Slider

ഒരു മഹാ യാത്രയുടെ തുടക്കം

1
ഒരു മഹാ യാത്രയുടെ തുടക്കം
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കൊട്ടിഘോഷിക്കുവാനും , കൊണ്ടാടുവാനും ആരുമില്ലാതെ പോയ എഴുത്തുകാരുടെ രചനകൾ അച്ചടി മഷി പുരളുന്നു.
നല്ലെഴുത്തിന്റെ മാസിക ഇറങ്ങുവാൻ പോകുന്നു.
ഒരു കപ്പൽ തുറമുഖത്തു കിടക്കുമ്പോൾ അത് വളരെ സുരക്ഷിതമാണ്. പക്ഷെ എപ്പോഴും അതിനു അവിടെ തന്നെ കിടന്നാൽ മതിയോ ?
ഒരുപാട് പ്രതിഭാധനരായ എഴുത്തുകാരുള്ള ഒരു കപ്പലാണ് നല്ലെഴുത്ത്. അവരുടെ സർഗ്ഗ ശക്തികൾ
ലോകത്തെ അറിയിക്കേണ്ട സമയമായിരിക്കുന്നു.
എഴുത്തും മാന്യമായ ഒരു തൊഴിലാണ്. മറ്റെന്തു തൊഴിലും ചെയ്യുന്നവനെ പോലെ തന്നെ എഴുത്തുകാരനും അധ്വാനിക്കുന്നുണ്ട്.
അവന്റെ അധ്വാനത്തിനും അർഹമായ അംഗീകാരം ലഭിക്കേണ്ടതുണ്ട്, ന്യായമായ പ്രതിഫലം ലഭിക്കേണ്ടതുണ്ട്.അവരെയെല്ലാം ഒരു കരയ്ക്കടുപ്പിക്കേണ്ട ഉത്തരവാദിത്തം നല്ലെഴുത്തിനുണ്ട്. അവരെ കാത്തിരിക്കുന്ന പുതിയ പ്രഭാതങ്ങളിലേക്ക്, പുതിയ തീരങ്ങളിലേക്കു അവരെയും വഹിച്ചു കൊണ്ടുള്ള യാത്ര നല്ലെഴുത്ത് ആരംഭിക്കുകയാണ്.
ഓൺലൈൻ ലോകത്തിന്റെ സുരക്ഷിത തീരങ്ങളിൽ നിന്ന് തിരകളുടെയും ചുഴികളുടെയും വെല്ലുവിളികളുള്ള സാഗരത്തിലേക്കു ഈ കപ്പലിറങ്ങുകയാണ്.
ഈ വാർത്തയുമായി സന്തോഷത്തോടെയാണ് ഞാൻ ജനങ്ങളെ സമീപിക്കുവാൻ തീരുമാനിച്ചത്.,വരിക്കാരെ കണ്ടെത്തുവാൻ വേണ്ടി.
ആദ്യമായി, വായനയിൽ താല്പര്യവും സാഹിത്യ കാര്യങ്ങൾ പതിവായി ചർച്ച ചെയ്യാറുള്ളതുമായ ഒരാളോട് ആവേശത്തോടെയാണ് ഈ സന്തോഷ വാർത്ത അവതരിപ്പിച്ചത്.
വരിക്കാരനാകുവാനുള്ള അഭ്യർത്ഥന നിഷ്കരുണം അദ്ദേഹം തള്ളിക്കളഞ്ഞു. ഓൺലൈൻ എഴുത്തുകാർക്ക് വേണ്ടി പണം ചെലവഴിക്കുവാൻ അദ്ദേഹത്തിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. മാസിക ഇറങ്ങട്ടെ. വായിച്ചു നോക്കിയതിനു ശേഷം നിലവാരം ഉണ്ടെങ്കിൽ മാത്രം വരിക്കാരനാകാം എന്ന മറുപടിയാണ് ലഭിച്ചത്.
പണം ചെലവഴിക്കുന്ന കാര്യം പറഞ്ഞാൽ ഏത് സുഹൃത്തിന്റേയും പ്രതികരണം
ഇങ്ങനെത്തന്നെയായിരിക്കും. എത്ര അടുപ്പമുള്ള ആളായാലും " പണം വേറെ, സ്നേഹം വേറെ" എന്നതാണ് യാഥാർഥ്യം.
വളരെ സങ്കടം തോന്നി. ചായക്കടയിൽ ചെന്നിരുന്നു ചായ Order ചെയ്തു. ചായ തൊണ്ടയിലൂടെ ഇറങ്ങുവാൻ പോലും പ്രയാസം തോന്നി. പകുതി ചായ ഗ്ലാസ്സിൽ ബാക്കിയാക്കിക്കൊണ്ട് പുറത്തിറങ്ങി.
ആദ്യത്തെ ആൾ തന്നെ ഒരു Big , No പറഞ്ഞത് കൊണ്ട് എന്റെ ഉദ്യമങ്ങൾ ഞാൻ ഇവിടെ വെച്ചു നിർത്തേണമോ ?
മനസ്സാക്ഷി പറഞ്ഞു.
ആദ്യത്തെ മറുപടി ഒരു "നോ "ആയിരിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്.
നമ്മുടെ ഉദ്യമം ഗൗരവമുള്ള ഒന്നാണെന്നും കഠിന പ്രയത്നം തന്നെ ആവശ്യപ്പെടുന്നതാണെന്നും നമ്മെ ബോധ്യപ്പെടുത്തുവാൻ അത് വളരെ ഉപകാരപ്പെടുന്നു.
എളുപ്പ മാർഗ്ഗങ്ങളിലൂടെ ഒരു കാര്യം അഥവാ ലക്ഷ്യം നേടിയെടുക്കുമ്പോൾ നാം അലസരാകുന്നു. പോരാട്ട വീര്യം ഇല്ലാത്ത തൊട്ടാവാടികളായിത്തീരുന്നു.
വെയിലിൽ വാടാതിരിക്കണമെങ്കിൽ തീയിൽ മുളച്ചേ തീരൂ.
അടഞ്ഞ വാതിലുകൾക്കു മുന്നിൽ നിന്ന് നിരാശയോടെ പിൻ തിരിഞ്ഞു നടാക്കാതിരിക്കുക.
ഒരു വഴി അടയുന്നത് വഴിത്തിരിവുകളിലേക്ക് നമ്മെ നയിക്കുന്നു.വിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നേറുക.പതറാതെ ചുവടുകൾ വയ്ക്കുക. ആ വഴികളികൂടെ കാലുകൾ നീട്ടി നിങ്ങളുടെ അടുത്ത ചുവടുകൾ വെക്കുക.
എഴുത്തുകാരുടെ ഈ കൂട്ടായ്മയിൽ നമ്മൾ ഒന്നു ചേർന്നു നിൽക്കുക.ലക്ഷ്യം നേടുന്നതിൽ ഒരേ മനസ്സായിരിക്കുക.
പേരും പെരുമയും ആർജ്ജിച്ച മഹൽസംരംഭങ്ങൾ ഒന്നും തന്നെ ഒറ്റ രാത്രി കൊണ്ട് പൊട്ടി മുളച്ചവയല്ല. അവയ്ക്കു പിറകിൽ അധ്വാനത്തിന്റെയും വിയർപ്പിന്റെയും ത്യാഗത്തിന്റെയും കഥകൾ ഒരുപാട് ഉണ്ടായിരിക്കും.
എന്തു വന്നാലും നമ്മൾ മാസിക ഇറക്കും. അതിനു ഉയർന്ന നിലവാരം ഉള്ള ഉള്ളടക്കം നമ്മൾ പ്രദാനം ചെയ്യുക തന്നെ ചെയ്യും. മാസികയിൽ നിന്ന് ദ്വൈവാരികയായും ആഴ്ചപ്പതിപ്പായും നല്ലെഴുത്ത് വളരും. സാമ്പത്തിക ബുദ്ധി മുട്ടുകളെയും പ്രതി സന്ധികളെയും അതി ജീവിച്ചു കൊണ്ട് അത് നില നിൽക്കും,ലോകത്തിൽ സാഹിത്യ കുതുകികൾ ഉള്ളിടത്തോളം കാലം തുടർന്നു പോകുകയും ചെയ്യും. ഈ വരികൾ ഒരു മന്ത്രം പോലെ നിങ്ങളുടെ മനസ്സിൽ മുഴങ്ങട്ടെ.
വാതിലുകൾ കൊട്ടിയടച്ചവർ അവ തുറക്കുകയും നിങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യും.
അവർക്കു നിങ്ങളെ തേടി വരാതിരിക്കുവാനാകില്ല.
കാരണം ഇനിയുള്ള ലോകത്തിന്റെ ചലനം തൂലികത്തുമ്പിലൂടെയാണ്‌, ആ തൂലികയിരിക്കുന്നത് നിങ്ങളുടെ കയ്യിലാണ്. അതുകൊണ്ട് നല്ലെഴുത്തുകാരേ, നിങ്ങൾ തോൽക്കാൻ മനസ്സില്ലാത്തവരായിരിക്കുക.
°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,തൃശ്ശൂർ
••••••••••••••••••••••••••••••
1
( Hide )
  1. നോ എന്ന വാക്ക് കേൾക്കുമ്പോൾ നിരാശപ്പെടരുത് എന്ന് പഠിപ്പിച്ച ഗുരു നാഥാ, പ്രണാമങ്ങൾ.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo