Slider

അപ്പുവേട്ടന്‍റെ കട

0
Image may contain: വീ.ജീ. ഉണ്ണി എഴുപുന്ന, beard and closeup
ഇടവഴികളും ചെറിയ കാടുകളും കുളങ്ങളും കഴിഞ്ഞാൽ അമ്പലംമായി
പഴയൊരു ക്ഷേത്രം ...
ആ നാടിന്റെ ഐശ്വര്യമാണ് ആ ക്ഷേത്രം..
അമ്പലത്തിന്‍റെ കിഴക്കേനടയുടെതെക്കേ മൂലയിൽ ആയി ഒരു ഓലമേഞ്ഞ കടയുണ്ട്
അപ്പുവേട്ടൻറെ ചായക്കട
........ ഒത്തിരി വർഷങ്ങൾക്ക് മുൻപ് ഉത്സവം കാണാന്‍ എവിടെ നിന്നോ വന്നതാ ....
ഉത്സവത്തിന് അമ്പലപറമ്പിലെ ചായക്കടയിൽ പണിയ്ക്ക് കയറി
അങ്ങനെ ഉത്സവം കഴിഞ്ഞിട്ടും ആള് പോയില്ല..
ഉച്ചപൂജ കഴിഞ്ഞാല്‍ അമ്പലത്തിലെ പാല്‍പായസം കിട്ടും
അതും കഴിച്ച് ആ ആൽത്തറയില്‍ അങ്ങനെ ഇരിക്കും.
അത്താഴപൂജകഴിഞ്ഞാൽ പടചോറും
പിന്നെ ദേവസ്വം ഓഫീസിനു മുന്നില്‍ സുഖ ഉറക്കം . .
അങ്ങനെ കാലം കുറച്ചു കഴിഞ്ഞുപോയി. അടുത്തവീടുകളിൽ കല്യാണം
അടിയന്തിരം അങ്ങനെ ഭക്ഷണം ആയിബന്ധപ്പെട്ടകാര്യങ്ങളിൽ അപ്പുവേട്ടൻ ഉണ്ടാവും. ഇല്ലെങ്കില്‍ വിളിച്ചുവരുത്തും.
ഒരു സഹായിയായി.
പ്രായമുള്ളു രണ്ടുമൂന്നു പൗരപ്രമുഖർ അപ്പുവേട്ടൻറെ കൂട്ടായി ...
പിന്നെയും ഉത്സവം വരവായി
പൗരപ്രമുഖർ, പിള്ളേച്ചനും ടീമും അപ്പുവേട്ടന് ഒരു ഓഫർകൊടുത്തു..
ഉത്സവത്തിന് ഒരു ചായക്കട തുറക്കാന്‍ .. നമ്പ്യാരുടെ സ്ഥലം അമ്പലത്തോടു ചേര്‍ന്ന് കിടക്കുന്നുണ്ട്.
അവിടെ ഒരു ഷെഡ്കെട്ടി കട തുടങ്ങിക്കൊള്ളാൻ ഉത്തരവ് കിട്ടി.
അത്യാവശ്യം കുറച്ചു പൈസയും. കൊടിയേറ്റ് മുതല്‍ കട തുറന്നുപ്രവർത്തനം ആരംഭിച്ചു .
ആദ്യം അമ്പലത്തിൽ ആള് കുറവാണ്.
നാലാം ഉത്സവം മുതല്‍ ആണ് ആളുകള്‍ വരുന്നത്
അന്നു മുതലെ രാത്രിയില്‍ കലാപരിപാടികൾ ഉണ്ടാവും
ആളുകുടും.
സാധാരണ കച്ചവടക്കാര് ആ സമയത്താ ണ് എത്തുന്നത്...
ഉത്സവം കഴിഞ്ഞും അമ്പലപറമ്പിലെ കൊടിതോരണങ്ങൾ അഴിച്ചുകൊണ്ടുപോയി ...
അപ്പുവേട്ടൻെറ കട അവിടെ തന്നെ കാണപ്പെട്ടു ...
പിന്നീട് ആ കട രാവിലെ ആറു മണിയാകുപ്പോൾ തുറക്കും.
ദീപാരാധന കഴിഞ്ഞു കട അടയ്ക്കും.
ഒരു വേനല്‍ കാലം അവസാനിച്ചപ്പോഴ് അപ്പുവേട്ടൻെറ കട അടച്ചുറപ്പുള്ള ഒരു നല്ല ഓല പുരയായി മാറി.
പത്തുപതിനൊന്നുപലകകള്‍ നിരത്തിവച്ചവാതിൽ
അതിന്റെ നടുവിലൂടെ നീളമുള്ള ഒരു കമ്പി അതാണ് കടയുടെ ലോക്ക്...
രാവിലെ 6 കുറ്റി പുട്ട് അരിയുടെ
1കുറ്റി കപ്പപ്പൊടിയുടെ പിന്നെ കടല കറി ..
ഒരു കൂല പഴം മുന്നില്‍ തൂക്കിയിട്ടിട്ടുണ്ടാവും ...
കടലകറിയെന്നു പറഞ്ഞാല്‍ തേങ്ങ വറത്ത് അരിച്ച് തേങ്ങ കൊത്ത് എണ്ണയില്‍ മുപ്പിച്ച് ഇടും. അതാണ് കറി.
പുട്ട് ഓഡർ അനുസരിച്ച് മാത്രം അടുപ്പത്തുവയ്ക്കു. അത് നിർബന്ധമാണ്
ആരും ധൃതി വയ്ക്കരുത്.
അങ്ങനെ ഉള്ളവരുടെ കച്ചവടം അവിടെ വേണ്ട അത്ര തന്നെ ...
വളരെ കുറച്ചനാളുകൊണ്ടുതന്നെ ആ കടയും അവിടുത്തെ ഭക്ഷണവും ആ നാട്ടുക്കർക്ക് പ്രിയപ്പെട്ടതായി
ആള് എപ്പോഴും കടയില്‍ ഉണ്ടാവും ..
ഉത്സവം വന്നാല്‍ പുള്ളിക്കാരന് തിരക്ക് ഇല്ല കടയില്‍ ആളുകളുടെ തിരക്ക് ഉണ്ടെങ്കിലും സാധനം എടുത്ത് കൊടുക്കാന്‍ ആരെയെങ്കിലും വയ്ക്കും അത് പിള്ളേച്ചന്റെ ചീത്തവിളികാരണം .
ഉത്സവത്തിനു മൂന്നു ഐറ്റം,
ഉണ്ടംപൊരി, സുഖിയൻ ,പരിപ്പ് വട .. ഇതില്‍ ഒന്നില്ലെങ്കിൽ അവിടെ പഴംപൊരിയുണ്ടാവും.
ഇത് എല്ലാം ഗുളിക രൂപത്തില്‍ ആണ് രുചിയുടെ കാര്യത്തില്‍ ഒന്നാം തരവും...
പിന്നെയും ഉത്സവങ്ങൾ പലതു കഴിഞ്ഞു...
ആറ് കുറ്റിയിൽ കൂടുതൽ പുട്ട് അപ്പുവേട്ടൻ കുത്തിയില്ല.
.അതുകൊണ്ടു തന്നെ രാവിലെ 5 മണിമുതൽ കടയുടെ മുന്നിലെ ബഞ്ചില്‍ ആളുണ്ടാവും
രാവിലെ ഒറ്റചായ കുടിയ്ക്കാൻ ...
അര ക്ലാസ്സ് ചായ ബാക്കി പതയാണ് ...
അവര്‍ തന്നെ പിന്നെ പുട്ടും കടലയും കഴിച്ചേ പോകൂ...
ഒരു നാൾ അപ്പുവേട്ടന്‍റെ കടയുടെ മുന്നില്‍ വലിയ ആൾക്കുട്ടം
കട തുറന്നിട്ടില്ല...
കടയുടെ മുന്നില്‍ ഒരാള്‍ തൂങ്ങികിടക്കുന്നു.
ഉടുമുണ്ടുത്തത് പാദംമറഞ്ഞുകിടക്കുന്നു
ഷര്‍ട്ട് ഇട്ടിട്ടുണ്ട് മുഖം തിരിഞ്ഞു കിടക്കുന്നു..
കടയുടെ മുന്നിലെ ബഞ്ചു മറിഞ്ഞു കിടക്കുന്നു
എല്ലാവരും ഓടികൂടി. അത് . .?
അപ്പുവേട്ടൻ...
അതെ ...
ആരോ പറയുന്നു....
കടയുടെ വളര്‍ച്ചയിൽ അസുയ കൊണ്ടു അടുത്ത കടക്കാര് ആരെങ്കിലും?
കുറെ കാലം ആയില്ലേ,
ഒറ്റയ്ക്ക് ആരുമില്ലതാ പാവം മടുത്തു കാണും ...
6 മണിയാകുന്നു ചായകുടിക്കാരും അറിഞ്ഞവരും ആ വാതുക്കൽ കൂടി ...
ആരോ പിള്ളേച്ചനെ വിവരം അറിയിച്ചു..
പിള്ളേച്ചന് ആളുകളെ മാറ്റി മുന്നില്‍ വന്നുപ്പോഴ് കടയുടെ അകത്ത് എന്തോ ശബ്ദം ..
എല്ലാവരും നിശബ്ദരായി ആകാംക്ഷയോടെ നിൽക്കുപ്പോഴ്അകത്തെ വാതില്‍ പലക ഒന്നു പൊങ്ങി..
ദാ അടുത്ത പലകയും എടുത്ത് അപ്പുവേട്ടൻ ...
അവിടെ കൂടിയ ആളുകളെ കണ്ടു പുള്ളിക്കാരന്‍ അമ്പരന്നു.
പുറത്ത് ഇറങ്ങിയപ്പോഴ് ആളും ഞെട്ടി..
തന്റെ അതെ ഉയരത്തില്‍ കിടക്കുന്നു തൂങ്ങി...
അപ്പുവേട്ടൻ അല്ലെന്നറിഞ്ഞു ചായ കുടിക്കാര് സന്തോഷത്തിലായി ..
വാതില്‍ പലകയോടും ചേര്‍ന്ന് കിടക്കുന്നതിനാൽ മുഖം കാണാന്‍ കഴിയില്ലായിരുന്നു.
ആരോ പലക മാറ്റി ...
ജനം പിന്നെയും ഞെട്ടി..
അതൊരു ഡമ്മിയായിരുന്നു..
ഒരു ശില്പിയുടെ എല്ലാകരവിരുതു ഉൾകൊള്ളുന്നു അപാരമായ ഡമ്മി...
കണ്ടവർ കാണാത്തവർക്കു വഴി മാറി ...
ആരോ വിളിച്ചു പറയുന്നു.
പിള്ളേച്ചാ ഇന്നു ഏപ്രില്‍ ഫൂൾ ആണ് ..
ആ തെമ്മാടിക്കൂട്ടം പിള്ളേര് വെളുപ്പാൻ കാലത്ത് ഇവിടെ കിടന്നുകറങ്ങുന്നത് കണ്ടിരിന്നു....
അന്ന് ആദ്യമായി അപ്പുവേട്ടൻ പത്തിരുപതുകുറ്റി പുട്ട് കുത്തി....
പിന്നെയും കാലങ്ങളോളം..
വീ ജീ ഉണ്ണി എഴുപുന്ന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo