Slider

തുലാവർഷം

0

മഴമേഘജാലത്താൽ
ആകാശമിരുളുന്നു..
മഴവർഷധാരയിൽ
ആത്മാവു കുളിരുന്നു.
പുഴയേറ്റി,നൗകയുടെ -
മൃദുഭാരം നെഞ്ചിൽ...
കടവിൻകൽപ്പടവിൽ
ഞാൻ കവിതമാത്രം തേടി.
പുഴയിലെ മഴഞൊറികൾ
വരികളായി നെഞ്ചിൽ...
ഹർഷമൊരു നിമിഷാർദ്ധ-
മാത്രയാണെങ്കിലും .
ഇനിയുമൊരു മഴകാണാൻ
സാധ്യമോ ഇവിടെ...
ഇലകളിനി പൊഴിഞ്ഞെന്നാൽ
തളിർക്കുമോ വീണ്ടും.!!

By: 
Yem Yemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo