*****ഓർമയിലെ മനോഹരചിത്രം******
രംഗം ...ലേബർറൂമിനു മുന്നില്‍ ഉള്ള വരാന്ത.....
ആദ്യ(പസവത്തിന് എന്നെ അഡ്മിറ്റ് ചെയ്തു മണിക്കൂറുകൾ ആയതേയുള്ളൂ
വെളുപ്പാൻ കാലത്ത് കൊണ്ട് വന്ന എന്നെ നേരം പുലർന്ന് തുടങ്ങിയപ്പോള്‍പുറത്തു വിട്ടു.
"ലൈറ്റായി എന്തേലും കഴിച്ചു വരൂ കുട്ടീ..""
ലേബര്‍ റൂമിലെ തടിച്ച നഴ്സ് മൊഴിഞ്ഞു
ലേബര്‍ റൂമിലെ തടിച്ച നഴ്സ് മൊഴിഞ്ഞു
എനിക്ക് വേദന തുടങ്ങി വരുന്നുണ്ട് ...എൻ്റെ മട്ടും ഭാവവും കണ്ടിട്ടാവും അവര്‍ എന്നോട് അങ്ങിനെ പറഞ്ഞത് .
ലേബര്‍ റൂമിലെത്തുന്ന ഓരോ ഗർഭിണിക്കും ഒരു വിചാരമുണ്ട്
ഇപ്പം കാര്യം കഴിയുമെന്ന്..
ഒന്നു പെറ്റു കഴിയുമ്പോള്‍ മനസ്സിലാവും ഓരോരോ ഗിയറുകൾ മാറ്റി മാറ്റി പിടിക്കുന്ന പോലാണ് വേദനയുടെ വരവും പോക്കും...
ഫസ്റ്റ് ഗിയറിൽ നിൽക്കുന്ന ഞാനാണ് ലേബർ റൂമിന്റെ വാതിൽ തള്ളി തുറന്ന് വരണത്
പുറത്തു വന്ന ഉടനെ ഞാന്‍ എന്റെ തനിസ്വഭാവം പുറത്തു എടുത്തു .
എന്നെ കാത്ത് ...പുതിയ അവതാരത്തെ കാത്ത് ..ഇരിക്കുന്ന വീട്ടുകാരുടെ മുന്നില്‍ എന്റെ വലിയ വയറും താങ്ങി ..ഞാൻ ചെന്നു .
എൻ്റെ നല്ല പാതിയും എൻ്റെ മാതാപിതാക്കളും ടെന്‍ഷന്‍ അടിച്ചു ..ഉള്ള വായുഗുളിക ഒക്കെ മുണുങ്ങി വരാന്തയുടെ നീളം അളന്നളന്നു നിൽക്കുമ്പോഴാണ്
അരങ്ങത്ത് നിന്നും സുല്ല് പറഞ്ഞുള്ള നുമ്മടെ വരവ്..
അരങ്ങത്ത് നിന്നും സുല്ല് പറഞ്ഞുള്ള നുമ്മടെ വരവ്..
"ഇവളെന്താ (പസവിക്കുന്നില്ലേ?"
അവരുടെ മുഖത്ത് അങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നുവോ ആവോ!
അല്ലെങ്കില്‍ തന്നെ പറഞ്ഞതിലും മൂന്നു ദിവസം കഴിഞ്ഞു ..ഇനിയും പ്രസവിക്കാൻ ഒരു ഭാവവുമില്ല.
അഡ്മിറ്റ് ചെയ്തിട്ടും അവിടുന്നും ചാടി പുറത്തു വരുന്നത് കണ്ടാല്‍ സ്വാഭാവികമായും അവര്‍ ചിന്തിച്ചു പോകും
ഇവൾ എന്തിനുള്ള ഭാവമെന്ന്
ഇവൾ എന്തിനുള്ള ഭാവമെന്ന്
സംശയം മാറ്റി പെട്ടെന്ന് ഞാന്‍ അവരോട് കാര്യം പറഞ്ഞു ..
"എനിക്ക് വിശക്കുന്നു...." കിലുക്കത്തിലെ രേവതിയുടെ ഭാവപകർച്ച മുഖത്ത്..
കേട്ട പാടെ അവര്‍ ചിരിച്ച് പോയി
"ഇത് പറയാനാണോ ചാടി പുറത്ത് വന്നെ?"
അവർ ആ ചോദ്യം ചോദിച്ചില്ല
അവർ ആ ചോദ്യം ചോദിച്ചില്ല
"എനിക്ക് ഇപ്പം ദോശ വേണം ..."എൻ്റെ ഡിമാൻഡ് കേട്ടു അവരൊന്ന് ഞെട്ടികാണണം
ദോശയോ ഇപ്പോഴോ ?എന്ന മറുചോദ്യം ഉയർന്നില്ല...
എന്തായാലും ഇനിയിപ്പോള്‍ ദോശ വാങ്ങി കൊടുക്കാഞ്ഞാൽ മോള് (പസവിച്ചില്ലെങ്കിലോ...ആ പേടി കൊണ്ടാവും സംഭവം മുന്നിലെത്തി..
എനിക്ക് വേദന വരുന്നുണ്ട് ....വേദന വരുമ്പോള്‍ ഞാന്‍ എന്റെ (പിയപതിയുടെ നെഞ്ചില് ചാരും..അമ്മ ദോശ വായിൽ കുത്തി നിറച്ച് കൊണ്ടുമിരുന്നു
ലോകത്ത് ആദ്യമായി പ്രസവിക്കാൻ പോകുന്ന പെണ്ണാണോ ഇവൾ എന്ന് ആരും മനസ്സിൽ ചോദിച്ച് കാണും..
അല്ലെങ്കിൽ പിന്നെ പ്രസവിക്കാൻ പോണ നേരത്തും വെട്ടി വിഴുങ്ങാൻ ആണ് ധൃതി
എല്ലാം കണ്ട് കലിപ്പിന്റെ മൊത്ത കച്ചവടക്കാരനായ പ്രിയ ഡാഡി മറുത്തൊന്നും പറയാതെ എന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്നത് കണ്ടൂ..
മക്കൾ ഒന്ന് ചുമച്ചു പോയാൽ തന്നെ ഉറക്കം പോകുന്ന എന്റെ ഡാഡി..
ഡാഡിയുടെ മുന്നിൽ ഞാനപ്പോൾ പഴയ നാലുവയസ്സുകാരി പെൺകുട്ടിയായിരുന്നിരിക്കും
രണ്ട് ..മൂന്ന്..നാല്....എണ്ണം അകത്താക്കി കഴിഞ്ഞു ...
നിർത്താനുള്ള ഉദ്ദേശം ഇല്ല
പോളിംഗ്തുടരുകയാണ് ...
പോളിംഗ്തുടരുകയാണ് ...
അടിവയറിൽ നിന്ന് വേദന ഇടക്കിടെ വരുന്നു ...എന്നിട്ടും ......
വേദന വരുമ്പോ ഞാൻ വാ പൊളിക്കും..ദോശക്കു വേണ്ടി ..
അവസാനം അവര്‍ പറഞ്ഞു .."മതിമോളെ...""
"എനിക്കു നിങ്ങള്‍ ഇനീം തരുമോ ഇല്ലയോ...?"
അടിവയറിൽ നിന്ന് അപ്പോള്‍ കയറി വന്ന വേദനയോടെ സങ്കടവും ദേഷ്യവും വേദനയും എല്ലാം കൊണ്ട് ചോദിച്ചു പോയി ....
എന്റെ ചോദ്യവും കരച്ചിലുംകേട്ട് അവർ ചിരിച്ചു പോയി
എന്തായാലും ഒരെണ്ണം കൂടി തന്ന് അവര്‍ എന്നെ അകത്ത് പറഞ്ഞയച്ചു ...
എന്തായാലും ദോശയുടെ പവർ കൊണ്ടോ പ്രിയരുടെ പ്രാർഥന കൊണ്ടോ ആവും പെട്ടെന്ന് കാര്യം കഴിഞ്ഞു .....
ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ...
മറക്കാനാവാത്ത...ആനിമിഷങ്ങൾക്കൊടുവിൽ ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ്
.
ഗർഭിണി ആവുമ്പോ കുഞ്ഞിന് വേണ്ടിയും കഴിക്കണം എന്നുള്ള മൂത്തവരുടെ വാക്ക് മനസ്സാവഹിച്ചതിനാലാവാം കുഞ്ഞിന് 3 .300 തൂക്കം..
മറക്കാനാവാത്ത...ആനിമിഷങ്ങൾക്കൊടുവിൽ ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ്
.
ഗർഭിണി ആവുമ്പോ കുഞ്ഞിന് വേണ്ടിയും കഴിക്കണം എന്നുള്ള മൂത്തവരുടെ വാക്ക് മനസ്സാവഹിച്ചതിനാലാവാം കുഞ്ഞിന് 3 .300 തൂക്കം..
കുഞ്ഞിനെ ചേർത്ത് പിടിച്ചപ്പോൾ അവരു കുഞ്ഞിനേ വിളിക്കുന്ന കേട്ടു
ഡാ..ദോശ കുട്ടാ..
അവൻ ആ വിളി കേട്ട് കുഞ്ഞ് വായും പൊളിച്ച് നിലവിളിച്ചു..
പിറന്നു വീണു കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ അവന് മുന്നിൽ ദോശ നിരത്തുമ്പോ മുഖം ചുളിയുന്നത് കാണുമ്പോ തോന്നും ..ഇവൻ എന്നോടുള്ള പ്രതിഷേധമല്ലെയീ കാട്ടണത് ...
*****************************
ചില വാശികളിങ്ങനൊക്കെയാണ്..
എന്തിനെന്നോ ഏതിനെന്നോ അറിയാതെ ..
എന്തിനെന്നോ ഏതിനെന്നോ അറിയാതെ ..
എന്റെ കുഞ്ഞു കുഞ്ഞു വാശികളിലും ശാസിച്ചും സ്നേഹിച്ചും എന്നെ ചേര്‍ത്തു പിടിച്ച കരങ്ങൾ...
ഒരിക്കലും എനിക്കു കണക്ക് തീർക്കാനാവാതെ അവരെനിക്കു തരുന്ന സ്നേഹം ..
വാശി പിടിച്ചപ്പോൾ എനിക്കു ദോശ വാങ്ങി തരാന്‍ ഒാടിപ്പോയ പിതാവ് ....മോന് ഒരു വയസ്സ് തികയും മുന്നേ ഞങ്ങളെ വിട്ടു പോയി
എങ്കിലും ഒാർമയിലിന്നും വാടാതെ നിൽക്കുന്ന മനോഹരമായ ചിത്രം ഉണ്ട് .
നിറവയറോടെ പ്രിയപതിയുടെ നെഞ്ചില് ചാരി...നിൽക്കുമ്പോൾ...വയർ നിറയെ ഭക്ഷണം വാരി തരുന്ന അമ്മ..അതുകണ്ട് സായൂജ്യമടയുന്ന..എൻ്റെ (പിയപ്പെട്ട ഡാഡി..................
Shabna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക