Slider

അവാർഡ് നിശ .

0

അവാർഡ് നിശ .
ലുലു കൺവെൻഷൻ സെന്ററിലെ ശീതീകരിച്ച ഹാൾ '
നല്ലെഴുത്തിലെ പോയ വർഷത്തെ
മികച്ച കഥാകാരനുള്ള അവാർഡ് കൊടുക്കുന്ന വേദിയാണ്. 
ഒപ്പം നല്ലെഴുത്തിലെ കഥാകാരന്മാരുടെ ആദ്യ കഥാസമാഹാരത്തിന്റെ
പ്രകാശനവും .
കുടംബത്തിലെ മിക്കവാറും എല്ലാവരും എത്തിയിട്ടുണ്ട്.
വേദിയിൽ ഗ്രൂപ്പ് അഡ്മിൻസ് ഇരിപ്പുണ്ട് .
ആങ്കറായി രാഹുൽ രാജും വിജിത വിജയകുമാറും.
സദസ്സ് നിറഞ്ഞിരിക്കുന്നു. മനസ്സുകൾ ആകാംക്ഷാഭരിതം
ആരാണ് വിജയി ,പലരും അത് തങ്ങൾക്കാണെന്ന് പ്രതീക്ഷിക്കുന്നു.
കാത്തിരിക്കുന്ന എല്ലാ പേരിലും ഉണ്ട് ഒരു പ്രതീക്ഷ.
ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ കഥയ്ക്കാണോ അതോ ഏറ്റവും നിലവാരം പുലർത്തിയതിനാണോ അവാർഡ്?'
കണ്ണീരിന്റെ പശ്ചാത്തലത്തിൽ സ്നേഹം ചാലിച്ചെഴുതിയ കഥയ്ക്കാണോ ?
അതോ ഫലിത രസത്തിലൂടെ സാമൂഹിക വിമർശനം നടത്തിയതിനാണോ?
ജീവിതസമരം വിദേശത്ത് നടത്തുന്ന നിരവധി പ്രവാസികൾ അവാർഡ് മോഹികളായി അക്ഷമരായി കാത്തിരിക്കുകയാണ്.' അതു കൊണ്ടു തന്നെ ഈ സ്നേഹക്കൂട്ടായ്മയിൽ പങ്കെടുക്കുന്ന നല്ലെഴുത്ത് കുടുംബത്തിലെ അംഗങ്ങൾക്ക് ലഘുഭക്ഷണമായി നൽകുന്നത് ഗൾഫ് പ്രവാസികളുടെ ഇഷ്ട ഭക്ഷണമായ കുബുസും മുളകു ചമ്മന്തിയും കട്ടൻ ചായയുമാണ്.
നിരവധി നാട്ടുകാർക്ക് ആ രുചി അനുഭവിക്കാൻ കുടുംബത്തിലെ ചില ഭക്ഷണ പ്രേമികളായ പ്രവാസി സഹോദരൻമാർ ഏർപ്പാടു ചെയ്തതാണത്.
എല്ലാപേരും വിശിഷ്ടാതിഥിയെ കാത്തിരിക്കുന്നു. മിക്കവാറും അത് ഇപ്രാവശ്യത്തെ പത്മശ്രീ .അവാർഡിനർഹനായ മഹാകവി അക്കിത്തം നമ്പൂതിരി ആയിരിക്കും . വിശിഷ്ടാതിഥി പുസ്തകം പ്രസാധനം ചെയ്യുക മികച്ച കഥാകാരന് നൽകിയാവും.
ഇനി ശ്രീമതി ഋതു സ്വന്തം കവിത ആലപിക്കുന്നതാണ്.
വിജിതയുടെ അനൗൺസ്മെന്റ് കേട്ടപ്പോൾ അതുവരെ കൊച്ചുവർത്തമാനം പറഞ്ഞിരുന്നവരൊക്കെ വീണ്ടും വേദിയിലേയ്ക്ക് ശ്രദ്ധിച്ചു.
ഗ്രൂപ്പിലെ കവിതയെഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ ചൊല്ലാനുള്ള ഒരു അവസരവും ഇവിടെ ലഭിക്കുകയാണ്.
രതീഷ്, സുമേഷ് ,രമ്യാ , ജയാ മനോജ് തുടങ്ങി എല്ലാപേരും സ്കൂൾ യുവജനോത്സവത്തിന് പദ്യപാരായണത്തിന് പങ്കെടുക്കുന്ന മാനസികാവസ്ഥയിലാണിപ്പോൾ.
............
ഇപ്പോൾ 'മുഖ്യാതിഥി എത്തിയിരിക്കുന്നു.
ഉടനേ തന്നെ പുരസ്കാര പ്രഖ്യാപനം ഉണ്ടാകും .
മുഖ്യാതിഥിയാണ് അത് പ്രഖ്യാപിക്കുക , ശ്രീ .ഉണ്ണി മാധവനും ശ്രീ' പ്രേം മധുസൂധനനും ചേർന്ന്
അദ്ദേഹത്തിന്റെ കൈകളിൽ ലിസ്റ്റ് കൊടുത്തു കഴിഞ്ഞു.
എന്റെ ശരീരം വിയർപ്പിൽ മുങ്ങിയിരിക്കുന്നു. ഞാൻ മത്സരാർത്ഥിയല്ല , പക്ഷേ ആരായിരിക്കും എന്നതാണ് എന്നെ ടെൻഷനാക്കുന്നത് .
പെട്ടെന്ന് കറണ്ട് പോയി.
നിശബ്ദത
ഇരുട്ടിൽ ഒരു ശബ്ദം,
....
അയ്യോ ! ' "എന്റെ അവാർഡ്"
അതാരായിരിക്കും,
നിങ്ങൾക്കറിയാമോ?

By
Gopal A

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo