പകൽക്കിനാവ്
വായനശാലയിൽ വെച്ചാണ് അവനെ ഞാനാദ്യമായി പരിചയപ്പെടുന്നത്..... വെള്ളാരം കണ്ണുകളിറുക്കിച്ചിരിച്ചു കൊണ്ട് ചിരപരിചിത ഭാവത്തോടെ നിൽക്കുന്ന അവനെ ശ്രദ്ധിക്കാതിരിക്കാൻ പറ്റീലാന്നു പറയുന്നതാണ് കൂടുതൽ ശരി....
'ഏതു ബുക്കാ എടുത്തെ....??' അവിടെ നിന്നിറങ്ങുമ്പോൾ അവൻ എന്റെ കൈയിലെ പുസ്തകത്തിലേക്ക് നോക്കി..
'ബാല്യകാല സഖി'
'റൊമാൻസ് ഇഷ്ടാണോ....??'അവനൊരു കള്ളച്ചിരിയോടെ ചോദിച്ചു.... ഞാൻ ഒന്നു പുഞ്ചിരിച്ചു....
'അതിഷ്ടല്ലാത്തോരാരാ ല്ലേ.... അത് വല്ലാത്തൊരു സുഖല്ലേ....' ഞാനൊന്നും മിണ്ടാത്തോണ്ടാവണം മറുപടിയും അവൻ തന്നെ പറഞ്ഞു....

'ആണോ.,, നിക്കറിയൂലാ.... ഞാനിതുവരെ പ്രേമിച്ചിട്ടില്ലാ...' അവന്റെ വെള്ളാരം കണ്ണുകളെ അഭിമുഖീകരിക്കാനാവാതെ ഞാൻ നടത്തത്തിനു വേഗത കൂട്ടി.... എന്നാൽ അവ എന്നെ വിടാതെ പിന്തുടരുന്നത് ഞാനറിഞ്ഞു.... എന്തോ... അത് ഞാനും വെറുതെ ആസ്വദിക്കുന്നുണ്ടായിരുന്നു......
വീട്ടിലേക്കു കയറാൻ തുടങ്ങുമ്പോൾ ഞാൻ അലസതയോടെ ഒന്നു തിരിഞ്ഞു നോക്കി... കക്ഷി പിറകിൽ തന്നെയുണ്ട്...
'എങ്ങോട്ടാ മാഷേ.... ഈ വഴിക്ക്...??, ' ഞാൻ പരമാവധി അത്ഭുതഭാവം വരുത്തിക്കൊണ്ടാണ് ചോദിച്ചത്...
'ദാ .... ആ വീട്ടിലെ പേയിംഗ് ഗസ്റ്റാ ഞാൻ...'
അവൻ ഞങ്ങളുടെ എതിർവശത്തെ വീട്ടിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.....
'ഇതാണല്ലെ തന്റെ വീട്....' അപ്പോഴും അവന്റെ മുഖത്ത് ആ കള്ളച്ചിരിയുണ്ടായിരുന്നു.... എന്തൊ എനിക്കും വല്ലാത്തൊരു സന്തോഷം തോന്നി...

പിന്നീടങ്ങോട്ട് എന്നും ഞാനും ഷഹാനും ലൈബ്രറിയിൽ പോകുന്നത് ഒന്നിച്ചായി. പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും വീട്ടിലെ രസങ്ങളും എല്ലാം ഞങ്ങൾ ചർച്ച ചെയ്തു.... പലപ്പോഴും പ്രണയത്തെക്കുറിച്ച് അവൻ വാചാലനായി.... അതു കേൾക്കുമ്പോൾ സുഖമുള്ളൊരു നോവ് എനിക്കും തോന്നിത്തുടങ്ങി... എന്താന്നറിയില്ല.. അവന്റെ മൂർച്ചയേറിയ വെള്ളാരങ്കണ്ണുകളിലേക്ക് നോക്കുമ്പോൾ ഉള്ളിലൂടെ ഒരു തീക്കനൽ പാഞ്ഞു പോകുന്ന പോലെയാണ്.... സത്യത്തിൽ ലൈബ്രറിയിലേക്ക് പോകുന്നതു പോലും ഈ കൂടിക്കാഴ്ചകൾക്കു വേണ്ടിയായി..... തിങ്കളാഴ്ച ദിവസങ്ങളിൽ ലൈബ്രറി അവധിയാണെന്ന് പലപ്പോഴും മന:പൂർവം ഞാൻ മറന്നു.... പക്ഷെ ഇതെല്ലാം ഒത്തിരിയൊത്തിരി കണ്ണുകൾ കാണുന്നുണ്ടെന്നൊന്നും ഞാൻ ഓർത്തതേയില്ല.
അന്നും അവന്റെ കൂടെ ലൈബ്രറീന്ന് വരുമ്പോഴാണ് പോസ്റ്റ്മാൻ ചേട്ടൻ എന്നെ വിളിച്ചത്...
'ന്നാ അനക്കിന്നും ഒരു കത്ത്ണ്ട്...' അയാൾ ഒരു കവറെടുത്ത് നീട്ടി.... എന്നിട്ടു പതിയെ ചോദിച്ചു
'ഇതാരാ ....?'
'ന്റെ ഫ്രണ്ടാ.... ഷഹാൻ' കത്തു വാങ്ങുന്നതിനിടയിൽ അൽപം പരിഭ്രമത്തോടെ പറഞ്ഞു
' ഉം....' അയാൾ ഏറു കണ്ണിട്ട് അവനെ നോക്കിക്കൊണ്ടൊന്നിരുത്തി മൂളി....

അവൻ ആ കവർ എന്റെ കൈയിൽ നിന്നും വാങ്ങി
' പേരും അഡ്രസൊന്നും ഇല്ലല്ലോ... തന്റെ ലവറിന്റെ കത്താണോ '
മങ്ങിയ ചിരിയോടെ അവൻ ചോദിച്ചു
'ഏയ്.... അല്ലെന്നേ..... ന്റെയൊരു പെൻഫ്രണ്ടാ...'
പിന്നെയും ആ വെള്ളാരം കണ്ണുകളിലെ സംശയം കണ്ടപ്പോൾ ഞാനതു വശദീകരിച്ചു കൊടുത്തു.
' കഴിഞ്ഞ കൊല്ലം ന്റെയൊരു കാപ്സ്യൂളുകഥ മനോരമേല് വന്നാര്ന്നു.... അതു കണ്ട് അഭിനന്ദിച്ചു കൊണ്ടാ എനിക്ക് ആദ്യായിട്ട് അനുക്കാടെ കത്ത് വന്നെ.... അതിന് ഞാനും മറുപടി അയച്ചു.... പിന്നെ എല്ലാ ആഴ്ചേം മുടങ്ങാതെ വരും.... നല്ലൊരു എഴുത്തുകാരനാ....നിക്ക് നല്ല നല്ല ഉപദേശങ്ങളൊക്കെ തരും.....'

എന്തോ അതൊന്നും അവനിഷ്ടായില്ലെന്നു തോന്നുന്നു. ഒന്നും മിണ്ടാതെ എന്റെ കൂടെ നടക്കുമ്പോൾ എനിക്കും ഉള്ളിലെവിടെയോ ഒരു പൊള്ളൽ... ആ നിശ്ശബ്ദതയിൽ അവന്റെ ഹൃദയം കിടന്നു പിടക്കുകയാണെന്നു തോന്നി....
പടർന്നു പന്തലിച്ചു നിൽക്കുന്ന ആ ഇലഞ്ഞിമരച്ചുവട്ടിലെത്തിയപ്പോഴാണ് പെട്ടെന്ന് അവന്റെ ഭാവം മാറിയത്.... അവൻ എന്റെ മുന്നിൽ ദയനീയതയോടെ നിന്നു.... എന്റെ കൈ പിടിച്ചു നേഞ്ചോട് ചേർത്തു.... എന്റെ കണ്ണുകളിൽ നോക്കിക്കൊണ്ടവൻ പറഞ്ഞു
' ഐ ലവ് യൂ... ഒരായിരം വട്ടം ഇഷ്ടാണ്....'
ഞാനാകെ പതറിപ്പോയി.... എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി..... എനിക്കിഷ്ടാണ്. പക്ഷെ തുറന്നു പറയാൻ എന്തോ ഒരു പേടി...

' ആരെങ്കിലും കാണും.... വിട്' ഞാൻ കൈ കുടഞ്ഞു എനിക്കിഷ്ടപ്പെട്ട ഇലഞ്ഞിപ്പൂക്കൾ പെറുക്കാനും അവയുടെ മാദക ഗന്ധമാസ്വദിക്കാനും മറന്ന് ഞാൻ തലകുനിച്ചു നിന്നു..... ദൂരെ നിന്നും വേലായുധേട്ടൻ വരുന്നത് കണ്ട് അവൻ പറഞ്ഞു
' നാളെ എനിക്കൊരു മറുപടി തരണം ട്ടൊ....'
ഞാൻ ഒന്നും പറയാതെ പേടിയോടെ തിരിഞ്ഞോടി. അപ്പോഴും വേലായുധേട്ടന്റെ രൂക്ഷമായ കണ്ണുകൾ എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

അന്നു രാത്രി ഞാൻ പേടിച്ചതു തന്നെ സംഭവിച്ചു. ഉപ്പ എന്നെ നന്നായി വിചാരണ ചെയ്തു... സംഭവിച്ചതെല്ലാം എനിക്കു പറയേണ്ടി വന്നു...
'ഇതൊക്കെ എല്ലാടത്തും നടക്കുന്നതെന്യാ....,,'
അല്പനേരത്തെ മൗനത്തിന് ശേഷം ഉപ്പ കുറച്ച് കനത്തോടെ പറഞ്ഞു
' പക്ഷെ ശരിക്കും സ്നേഹംണ്ടെങ്കിൽ പെങ്കുട്ട്യാൾടെ പൊറകെ ഇങ്ങനെ നടക്കാണോ ചെയ്യാ.... ഓനാണാണെങ്കിൽ ,അന്റെ ബാപ്പ ണ്ടല്ലോ ഇവ്ടെ.... ഇന്നോട് വന്ന് ചോയ്ക്കട്ടെ... '
ഉപ്പ സമാധാനത്തോടെയാണിത് പറഞ്ഞതെങ്കിലും കുറച്ചു ദിവസം എന്നോടു പുറത്തിറങ്ങണ്ടെന്ന് കർശനമായി പറഞ്ഞു.....

ഞാനാകെ തകർന്നു പോയി.... ഇതിനു മുമ്പേന്നോ ഷഹാൻ എന്റെ ഹൃദയത്തിൽ കേറിക്കൂടീട്ടുണ്ടെന്ന് എനിക്കന്നാണ് ശെരിക്കും മനസിലായത്.... ഷഹാനെക്കാണണം.... ഒരുപാടൊരുപാടിഷ്ടാണെന്ന് പറയണം.....
നീയില്ലാതെ നിക്ക് ജീവിക്കാൻ പറ്റില്ലാന്ന് പറയണം
പക്ഷെ .... എങ്ങനെ?
ഉപ്പാനെ ധിക്കരിക്കാൻ എനിക്കു കഴിയുമെന്ന് തോന്നുന്നില്ല.... എന്റെ മനസ് വല്ലാതെ അസ്വസ്ഥമായി....

ദിവസങ്ങൾക്കു ശേഷം ഞാൻ എന്റെ ചെടിയും നനച്ച് മുറ്റത്ത് നിൽക്കുമ്പോഴാണ് അനൂപേട്ടൻ അങ്ങോട്ട് വന്നത്.... ഷഹാൻ താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ മകൻ.... അവനെക്കുറിച്ച് പലതും ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല.
'പിന്നെ.... ഷഹാൻ പോയിട്ടൊ.... നിന്നോട് പറയാൻ പറഞ്ഞു....' ഞാനാകെ ഞെട്ടിത്തരിച്ചു പോയി.
'എങ്ങോട്ട്?'
'അറിയില്ല..... നിന്നെ ഒരുപാടിഷ്ടായിരുന്നു ട്ടോ...
നിനക്കിഷ്ടല്ലാന്ന് മനസ്സിലായതോണ്ടാ പോയത്. നിന്നെയൊരിക്കലും മറക്കാൻ കഴീലാന്നും ന്നാലും
ഒരിക്കലും ഈ കൺമുമ്പിൽ വരൂലാന്നും പറയാൻ പറഞ്ഞു....' എന്റെ കണ്ണുകൾ നിറഞ്ഞു.... കാഴ്ച മങ്ങി.... മുറ്റത്തു വിരിഞ്ഞു നിൽക്കുന്ന പനിനീർ പൂക്കളെല്ലാം അവ്യക്തമായ ചായക്കൂട്ടുകൾ പോലെ....

യാത്ര പറഞ്ഞിറങ്ങവെ അനുപേട്ടൻ എന്തോ ഓർത്തെടുത്ത പോലെ പറഞ്ഞു...
' അനു എന്ന ഷഹാന്റെ അഡ്രസ്സില് ഇനി കത്തെഴ്തണ്ടാട്ടൊ. അവരവിടന്ന് വീട് വിറ്റ് താമസം മാറി...'
എന്ത്....?? എന്താ അനൂപേട്ടൻ പറഞ്ഞത്....? എന്റെ മനസ് കവർന്ന ഷഹാനും ഒരു വർഷത്തോളമായി ബന്ധമുള്ള എന്റെ അജ്ഞാത സുഹൃത്ത് അനുക്കയും ഒരാളാണോ...?അപ്പോഴാണ് ഞാൻ ശെരിക്കും അമ്പരന്നത്.

എനിക്ക് ഷഹാനെ ശരിക്കും നഷ്ടമാവുകയാണെന്ന സത്യം വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു... ആ നിമിഷം തന്നെ ഇഷ്ടാണെന്ന് പറഞ്ഞാ മതിയാര്ന്നു... എന്നാൽ എന്തു തടസ്സമുണ്ടായാലും അവൻ ഇവിടുന്ന് പോവില്ലാര്ന്നു....എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി.
ഞാൻ കരഞ്ഞുകൊണ്ട് എന്റെ മുറിയിലേക്കോടി. അവിടെ മേശക്കു മുകളിലെ പുസ്തകത്തിൽ അനുക്കാന്റെ അവസാനത്തെ കത്തുണ്ടായിരുന്നു. അതു പൊട്ടിച്ചു നോക്കിയിട്ടു പോലുമുണ്ടായിരുന്നില്ല.
ഞാൻ വിറക്കുന്ന കൈകളോടെ അത് തുറന്നു...
ഞാൻ വിറക്കുന്ന കൈകളോടെ അത് തുറന്നു...
'അതിനകത്ത് അനുവും ഷഹാനും ഒരാളാണെന്നും എഴുത്തിലൂടെ തന്നെ എന്നെ വല്ലാതെ ഇഷ്ടായെന്നും ,ആ ഇഷ്ടം തിരിച്ചുമുണ്ടോന്നറിയാ നാണ് ഇവ്ടെ വന്നതെന്നുമൊക്കെയുണ്ടാര്ന്നു.
ഇനി തനിക്കിഷ്ടായില്ലെങ്കിലും എന്റെ സ്നേഹത്തിന് ഒരു കുറവുമുണ്ടാവില്ലെന്നും എന്നും എന്റെ മനസിൽ താൻ മാത്രമേണ്ടാവുള്ളൂവെന്നും അവൻ എഴുതിയിരിക്കുന്നു.'

എന്റെ കണ്ണുകൾ പിന്നെം പിന്നേം ചാലിട്ടൊഴുകിക്കൊണ്ടിരുന്നു. ആ കത്താകെ നനഞ്ഞു കുതിർന്നു .... അക്ഷരങ്ങൾ പടർന്നു ..
അവനെയിനിയൊരിക്കലും കാണാൻ കഴിയില്ലെന്ന ബോധം എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. എനിക്ക് സങ്കടവും നിരാശയും സഹിക്കാൻ കഴിഞ്ഞില്ല... ഞാൻ ആ കത്ത് തുണ്ടു തുണ്ടുകളായി കീറി തറയിലേക്കെറിഞ്ഞു.

'എന്താടി അവ്ടെ ..?'ഉമ്മയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി....
അയ്യോ.... എന്തൊക്കെയാ ഇപ്പൊ സംഭവിച്ചത്. ഞാൻ തറയിൽ ചിതറിക്കിടക്കുന്ന പേപ്പർ കഷ്ണങ്ങളിലേക്ക് നോക്കി....
പടച്ചോനെ .... നാളെ കാണിക്കാനുള്ള സയൻസിന്റ അസൈൻമെന്റ്.... ഞാൻ വല്ലാത്തൊരു ചളിപ്പോടെ അവ പെറുക്കിയെടുത്തു...
'എഴുതിയത് ശരിയായില്ല.... തിരുത്തിയെഴുതണം.. '
ഞാൻ ഒരു വളിഞ്ഞ ചിരിയോടെ ഉമ്മാനെം അനിയത്തിമാരെം നോക്കി. എന്റെ മനസിൽ റനീഷ് സാറിന്റെ ദേഷ്യം കൊണ്ട് ചുവന്ന 'മുഖം...

പക്ഷെ .... അപ്പോഴും സാറിന്റെ പിറകിലായി ഒരു കള്ളച്ചിരിയുമായി ആ വെള്ളാരം കണ്ണുകൾ എന്നെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.....
സമർപ്പണം: മനോഹരമായ പകൽക്കിനാക്കൾ കാണുന്ന എല്ലാ സുന്ദരീ സുന്ദരൻമാർക്കും....
മാജിദ നൗഷാദ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക