ശൈത്യ കാലത്തിന്റെ
വിരസത തൊട്ടുണർത്തിയ പ്രഭാതം
പരക്കെ തുറന്നിട്ട ജാലകവിരി
ചില്ലുപാളികൾക്കിടയിലൂടെ
അരിച്ചിറങ്ങേണ്ട
സൂര്യരശ്മികൾക്കു പകരം
കാർമേഘപടലമായ ആകാശവും
നനുനനുത്ത കാറ്റും..
വിരസത തൊട്ടുണർത്തിയ പ്രഭാതം
പരക്കെ തുറന്നിട്ട ജാലകവിരി
ചില്ലുപാളികൾക്കിടയിലൂടെ
അരിച്ചിറങ്ങേണ്ട
സൂര്യരശ്മികൾക്കു പകരം
കാർമേഘപടലമായ ആകാശവും
നനുനനുത്ത കാറ്റും..
വിഷാദത്തിന്റ കട്ടിക്കമ്പളം പുതച്ചു
കൈയിലൊരു കപ്പ് കാപ്പിയുമായി
സർവ്വാംഗം അനങ്ങാനാവാതെ
അസ്വസ്ഥചിത്തയായി
ഇരുട്ടിന്റെ അകമ്പടി സേവിച്ചവൾ..
കൈയിലൊരു കപ്പ് കാപ്പിയുമായി
സർവ്വാംഗം അനങ്ങാനാവാതെ
അസ്വസ്ഥചിത്തയായി
ഇരുട്ടിന്റെ അകമ്പടി സേവിച്ചവൾ..
കാതിലേക്കൊഴുകിയെത്തുന്ന
മധുര സംഗീതത്തിനും
മായ്ക്കാനാവാത്ത നിസ്സംഗതയാ
കണ്ണുകളിൽ..
ശൈത്യകാലത്തെ
സ്ഥിരമായ കാഴ്ചകൾ..
മധുര സംഗീതത്തിനും
മായ്ക്കാനാവാത്ത നിസ്സംഗതയാ
കണ്ണുകളിൽ..
ശൈത്യകാലത്തെ
സ്ഥിരമായ കാഴ്ചകൾ..
തുഷാരംകണക്കെ തണുത്തുറഞ്ഞമൗനമേ
നിന്നെയലിയിച്ചൊഴുക്കാൻ
മഞ്ഞല്ല, മഴതന്നെ പെയ്യണം
ഡിസംബറിന്റെ ദിനരാത്രങ്ങളിൽ
ഇനിയുമൊരു മഴയസാധ്യമായിരിക്കേ
അതിനായിനിയുമൊരു കാത്തിരിപ്പെന്തിന് ?
നിന്നെയലിയിച്ചൊഴുക്കാൻ
മഞ്ഞല്ല, മഴതന്നെ പെയ്യണം
ഡിസംബറിന്റെ ദിനരാത്രങ്ങളിൽ
ഇനിയുമൊരു മഴയസാധ്യമായിരിക്കേ
അതിനായിനിയുമൊരു കാത്തിരിപ്പെന്തിന് ?
കപ്പിലെ കാപ്പി കുടിച്ചു വറ്റിച്ചിട്ടും
പാട്ടുപെട്ടി നിർത്താതെ പാടിയിട്ടും
മൗനത്തിനറുതിയില്ലെന്നോർക്കുമ്പോൾ
ചില്ലിനിടയിലൂടെ അർക്കനിതാ
മുറിയിലേക്കെത്തിനോക്കുന്നു..
തുറന്നിട്ട ജാലകത്തിലൂടെ
സുഖശീതളിമയായൊരു ശീതക്കാറ്റും..
പാട്ടുപെട്ടി നിർത്താതെ പാടിയിട്ടും
മൗനത്തിനറുതിയില്ലെന്നോർക്കുമ്പോൾ
ചില്ലിനിടയിലൂടെ അർക്കനിതാ
മുറിയിലേക്കെത്തിനോക്കുന്നു..
തുറന്നിട്ട ജാലകത്തിലൂടെ
സുഖശീതളിമയായൊരു ശീതക്കാറ്റും..
അതേ.. സൂര്യാ.. നീ ജ്വലിച്ചുയരൂ
നിന്റെ ജ്വാലയിൽ കാർമേഘപാളികൾ
ഉരുകിയൊലിക്കട്ടെ..
ഈ ശൈത്യത്തിലും അവയിനി
തകർത്തു പെയ്യട്ടെ..
നിന്റെ ജ്വാലയിൽ കാർമേഘപാളികൾ
ഉരുകിയൊലിക്കട്ടെ..
ഈ ശൈത്യത്തിലും അവയിനി
തകർത്തു പെയ്യട്ടെ..
**ജെയ്‌നി സ്റ്റീഫൻ **
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക