നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകൾ

Image may contain: 1 person, beard and closeup

ഒരു പുരുഷന്റെ മനസ്സിൽ ഏറ്റവും സന്തോഷംനല്കുന്ന മുഹൂർത്തം ഏതെന്നു ചോദിച്ചാൽ ഉത്തരം എന്തു നൽകും...?
തനിക്ക് ഒരു കുട്ടിയുണ്ടാകാൻ പോകുന്നു എന്ന് സ്വന്തം ഭാര്യ രഹസ്യമായി കാതിൽ പറയുന്ന നിമിഷം, അവനു താനാണ് ഈ ലോകത്തിലെ ഏറ്റവും സന്തോഷവാൻ എന്നു തോന്നും.
പിന്നീടുള്ള ഓരോ ദിവസവും ആ കുഞ്ഞിന്റെ ചലനങ്ങളും വളർച്ചയും അവനെ ആഹ്ലാദഭരിതനാക്കും, പ്രസവമുറിയിലേക്കു കയറുന്ന ഭാര്യയെക്കാൾ മാനസിക സമ്മർദ്ദം അനുഭവിക്കുക അവനാകും.
തന്റെ കുഞ്ഞിന്റെ കരച്ചിൽ അവനിൽ ആഹ്ലാദത്തിന്റെ തിരയിളക്കം സൃഷ്ടിക്കും. ഏതൊരു അച്ഛനും ആദ്യമായി തനിക്കു ജനിക്കുന്നത് ഒരു പെണ്കുഞ്ഞു ആകണം എന്നു ആഗ്രഹിക്കും,
അവൻ തന്റെ അമ്മയെയും, ഭാര്യയെയും ഒക്കെ ലാളിക്കാൻ സാധിക്കാതെ പോയതിന്റെ എല്ലാ നിരാശയും ആകുഞ്ഞിനെ ലാളിച്ചുകൊണ്ടു സംതൃപ്തി അണയും....
അവൾക്കായി വാങ്ങുന്ന ഓരോ കുഞ്ഞുടുപ്പിലും കണ്മഷിയിയിലും കരിവളയിലും അവന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ടാകും.
അവളുമായി വീട്ടിലേക്കു വന്നു കയറുമ്പോൾ അതുവരെ ഇല്ലാത്ത പ്രകാശം അവിടം ആകെ നിറഞ്ഞതായി അവനു തോന്നും.
അവളുടെ ഉറക്കങ്ങളിൽ കണ്ണിമ വെട്ടാതെ മുഖത്തേക്ക് നോക്കിയിരിക്കും, പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരിയും ചിണുങ്ങലും അവന്റെ മനസ്സിൽ വസന്തം വിരിയിക്കും.
അവളുടെ അരയിൽ കെട്ടുന്ന സ്വർണ്ണനൂലിൽ അവന്റെ മനസ്സുകൊണ്ട് ഒരു സുരക്ഷാവലയം തീർക്കുന്നു.
രാത്രികളിൽ ഉറക്കത്തെ കിടന്നു കരയുന്നവളെ അമ്മയെക്കാൾ മുൻപേ ചെന്നെടുത് ശ്രുതിയും താളവും തെറ്റാതെ താരാട്ടു പാടും.
തന്റെ നെഞ്ചിന്റെ ചൂടേറ്റ് ഉറങ്ങുന്നവൾ ഉണർത്തതിരിക്കാൻ അവൻ തന്റെ ശ്വാസഗതിപോലും നിയന്ത്രിക്കുവാൻ ശീലിക്കും.
മുലപ്പാലിന്റെ മധുരം മത്രം നുണഞ്ഞിരുന്നവൾക്കു അന്നമൂട്ടുമ്പോൾ ജീവിതാവസാനം വരെ അവൾക്കിതു നൽകണമെന്ന് മനസ്സുകൊണ്ട് ഈശ്വരനോട് പ്രാർഥിക്കും
ആ കുഞ്ഞുകാതിൽ സ്വർണ്ണത്തിന്റെ പൊട്ടു കുത്തുമ്പോൾ അവളെക്കാൾ നോവുന്നത് അവനാകും, വാരിയെടുത്തു ഉമ്മകൾ കൊണ്ട് സമാധാനിപ്പിക്കും.
കുഞ്ഞിപ്പല്ലുകൾ മുളക്കുമ്പോൾ കവിളിൽ കിട്ടുന്ന കടികൾ അവനെ എക്കിളിപ്പെടുത്തും.
അവന്റെ കൈപിടിച്ചു പിച്ചനടക്കുന്നവളുടെ ചിരികളും വെഴുമ്പോഴുള്ള ചിണുങ്ങളുകളും അവനെ അനന്ദഭരിതനക്കും.
പുത്തനടുപ്പുകളും കുഞ്ഞു ബാഗും ,കുടയും ചൂടി, വാലിട്ടു കണ്ണെഴുതി പൊട്ടുകുത്തി തുള്ളിചാടുന്നവളെ നിറച്ചിരിയോടെ നോക്കിയിരിക്കും.
അവൾ വരാർന്നു തുടങ്ങുമ്പോൾ അവന്റെ നെഞ്ചിൽ നേരിപ്പോടുകൾ പുകയും.
അവൾ ഋതുമതി ആകുമ്പോൾ അവനിൽ കാർക്കശ്യം നിറയും .
പിന്നീടുള്ള അവളുടെ ഓരോ ചലനവും അവൻ ശ്രെദ്ധയോടെ നിരീക്ഷിക്കും.
പഠിപ്പിച്ചു മിടുക്കിയാക്കി അവളെ സ്വന്തം കാലിൽ നിൽക്കുവാൻ അവൻ ശീലിപ്പിക്കും.
അവൾക്ക് അനുയോജ്യനായ ഒരു പുരുഷന്റെ കൈപിടിച്ചു അവൾ പടിയിറങ്ങുമ്പോൾ ആരും കാണാതെ തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ടു അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് യാത്ര അയക്കും.
ഒരച്ഛന്റെ കടമകൾ ഭംഗിയായി നിർവഹിച്ച ചാരിധാർഥ്യത്തോടെ .... ഒരു മുത്തച്ഛന്റെ കടമകൾക്കായി കാത്തിരിക്കും....
അവൾ തന്റെ മകൾ മാത്രം ആയിരുന്നോ അല്ല...
താൻ മനമുരുകി പ്രാർഥിച്ചതിനു തന്റെ മകളായി പിറന്ന ദേവംശം ആയിരുന്നു അവൾ...
തന്റെ സ്വന്തം മകൾ....
(തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക... )
Kannan melood

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot