Slider

വേട്ട[സമര്‍പ്പണം;അമ്മിഞ്ഞമധുരം കവര്‍ന്നെടുക്കപ്പെട്ടപിഞ്ചുബാല്യങ്ങള്‍ക്ക്]

0

ഇരുട്ട്:
*******
എനിയ്ക്ക്
ചുട്ടു തിന്നാനല്ല
വയറ്റിലമ്പു കേറുന്ന
പിടച്ചിലുകാണാൻ
കണ്ണു പാതിയായ്
പൊള്ളി വീഴുന്ന
നിൻ്റെ
സങ്കടം
ചൂടാൻ
തോറ്റു വീഴുമ്പോൾ
മാറുഭേദിച്ച
പ്രാർത്ഥനയുടെ
വ്യർത്ഥസൂക്തങ്ങള്‍
പാൽ മണക്കുന്ന
പിഞ്ചു ചുണ്ടിൻ്റെ
ദീനദീനമാം
രോദനം
കേൾക്കാൻ!
വെളിച്ചം:
********
ദൈവമേ
നീ
കണ്ണടയ്ക്കുക
വേട്ടയാടിപ്പിടിച്ച
സ്നേഹത്തിൻ്റെ
ഓർമകൾക്കും
നീ തന്നെ
തീ കൊളുത്തുക
മാതൃരൂപിയായ്
മാനത്തൊരിക്കലും
വന്നുദിക്കാതിരിക്കുവാൻ
ഞങ്ങളെ
വേട്ടയാടാതിരിക്കുവാൻ
****** *********
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo