Slider

കുഞ്ഞാറ്റ

0

കുഞ്ഞാറ്റ
..............................................
" ഏട്ട.., നമുക്കിത് വേണ്ടാ....", ഉറ്റുനോക്കിയുള്ള രേവതിയുടെ സംസാരം പ്രവീണിനെ വല്ലാതെ ഞെട്ടിച്ചു.
" നീ എന്താ ഈ പറയുന്നെ..., പിന്നെയിത് കളയാനോ?..",
പ്രവീൺ ചോദിച്ചു
" ഈയൊരു അവസ്ഥയിൽ ഒരു കുഞ്ഞ്....., അല്ലാതെ തന്നെ നമ്മൾ ഇപ്പോൾ വളരെ ബുദ്ധിമുട്ടിയല്ലേ ജീവിക്കുന്നെ.... ഈ പ്രാരാബ്ദങ്ങൾക്കിടയിൽ ഒരു കുഞ്ഞു കൂടി വന്നാൽ ആകെ താളം തെറ്റില്ലേ?.....", നിസ്സഹായത അവളുടെ മുഖത്ത് വെളിവായിരുന്നു.
" എന്നാലും നമ്മുടെ കുഞ്ഞിനെ..... നമ്മുടെ ചോരയല്ലേടി.. എങ്ങനാ അങ്ങനെയൊക്കെ.... എനിക്ക് മനസ്സ് വരുന്നില്ല..", പ്രവീണിന് അതൊട്ടും സഹിക്കാനായില്ല
" എനിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ ഏട്ടാ...ആര് നമ്മളെ സഹായിക്കും?... ഈ ദുരിതന്തങ്ങൾക്കിടയിൽ എന്തിനാ അതിനെ കൂടി വലിച്ചിഴയ്ക്കുന്നെ....", രേവതിയുടെ സ്വരം ഇടറുകയായിരുന്നു.
രേവതിയുടെ മറുപടിയിൽ പ്രവീൺ മൗനം പാലിച്ചു.
ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛനമ്മമാർ ഒരു അപകടത്തിൽ മരിച്ചു. പിന്നീട് വളർത്തിയത് ഒരു അകന്ന ബന്ധുവാണ്. അവർക്ക് രേവതി പിന്നീടൊരു ബാധ്യത ആകുകയായിരുന്നു. ആരുമില്ല എന്ന തോന്നലിൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ അവളെ അപ്രതീക്ഷിതമായാണ് പ്രവീൺ കണ്ടുമുട്ടിയത്.
അവൻ അവളെ അതിൽനിന്നും രക്ഷിച്ചുവെങ്കിലും ഉപേക്ഷിക്കാൻ മനസുവന്നില്ല. എല്ലാവരും ഉപേക്ഷിച്ചവൾക്ക് ജീവിതം നൽകിയ അവനെ വീട്ടുകാർ എതിർത്തു. അവരുടെ മോഹത്തിനും സ്വപ്നങ്ങൾക്കും എതിരായി മറ്റൊരു ജീവിതത്തിലേക്ക് കടന്ന പ്രവീണിനെ വീട്ടുകാർ തള്ളിപ്പറഞ്ഞു. ഇപ്പോൾ ഒരു വാടക വീട്ടിലാണ് താമസം. പ്രവീൺ ഇപ്പോൾ കൂലിപ്പണിയാണ് ചെയ്യുന്നത്. അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുകയാണ് പ്രവീണും രേവതിയും.
" ദൈവമേ.., എന്റെ കുഞ്ഞിന് ഞാൻതന്നെ ബലി കൊടുക്കണമല്ലോ...",
തന്റെ നെഞ്ചിൽ തല ചായിച്ചിരിക്കുന്ന രേവതിയോട് അയാൾ പറയാൻ തുടങ്ങി. പക്ഷെ പ്രവീൺ മൗനം പാലിച്ചു. കാരണം തന്റെ നെഞ്ചിൽ ഇപ്പോൾ ഒരു ചൂട് അനുഭവപ്പെടുന്നു. രേവതിയുടെ നെഞ്ചുരുകിയുള്ള കണ്ണീരിന്റെ ചൂട്. കരഞ്ഞുതളർന്ന അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.
" രേവതി പ്രവീൺ....", ഉറക്കെയുള്ള നേഴ്സിന്റെ വിളി കേട്ടാണ് അവർ എഴുന്നേറ്റത്
" എന്താണ് ഒരു അബോർഷനെ പറ്റി ചിന്തിച്ചത്?...",
ഡോക്ടർ ചോദിച്ചു
" കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമല്ലേ... എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല ഇത്.. നിങ്ങൾക്ക് കൈവന്നിരിക്കുന്ന ഭാഗ്യത്തെ നിങ്ങളെന്തിനാണ് തട്ടിമാറ്റുന്നത്...", ഡോക്ടർ അവരോട് പറഞ്ഞു
" അത് ഡോക്ടർ ഇപ്പോൾ ചില പ്രശ്നങ്ങളൊക്കെയുണ്ട്... ദയവു ചെയ്ത് ഇത് നടത്തി തരണം...", രേവതി പറഞ്ഞു
" പക്ഷേ ഇത് നിയമവിരുദ്ധമാണ്..... എനിക്ക് ചെയ്യാൻ സാധിക്കില്ല...",
" ഡോക്ടർ, കാലു പിടിക്കാം ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണം..... ഞങ്ങളെക്കൊണ്ട് ഇപ്പോൾ ഈ കുഞ്ഞിന്റെ കാര്യം നോക്കാൻ സാധിക്കില്ല..... അത്രയ്ക്ക് ബുദ്ധിമുട്ടിലാ... സഹായിക്കാൻ വേറെ ആരും ഇല്ല....",
തന്റെ മുന്നിൽ ഇരുന്ന് കണ്ണീർ വാർക്കുന്ന രേവതിയെ കണ്ടപ്പോൾ ഡോക്ടർ ആ കൃത്യത്തിനു സമ്മതം മൂളി.
" മൂന്നുദിവസം കഴിഞ്ഞ് വരൂ... അഡ്മിറ്റ് ആകാം...", ഡോക്ടർ പറഞ്ഞു.
മൂന്ന് ദിവസങ്ങൾ മൂന്ന് യുഗങ്ങൾ പോലെ കടന്നു പോയി. തന്റെ വയറ്റിൽ വളരുന്ന ആ ജീവന്റെ തുടിപ്പിനെ ക്രൂരമായ കൈകളാൽ പുറത്തെടുത്തു.
ഏറ്റവും സുരക്ഷിതമെന്ന് ആ ജീവൻ കരുതിയ തന്റെ അമ്മയുടെ ഉദരത്തിൽ നിന്നും.
ഏഴാകാശങ്ങൾക്ക് അകലെ ഉള്ള ഒരു ലോകം. അവിടെ തന്നെ പോലെ നിരവധി കുട്ടികൾ ഉണ്ട്. അച്ഛനമ്മമാർ കുരുതികൊടുത്ത കുഞ്ഞുങ്ങൾ........
പത്ത്‌ നിമിഷത്തെ സുഖത്തിനു വേണ്ടി എല്ലാം കാഴ്ചവെച്ച കാമുകി ബാക്കിപത്രമാക്കിയ കുരുന്നുകൾ.......
അങ്ങനെ ഒരുപാട്....
ഭൂമിയിലേക്ക് തന്റെ അച്ഛനെയും അമ്മയേയും നോക്കി കണ്ണീർ വാർക്കുകയാണ് ആ പാവങ്ങൾ.
അവരുടെ സങ്കടങ്ങൾ കണ്ടിട്ടാകണം ദൈവത്തിന് പോലും മിഴിനീർ തോരാതെ ഒഴുകുന്നത്.
ആ ലോകത്തേക്കാണ് രേവതിയുടെ മകളും എത്തിയിരിക്കുന്നത്.
വാവിട്ട് കരഞ്ഞുകൊണ്ട് ഭൂമിയിലേക്ക് പിറക്കണമെന്ന് അവൾക്കും മോഹം ഉണ്ടായിരുന്നു. അവളുടെ അമ്മയെ ഒരുനോക്കു കാണണമെന്നും അച്ഛന്റെ ചുംബനം ആദ്യമായി കിട്ടണമെന്നും ആ കുഞ്ഞുമനസ്സിന്റെ ആഗ്രഹങ്ങളായിരുന്നു.
വിശക്കുമ്പോൾ അമ്മയുടെ പാൽ നുകരാനും അച്ഛന്റെ ചൂടേറ്റ് ഉറങ്ങാനും അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. കുഞ്ഞുടുപ്പുകൾ ധരിച്ച് അമ്മയുടെ ലാളന അനുഭവിക്കണമെന്നും ആ കുഞ്ഞു ഹൃദയം ഒരുപാട് ആഗ്രഹിച്ചിരുന്നു.
പക്ഷേ എല്ലാം ഒരു ചോദ്യചിഹ്നമായി ആ കുഞ്ഞിന്റെ മുന്നിൽ അവശേഷിക്കുമ്പോൾ തന്റെ ജീവന്റെ ആഴം അളന്ന ഡോക്ടറിന്റെ കത്തിക്ക് ആ കുഞ്ഞ് ഹൃദയത്തിലെ സ്വപ്നങ്ങളുടെ ആഴം എത്രയെന്ന് അറിയാതെ പോയി.
" എന്തിനാ അമ്മേ എന്നെ കൊന്നത്?.... അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമില്ലായിരുന്നോ?.... എന്നിട്ടും അമ്മ എന്നെ കൊന്നു..
അച്ഛൻ പറഞ്ഞത് എന്താ അമ്മ കേൾക്കാഞ്ഞെ?..... അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലായിരുന്നോ?.... അമ്മേടേം അച്ഛന്റേം ചൂടേറ്റ് ഉറങ്ങാൻ എനിക്ക് എന്ത് കൊതിയാണെന്നോ... ഞാൻ അങ്ങോട്ട് വന്നോട്ടെ അമ്മേ..",
പെട്ടെന്നുള്ള അലർച്ച കേട്ടാണ് പ്രവീൺ ഉറക്കത്തിൽ നിന്നും ഉണർന്നത്.
" എന്താ..., നീയാകെ വിയർത്തിരിക്കുന്നെ.... എന്തോ പറ്റി?..",
വിയർത്തുകുളിച്ച് തന്റെ അരികിലിരിക്കുന്ന രേവതിയോട് പ്രവീൺ ചോദിച്ചു
" പ്രാവീണേട്ട... നമ്മുടെ മോള്...",
" മോളോ.., നാളെയല്ലേ ഹോസ്പിറ്റലിൽ പോണമെന്ന് നീ പറഞ്ഞത് ", പ്രവീൺ ചോദിച്ചു.
" ഇല്ല പ്രവീണേട്ട.... നമ്മൾക്ക് പോകണ്ട.. എന്റെ മോള്..... എന്റെ മോള് എന്നോട് പറഞ്ഞു......",
രേവതി എന്തൊക്കെയോ പറയാൻ വെമ്പുന്നുണ്ടായിരുന്നു.
അവളുടെ വാക്കുകൾ പ്രവീണിനെ ഒരുപാട് സന്തോഷിപ്പിച്ചു.
" മോള് പറഞ്ഞെന്നോ?......, അപ്പോഴേക്കും നീ മോളാണെന്ന് ഉറപ്പിച്ചോ?..",
പ്രവീൺ രേവതിയെ തന്റെ നെഞ്ചോടടുക്കിപ്പിടിച്ചു.
" ആന്നു.., മോളാ..., മോളെന്നോട് പറഞ്ഞു അവൾക്ക് നമ്മുടെ ചൂട് പറ്റി ഉറങ്ങണമെന്ന്......., ഞാൻ എന്ത് ദ്രോഹിയാ പ്രവീണേട്ട.. നമ്മുടെ കുഞ്ഞിനെ ഞാൻ കൊല്ലാൻ പറഞ്ഞല്ലോ.....",
ചെയ്യാൻ പോയ തെറ്റിനെ
ഓർത്തപ്പോൾ രേവതിക്ക് വിഷമം ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല.
" അത് പോട്ടെടാ...., നമ്മുടെ കഷ്ടപ്പാടോർത്ത് നീ പറഞ്ഞതല്ലേ... സാരമില്ല.. നമുക്ക് എന്തായാലും നാളെ തന്നെ ഡോക്ടറെ കാണാൻ പോണം..", പ്രവീൺ പറഞ്ഞു
" എന്തിന്..... ഞാനില്ല...",
" അതിനല്ല പൊട്ടി..., ചെക്കപ്പ് ചെയ്യണ്ടേ..., നമ്മുടെ സുന്ദരിക്കുട്ടിക്ക് ആരോഗ്യം ഒക്കെ വേണ്ടേ...",
രേവതിയുടെ നെറുകയിൽ ഒരു മുത്തം കൊടുത്തിട്ട് പ്രവീൺ പറഞ്ഞു.
പ്രവീണിന്റെ നെഞ്ചിൽ ഇപ്പോഴും ആ ചൂട് അയാൾ അനുഭവിക്കുകയാണ്. രേവതിയുടെ സന്തോഷത്തിൽ കുതിർന്ന കണ്ണീരിന്റെ ചൂട്...
********************************
ഭ്രൂണഹത്യ ഏറ്റവും പാപമായ കർമ്മം....
വർഷങ്ങളായി ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുന്ന നിരവധി ദമ്പതികൾ ഇന്നുമുണ്ട്. ചികിത്സയും നേർച്ചയുമായി കഴിയുന്നവർ.. അവരിൽ കനിയാത്ത അനുഗ്രഹം ദൈവം നമുക്കായി നിൽകുമ്പോൾ ഉപേക്ഷിക്കരുതേ.....
ആ ജീവന്റെ രോധനം പോലും നമ്മുക്ക് കേൾക്കാനായെന്ന് വരില്ല...
.
.
ദീപു അത്തിക്കയം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo