Slider

ഒരു കുഞ്ഞിന്റെ തേങ്ങൽ

0
Image may contain: 1 person, smiling, selfie and closeup

കുഞ്ഞ് ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ അതിന്റെ ചുണ്ടുകളിൽ നിന്ന് അമ്മിഞ്ഞ വിടുവിച്ചവൾ അവന്റെ തുടകളിൽ താളമിട്ടു കൊണ്ടാ ചുണ്ടുകളിൽ ഉമ്മവച്ചു....
ആ ചുണ്ടുകളിൽ പറ്റിയിരുന്ന പാൽ തുള്ളികൾ അവളുടെ ചുണ്ടുകളിൽ പറ്റിയത് അവളറിഞ്ഞില്ല പക്ഷേ....ഒരാളത് അറിയുന്നുണ്ടായിരുന്നു....
''അമ്മേ എന്തു മധുരമാണ് ഈ പാലിന്.... എന്തുമാത്രം കൊതിച്ചിട്ടുണ്ടെന്നോ ഇതൊന്നു നുകരുവാൻ.....ഇതിന്റെ...മധുരമൊന്നറിയുവാൻ വാവയുടെ മുഖത്തും അമ്മിഞ്ഞപ്പാലിന്റെ നല്ല മണമാണ് ഒന്നു കൂടെ ഉമ്മ വച്ചേ അമ്മേ....വാവയെ....
ഞാൻ വാവയുടെ മണമൊന്നറിയട്ടെ...."
"കുഞ്ഞ് ഉറങ്ങിയോടീ "....അവൻ ചോദിച്ചു.....
''അയ്യോ അച്ഛന്റെ ശബ്ദം.....
അച്ഛാ....അമ്മയെ ഒന്നു ഉമ്മ വച്ചേ.... "
അവൻ അവളെ ചേർത്തു പിടിച്ചാ കവിളുകളിൽ ചുണ്ടുകൾ ചേർത്തു...
മീശ രോമങ്ങൾ തട്ടി അവൾക്കിക്കിളി പൂണ്ടു "കുഞ്ഞ് ഉണരും മനുഷ്യാ "...അവൾ പറഞ്ഞു
"അമ്മേ...അച്ഛൻ വിസ്കി കുടിച്ചിട്ടുണ്ട് അതിന്റെ മണമുണ്ട്... "
കുഞ്ഞായിട്ടും എനിക്കെങ്ങനെ അറിയാമെന്നാണോ ഇതൊക്കെ.....
ഇതു മാത്രമല്ല എന്തെല്ലാം ഞാനറിഞ്ഞുവെന്നോ... എത്ര ദൂരങ്ങൾ ഞാൻ സഞ്ചരിച്ചുവെന്നോ... ഒടുവിൽ ഞാൻ അമ്മയുടെ അടുത്തെത്തിയല്ലോ എന്റെ വാവയെ ഉമ്മ വച്ചല്ലോ.... അമ്മിഞ്ഞപാലിന്റെ മധുരവും ചൂടും ഞാൻ അറിഞ്ഞല്ലോ...അച്ഛൻ എന്നെ ഉമ്മവച്ചല്ലോ... ഞാൻ കാത്തിരിക്കുവായിരുന്നു....
അമ്മയെ തേടി....
നിങ്ങളുടെ അരികിലേക്കെത്തുന്ന ദിനത്തിനായി.....
ഇത്രയും നാൾ ആരുടെയെല്ലാം മുഖങ്ങളിലൂടെ എത്രയെത്ര ലാളനകൾ ഏറ്റുവാങ്ങിയെന്നോ ഞാൻ.....അതിനൊന്നും ഇത്രയും സ്നേഹവും കരുതലും ഉണ്ടായിരുന്നില്ല.... ചിലതിനൊക്കെ....ആവേശമായിരുന്നു... ചിലതിനൊക്കെ ആക്രമണവും...
എത്രയെത്ര താഡനങ്ങളേറ്റുവാങ്ങിയെന്നോ....
ചിലരെന്നെ ശരീരം മുഴുവനായി പൂശി...... എന്തിനെന്നെ..എറിഞ്ഞു കൊടുത്തു നിങ്ങൾ ഇതിനൊക്കെയായി....
ഒടുവിൽ ഞാനെത്തിയല്ലോ...... നിങ്ങൾക്കിടയിലിങ്ങനെ ഉറങ്ങുവാനായ്.....
അച്ഛന്റെ മണം ഞാൻ ഇവിടെത്തും മുന്നേ അറിഞ്ഞിരുന്നു......
ശരീരം മുഴുവൻ എന്നെ പുരട്ടി വച്ച ആ സ്ത്രീശരീരം ഒരിക്കലും അമ്മയ്ക്ക് പകരമാകില്ലെന്നറിഞ്ഞിട്ടും ആ ചുണ്ടുകൾ അതിൽ പരതി നടന്നു......
ഓടിയൊളിക്കാനാകാതെ ഞാനാ ശരീരങ്ങൾക്കിടയിലിരുന്നു നീറി......
പിന്നെയും വന്നിരുന്നു ആ ശരീരത്തിലാനന്ദം കണ്ടെത്താൻ പലരും അവരുടെയെല്ലാം ഉമിനീരിലും വിയർപ്പിലും ഞാൻ കുതിർന്നു..... പല്ലുകളിലെ മുറിവേറ്റ് എന്റെ ചോര ചീന്തിയൊഴുകി.....
''എന്താ.....നീ ഇന്ന് മുഖത്ത് വാരിതേച്ചത്.."അവൻ അവളോട് ചോദിച്ചു.....
"പുതിയ ക്രീമാണ്.....ഇന്ന് വാങ്ങിയത്..." അവൾ മറുപടി പറഞ്ഞു
'' പോയി കഴുകിയിട്ട് വാ വല്ലാതെ തോന്നുന്നു... " അവൻ കുറച്ചസ്വസ്ഥത മുഖത്ത് കാട്ടി പറഞ്ഞു അവൾ എഴുന്നേറ്റ് വാഷ്ബേസിനരികിലെത്തി പൈപ്പ് തുറന്ന് മുഖം കഴുകി......
''അയ്യോ.....അമ്മേ.....എന്നെ കഴുകിക്കളയല്ലേ.... എനിക്ക് നിങ്ങളുടെ കൂടെയിരുന്ന് കൊതി മാറിയിട്ടില്ല....
എന്നെ വീണ്ടുമുപേക്ഷിക്കുകയാണോ അമ്മേ...."
വാഷ്ബേസിനുള്ളിലാ മുഖം കഴുകിയ വെള്ളം ചോരയായ് വീണു ആ തേങ്ങൽ അകത്തേക്കൊഴുകി ഇല്ലാതായി......
മുൻപൊരിക്കൽ ഒരു ആശുപത്രിയിലെ പൈപ്പിലൂടെ ഒഴുകി പോയതുപോലവൾ വീണ്ടുമൊഴുകിയലിഞ്ഞു........
ജെ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo