവിതത്തില്‍ ഞാന്‍ നേടിയെടുത്ത ഏറ്റവും വലിയ സൗഭാഗ്യത്തെ ഒാർക്കാൻ.."
രാവിലെ ലിയയുടെ സന്തോഷ പ്രകടനങ്ങൾക്ക് ഇരയായിക്കൊണ്ടാണ് സൈനു കണ്ണ് തുറന്നത്... കെട്ടിപ്പിടിച്ച് തുരുതുരാ വെക്കുന്ന ചുംബനങ്ങളെന്തിനെന്ന് അറിയാതെ അവന്‍ അവളെ നോക്കി ...
"ഇക്കാ എന്റെ പ്രാര്‍ത്ഥന .... അല്ല നമ്മുടെ പ്രാര്‍ത്ഥന പടച്ച റബ്ബ് കേട്ടു.... ഇന്ന് തന്നെ ഹോസ്പിറ്റലില്‍ ഒന്ന് പോയി ഉറപ്പ് വരുത്തണം ...
"മോളേ....."""????
"അതേ ഇക്കാ പോസിറ്റീവ് കണ്ടു "
"മോളേ....."""????
"അതേ ഇക്കാ പോസിറ്റീവ് കണ്ടു "
അവളുടെ സംശയം പോലെ തന്നെ അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രഗ്നൻസി കാർഡിൽ കണ്ട ശുഭ സൂചനക്ക് ഡോക്ടറും ഉറപ്പ് നൽകിയപ്പോൾ ആ നിമിഷം രണ്ട് പേരെയും സന്തോഷത്തിന്റെ ഉന്മാദ ലഹരിയിലെത്തിച്ചു . പരിസരം മറന്നവൾ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു
"സോറി മേഡം അഞ്ച് വർഷം കഴിഞ്ഞു കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോഴാ മനസ്സറിഞ്ഞ് സന്തോഷിച്ചത് അതുകൊണ്ടാണ് ഇവൾ ...
"നോ പ്രോബ്ലം .. ആൾ ദി ബെസ്റ്റ് ... ഗോഡ് ബ്ലസ് യൂ.." ഡോക്ടറുടെ ആശംസകള്‍ കൂടെ കിട്ടിയതിൽ അവരുടെ സന്തോഷം ഇരട്ടിയായി ...
"ലിയക്ക് വയറ്റിലുണ്ടെന്ന് ""
വീട്ടിലും കുടുംബങ്ങളിലും അയൽവാസികളിലും �ഒരു ചൂടുള്ള വാര്‍ത്ത പോലെ പരന്നു .. പലരുടെയും മുഖം ആകാംക്ഷയോടെ തിളങ്ങി ചിലരൊക്കെ പുച്ഛത്തോടെയും പരിഹാസത്തോടെയും പറഞ്ഞു നടന്നു
പൂവിയുടെ കല്ല്യാണത്തിന് വന്നവരെല്ലാം ലിയയെ ഭംഗി വാക്കുകള്‍ കൊണ്ട് സുഖിപ്പിച്ചു...
"ഇന്നലെ വരെ മച്ചിയെന്നും കൊള്ളരുതാത്തവരെന്നും പറഞ്ഞ് നടന്നിരുന്നവർ വന്ന് തഴുകി തലോടുന്നു.... "
ആശ്വാസത്തിന്റെ പുഞ്ചിരി അവളുടെ മുഖത്ത് എപ്പോഴും നിറഞ്ഞു നിന്നു
ആശ്വാസത്തിന്റെ പുഞ്ചിരി അവളുടെ മുഖത്ത് എപ്പോഴും നിറഞ്ഞു നിന്നു
പെങ്ങളുടെ കല്ല്യാണത്തേക്കാൾ താനൊരു ആണാണെന്ന് നാട്ടുകാര്‍ക്ക് മുമ്പില്‍ അറിയിക്കാന്‍ കഴിഞ്ഞതിൽ സന്തോഷിച്ച് സൈനുവും പടച്ച റബ്ബിനെ സ്തുതിച്ചു
മാസങ്ങള്‍ക്ക് ശേഷം ...
ഇന്നാണ് ലിയയുടെ പ്രസവത്തിന് ഡോക്ടര്‍ പറഞ്ഞ ദിവസം
ഇന്നാണ് ലിയയുടെ പ്രസവത്തിന് ഡോക്ടര്‍ പറഞ്ഞ ദിവസം
ഒാപ്പറേഷൻ തീയേറ്ററിനു മുന്നില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സൈനുവിന്റെ വെപ്രാളം കണ്ട് കൂട്ടുകാരന്‍ ആശ്വസിപ്പിച്ചു ..
"ലിയയുടെ കൂടെയുള്ളവർ ??
"ഞാനാണ് മേഡം .. ലേബര്‍ റൂമിന്റെ ഗ്ലാസ് ഡോർ തുറന്ന് വന്ന ഒരു സിസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി സൈനു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു
"ചിലപ്പോള്‍ ഒപ്പറേഷൻ വേവേണ്ടിവരും എ പോസിറ്റീവുള്ള കുറച്ച് ബ്ലഡ് കരുതണം ...
"ചിലപ്പോള്‍ ഒപ്പറേഷൻ വേവേണ്ടിവരും എ പോസിറ്റീവുള്ള കുറച്ച് ബ്ലഡ് കരുതണം ...
" എടാ എന്റെ ലിയ .. ?? അവന്‍
കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി ..
കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി ..
"പേടിക്കാനൊന്നുമില്ല അതവർ എല്ലാവരോടും പറയുന്നതാണ് നമ്മുടെ കണ്ണനും റിജോയും എ പോസിറ്റീവാണ് ഞാന്‍ അവരെ വിളിച്ച് വരാന്‍ പറയാം "
"ഉം"
ഷമീറിന്റെ വാക്കുകള്‍ കുറച്ച് ആശ്വാസം നൽകിയെങ്കിലും അവന്റെ വെപ്രാളത്തിൽ ഒരു മാറ്റവും വന്നില്ല
സൈനുവിന്റെ ഉമ്മയും അവനെ ആശ്വസിപ്പിച്ചു അപ്പോഴേക്കും പൂവിയും ഭർത്താവും അവിടെ എത്തിയിരുന്നു...
സൈനുവിന്റെ ഉമ്മയും അവനെ ആശ്വസിപ്പിച്ചു അപ്പോഴേക്കും പൂവിയും ഭർത്താവും അവിടെ എത്തിയിരുന്നു...
"അള്ളാഹ്... ഒരു മുള്ള് കൊണ്ടാൽ പോലും സഹിക്കാന്‍ കഴിയാത്തവളാ എന്റെ ലിയ എന്റെ മോളവിടെ ഒറ്റയ്ക്ക് നീ സഹിക്കാനുള്ള ശക്തി നൽകണേ...
പ്രസവം സുഖമുള്ളതാക്കണേ.... മനമുരുകി പ്രാര്‍ത്ഥിച്ചു
പ്രസവം സുഖമുള്ളതാക്കണേ.... മനമുരുകി പ്രാര്‍ത്ഥിച്ചു
കുറച്ച് കൂടി കഴിഞ്ഞപ്പോള്‍ ലേബര്‍ റൂമിന്റെ ഡോർ തുറന്ന് മുമ്പ് വന്ന അതേ സിസ്റ്റർ തന്നെ പുറത്തേക്ക് വന്നു
സൈനുവിനെ നോക്കി ..
സൈനുവിനെ നോക്കി ..
"ലിയ പ്രസവിച്ചു "
"ഒാപ്പറേഷനൊന്നും വേണ്ടി വന്നില്ല ഇരട്ടക്കുട്ടികളാണ് രണ്ട് പെൺകുട്ടികൾ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു കുട്ടികളെ അൽപം കഴിഞ്ഞ് കാണിക്കാം "
"അൽഹംദുലില്ലാഹ് .... ഉമ്മാ.... !!
നിറഞ്ഞ കണ്ണുകളോടെ സൈനു ഉമ്മയെ കെട്ടിപ്പിടിച്ചു ""
അവന്റെ കണ്ണു നിറഞ്ഞുള സന്തോഷ പ്രകടനം കണ്ട് ഉമ്മയും ,കണ്ണനും, റിജോയും , ഷമീറും എല്ലാം നിറഞ്ഞ കണ്ണുകള്‍ തുടക്കേണ്ടി വന്നു ...
ഭർത്താവ് കാണാതെ ഒഴുകി വരുന്ന കണ്ണുനീര്‍ തുടക്കാൻ പൂവിയും പാട് പെടുന്നുണ്ടായിരുന്നു ..

അൽപ സമയം കഴിഞ്ഞ് ലിയയേയും കുഞ്ഞുങ്ങളേയും റൂമിലേക്ക് മാറ്റി
ലിയയെ കണ്ടതും പിടിച്ച് വച്ച സന്തോഷവുമെല്ലാം തൽക്കാലം ഒരു ചുംബനത്തിൽ ഒതുക്കി സൈനു അവിടെയുള്ളവർക്കെല്ലാം മധുരം നൽകി..
അവളെ പോലെ തന്നെ വെളുത്ത് തുടുത്ത സുന്ദരികളായ രണ്ടു കുഞ്ഞു മുഖങ്ങള്‍
സന്തോഷത്തിന്റെ കണ്ണുനീര്‍ തോരാതെ തന്റെ മക്കളെ തലോടുന്ന ഉമ്മയെ നോക്കി ലിയ ഒന്ന് പുഞ്ചിരിച്ചു ...
"ഉമ്മാ ഞാന്‍ ഒന്നിനും കൊള്ളാത്തവളല്ല എന്ന തെളിവോടെ... "
ആ ചിരി മായാതെ തന്നെ നാളിതുവരെ തന്നെ മച്ചിയെന്ന് വിശേഷിപ്പിച്ചിരുന്ന പൂവിയേയും അവളൊന്ന് നോക്കാന്‍ മറന്നില്ല ...
"ഉമ്മാ ഞാന്‍ ഒന്നിനും കൊള്ളാത്തവളല്ല എന്ന തെളിവോടെ... "
ആ ചിരി മായാതെ തന്നെ നാളിതുവരെ തന്നെ മച്ചിയെന്ന് വിശേഷിപ്പിച്ചിരുന്ന പൂവിയേയും അവളൊന്ന് നോക്കാന്‍ മറന്നില്ല ...
സൈനുവിന്റെ കുഞ്ഞുങ്ങളെ കാണാന്‍ കുടുബങ്ങൾ ഹോസ്പിറ്റലില്‍ വന്നുകൊണ്ടിരുന്നു
************
( തങ്ങളുടെ മക്കൾക്കിന്ന് രണ്ട് വയസ്സ് തികയുകയാണ്.... )
ആ ആഹ്ലാദ നിമിഷത്തില്‍ കുറച്ച് അഹങ്കാരത്തോടെ തന്നെ മറ്റൊരു സന്തോഷം കൂടെ അവര്‍ രണ്ട് പേരും സ്വകാര്യമായി പങ്കുവെച്ചു ....
ഇന്നലെ ഡോക്ടര്‍ അവരെ അഭിനന്ദനങ്ങളോടെ അറിയിച്ച ആ രഹസ്യം ....
പൊങ്ങി വരുന്ന അവളുടെ വയറിനുള്ളിൽ രണ്ടാമതും വളര്‍ന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ഇരട്ടക്കുട്ടികളെ കുറച്ച് ...
പൊങ്ങി വരുന്ന അവളുടെ വയറിനുള്ളിൽ രണ്ടാമതും വളര്‍ന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ഇരട്ടക്കുട്ടികളെ കുറച്ച് ...
ആരും കാണാതെ ഒളികണ്ണിട്ട് കള്ളച്ചിരിയോടെ സൈനുവിനെ നോക്കുന്ന ലിയക്ക് അപ്പോള്‍ മനസ്സില്‍ മറ്റൊരു പ്രാര്‍ത്ഥനയായിരുന്നു ...
"കല്ല്യാണം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുട്ടികളാവാതെ സങ്കടപ്പെടുന്ന പൂവിക്ക് വേണ്ടി ......
"അള്ളാഹ്....
എന്നെ സങ്കടപ്പെടുത്തിയ പോലെ ആ പാവത്തിനെ നീ സങ്കടപ്പെടുത്തല്ലെ റബ്ബേ.....
******
എന്നെ സങ്കടപ്പെടുത്തിയ പോലെ ആ പാവത്തിനെ നീ സങ്കടപ്പെടുത്തല്ലെ റബ്ബേ.....
******
അർഷദ് കരുവാരകുണ്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക