ഒരു ബസ് യാത്രക്കിടയിലാണ് ഞാനവളെ ആദ്യമായി കാണുന്നത്..
ആദ്യ കാഴ്ച്ചയിൽ തന്നെ അവളുടെ ഡയലോഗും അവളെയും എനിക്ക് ഇഷ്ടമായി..
ഇഷ്‌ടം എന്നുപറയുമ്പോൾ നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള ഇഷ്ടമല്ലട്ടോ..
ഒരു പെണ്ണിനോട് ഇഷ്‌ടം തോന്നാൻ പല കാരണങ്ങളും ഉണ്ട്...
അവരുടെ നല്ല പെരുമാറ്റം..
അവരുടെ സ്നേഹം...
അവരുടെ നിഷ്കളങ്കത..
അവരുടെ നല്ല പ്രവർത്തി..
അവരുടെ ധൈര്യം...
അങ്ങനെ പലതും....
സംഭവം എനിക്കവളോട് ഇഷ്‌ടം തോന്നാൻ കാരണം ഇതാണ്...
രാവിലെ ഞാൻ ജോലിയ്ക്ക് പോകുകയായിരുന്നു..
ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു സ്കൂൾ കുട്ടികളും, ജോലിക്കു പോകുന്നവരും, അങ്ങനെ പലരും..
ഓരോ സ്റ്റോപ്പിലും ബസ് നിർത്തുമ്പോൾ തിരക്ക് കൂടി കൂടി വന്നിരുന്നു..
അങ്ങനെ അകെ മൊത്തം തിക്കും തിരക്കും ഞാനാണെങ്കിൽ ഒരു സൈഡ് സീറ്റിലിരിക്കുകയായിരുന്നു..
നിന്നിരുന്നവരൊക്കെ ഞെങ്ങി ഞെരുങ്ങി നിൽക്കുന്നുണ്ടായിരുന്നു..
അതിനിടയ്ക്കാണ് ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടത് അതും ഇങ്ങനെ...
നിന്നിരുന്നവരൊക്കെ ഞെങ്ങി ഞെരുങ്ങി നിൽക്കുന്നുണ്ടായിരുന്നു..
അതിനിടയ്ക്കാണ് ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടത് അതും ഇങ്ങനെ...
"നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലെ..."
ഇതുകേട്ട് എല്ലാവരും ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി എന്താ സംഭവമെന്നറിയാതെ..
അവളെ തോണ്ടിയ ഒരുത്തന്റെ കരണകുറ്റിയ്ക്ക് നോക്കി ഒരെണ്ണം കൊടുത്തിട്ട്, അവൾ ഇങ്ങനെ പറഞ്ഞു...
"നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഉള്ളതുതന്നെയാടാ മറ്റുള്ളവർക്കും ഉള്ളത്...
നിന്റെ അമ്മയും പെണ്ണുതന്നെയല്ലെ അവരോടുപോയി കാണിക്കടാ നിന്റെ ഈ തോന്നിവാസം..
ഏത് പെണ്ണും പ്രതികരിക്കാതിരുന്നാൽ നീയൊക്കെ വീണ്ടും വീണ്ടും ഇതുതന്നെ ചെയ്തുകൊണ്ടിരിക്കും...
നിന്നെപോലെയുള്ളവരാണ്, ഉശിരുള്ള ആണുങ്ങളുടെ വില കളയുന്നത്....
ഇവനെയൊക്കെ തല്ലി പല്ലുകൊഴിക്കുകയല്ല വേണ്ടത്, പെണ്ണിനുനേരെ നീട്ടുന്ന ആ കൈ വെട്ടികളയുകയാണ് വേണ്ടത്.."
അവളതു പറഞ്ഞു കഴിഞ്ഞതും ബസ്സിലുള്ളവരുടെ ശ്രദ്ധ അവന്റെ നേരെ തിരിഞ്ഞു. പിന്നെ ഞാൻ പറയേണ്ടല്ലോ അവിടെ നടക്കുന്നത്..
എല്ലാവരും നല്ല കണക്കിന് അങ്ങ് കൊടുത്തിട്ടു അവനെ ബസ്സിൽ നിന്നും ഇറക്കിവിട്ടു...
അവൾ പറഞ്ഞതും ചെയ്തതും ശരിയാണ്..
എനിക്കവളോട് സ്നേഹവും, ഇഷ്ടവും ബഹുമാനവുമൊക്കെ തോന്നി...
പലർക്കും ഇതുപോലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.
പലരും പേടികാരണം പ്രതികരിക്കാൻ മടിക്കുന്നുണ്ടാകും..
ഇങ്ങനെയുള്ള മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ തീർച്ചയായും നിങ്ങൾ പ്രതികരിക്കണം...
ഇങ്ങനെയുള്ള മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ തീർച്ചയായും നിങ്ങൾ പ്രതികരിക്കണം...
NB: തെറ്റുകൾക്കെതിരെ പ്രതികരികാത്തിരുന്നാൽ ആ തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കും..
......ധനു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക