ഒന്നായിച്ചേർന്നിട്ടു തന്റേതല്ലാത്ത കാരണത്താൽ വേർപിരിയേണ്ടി വരുന്നവരുടെ മുഖങ്ങളിലേയ്ക്ക് നോക്കിയിട്ടുണ്ടോ..??
ഉള്ളിലെരിയുന്ന നോവിന്റെ അഗ്നിയിൽ വികാരങ്ങളെ ഉരുക്കി,ഹൃദയം കണ്ണീരിൽ കഴുകുന്നവരാണവർ.
ഒരിക്കലും ഉണങ്ങാത്ത വലിയൊരു മുറിവിനെ ഹൃദയത്തിൽ പേറുന്നവർ..
പ്രണയത്തിന്റെ ,വിശ്വാസത്തിന്റെ ,സമർപ്പണത്തിന്റെ രക്തസാക്ഷികൾ..
മൂകമായിവിടപറയുമ്പോഴും തോൽവി സമ്മതിക്കാതെ വിജയിയായി സ്വയം പ്രഖ്യാപിച്ചവർ..
അവസാനമായി തന്റെ പ്രണയത്തിന്റെ കണ്ണുകളിലേക്ക് നിസ്സഹായതയോടെ നോക്കി പരാജയം വിഴുങ്ങിയവർ..
നാമൊന്നെന്ന വാക്കിന്റെ വഴുക്കലിൽ അഗാധതയിലേയ്ക്ക് ഹൃദയമെറിയപ്പെട്ടവർ,
ജീവിച്ചിരിക്കെ ആത്മഹത്യചെയ്യപ്പെട്ടവർ..
പച്ചയായി അരിഞ്ഞു മുറിവേല്പിക്കപ്പെട്ടവർ..
മൗനമായി തലതാഴ്ത്തി ഉള്ളിന്റെയുള്ളിലെ ജീവനുവേണ്ടി പിടയുന്നവർ..
കൈത്തലത്തിൽ പ്രണയത്തിന്റെ ചൂടു വഹിക്കുന്നവർ..
തോല്പിക്കപ്പെട്ടവരിലേയ്ക്കു നോക്കരുത്...തോല്പിക്കാൻ ജനിച്ചവരിലേയ്ക്ക് നോക്കാം..കാരണം അതിദയനീയ നിലവിളികൾ ഇനി അവരിൽനിന്നാണല്ലോ ഉയരുന്നത്..
💞 nisa /30 സെപ്റ്റംബർ 2019..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക