ഏതാനും ദിവസങ്ങൾക്കുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുവാൻ പോകുന്ന തെരെഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു നാട്.
ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ഞങ്ങളുടെ പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ ജയപരാജയ സാധ്യതകളെ കുറിച്ചുമെല്ലാം ഞങ്ങൾ പാർട്ടി പ്രവർത്തകർ, താത്കാലിക തെരെഞ്ഞെടുപ്പ് ഓഫീസിൽ നിന്നും ചർച്ച ചെയ്തിരിക്കുമ്പോഴാണ് 'ജലീൽ' ഓഫീസിന് മുന്നിൽ വന്ന് എന്നെ വിളിച്ചത്.
"നവാസേ..ഒന്നിറങ്ങിവാ..ഒരു കാര്യം പറയട്ടെ.."
അവൻ ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാത്ത നിഷ്പക്ഷവാദിയും എന്റെ ആത്മസുഹൃത്തുമാണ്. ഒന്നാം ക്ലാസു മുതൽ പ്രീ ഡിഗ്രിവരെ ഞങ്ങൾ ഒന്നിച്ചാണ് പഠിച്ചത്. പിന്നെ രണ്ട് പേരും പoനം നിർത്തി. ജേഷ്ട്ടൻ വിസ കൊടുത്ത് അവനെ വിദേശത്തേക്ക് കൊണ്ടുപോയി. ഇപ്പോൾ ലീവിന് നാട്ടിൽ വന്നിരിക്കയാണ്.
ഞങ്ങൾ ഓഫീസിനടുത്ത് നിന്നും അൽപം മാറി നിന്നു.
"എന്തായ്...?" ഞാൻ ചോദിച്ചു.
"നമുക്ക് ഒരു സ്ഥലം വരെ പോവണം.. "
"എന്താ ഇപ്പം ഇത്ര തിടുക്കം.."
"അതൊക്കെയുണ്ട്.." അവൻ എന്റെ കൈ പിടിച്ച് നടന്നു കഴിഞ്ഞു.
"ഇപ്പോൾ തന്നെ പോണോ..?"
"അതെ.."
"എവിടേക്കാ..."
"അതൊക്കെ പറയാം നീ നട.."
രണ്ട് പേരുടെയും വീട് അടുത്തടുത്ത് തന്നെയാണ്. അവന്റെ വീടിന് മുന്നിലെത്തിയപ്പോൾ അവൻ പറഞ്ഞു:
"നീ വേഗം പോയി കുളിച്ച് റെഡിയാവ്..."
"എവിടേക്കാ...? അത് പറ..."
"കുറച്ച് ദൂരോട്ടാ...സ്ഥലം പോകുമ്പോ പറയാ...വേഗം റെഡിയായി വാ..."
ഞാൻ വീട്ടിൽ പോയി കുളിച്ച് പുറപ്പെട്ട് അവന്റെ വീട്ടിലെത്തുമ്പോഴേക്കും അവനും പുറപ്പെട്ട് റെഡിയായിരുന്നു.
അവൻ ഗൾഫിൽ പോയി പണമൊക്കെ സമ്പാദിച്ച് പുതിയ വീട് വച്ചതാണ്. ഭാര്യയും രണ്ട് വയസ്സായ ഒരു മകളും മാത്രമേ ആ വീട്ടിൽ ഉള്ളൂ.
അവൻ ഗൾഫിൽ പോയി പണമൊക്കെ സമ്പാദിച്ച് പുതിയ വീട് വച്ചതാണ്. ഭാര്യയും രണ്ട് വയസ്സായ ഒരു മകളും മാത്രമേ ആ വീട്ടിൽ ഉള്ളൂ.
ഉമ്മയും ഒരനിയനും ഒരനിയത്തിയും അടങ്ങുന്നതാണ് എന്റെ കുടുംബം.ബാപ്പ നാല് വർഷം മുമ്പ് ഹൃദയാഘാദം വന്ന് മരിച്ചു.
അവൻ മുറ്റത്ത് നിർത്തിയിട്ട അവന്റെ ഹീറോ ഹോണ്ടാ സ്പ്ലണ്ടർ സ്റ്റാർട്ട് ചെയ്തു. ഞാൻ പിന്നിൽ കയറിയിരുന്നു. അവൻ എങ്ങോട്ട് പോവുമ്പോഴും കൂട്ടിന് എന്നെയും വിളിക്കും. വണ്ടി കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവൻ പറഞ്ഞു:
"നമ്മൾ പോകുന്നത് കണ്ണൂരേക്കാ..."
"ഈ ബൈക്കിലോ...ഇത്രയും ദൂരം..?"
"അല്ല.. ഇത് നമുക്ക് കൊയിലാണ്ടി എവിടെയെങ്കിലും വെച്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന് കയറാം..."
"എന്താ..കണ്ണൂരിപ്പോ..?"
"അതവിടെ എത്തീട്ട് പറയാം.. "
വണ്ടി നല്ല സ്പീഡിലാണ്. അവൻ എപ്പോഴും ഇങ്ങനെയാണ്. നല്ല സ്പീഡിലേ വണ്ടി ഓടിക്കാറുള്ളൂ.
കൊയിലാണ്ടിയിലെത്തിയപ്പോൾ വണ്ടി ഒരു ബിൽഡിംഗ് കോമ്പൗണ്ടിൽ കയറ്റി സുരക്ഷിതമെന്ന് തോന്നിയ സ്ഥലത്ത് നിർത്തി ഹേന്റൽ ലോക്ക് ചെയ്ത് ബസ്റ്റാന്റിലേക്ക് നടന്നു.
കൊയിലാണ്ടിയിലെത്തിയപ്പോൾ വണ്ടി ഒരു ബിൽഡിംഗ് കോമ്പൗണ്ടിൽ കയറ്റി സുരക്ഷിതമെന്ന് തോന്നിയ സ്ഥലത്ത് നിർത്തി ഹേന്റൽ ലോക്ക് ചെയ്ത് ബസ്റ്റാന്റിലേക്ക് നടന്നു.
സ്റ്റാന്റിലെത്തിയപ്പോൾ അവിടെ കണ്ണൂർ കാഞ്ഞങ്ങാട് ബോർഡെഴുതിയ ഒരു ബസ്സുണ്ടായിരുന്നു. ഞങ്ങൾ ഓടിച്ചെന്ന് അതിൽ കയറി. അവിടെയും ഇവിടെയും ഓരോരോ സീറ്റുകൾ ഒഴിഞ്ഞുകിടന്നതിനൊപ്പം
ആഗ്രഹിച്ചത് പോലെ ഒരു ഡബിൾ സീറ്റും ഒഴിഞ്ഞുകിടന്നിരുന്നു. ഞാൻ സൈഡിലേക്കിരുന്നു. ബസ്സിൽ, പുറം കാഴ്ചകൾ കണ്ട്സൈഡ് സീറ്റിലിരിക്കാനുള്ള എന്റെ ആഗ്രഹം അവന് നേരത്തേ അറിയാവുന്നതാണല്ലോ.
ആഗ്രഹിച്ചത് പോലെ ഒരു ഡബിൾ സീറ്റും ഒഴിഞ്ഞുകിടന്നിരുന്നു. ഞാൻ സൈഡിലേക്കിരുന്നു. ബസ്സിൽ, പുറം കാഴ്ചകൾ കണ്ട്സൈഡ് സീറ്റിലിരിക്കാനുള്ള എന്റെ ആഗ്രഹം അവന് നേരത്തേ അറിയാവുന്നതാണല്ലോ.
വളരെ പെട്ടെന്ന് ഒഴിഞ്ഞുകിടന്നിരുന്ന സീറ്റുകളിലെല്ലാം ആളായി.ബസ് പുറപ്പെടാൻ നേരം രണ്ടു പേർ ഓടിക്കയറി. സീറ്റൊന്നുമൊഴിവില്ലെന്ന് കണ്ട് ഇറങ്ങാൻ നോക്കിയ അവരോട് കണ്ടക്ടർ പറഞ്ഞു:
"സീറ്റില്ലാഞ്ഞിട്ടാണോ.. പയ്യോളി എത്തിയാൽ ഒഴിയും"
ഇറങ്ങാൻ നോക്കിയവർ അവിടെ തന്നെ നിന്നു.ബസ് നീങ്ങി.....
ഞങ്ങൾ പലകാര്യങ്ങളും സംസാരിച്ചിരുന്നു. വടകര എത്താറായപ്പോഴേക്കും അവൻ ഉറക്കം പിടിച്ചു. ഞാൻ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു. വേണമെങ്കിൽ ഒരു ജന്മം മുഴുവൻ ഞാനിങ്ങനെ ഉറങ്ങാതിരിക്കും. ബസ്സിൽ സൈഡ് സീറ്റിലിരുന്ന് പുറം കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ അത്രക്കിഷ്ടമാണെനിക്ക്.
ഞങ്ങൾ പലകാര്യങ്ങളും സംസാരിച്ചിരുന്നു. വടകര എത്താറായപ്പോഴേക്കും അവൻ ഉറക്കം പിടിച്ചു. ഞാൻ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു. വേണമെങ്കിൽ ഒരു ജന്മം മുഴുവൻ ഞാനിങ്ങനെ ഉറങ്ങാതിരിക്കും. ബസ്സിൽ സൈഡ് സീറ്റിലിരുന്ന് പുറം കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ അത്രക്കിഷ്ടമാണെനിക്ക്.
വടകരയിൽ കുറച്ചാളുകൾ ഇറങ്ങുകയും കൂടുതൽ ആളുകൾ കയറുകയും ചെയ്തു.വടകര കഴിഞ്ഞ് കുറച്ച് ദൂരം പിന്നിട്ടപ്പോൾ ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്ന പാടങ്ങൾ കാണായി.അപ്പോൾ എനിക്ക് രശ്മിയെ ഓർമ്മ വന്നു. എത്ര മറക്കാൻ ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത നൊമ്പരം.
ആമ്പൽ പൂക്കളോട് എനിക്ക് വല്ലാത്ത സ്നേഹമാണ്. എന്ന് മുതലാണ് ഞാൻ ആമ്പൽ പൂക്കളെ സ്നേഹിച്ച് തുടങ്ങിയത് ? രശ്മി എനിക്കായി തരുന്ന ഓരോ പ്രണയ ലേഖനത്തിന്റെ നടുവിലും ഒരു ചപ്പിയ ആമ്പൽ പൂവും പതിവായിരിന്നു.ആമ്പലുകൾ നിറഞ്ഞ പാടത്തിന്റെ ഓരത്തായിരുന്നു അവളുടെ വീട്. അവളുടെ ഏറ്റവും ഇഷ്ട പൂവായിരുന്നു ആമ്പൽ.എന്തു നല്ല സുഗന്ധമാണതിന്.രശ്മിക്കും ആ പൂവിന്റെ ഗന്ധമായിരുന്നു.
കോളേജിൽ പഠിക്കുമ്പോഴാണ് ഞാനവളുമായി അടുത്തത്. അവസാനം മതത്തിന്റെ പേരിൽ എനിക്കവളെ മറക്കേണ്ടി വന്നു.ബാപ്പയോട് എന്റെ പ്രണയം തുറന്ന് പറഞ്ഞിരുന്നു.
ബാപ്പയും ഞാനും അവളുടെ അച്ഛനെ ചെന്നു കണ്ടു. പക്ഷേ... അയാൾ ഒരു കടുത്ത മതവിശ്വാസിയായിരുന്നു. മകളെ എനിക്ക് തരില്ലെന്നും അവളെന്റെ കൂടെ പോന്നാൽ അമ്മയെയും കൊന്ന് അയാളും ആത്മഹത്യ ചെയ്തുകളയുമെന്ന് ഭീഷണി മുഴക്കി.ഒരു സാഹസത്തിന് ഞാൻ തയ്യാറല്ലായിരുന്നു. ഞാനവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പിന്തിരിപ്പിച്ചു.
അധികം വൈകാതെ അവളുടെ വിവാഹം മറ്റൊരുവനുമായി നടത്തപ്പെട്ടു.
അധികം വൈകാതെ അവളുടെ വിവാഹം മറ്റൊരുവനുമായി നടത്തപ്പെട്ടു.
ഞാൻ പെട്ടെന്നൊന്നും ഒരു വിവാഹത്തെക്കുറിച്ച് ആലോചിച്ചില്ല. പിന്നെ ബാപ്പയുടെ മരണം.കുടുംബ പ്രാരാബ്ധങ്ങൾ തലയിൽ വന്നു. സഹോദരിയെ ഒരു നിലയിലെത്തിക്കാനുള്ളതിനാൽ ഇന്നും അവിവാഹിതനായി തുടരുന്നു.
ആമ്പൽ പൂ വിടർന്ന പാടമൊക്കെ കഴിഞ്ഞ് ബസ്സ് ഒടുകയാണ്. ഇപ്പോൾ ബസ്സിന് മുമ്പത്തെക്കാളും സ്പീഡുണ്ട്.പെട്ടെന്നൊരു പവ്വർ ബ്രേക്ക് വന്നപ്പോൾ ജലീൽ മുന്നോട്ടാഞ്ഞു പോവുകയും ഉണരുകയും ചെയ്തു.
അവന് ഉറക്കം തെളിഞ്ഞിട്ടില്ല. വീണ്ടും സീറ്റിലേക്ക് ചാരി കണ്ണു ചിമ്മി. അവന്റെ സ്ഥിരം സ്വഭാവമാണ് ഇത്.ബസ്സിൽ കയറിയാൽ പെട്ടെന്നു തന്നെ ഉറങ്ങാൻ തുടങ്ങും. കണ്ണൂരെത്താറായപ്പോൾ അവൻ ഉണർന്നു.
"എന്തുറക്കാടാ... നീ.. ഇന്നലെ ഉറങ്ങീലേ...?"
"ഇന്നലെ രാത്രി കുറച്ചേ ഉറങ്ങീള്ളൂ....
ലീവ് തീരാറായല്ലോ.. ഓരോന്ന് മിണ്ടീം പറഞ്ഞും.... "
ലീവ് തീരാറായല്ലോ.. ഓരോന്ന് മിണ്ടീം പറഞ്ഞും.... "
"നിനക്ക് ഭാര്യയേയും മോളേയും അങ്ങോട്ട് കൊണ്ടു പോയ് കൂടെ ടാ...."
"അതിനുള്ള പരിപാടിയൊക്കെ നോക്കുന്നുണ്ട്. ഈ പ്രാവിശ്യം പോയാൽ ഉടനെ അവരെയും ഞാനങ്ങ് കൊണ്ടു പോകും... നിനക്കും ഞാനുടനെ ഒരു വിസ അയയ്ക്കും... "
"വേണ്ടെടാ... എനിക്കീ നാടുവിട്ട് എവിടേക്കും പോവാൻ തോനുന്നില്ല. ഇവിടെ തന്നെ.. ഈ പെയിന്റിംഗ് പണിയും പാർട്ടി പ്രവർത്തനോം ഒക്കെയായിട്ട്.. ഇങ്ങനെ ജീവിച്ച് പോവാനാ എനിക്കിഷ്ടം. ഈ പണിയും എന്റെ ആരോഗ്യവും എന്നും ഉണ്ടായാമതി.. അതേയുള്ളു ഒരു പ്രാർത്ഥന... "
"ഇത് കൊണ്ടൊന്നും എവിടെയും എത്തില്ല. ഓരോ ദിവസമങ്ങ് കഴിഞ്ഞു പോകുമെന്നല്ലാതെ... നിനക്ക് ഒരു വീടൊക്കെ പണിയണ്ടേ...? അത് കൊണ്ട് ഒന്നും പറയണ്ട.. ഇതിന് മുമ്പ് ഞാൻ വിസ അയയ്ക്കാൻ ശ്രമിച്ചപ്പോഴൊക്കെ നീ ഓരോ ഒഴിവ് കഴിവ് പറഞ്ഞൊഴിഞ്ഞു. പോയാൽ തീർച്ചയായും ഞാൻ വിസ അയയ്ക്കും... "
"നീ.. വിസ അയച്ചിട്ട് എന്റെ കൈയ്യിൽ ഒന്നൂം ല്ല....",
"അതിന് നിന്നോട് ഞാനെന്തെങ്കിലും ആവശ്യപ്പെട്ടോ..? വിസയും ടിക്കറ്റിനുള്ള കാശും ഞാനയയ്ക്കും.നീയങ്ങ് വന്നേച്ചാ മതി... "
"എന്നാലും അങ്ങിനെയല്ലല്ലോ..?"
"ഒരെന്നാലുമില്ല..."
ബസ്സ് കണ്ണൂർ ബസ്റ്റാന്റിലേക്ക് കയറി. ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി.
"ഇനി എന്താ പരിപാടി...." ഞാൻ ചോദിച്ചു.
"പറയാം.. നമുക്ക് പോവേണ്ടത് മേട്ടൂർ എന്ന സ്ഥലത്തേക്കാ ... അവിടെ ഒരു വീട്ടിൽ .സ്ഥലം എനിക്കും അറിയില്ല.. നമുക്ക് ഓട്ടോ പിടിക്കാം "
ഓട്ടോറിക്ഷയിൽ നിന്നാണ് അവൻ വരവിന്റെ ഉദ്ദേശം പറഞ്ഞത്.
'സൂരജ് ' ഗൾഫിൽ, ജലീലിന്റെയും ജേഷ്ട്ടന്റെയും ചെറിയ സൂപ്പർ മാർക്കറ്റിലെ ജോലിക്കാരനായിരുന്നു.
ലീവിന് നാട്ടിൽ വന്ന അവൻ സുഹൃത്തിന്റെ കൂടെ രാത്രി ബൈക്കിൽ യാത്ര ചെയ്യവെ ആളൊഴിഞ്ഞ ഭാഗത്ത് നിന്നും വടിവാളുകളുമായി നാലഞ്ചു പേർ അവർക്കു മുന്നിലേക്ക് ചാടി വീണു.രാഷ്ട്രീയ പ്രവർത്തകനായിരുന്ന സുഹൃത്തായിരുന്നു അവരുടെ ലക്ഷ്യം.
ലീവിന് നാട്ടിൽ വന്ന അവൻ സുഹൃത്തിന്റെ കൂടെ രാത്രി ബൈക്കിൽ യാത്ര ചെയ്യവെ ആളൊഴിഞ്ഞ ഭാഗത്ത് നിന്നും വടിവാളുകളുമായി നാലഞ്ചു പേർ അവർക്കു മുന്നിലേക്ക് ചാടി വീണു.രാഷ്ട്രീയ പ്രവർത്തകനായിരുന്ന സുഹൃത്തായിരുന്നു അവരുടെ ലക്ഷ്യം.
എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നെ നാല് ഭാഗത്ത് നിന്നും വന്ന വെട്ടുകളിൽ രണ്ട് വെട്ട്, ഒരു രാഷട്രീയ കക്ഷിയിലും പ്രവർത്തിക്കാതിരുന്ന നിഷ്പക്ഷമതിയായ സൂരജിന്റെയും നട്ടെല്ല് തകർത്തു.
തല മുതൽ കാൽപാദം വരെ വെട്ടേറ്റ സുഹൃത്ത് മരണത്തിന് കീഴടങ്ങി. സൂരജിന് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അരയുടെ താഴോട്ട് തളർന്ന് പോയി.
തല മുതൽ കാൽപാദം വരെ വെട്ടേറ്റ സുഹൃത്ത് മരണത്തിന് കീഴടങ്ങി. സൂരജിന് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അരയുടെ താഴോട്ട് തളർന്ന് പോയി.
അമ്മയും അസുഖക്കാരനായ അച്ഛനും ഭാര്യയും രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകളും വിവാഹ പ്രായമടുത്ത സഹോദരിയും അടങ്ങുന്ന ആ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സൂരജ്. ഒരു രാഷ്ടീയ പാർട്ടിക്കാരും ആ കുടുബത്തെ സഹായിക്കാൻ മുന്നോട്ടു വന്നില്ല.
എല്ലാമാസവും അയ്യായിരം രൂപ വെച്ച് ജലീലും ജേഷ്ട്ടനും കൂടെ അവർക്ക് അയച്ചു കൊടുക്കും. അത് കൊണ്ട് ചികിത്സയും മറ്റും എല്ലാം കൂടെ ഒന്നു മാകില്ലെന്നറിയാമായിരുന്നിട്ടും അവർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി.
ഗൾഫിൽ നിന്നും ,സൂരജിനെ അറിയുന്നവരും അല്ലാത്തവരുമായ പല നല്ല മനുഷ്യരിൽ നിന്നും ജലീലും ജേഷ്ട്ടനും സ്വരൂപിച്ചെടുത്ത ഒരു തുക അവിടെ ഏൽപ്പിക്കണം. അവനെ ഒന്നു കാണണം. ആശ്വസിപ്പിക്കണം. അതിനാണ് ഈ വരവ്.
സൂരജിന്റെ കിടപ്പും സങ്കടങ്ങളും ആ വീട്ടിലെ ദുഃഖങ്ങളും കണ്ട എനിക്ക് ജീവിതത്തിൽ ആദ്യമായി കക്ഷി രാഷട്രീയത്തോട് വെറുപ്പ് തോന്നി. ജലീലിനോടും ജേഷ്ടനോടും എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവും തോന്നി.
പോസ്റ്ററൊട്ടിക്കലും തെരഞ്ഞെടുപ്പടുക്കുമ്പോൾ വീടുകൾ കയറിയിറങ്ങി വോട്ട് പിടിക്കലും നേതൃത്വം എന്ത് തെറ്റ് ചെയ്താലും അവരെ ന്യായീകരിച്ച് മുദ്രാവാക്ക്യം വിളിക്കലുമല്ല. ജാതിയും മതവും കക്ഷിരാഷ്ട്രീയവും മറന്ന്
നന്മയും സ്നേഹവും കാരുണ്യവും മനസ്സിൽ നിറച്ച് അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കലാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
തിരികെ പോരുമ്പോൾ ഞാൻ ജലീലിനോട് പറഞ്ഞു:
നന്മയും സ്നേഹവും കാരുണ്യവും മനസ്സിൽ നിറച്ച് അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കലാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
തിരികെ പോരുമ്പോൾ ഞാൻ ജലീലിനോട് പറഞ്ഞു:
"നീ.. എനിക്ക് അയക്കും എന്ന് പറഞ്ഞ വിസ എത്രയും വേഗം വേണം.. എനിക്ക് വേണ്ടിയല്ല. നിങ്ങളുടെ കൂടെ സൂരജിന്റെ വീട്ടുകാരെ സഹായിക്കാൻ എനിക്കും പങ്കാളിയാവണം... ഇവിടം കൊണ്ട് എന്റെ വീട് പുലർത്തുന്നതിനോടൊപ്പം ഇതിൽ പങ്കാളിയാവാനുംകൂടി കഴിയില്ലല്ലോ... "
അവൻ ഒന്നും മിണ്ടിയില്ല. തോളിലൂടെ കൈകളിട്ട് എന്നെ ചേർത്ത് പിടിച്ചു.അപ്പോൾ നാലു കണ്ണുകളും നിറഞ്ഞ് തുളുമ്പിയിരുന്നു.
******************
ഷാനവാസ്.എൻ, കൊളത്തൂർ.
******************
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക