Slider

ക്ലിയോപാട്ര...നിനക്കായി

1

നീ മരണം കണ്ടിരുന്നോ
ചെറുകൂടയില്‍ നിന്നൂര്‍ന്നു
കരി കാളസര്‍പ്പമായ്
മെല്ലെ നിന്‍മേനിയില്‍ ചേര്‍ന്ന്
ഇഴുകി പുണര്‍ന്നു കയറവേ
നീ മരണം കണ്ടിരുന്നോ
നീ മരണം അറിഞ്ഞിരുന്നോ
നിന്റെ കാലുകളില്‍ ചുറ്റി
അരക്കെട്ടില്‍ പിണഞ്ഞു
അവസാന പുളകം നിറച്ചു
നിന്നെ ഉന്മത്തയാക്കി
വീര്യത്താല്‍ വിടര്‍ന്ന ചുണ്ടിനെ
ശീല്ക്കാര ശബ്ദത്തോടെ
ചുംബിച്ചുറക്കിയ നാഗരാജാവിനെ
അറിയാതെ പുല്‍കുമ്പോള്‍
നീ മരണം അറിഞ്ഞിരുന്നോ
പടനായകത്വം തോല്‍വിക്കുമുന്നില്‍
പരാജിതന്റെ ഭീരുത്വമായപ്പോള്‍
വിശ്വ സൌന്ദര്യ റാണി നീയും
തോല്‍വിക്കു കൂട്ടായ് അരങ്ങൊഴിഞ്ഞു
മരിക്കാതെ നീ യിന്നും ക്ലിയോപാട്ര
മനസ്സുകളില്‍ ഇന്നും മായാതെ
------------------അനഘ രാജ്
1
( Hide )
  1. ക്ലിയോപാട്രയെ കാണാൻ,
    വളരെ ഔത്സ്യത്തോടെയാണു വന്നത്.
    അതൊന്നും കാണാനായില്ല.
    ആശയമുണ്ട്. പക്ഷെ, പ്രതിഫലിപ്പിയ്ക്കാനായില്ല.
    വരികൾ പലതും ചിട്ടപ്പെടുത്തണമെന്നു തോന്നുന്നു.
    അവസാന രണ്ട് വരികൾ മാത്രം നോക്കുക.

    (മരിക്കാതെ നീ യിന്നും ക്ലിയോപാട്ര
    മനസ്സുകളില്‍ ഇന്നും മായാതെ)
    ക്ലിയോപാട്ര,
    മരിക്കാതെ നീയിന്നും
    മായാതെ മനസ്സുകളില്‍....

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo