പ്ലസ്ടു കഴിഞ്ഞുള്ള നാലു മാസ വെക്കേഷൻ കാലം.. ഈ സമയത്താണ് ബൈക്ക് മെക്കാനിസം പഠിച്ചാൽ കൊള്ളാം എന്ന ഒരു പൂതി മനസ്സിൽ കേറി കൂടിയത്.
അത്യാവശ്യം പണിയും പഠിക്കാം
ചുളുവിൽ കുറച്ചു പോക്കറ്റ് മണിയും ഒപ്പിക്കാം എന്നൊരാശയം കൂടി മനസ്സിൽ കട്ടക്കു വന്നപ്പോൾ പിന്നെ ഞാൻ അമാന്തിച്ചില്ല, നേരെ വീടിനടുത്തുള്ള അജയ് ടു വീലർ വർക്ക്‌ഷോപ്പിൽ സജി ആശാന്റേയും ബിനു ആശാന്റേയും കൂടെ അങ്ങ് കൂടി.

ചെറുപ്പം തൊട്ടേ അവരെന്നെ അറിയുന്നത് കൊണ്ട് ഒരു ഇന്റർവ്യൂ വിന്റെ ആവശ്യം വന്നില്ല.
പോരാത്തതിന് അവർ രണ്ട് ആശാന്മാരു മാത്രമേ ഉള്ളത് കൊണ്ട് ഒരു ഹെൽപ്പർ ആയി എനിക്കു വേഗം തന്നെ നിയമനം ലഭിക്കുകയും ചെയ്തു.
നട്ടും ബോൾട്ടും മുറുക്കക, രണ്ടാശന്മാരെയും അകമഴിഞ്ഞു സഹായിക്കുക എന്നി ജോലികൾ അതീവ ജാഗ്രതയോടും കൃത്യതയോടും ഞാൻ നിറവേറ്റി വന്നു.
ആ സമയത്താണ് പ്രഭാകരൻ ചേട്ടന്റെ മോൾ പിങ്കി തന്റെ ആക്ടിവയുമായി ഇടയ്ക്കു ഓരോ പണിക്കായി വർക്ഷോപ്പിൽ വരുന്നത്.
പിങ്കി ആളൊരു സുന്ദരി ആയതു കൊണ്ട് പിങ്കിയുടെ ഇടക്കുള്ള വരവ് എന്നെ ഹടാതെ ആകർഷിച്ചിരുന്നു.
'പെണ്ണിന് വണ്ടി മര്യാദക്ക് ഓടിക്കാൻ അറിയില്ല, എന്നു രണ്ടാശന്മാരും പിങ്കി വരുമ്പോൾ പിറുപിറുക്കും.
എടാ സജിയെ നിനക്കതു പറയാം ഇവിടെ പിങ്കിയുടെ വണ്ടി വരുന്നതും നോക്കി ഒരുത്തൻ ഇരിപ്പുണ്ടല്ലോ. എന്നു പറഞ്ഞു രണ്ടാളും എന്നെ കളിയാക്കി ചിരിക്കും.
ഇതു കേട്ടു ഞാൻ ഒരു പന്ത്രണ്ടിന്റെയോ പത്തിന്റെയോ സ്പാനർ കയ്യിൽ പിടിച്ചു നാണത്തോടെ ഉപ്പൂറ്റി കൊണ്ട് പൂഴി മണ്ണിൽ കളം വരക്കും..
ഇതു കേട്ടു ഞാൻ ഒരു പന്ത്രണ്ടിന്റെയോ പത്തിന്റെയോ സ്പാനർ കയ്യിൽ പിടിച്ചു നാണത്തോടെ ഉപ്പൂറ്റി കൊണ്ട് പൂഴി മണ്ണിൽ കളം വരക്കും..
എല്ലാ ശനിയാഴ്ചയും പണി നേരത്തെ ഒതുക്കി കടയുടെ ഷട്ടർ അൽപ്പം താഴ്ത്തി വച്ചു രണ്ടശാൻമ്മാരും ഒന്ന് കൂടും..
ഒറ്റയിരുപ്പിൽ രണ്ടും കൂടെ രണ്ട് ഫുൾ അങ്ങ് തീർക്കും.
എന്നിട്ട് രണ്ടും പിമ്പിരി ആയിട്ട് അങ്ങോടും ഇങ്ങോടും തമാശയും മറ്റും പറഞ്ഞു ഇരിക്കും.
ആശാൻമാർ ഇങ്ങനെ കൂടുമ്പോൾ ഹെൽപ്പർ ആയ എനിക്കു ഒരു ബിയറെങ്കിലും വാങ്ങിച്ചു തരണ്ടേ,അന്നാ അത് രണ്ടാളും ചെയ്യില്ല.
ഞാൻ ആണേൽ ഓരോ ശനിയാഴ്ചയും "ബിയര് വേണോ എന്നു ' ഇപ്പൊ ചോദിക്കും എന്ന പ്രതീക്ഷയിൽ അങ്ങ് ഇരിക്കും.

ബിയർ വാങ്ങി തന്നില്ലെങ്കിലും കുപ്പി തീർന്നു കഴിയുമ്പോൾ ആശാൻമ്മാർ എന്നെയും കൂട്ടി പൗലോസ് ചേട്ടന്റെ തട്ടു കടയിലേക്കു ഒരു പോക്കുണ്ട്..
കപ്പയും ഇറച്ചിയും. കപ്പയും താറാവും, കപ്പയും കൂന്തലും, ഓംലറ്റ്, ഇങ്ങനെ ഒരു പിടുത്തം അങ്ങ് പിടിക്കും..
മൂക്ക് മുട്ടെ തിന്നു കഴിയുമ്പോൾ കാശു ഞാൻ കൊടുക്കണം..
തെറ്റിദ്ധരിക്കണ്ട ഞാൻ എന്റെ കയ്യിലെ പൈസ അല്ലാട്ടോ കൊടുക്കുന്നത്.
അടിച്ചു പിമ്പിരി പരുവം ആയാൽ രണ്ടിന്റെയും പേഴ്‌സ് എന്നെ ഏൽപ്പിക്കും എങ്ങും വീണു പോകാതിരിക്കാൻ.
വീടെത്തി കഴിയുമ്പോൾ ഞാൻ തന്നെ രണ്ടിന്റെയും കയ്യിൽ പേഴ്‌സ് തിരിച്ചു കൊടുക്കും..

ഇനിയാണ് രസകരമായ ആ സംഭവം..
ഇതിനിടയിൽ ഞാൻ ഒന്ന് പറയാൻ വിട്ടു.
രണ്ട് ആശാന്മാർക്കും അവരുടെ ഭാര്യമാരെ മുട്ടൻ പേടി ആണ്.
രണ്ട് ആശാന്മാർക്കും അവരുടെ ഭാര്യമാരെ മുട്ടൻ പേടി ആണ്.
അന്നൊരു ശനിയാഴ്ച കടയിലെ കുപ്പി പൊട്ടിക്കലും കൂടലുമൊക്കെ കഴിഞ്ഞു ഞങ്ങൾ പൗലോസ് ചേട്ടന്റെ തട്ടു കടയിലിരുന്നു കഴിച്ചു കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു പെട്ടിയോട്ടോയിൽ മീൻ കിടക്കുന്നത് കണ്ടു.
കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സജിയാശാൻ ബിനു ആശാനോട് പറയുകയാണ്.
എന്നും പണി കഴിഞ്ഞു കേറി ചെല്ലുമ്പോൾ അവളുടെ ഒടുക്കത്തെ ഒരു സിരിയൽ കാഴ്ച,, ബിനു ഓരോ കിലോ മീനങ്ങു വാങ്ങി പാതിരാതി ഒരു നൈസ് പണി അങ്ങ് കൊടുത്താലോ.
ഞാനും ഇങ്ങനെ ഒരു പണി കൊടുക്കാൻ
നോക്കി ഇരിക്കാർന്നു സജി.. നീ ഓർമിപ്പിച്ചത് നന്നായി, രണ്ടും ഇന്നു സീരിയൽ കാണാതെ മീനും നന്നാക്കി ഇരിക്കട്ടെ.
നോക്കി ഇരിക്കാർന്നു സജി.. നീ ഓർമിപ്പിച്ചത് നന്നായി, രണ്ടും ഇന്നു സീരിയൽ കാണാതെ മീനും നന്നാക്കി ഇരിക്കട്ടെ.
രണ്ട് പേരും ഓരോ കിലോ മീൻ വാങ്ങി
വീട്ടിൽ ചെല്ലുമ്പോൾ സീരിയൽ കണ്ടിരിക്കുന്ന പെണ്ണുംപിള്ളമാർക്കു നൈസ് പണി കൊടുക്കാൻ തീരുമാനിച്ചു.
വീട്ടിൽ ചെല്ലുമ്പോൾ സീരിയൽ കണ്ടിരിക്കുന്ന പെണ്ണുംപിള്ളമാർക്കു നൈസ് പണി കൊടുക്കാൻ തീരുമാനിച്ചു.
സജി ആശാൻ ഒരു കിലോ മത്തിയും, ബിനു ആശാൻ ഒരു കിലോ കൊഴുവ മീനും വാങ്ങിച്ചു കൈപിടിയിലാക്കി.
രണ്ടാളുടെയും പേഴ്സിൽ നിന്നും മീൻകാരാണ് ഞാൻ പൈസ എടുത്തു കൊടുത്തു..
രണ്ടാളുടെയും പേഴ്സിൽ നിന്നും മീൻകാരാണ് ഞാൻ പൈസ എടുത്തു കൊടുത്തു..
ശേഷം ഒരു ബൈക്കിൽ ഞങ്ങൾ വീടിലേക്ക് പോയി..
എന്നെ വീട്ടിൽ ഇറക്കി..പോട്ടേട എന്നും പറഞ്ഞു അവരു പോയി..
അയ്യൊ പേഴ്‌സ്..
മീൻ വീട്ടിൽ കൊണ്ട് പോയി കൊടുക്കാനുള്ള ധൃതിയിൽ രണ്ടും പേഴ്‌സ് പോലും വാങ്ങാൻ മറന്നു..
ആ സാരമില്ല ഇനി ഊണ് കഴിഞ്ഞു ഞാൻ തന്നെ രണ്ടിന്റെയും വീട്ടിൽ കൊണ്ടുപോയി കൊടുക്കാം..
എന്റെ ഊണൊക്കെ കഴിഞ്ഞു ഏകദേശം ഒരു പത്തു മണിയോടു കൂടി ഞാൻ ആദ്യം സജിയാശാന്റെ വീട്ടിലേക്കു പേഴ്‌സ് കൊടുക്കാൻ ഇറങ്ങി..
രണ്ടിന്റെയും വീട് അടുത്തടുത്തായതിനാൽ ഞാൻ നടന്നാണ് പോകുന്നത്.
സജിയാശാന്റെ വീട്ടു വളപ്പിൽ കാലു കുത്തിയതും സീരിയലിന്റെ ഉച്ചത്തിലുള്ള ഒച്ച കേട്ടു..
പാതി ചാരിയ വാതിലൂടെ എന്നെ കണ്ടതും ആശാന്റെ ഭാര്യ സുഷമേച്ചി ഇറങ്ങി വന്നു..
പാതി ചാരിയ വാതിലൂടെ എന്നെ കണ്ടതും ആശാന്റെ ഭാര്യ സുഷമേച്ചി ഇറങ്ങി വന്നു..
ആ എന്താടാ..
സജി ചേട്ടൻ എന്ത്യേ ചേച്ചി..
മൂപ്പര് അടുക്കളയിൽ ഉണ്ട്..
കഴിക്കാണോ..
എയ്യ്, കുറച്ചു മത്തി കൊണ്ടെന്നണ്ട് അത് നന്നാക്കുവാ..
ദേ, ഈ പേഴ്‌സ് ചേട്ടന്റേയ.. അങ്ങ് കൊടുത്തേരെട്ടോ.. ഞാൻ ഇറങ്ങാ..
ഇതു പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ കേൾക്കാം..
എടി സുഷമേ, സുഷമേ..
എന്താ മനുഷ്യാ.. ഇങ്ങനെ കാറുന്നെ..
മുളക്പോടി കണ്ടില്ല..
അതല്ലേ ഈ ഇരിക്കുന്നെ..
ഹൊ ആ പയ്യൻ ഒള്ളോണ്ട് പേഴ്‌സ് ഇങ്ങട് എത്തി.. കുടിച്ചു കൂത്താടി പാതിരാത്രി മീനും മേടിച്ചോണ്ട് വന്നേക്കും.
ഹൊ ആ പയ്യൻ ഒള്ളോണ്ട് പേഴ്‌സ് ഇങ്ങട് എത്തി.. കുടിച്ചു കൂത്താടി പാതിരാത്രി മീനും മേടിച്ചോണ്ട് വന്നേക്കും.
പാവം കൊണ്ടുവന്ന മത്തി ഇരുന്ന ഇരുപ്പിൽ നന്നാക്കാണ്.
അങ്ങനെ സജിയാശാന്റെ മീൻ പണി പൊളിഞ്ഞു ഇനി ബിനു ആശാന്റെ എങ്ങനെ ആണവോ..
ബിനു ആശാന്റെ വീട്ടിൽ അന്നാ ടിവിയുടെ ഒച്ചയൊന്നും കേട്ടില്ല.
മൊത്തത്തിൽ ഒരു നിശ്ശബ്ദത, ആ പുള്ളി ചിലപ്പോൾ വന്ന വഴി ഓഫായി കാണും.
മൊത്തത്തിൽ ഒരു നിശ്ശബ്ദത, ആ പുള്ളി ചിലപ്പോൾ വന്ന വഴി ഓഫായി കാണും.
വാതിലിൽ മുട്ടി വിളിച്ചപ്പോൾ, ദേ വരുന്നു ബിനു ആശാൻ വാതിലും തുറന്നു.
ആ നീയോ..
ആശാൻ പേഴ്‌സ് എടുത്തില്ലല്ലോ.
ഓ, നാളെ കൊണ്ട് വന്നു തന്നാൽ പൊരേർന്നു..
ഓ സാരമില്ല.. എന്നു പറഞ്ഞു ഞാൻ ഇറങ്ങി.
എന്തോ ബിനുവാശാൻ കൊണ്ട് വന്ന മീൻ പണി ഏറ്റു എന്ന തോന്നുന്നേ പ്രഭ ചേച്ചിയെ കാണാനുമില്ല ആകെ വീട് മൊത്തം നിശബ്ദം.
ബിനു ആശാന്റെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം, കാലൊന്നു കഴുകാം എന്നു കരുതി അടുക്കളയോട് ചേർന്നുള്ള പൈപ്പിന്റെ അരികിൽ ചെല്ലുമ്പോൾ അല്ലേ, കേൾക്കുന്നതു.
ബിനു ആശാൻ അടുക്കളയിൽ ഇരുന്നു ആത്മഗതം പറയുകയാണ്.
ബിനു ആശാൻ അടുക്കളയിൽ ഇരുന്നു ആത്മഗതം പറയുകയാണ്.
" ശോ,സജി മേടിച്ചമാതിരി മത്തി മേടിച്ചാൽ മതിയേർന്നു, ഇതിപ്പോ നന്നാക്കിട്ടു തീരുന്നുമില്ല, നോക്കിട്ടു കണ്ണും പിടിക്കുന്നില്ല. "
മീനും കൊണ്ട് ഭാര്യമാർക്ക് എട്ടിന്റെ പണി കൊടുക്കാൻ കാവടി തുള്ളി പോയ രണ്ടും കൂടി ഇപ്പൊ അടുക്കളയിൽ കിടന്നു അഗ്നി കാവടിയും, മലർ കാവടിയും ഒന്നിച്ചു ആടുന്നു..
Aneesh. p. t
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക