അയാൾ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു. ഏകദേശം ഒരു പതിനഞ്ചു വയസ് ആയപ്പോഴേക്കും പിതാവ് മരണപെട്ടു. അമ്മ കഷ്ടപ്പെട്ട് മകനെ പഠിപ്പിച്ചു. മകൻ വിദേശത്തു ജോലി സ്വന്തമാക്കി. ഇനിയാണ് ടെർണിങ് പോയിന്റ്, വളരെ പ്രധാനപെട്ട പോയിന്റ് !!!!
"അയാൾ ആ കുടുംബത്തിൽ മൂത്ത മകൻ ആയിരുന്നു "
കുബ്ബൂസും തിന്ന് തീപ്പെട്ടി കൂട് പോലെയുള്ള റൂമിൽ ഏഴ് പേരുടെ കൂടെ എട്ടാമനായി ജീവിച്ചു നാട്ടിലെ കടങ്ങൾ തീർത്തു. കടങ്ങൾ തീർത്തിട്ടും നാട്ടിലെ ആവശ്യങ്ങൾ കൂടി വന്നു. ഇരുന്നു തിന്ന് ശീലിച്ച അനിയനും അനിയത്തിയും ആവശ്യങ്ങളുടെ ആക്കം കൂട്ടി.
ഇടക്കു സ്ഥലവും വണ്ടിയും വാങ്ങിച്ചു. നാട്ടിൽ അയാളില്ലാത്തതു കൊണ്ട് അമ്മയുടെയും, വണ്ടി അനിയന്റെ പേരിലും വാങ്ങി. ഒട്ടും ടെൻഷൻ വേണ്ടല്ലോ. തന്റെ കുടുംബമല്ലേ ! പ്രായം മുപ്പതു കടന്നിട്ടും തന്റെ വിവാഹം അമ്മ മറന്നപ്പോൾ അയാൾക് വിഷമം ഇല്ലായിരുന്നു. പാവം അമ്മ, പ്രായം കൊണ്ട് മറന്നതായിരിക്കും !
എല്ലാ വെള്ളിയാഴ്ചയും ഫോൺ വിളികൾ വന്നു കൊണ്ടേയിരുന്നു. അയാളുടെ വസ്ത്രങ്ങൾക്ക് നിറം മങ്ങുകയും നാട്ടിലുള്ളവരുടെ വസ്ത്രങ്ങൾക്ക് നിറം കൂടുകയും ചെയ്തു. ഒരിക്കൽ എല്ലാ പ്രവാസികളെയും പോലെ അയാളുടെ ജോലിയും നഷ്ടപ്പെട്ടു. അപ്പോഴും കടലോളം ആഴമുള്ള വീട്ടുകാരുടെ ആഗ്രഹങ്ങൾ(അത്യാഗ്രഹങ്ങൾ ) ബാക്കിയായിരുന്നു. അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും അയാൾക് ആകെയുള്ള സമാധാനം തന്റെ അധ്വാനത്തിന്റെ ശേഷിപ്പുകൾ സ്ഥലമായും, വാഹനമായും നാട്ടിലുണ്ടല്ലോ എന്നായിരുന്നു.
അയാൾ നാട്ടിലെത്തി.
അതോടെ കഥ കഴിഞ്ഞു !!!
അയാളുടെയും കഥയുടെയും....
(ഈ അയാളെ നിങ്ങൾക് രാമനെന്നോ, അബ്ദുള്ള എന്നോ, വർഗീസെന്നോ വിളിക്കാം ! )
#hudashabeer
#hudashabeer
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക