കാറ്റഴിച്ചു വിട്ട ഒരു ബലൂൺ കണക്കെയായിരുന്നു എന്റെ മനസ്സ് ....ഇവിടെ നോക്കിയാലും അവളുടെ മുഖം മാത്രം മിന്നിമറയുന്ന പോലെ ...
ഇന്നവൾ ലീവാണോ ദൈവമേ ...
ആരോടാ ഒന്നു ചോദിക്ക്യാ ...
രണ്ടും കല്പിച്ചു അമ്മയോടു തന്നെ ചോദിച്ചു ..
അമ്മേ സ്ഥിരം കുത്തി വക്കാൻ വരാറുള്ള ആ നഴ്സിനെ കാണുന്നില്ലല്ലോ ...

ഇപ്പൊ അതിനെന്താ ആരായാലും വന്നു കുത്തിയാൽ പോരെ ....
ഞാൻ മനസിൽ പറഞ്ഞു ...
ഹും ഈ അമ്മക്കിതെന്തറിയാം അവളെ കണ്ടില്ലെങ്കിൽ അമ്മയുടെ ഈ മോനു എന്തു വിഷമമാണെന്നോ ....

ഇതു മനസിലോർത്തതും അവൾ വാതിൽ തുറന്നു വന്നു....
ശൊ എനിക്കു സന്തോഷമായി മനസു ആനന്ദ നൃത്തമാടി ....
വന്ന പാടെ അവൾ സിറിഞ്ചു വലിച്ചു പൊട്ടിച്ചു മരുന്നു കുപ്പി തുറന്നു സിറിഞ്ചിലേക്കു കയറ്റി എല്ലാം തിടുക്കത്തിലാർന്നു ...
ഞാൻ ആ കണ്ണുകളിൽ നോക്കിയിരുന്നു ...പെട്ടെന്നു അമ്മ ചോദിച്ചു ...
മോളിന്നു വൈകിയോ ....
ഉവ്വ അമ്മ ...
ഉവ്വ എന്നു പറഞ്ഞപ്പോൾ അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും തുപ്പലിന്റെ ഒരു കണിക വായുവിലൂടെ തെറിച്ചു എന്റെ കൺപീലിയിൽ വന്നു വീണു .
കണ്ണുകൾ ഇറുകെയടച്ചു ഞാൻ അത് എന്റെ കണ്ണിനുള്ളിലാക്കി ...
വല്ലാത്തൊരു കുളിരെനിക്കു അനുഭവപ്പെട്ടു ...

എന്റെ കുളിരു
മാറും മുമ്പേ അവൾ സൂചി എന്റെ കയ്യിലേക്ക് കുത്തി കയറ്റി ...

ആ ഹാവു ....
എന്തേ വേദനിച്ചോ ...
ഒടുക്കത്തെ കുത്താണെങ്കിലും ഞാൻ ഇല്ലാ എന്നു പറഞ്ഞു ...
അവൾ പുഞ്ചിരി തൂകി എന്നിട്ടു ഒരു കഷ്‌ണം പഞ്ഞി കൊണ്ടു തൂത്തു കളഞ്ഞു ...
അവൾ നടന്നു പോകുന്നത് ഇമ വെട്ടാതെ നോക്കിയിരുന്നു ...

പത്തു മണിയായപ്പോൾ ഡോക്ടർ വന്നു ..
എങ്ങനെ ഉണ്ടെടോ ഇപ്പൊ.
കുഴപ്പമില്ല എന്നു മനസില്ല മനസോടെ ഞാൻ പറഞ്ഞു.
എന്നെ ഡിസ്ചാർജ് എങ്ങാനും ആക്കിയാൽ നിന്നെ കൊല്ലുട പട്ടി എന്നു ഞാൻ ഡോക്ടറുടെ മുഖത്തു നോക്കി എന്റെ ഉള്ളിൽ പറഞ്ഞു.
ഇപ്പൊ കൈക്കു
വേദനയുണ്ടോ ...
വേദനയുണ്ടോ ...
ഇല്ല ഡോക്ടർ ...
ഡോക്ടർ എന്തൊക്കെയോ എഴുതി നഴ്സിന് കൊടുത്തിട്ടു പോയി ...
നഴ്സസ് പറഞ്ഞു ...
ഇന്ന് ഡിസ്ചാർജ് ആവാട്ടോ ...
ഇന്ന് ഡിസ്ചാർജ് ആവാട്ടോ ...
ഡിസ്ചാർജ് എന്നു കേട്ടതും എന്റെ നെഞ്ചോന്നു മിന്നി ...
അമ്മക്ക് സന്തോഷമായി ...
ഈശ്വര ഡിസ്ചാർജ് എനിക്കു ആകെ സങ്കടമായി ഞാൻ ഇനി എങ്ങനെ അവളെ കാണും ...
ഞാൻ അമ്മയോട് പറഞ്ഞു ...
നാളെ പോവാലെ ...
എന്തിനു സമയം ഉണ്ടല്ലോ ഇനി ഉച്ചകഴിഞ്ഞു ബില്ലൊക്കെ കെട്ടി സാവധാനത്തിൽ പോവാം ...
ഞാൻ പറഞ്ഞു ..
വന്നിട്ടു നാലു ദിവസല്ലേ ആയോള്ളൂ ..
അല്ലടാ ഒരാഴ്ച ഇവിടെ കിടക്കാം ചെക്കനെന്തിന്റെ കേടാ ...
ഉച്ച കഴിഞ്ഞു അവൾ വീണ്ടും ഇൻജെക്ഷൻ എടുക്കാൻ വന്നു
പതിവില്ലാതെ എന്റെ മുഖം വാടിയിരിക്കുന്നത് കണ്ടു അവൾ ചോദിച്ചു ...
എന്താ കഴിച്ചില്ലേ ..
ഉം ..ഞാൻ മൂളി ..
ഇൻജെക്ഷൻ വക്കാൻ അവൾ കുനിഞ്ഞപ്പോൾ ആ ചെവികളിൽ പറയണമെന്നുണ്ടാർന്നു ....
"പെണ്ണേ നി കുത്തുന്ന ഓരോ സൂചിയും എന്റെ ഹൃദയത്തിലാണ് കൊള്ളൂ ന്നതെന്നു....
നാലു മണിയായപ്പോൾ ബില്ല് കിട്ടി അമ്മ ബില്ലടച്ചു വരുന്നത് വരെ ഞാൻ ബെഡിൽ കിടന്നു
ഉള്ളു എരിഞ്ഞടങ്ങുകയാണ് .
എനിക്കറിയില്ല വെറും മൂന്നു ദിവസം കൊണ്ടു ഞാനെങ്ങനെ അവൾക്കടിമയായെന്നു ...
പത്തു മിനുറ്റ് കഴിഞ്ഞപ്പോൾ അമ്മ ബില്ലടച്ചു വന്നു ...
ഓഹ് നി ഇതു വരെ റെഡിയായില്ലേ ...
അമ്മയുടെ ശകാരം കേട്ടുകൊണ്ട് ഞാൻ ഡ്രെസ്സ് മാറി ...ഈശ്വര ഒരു കത്തി കിട്ടിയിരുന്നേൽ വയറിനു കുത്തി ഞാൻ ഇവിടെതന്നെ അഡ്മിറ്റായേനെ ...നോക്കണേ ഓരോ ചിന്തകൾ ...
എല്ലാം കെട്ടിപ്പരുക്കി റൂമിൽ നിന്നും പുറത്തിറങ്ങി ...ഞാൻ ചുറ്റിലും കണ്ണോടിച്ചു പോകുന്ന വഴിക്കു നഴ്‌സു റൂമിലും നോക്കി എങ്ങും കണ്ടില്ലവളെ ...കുറച്ചു നേരം തിരയണമെന്നുണ്ടായി അമ്മ സമ്മതിച്ചില്ല ...
പുറത്തിറങ്ങി അമ്മ ഒരു ഓട്ടോ പിടിച്ചു ...ഓട്ടോ പതിയെ ഉരുണ്ടു നീങ്ങി ...ഞാൻ പതുക്കെ പോക്കറ്റിൽ നിന്നും ഇൻജെക്ഷൻ എടുത്തപ്പോൾ അവൾ തന്ന പഞ്ഞിയെടുത്തു
പതിയെ ഉള്ളം കയ്യോടു ചേർത്തു ....

ഓട്ടോ ചേട്ടൻ വണ്ടിയിൽ റേഡിയോയിൽ ക്ലബ് എഫ് എം വച്ചതും, അല്ലു അർജുന്റെ തെലുങ്കിൽ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഒരു പാട്ടുമെത്തി.
"ബ്ലോക്ക് പോയല്ലോ ബ്ലോക്ക് പോയല്ലോ,
നീ വന്നു എൻ ലൈഫിൻ ബ്ലോക്ക് പോയല്ലോ "
ആ ബ്ലോക്ക് പോയല്ലോ ബ്ലോക്ക് പോയല്ലോ..
നീ വന്നു എൻ ലൈഫിൻ ബ്ലോക്ക് പോയല്ലോ "
ആ ബ്ലോക്ക് പോയല്ലോ ബ്ലോക്ക് പോയല്ലോ..
Aneesh. p. t
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക