നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മലമോഹം


മലമോഹം
മഴപ്പെരുക്കം കണ്ട്
മലകൾ മോഹിച്ചു.
വിണ്ണുവിങ്ങിച്ചുരന്നിറ്റുമമൃ_
തിൻ സ്ഫടിക മുത്തുകൾ
ഉള്ളിലൂറുമുറവയായി
ഉയിരു പൂക്കും നദികളായി
സംസ്കാരത്തുടിപ്പ് വടിച്ച്
മലയുടെ കഥ ചൊല്ലാനാഴിയുടെ
തിരകളിലേക്ക് മുറുകുന്ന മഴപ്പെരുക്കം.
തിടമ്പുചാർത്തിയൊഴുകും നദിതൻ
കരൾ മാന്തിയണ കെട്ടി നാം
ഉളളു പഴുത്ത നദി മണൽക്കയങ്ങളിൽ
ബോധമറ്റു നിശ്ചലയായി.
നദിയുടെ വ്രണപ്പഴുപ്പിലേക്ക്
കാകോളമൊഴുക്കി ശുശ്രൂഷിച്ചു നാം.
ആത്മഹത്യ ചെയ്ത നദികളുടെ
മൃതദേഹമുണ്ടു മേഘങ്ങൾ കനത്തു
കരിനീലിച്ചു നിൽക്കവെ
ദൃഷ്ടികളിൽ മലകളിടിഞ്ഞു
മോഹങ്ങളനാഥരായി.
By
Deva Manohar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot