നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദുഃഖവെള്ളി

Image may contain: one or more people, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
ന്യായാധിപൻ പുറപ്പെടുവിച്ച വിധിന്യായം കേട്ടശേഷം
തിരുവെഴുത്തുകൾ പൂർത്തിയാവേണ്ടുന്നതിനായി
അന്നന്നത്തെ പീഡാനുഭവങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മുൾക്കിരീടം എടുത്ത് ശിരസ്സിൽ അണിഞ്ഞ ശേഷം വിലാപത്തിന്റെ കുന്നിലേക്ക് നടന്നു
അവിടെ എനിക്കായി പണിതുവെച്ച
മരക്കുരിശിലേക്ക് വലിഞ്ഞു കയറി
തിരുമുറിവുകളിലേയ്ക്ക് വീഞ്ഞിനാൽ മൂന്നു ആണികളും തറച്ച് ;
ഒടുക്കം വിലാപ്പുറത്തെ കുത്തും
ഏറ്റുവാങ്ങി എന്നത്തെയും പോലെ
ഇന്നലെയും നേരത്തേ മരണപ്പെട്ടു...
ആവർത്തിക്കുന്ന കുരിശു മരണങ്ങൾക്ക് അക്കമിട്ടുകൊണ്ട്
ഉണർവിന്റെ ഉയിർപ്പിനായി നിദ്രയിലാണ്ടു .
2019 - 10 - 11
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot