Slider

കേരളപ്പിറവി ആഘോഷിച്ചു ഞാനിന്നലെ..

0
ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്ന മക്കളോടു കൈവീശിക്കാണിച്ചു സ്‌കൂളിലേക്കു യാത്ര അയക്കുന്ന പ്രിയതമയോടൊപ്പമാരുന്നു രാവിലത്തെ ആഘോഷം..
അവളും സന്തോഷത്തിലാരുന്നു..
മോനിന്നലെ രാത്രി മുഴുവൻ അവളോടു ഇംഗ്ളീഷിൽ മാത്രമാണു പോലും കമ്മ്യൂണിക്കേറ്റ് ക്ഷമിക്കണം ആശയവിനിമയം നടത്തിയത്..
പറമ്പു വൃത്തിയാക്കാൻ വന്ന ബംഗാളികളോടൊപ്പമായിരുന്നു ഉച്ചവരെയുള്ള ആഘോഷ പരിപാടികൾ..
ഹിന്ദി പഠിക്കാത്തതിൽ നിരാശ തോന്നിയ സമയങ്ങൾ..
വല്ലപ്പൊഴും രണ്ടുവാക്ക് മിണ്ടാൻ പോലും മലയാളിക്കു നേരമില്ലാത്ത കാലത്തു എന്തെങ്കിലും പറഞ്ഞു ചിരിക്കാനും സമയം കൊല്ലാനും ഇവന്മാരു മാത്രമെ
കാണത്തുള്ളൂ..
വൈകുന്നേരമായപ്പോൾ
രാഘവേട്ടൻ വന്നു..
തുലാപ്പെയ്ത്തു കാണാത്തതിലുള്ള പരിഭവമുണ്ടായിരുന്നു
മുഖത്തു..
"ഇക്കൊല്ലം ചൂടു
പൊടിപൊടിക്കും.."
പഴയ ഗാന്ധിക്കണ്ണട മുഖത്തൂന്നെടുത്തു ഒന്നൂതി തോളിലുണ്ടായിരുന്ന തോർത്തോണ്ടു തുടച്ചു ആരോടെന്നില്ലാതെ രാഘവേട്ടൻ അതു പറയുമ്പോൾ വീട്ടിനു മുന്നിലുണ്ടായിരുന്ന പാടശേഖരത്തിന്റെ അവസാന ഭാഗവും മണ്ണിട്ടു നികത്താൻ ഏർപ്പാടാക്കിയ ലോറിക്കാരെ കാണാത്തതിലുള്ള ടെൻഷനായിരുന്നു എനിക്കു..
സന്ധ്യാനേരത്തുള്ള ആഘോഷം സുഹറാത്താന്റെ
വീട്ടിലായിരുന്നു..
ആറുമണി കഴിഞ്ഞിട്ടും മോളു ക്ലാസ് കഴിഞ്ഞെത്തുന്നതു കാണാഞ്ഞിട്ടുള്ള നെഞ്ചത്തടിയാണ്..
കേരളത്തിലെ പെൺകുട്ടികൾക്കുള്ള ഒട്ടുമിക്കവീടുകളിലും ആറുമണി കഴിഞ്ഞാലിങ്ങനെയാണെല്ലോ..
കോഴികളെ
കൂട്ടിലാക്കും പോലേ..
പെണ്മക്കള് വീടണയും വരെ ഓരോ അമ്മയുടെയും മനസ്സു നീറിക്കൊണ്ടിരിക്കും..
രാത്രി മക്കളോടൊത്തു കേരളപിറവി ആഘോഷിക്കണം നമ്മുടെ മഹത്തായ പാരമ്പര്യം അവർക്കു പകർന്നു പഠിപ്പിച്ചു കൊടുക്കണമെന്നൊക്കെ കരുതിയതാണ്..
ഹോംവർക്കെന്ന പീഡനക്കാലം തുടങ്ങുന്നത് അപ്പോഴാണെന്ന കാര്യം ഞാനോർത്തില്ല..
രണ്ടുദിവസം കഴിഞാൽ ക്ലാസ് ടെസ്റ്റാണ് പോലും..
അതിന്റെ ആധിയാണവളുടെ മുഖത്തും..
കൊല്ലപ്പരീക്ഷക്കു പോലും എന്റുമ്മയൊന്നും ഇത്രെം ടെന്ഷനടിച്ചില്ലായിരുന്നു എന്നു പറഞ്ഞു നാവെടുത്തില്ല..
അവളുടെ മറുപടി വന്നു..
"വെറുതെയല്ല ഇങ്ങനായിപ്പോയതെന്നു.."
സത്യമാണല്ലോ അല്ലെ..
എങ്കിലും ഞാനാഘോഷിച്ചു മലയാള നാടിന്റെ മഹത്തായ അറുപതാം പിറന്നാൾ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo