ഒരു ചിക്കൻപോക്സ് കാലം മക്കൾക്ക് ചിക്കൻപോക്സ് വന്നുമാറിയ വകയിൽ എനിക്കും അടിച്ചു ആ ബംബർ ലോട്ടറി.ആദൃത്തെ രണ്ടു മൂന്നു ദിവസത്തെ അസ്വസ്ഥത കഴിഞ്ഞപ്പോ പിന്നെ ആകെ ഒരു വിരസത.അതുമാറ്റാൻ മുൻപ് വായിച്ചു തീർത്ത പുസ്തകങ്ങളിലേയ്ക്ക് .........ആയിടയ്ക്കാണ് ഫെയ്സ്ബുക്കിലെ എഴുത്ത് കൂട്ടായ്മകളിലേയ്ക്ക് വലതുകാൽവച്ച് കയറിയത്...കാൽവയ്ചതേ അറിയൂ കൂട്ടുകാരേ അവിടെ മൂക്കുംകുത്തി വീണു.എന്തുപറയാനാ പത്തുമിനിറ്റു കൂടുംമ്പോ പോസ്റ്റുനോക്കുന്ന അവസ്ഥ....ഒട്ടുമിക്കപോസ്റ്റുകളുടേയും വായനക്കാരിയായി......മക്കൾടെ കാരൃങ്ങൾ എെൻറ അമ്മ ഏെറ്റടുത്തതോടെ സമാധാനമായി....വായനയോ വായന.......അമ്മേടെ വഴക്കും കേൾക്കാൻ തുടങ്ങി...വയ്യാതീരിക്കുംമ്പോഴെങ്കിലും ഈ കുന്ത്രാണ്ടം ഒന്നു മാറ്റിവയ്ച്ചൂടെ..ഹും..കുന്ത്രാണ്ടം പോലും അമ്മയ്െക്കന്തറിയാം ....എെൻറ ആത്മഗതം കഴിഞ്ഞില്ല അതിനുമുന്പ് േദ വരുന്നു മൂത്തമോെൻറ വക....ഞാനൊരു ഗയിം കളിക്കാൻ ഫോൺ ചോദിച്ചാൽ അതു കണ്ണിനുദോഷം എന്നു പറയും...അമ്മയ്ക്ക് എപ്പോഴും അതും നോക്കിയിരിക്കാം....അല്പസമയത്തെ ഇതികർത്തവൃാ മൂഡതയ്ക്ക്ു ശേഷം ഞാൻ വീണ്ടും വായന തുടങ്ങി..പതിവില്ലാെത എപ്പോഴും ഫെയ്സ്ബുക്കിൽ കാണാൻ തുടങ്ങിയപ്പോ ഫ്രണ്ട്സിേൻറം ബന്ധുജനങ്ങൾേടം ആ ഒരിതുണ്ടല്ലോ........ഇവളെന്താ എപ്പോഴും ഫെയ്സ്ബുക്കിൽ.....അവരുണ്ടോ അറിയുന്നു ഞാനിവിടെ റൂംഅറസ്റ്റിലാണെന്ന്....എന്തായാലും ചിക്കൻപോക്സ് കാലം കൂറച്ചധികം വായിക്കാൻ പറ്റി...ഇതുവരെ ലൈക്കുമാത്രമേ കൊടുത്തിട്ടുള്ളു...കമൻറിയിട്ടില്ല.....ദേ ഇതിപ്പോ ആദൃത്തെ പോസ്റ്റും........ഇനിയും എന്തൊക്കെയാണാവോ.......വലുതെന്തോ വരാനിരുന്നതാ അതിങ്ങനൊക്കെയായി.............................................ഒരു ചിക്കൻപോക്സ് വരുത്തിവച്ച ചതിയേ!!!!
By Saritha Sunil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക