Slider

ഞാൻ മലയാളി (കവിതാ മത്സരം )

0

ഞാൻ മലയാളി,യെൻ
മാനസമെത്രയോ
ജീർണ്ണ,മഹന്തയാൽ
കാളുന്നമാതിരി
മാതൃ ഹന്താവെന്നു
പേരുകേട്ടുള്ളൊരു
ഭൃഗു രാമനിതു
തീർത്തെടുത്തു പോലും
കേരളം കോരിയെടുത്തു പോലും !
നൂറു തലമുറ ക്ഷത്രിയരെ-
ക്കൊന്ന ക്രൂരത
ചോര കുടിച്ച മഴു
വീണു കടൽ മാറി-
ആ മണ്ണു പിന്നിതു
കേരളമെന്ന പേരാർന്നുവെന്നോ !
എന്തു തന്നാകിലും
കൊല്ലുക ചേരുമോ ?
വെന്തവ പങ്കിട്ടു
തിന്നവർ നാം!
എന്തിലും ജാതി,
നിറമൊക്കെ നോക്കി നാം
അശ്വ വേഗത്തിൽ
മുന്നേറിടുമ്പോൾ
ഒന്നു മോർക്കുന്നില്ല
ഹീനകൃത്യങ്ങൾ തൻ
വില്ലു കുലച്ചുനാം നിൽക്കയല്ലേ ?
കത്തിരാകുന്നത്,കാടു കോതാനെങ്കിൽ
ആയതിന്നെത്രയും ധന്യമാകും
പൂവിറുക്കാനെങ്കി,ലപൂവ്
കൊണ്ടൊരു പൂജയർപ്പിക്കുവാനാകുമല്ലോ!
അല്ലിതു കൊല്ലുന്ന
കൈരാത വൃത്തിക്കു
വേണ്ടിയാണെങ്കിലോ നാംപതിക്കും
വല്ലാത്ത ശാപവും
കുറ്റിരുട്ടും വന്ന്
തീമഴ പെയ്തു നാം ചാരമാകും!
ജ്ഞാനിക്ക് ജ്ഞാനം
ഗുണമതുതാൻ മതം.
വീണയ്ക്കതിൻ രവം
സംഗീത സാഗരം !
ജ്ഞാനമോ പ്രത്യക്ഷ -
മിപ്രപഞ്ചത്തിനെ
ഏകമായ്ക്കണ്ടു
നമിക്കുന്നതല്ലയോ.
അജ്ഞാനമെന്നത്
കാണുന്നതൊക്കെയും
ഭിന്നമാണെന്നു
മനസ്സിലാക്കുന്നതും!
By: varghese Kurathikadu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo