Slider

തൊഴിലാളി

0

തൊഴിലാളി
^^^^^^^^^^^^
"ഡാ ബംഗാളി "...................എന്താ യെടാ തീർന്നില്ലെ ഇതുവരെ
മുതലാളിയുടെ വിളി കേട്ട് അവൻ ഒന്ന് ഞെട്ടി
"മുതലാളി എന്റെ പേര് സാഹസ് എന്നാണെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്. " കമ്പ്യൂട്ടറിൽ തന്നെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു..
മുതലാളി: വയസ്സ് 45 സ്വയം അറിയപ്പെടുന്ന ഒരെഴുത്തുകാരൻ പേര് ജോസ് ചിത്രാംഗൻ
ജോചി എന്ന് അറിയപ്പെടും' (സാങ്കൽപ്പിക നാമം)
ബംഗാളി : വയസ്സ് 30 സാഹസ് എന്നാണ് പേര് കേരളത്തിൽ പണിക്ക് വന്നിട്ട് ആറ് വർഷമായി മലയാളം നന്നായ്
എഴുതാനും വായിക്കാനും അറിയാം , കാരണം അവൻ കേരളത്തിൽ വന്നപ്പോൾ ആദ്യത്തെ രണ്ട് വർഷം ഒരു പ്രസ്സിലായിരുന്നു ജോലി.
ജോചി മുതലാളിയുടെ കൂടെ കൂടിയിട്ടിപ്പോൾ വർഷം നാലായി
..........................
"മുതലാളീ തീർന്നു '' കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് തന്നെ സാഹസ് വിളിച്ചു പറഞ്ഞു.
എവിടെ നോക്കട്ടെ ?
"കൊള്ളാല്ലോടാ ഇതു പൊളിക്കും."
"അല്ല മുതലാളി ഈ കഥകളൊക്കെ എന്താ ഇങ്ങനെ"
"എങ്ങനെ"
"എല്ലാം സ്ത്രീയുമായി ബന്ധപ്പെട്ടതെഴുതാൻ പറയുന്നത്. "
ഡാ പൊട്ടാ .... ഡിമാന്റ് ഉള്ളത് എഴുതണം' എന്നാലെ എല്ലാപേരും വായിക്കുകയുള്ളു.
നിനക്കറിയുമോ.....
ആശാന്റെ വീണപൂവ് ഒരു പെണ്ണിന്റെ വർണ്ണന , ചണ്ഡാലഭിക്ഷുകി. ടോപ്പ് അല്ലെ. ഒ.എൻ വി യുടെ ഗോതമ്പുമണികൾ . അങ്ങനെ എല്ലാം '
"അതൊക്കെ ശരി തന്നെ
പക്ഷേ മുതലാളി ക്ക് ഞാൻ എഴുതി തന്നതെല്ലാം ടോപ്പായോ."
"പിന്നില്ലെ എല്ലാം വായനക്കാരുടെ പ്രശംസ നേടിക്കഴിഞ്ഞു. "
അതു കൊണ്ടല്ലെ നിനക്ക് ശമ്പളം തന്ന് ഇവിടിരുത്തിയിരിക്കുന്നത്.......
വിഷയം ഞാൻ പറഞ്ഞ് തരുന്നത്.
വേശ്യ, വേശ്യയുടെ മകൾ, അഭിസാരിക, അവൾ വേശ്യാ, വേശ്യ ആകാൻ വിധിക്കപ്പെട്ടവൾ, അറിയാത്ത വേശ്യ ............''ഇങ്ങനൊക്കെ.
"പക്ഷേ .......മുതലാളീ ഇതെല്ലാം ഒന്ന്
തന്നെയല്ലെ " '?
"ആണ്. "
"എടാ മണ്ടാ ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇങ്ങനത്തെ പേര് വേണം. എല്ലാം ഒന്നാണെങ്കിലും പേര് പലതായിരുന്നാൽ മതി. ഇതു മാത്രം വായിക്കാൻ താൽപര്യപ്പെട്ടിരിക്കുന്നവരാ കൂടുതലും."
ഒരു കഥ ആകുമ്പോൾ പണ്ടത്തെ ടി.ജി.രവി, ഉമ്മർ ഇവരുടെ ഒക്കെ സിനിമ പോലെ ആകണം'
"ഇന്നെന്ത് എഴുതണം മുതലാളി. "
"ഇപ്പോൾ ട്രന്റ് അൽപം മാറി. ആടു ജീവിതം വായിച്ചതിൽ പിന്നെ എല്ലാപേരും പ്രവാസിയുടെ പിറകിലാ. പ്രവാസി , പാവം പ്രവാസി, പ്രവാസി ഒരു നൊമ്പരം , ഒട്ടകവും പ്രവാസിയും , പ്രവാസിയുടെ ഭാര്യ, ഇങ്ങനെ ഒക്കെ ഉള്ള പേരുകൾ വേണം ഇനി ഇടാൻ ഗൾഫിൽ ഉള്ള പ്രവാസികൾ എല്ലാപേരും പിച്ച എടുത്തും, കഞ്ഞി കുടിച്ചും ജീവിക്കുകയാണെന്ന് പറയണം.
പറയുമ്പോൾ ഇല്ലായി മകളെ പറയാവു . ചില ആൾക്കാർ പറയുന്ന പോലെ അഞ്ച് പൈസ ഇല്ല കയ്യിൽ." കുബ്ബൂസിന് പ്രത്യേക പ്രാധാന്യം കൊടുക്കണം.
"അപ്പോ നമ്മുടെ നാട്ടിലുള്ള ഈ കാശുള്ള ഗൾഫുകാരോ ?"
" അവർ പാവപ്പെട്ടവരാണെന്ന് പറയണം"
"അതിന് മുതലാളി ഈ ചുറ്റുവട്ടത്തുള്ള പ്രവാസികളെല്ലാം ധാരാളം കാശുള്ളവരാണല്ലോ."
"അതിൽ കാര്യമില്ലെടാ...... നമ്മൾ കടയിൽ നിന്നും അരി മേടിച്ചു വന്നാൽ അതിലെ കറുത്ത അരി മണി വേഗം കണ്ടെത്തില്ലേ അതുപോലാ."
.....................................
അതേ മുതലാളി എന്തിനാ ഈ ജോചി എന്ന് വയ്ക്കുന്നത്, മുഴുവൻ പേര് വയ്ച്ചു കൂടെ."
ഡാ പൊട്ടാ... ഇതാകുമ്പോൾ വല്ല ജോസ്ന എന്നോ ജോളി എന്നോ ഒക്കെ കരുതി ഒരു അൻപത് ലൈക്ക് ആ വഴി കിട്ടും.
"ഈ കഥ ക്ക് അവാർഡ് കിട്ടുമോ മുതലാളി "
"നീ കിന്നാരം പറഞ്ഞിരിക്കാതെ ടൈപ്പ് ചെയ്യ്
എന്തൊരു കോമ്പറ്റീഷനാണെന്നോ ഫെയിസ് ബുക്കിലും, ഗ്രൂപ്പിലും. ഇന്നൊരു അഞ്ച് കഥയെങ്കിലും പോസ്റ്റ് ചെയ്യണം. മെഗാസീരിയൽ കണക്കല്ലെ ഇപ്പോൾ ഓരോരുത്തർ കഥ പോസ്റ്റുന്നത്.
ആ പിന്നെ ആ ഗൂഗിളിൽ നിന്നും ഒരു ചിത്രം കൂടി തപ്പി എടുത്തിടണം. ഒരു പെണ്ണ് ഒരുത്തന്റെ നെഞ്ചത്ത് കിടക്കുന്നതാകണം. വല്ലതും ചെറുതായി കാണുന്നതാകണം. പടം കണ്ട് ലൈക്ക് ചെയ്യുന്ന കുറേ പേരുണ്ട് അവർക്കാ."
"പിന്നൊരു കാര്യം കൂടെ കഥയുടെ ഇടക്ക് എവിടെ യെങ്കിലും ജോചി എന്ന് വയ്ക്കണം. വായിച്ചു നോക്കാതെ കോപ്പി ചെയ്ത് കടപ്പാട് വയ്ക്കാതെ സ്വന്തമെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യുന്നവർ ഉണ്ട്. "
ഓരോ ലൈക്കിനും ഫെയിസ് ബുക്ക് ഒരു രൂപ വച്ച് തരും എന്ന് പറയുന്നു. ഞാനൊന്ന് അന്യഷിച്ചിട്ട് വരാം.
എഴുതിക്കഴിഞ്ഞ കഥ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സാഹസ് പുതിയ കഥ ആരംഭിച്ചു.
"കാണാതായ പ്രവാസിയും കാത്തിരുന്ന ഭാര്യയും "
സ്വന്തം
എസ്.കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo