പ്രണയിച്ചിരുന്നു ഞാൻ നിന്നെ ഒരുപാട്..
മോഹിച്ചിരുന്നു, നിന്നിൽ മാത്രമായി അലിയാൻ..
തമ്മിലറിഞ്ഞപ്പോൾ തൊട്ട് മനസ്സ് മന്ത്രിച്ചിരുന്നു;
"ഈ ജന്മം മുഴുവൻ നീ കൂടെ വേണമെന്ന്... "
മോഹിച്ചിരുന്നു, നിന്നിൽ മാത്രമായി അലിയാൻ..
തമ്മിലറിഞ്ഞപ്പോൾ തൊട്ട് മനസ്സ് മന്ത്രിച്ചിരുന്നു;
"ഈ ജന്മം മുഴുവൻ നീ കൂടെ വേണമെന്ന്... "
പക്ഷേ കാലപുസ്തകം മറിക്കപ്പെട്ടപ്പോൾ
ഞാനും നീയും രണ്ടറ്റത്തായി..
പെണ്ണെന്ന വേലിക്കെട്ടിനുളളിൽ
ഞാനും തളയ്ക്കപ്പെട്ടു...
നീയും നിൻറ്റെയോർമകളും
ഉളളിലെവിടെയോ കത്തിച്ചാമ്പലായി..
ആ ചാരമൊന്നൂതി നോക്കാൻ പോലും
മനസ്സ് പിന്നെ ശ്രമിച്ചില്ല...
ഞാനും നീയും രണ്ടറ്റത്തായി..
പെണ്ണെന്ന വേലിക്കെട്ടിനുളളിൽ
ഞാനും തളയ്ക്കപ്പെട്ടു...
നീയും നിൻറ്റെയോർമകളും
ഉളളിലെവിടെയോ കത്തിച്ചാമ്പലായി..
ആ ചാരമൊന്നൂതി നോക്കാൻ പോലും
മനസ്സ് പിന്നെ ശ്രമിച്ചില്ല...
പക്ഷേ, ഇപ്പോഴിതാ വീണ്ടും...
ആ ചാരക്കൂമ്പാരത്തിൽ നിന്നൊരു ചെറുനാളമായ്
നീ പുനർജനിച്ചപ്പോൾ,
ഹൃദയത്തിനുളളിലെവിടെയോ
നിന്നോടുളള പ്രണയത്തിൻറ്റെ ഒരംശം
ബാക്കിയായിപ്പോയത് കൊണ്ടാവാം
നിന്നിലേക്കടുക്കാൻ മനസ്സ് വെമ്പുന്നു...
ആ ചാരക്കൂമ്പാരത്തിൽ നിന്നൊരു ചെറുനാളമായ്
നീ പുനർജനിച്ചപ്പോൾ,
ഹൃദയത്തിനുളളിലെവിടെയോ
നിന്നോടുളള പ്രണയത്തിൻറ്റെ ഒരംശം
ബാക്കിയായിപ്പോയത് കൊണ്ടാവാം
നിന്നിലേക്കടുക്കാൻ മനസ്സ് വെമ്പുന്നു...
വേണം ഇനിയെനിക്കു നിന്നെ,
മിഴിയടയുവോളം എൻറെ കൂടെയായി...
നിന്നിലൂടെയെനിക്കീ ലോകം കാണണം..
നിൻറ്റെ തീക്ഷ്ണ മിഴികളിലൂടെ
എനിക്ക് എന്നെത്തന്നെ കാണണം...
മിഴിയടയുവോളം എൻറെ കൂടെയായി...
നിന്നിലൂടെയെനിക്കീ ലോകം കാണണം..
നിൻറ്റെ തീക്ഷ്ണ മിഴികളിലൂടെ
എനിക്ക് എന്നെത്തന്നെ കാണണം...
#ശഹാന സാബിർ#
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക