Slider

തുടർ കഥകൾ (ചെറു കഥ )

0

തുടർ കഥകൾ (ചെറു കഥ )
....................................................................
അതാ... ആ മലമുകളിൽ സൂയിസൈഡ് പോയന്റിൽ നിൽക്കുന്ന അവനെ കണ്ടോ, എന്റെ കാമുകനായിരുന്ന,അജ്മൽ. ആത്മാർത്ഥമായ പ്രണയം , അല്ല അങ്ങനെ പറയാൻ പറ്റില്ലാട്ടോ, ഞാൻ ആത്മാർത്ഥ മായി അവനെ പ്രണയിച്ചു, പക്ഷെ അവൻ............. തിരിച്ചറിയൂമ്പോഴേക്കും വൈകിയിരുന്നു.
ഇപ്പൊ കുടുംബത്തിനേറ്റ ഒരു മാനക്കേടിൽ മനംനൊന്ത് ആത്മഹത്യാ ചെയ്യാൻ പോവാ അവൻ....... , സ്വന്തം അനിയത്തി കുട്ടിക്ക് പറ്റിയ ഒരു അബദ്ദം കുടുബത്തിനു മൊത്തം മാനക്കേടായി, അവനും അച്ഛനും പുറത്തിറങ്ങി നടക്കാൻ പറ്റാതായി, ആത്മഹത്യ അല്ലാതെ വേറെ ഒരു മാർഗവും അവരുടെ മുൻപിൽ ഇന്നില്ല,
അനിയത്തി കുട്ടി പെട്ടുപോയ ഒരു പ്രണയ ചതി , അവൾ ആത്മാർത്ഥ മായി സ്നേഹിച്ച, വിശ്വസിച്ച അവളുടെ ആ കാമുകൻ അവളെ വഞ്ചിച്ചിരിക്കുന്നു , പ്രണയം തലക്കുപിടിച്ച കാലം, പ്രണയാതുരമായ നിമിഷങ്ങൾ, അയാളുടെ പ്രണയ പൂർവം ഉള്ള ചില നിർബന്ധങ്ങളെ എതിർക്കാൻ അവൾക്കു കഴിഞ്ഞില്ല , പക്ഷെ ആ സ്വകാര്യ നിമിഷങ്ങൾ എല്ലാം അവൻ തന്റെ മെബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നത് അവൾ അറിഞ്ഞിരുന്നില്ല,
ദൃശ്യങ്ങൾ പുറത്തായപ്പോഴാണ് അവളടക്കം എല്ലാവരും അറിഞ്ഞത് , ആ കുടുബത്തിന്നു താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു അതു, അവർക്കൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ, എല്ലാം കൈ വിട്ടു പോയിരുന്നു, ലോകം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കുന്ന സ്വന്തം മകളുടെ, അനിയത്തിയുടെ, ദൃശ്യങ്ങൾ ആ അച്ഛനും ജേഷ്ടനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു,
എന്നാൽ ആറു മാസങ്ങൾക്കു മുൻപ് അവൻ, അജ്മൽ എന്നോട് ചെയ്ത അതെ ക്രൂരത... , ഇന്നവന്റെ അനിയത്തിക്കും സംഭവിച്ചിരിക്കുന്നു.
അവൻ അന്ന് അതു വേണ്ടാന്ന് വച്ചിരുന്നങ്കിൽ......., അല്ലെങ്കിൽ കൂട്ടുകാരുമായി ആ ദൃശ്യങ്ങൾ പങ്കു വെക്കാതെ ഇരുന്നെങ്കിൽ....... "ഇന്നു ഞാനും എന്റെ കുടുബവും ജീവിച്ചിരുന്നേനെ ".
ഞങ്ങളുടെ മരണമോ , എന്റെ കുടുംബത്തിന്റെ മാനക്കേടോ അവനെ ബാധിച്ചിട്ടേ ഇല്ലായിരുന്നു, അവനു അതിലൊന്നും ഒരു വിഷമവും ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പൊ അതേ അനുഭവം സ്വന്തം അനിയത്തി കുട്ടിക്ക് വന്നപ്പോൾ,
അവൻ ആകെ തകർന്നിരിക്കുന്നു, അവനു പുറത്തിറങ്ങി നടക്കാൻ പറ്റാതായിരിക്കുന്നു, ആത്മഹത്യാ യെ കുറിച്ച വരെ ചിന്തിച്ചിരിക്കുന്നു.
അന്ന് എനിക്കും ഒരു അച്ഛനുണ്ട്......., ജേഷ്ടനുണ്ട്........., ഒരു കുടുംബമുണ്ട് എന്നു ഒന്നും അവൻ ചിന്തിച്ചിരുന്നില്ല,
ഇപ്പൊ സ്വന്തം കുടുബത്തിൽ സംഭവിച്ചപ്പോ................ ,
നമ്മളിൽ പലരും അങ്ങനാ.....
ഇത്തരം ദുരന്തങ്ങൾ മറ്റുള്ളോർകു സംഭവിക്കുമ്പോൾ നമ്മളെ ബാധിക്കാറേ ഇല്ല, ചിലപ്പഴൊക്കെ നമ്മളത് ആഘോഷിക്കും ചെയ്യും !!!!!!, എന്നാൽ സ്വന്തം ജീവിതത്തിൽ, സ്വന്തം കുടുമ്പത്തിൽ ആണെങ്കിലോ..... !!!!!!!!?
നന്ദി,
ഷിഹാബുദീൻ. കെ. പി,
ദുബായ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo