Slider

വാകപ്പൂവ്,

0
Image may contain: 1 person, closeup
പോസ്റ്റുമാന്റെ കയ്യിൽ നിന്നും രജിസ്ട്രേഡ് തപാൽ ഒപ്പിട്ടു വാങ്ങി, കവർ അഡ്രസ് നോക്കീ. തനിക്കൊരു വക്കീൽ നോട്ടീസ്.ഫ്രെം അഡ്രസ് ഒരു വക്കീലിന്റെ അഡ്രസ്.അതുകൊണ്ട് തന്നെയാണ് വക്കീൽ നോട്ടീസാണെന്ന് ഉറപ്പിച്ചത്.
സ്റ്റാഫ് റുമീൽ തന്റെ കസേരയിൽ വന്നിരുന്ന്, കവർ മെല്ലെ പൊട്ടിച്ചു വായിച്ചു.പിന്നെ കസേരയിൽ നിന്നും കുഴഞ്ഞ് താഴെക്ക് വീണു.
"അയ്യോ, ടീച്ചർ, ടീച്ചർ, "
അടുത്ത കസേരയിൽ ഇരുന്ന ടീച്ചർന്മാർ വേഗം എഴുന്നേറ്റു ഓടി വന്നു. അവളെ പിടിച്ചു, വേഗം കസേരയിൽ ഇരുത്തി. ചിലർ വീശി. ആരോ മുഖത്തേക്ക് ശക്തിയായി വെള്ളം ഒഴിച്ചു.
" പ്രീയ ടീച്ചർ, ടീച്ചർ "
അവൾ മെല്ലെ കണ്ണ് തുറന്നു. ചുറ്റും നിന്ന സഹപ്രവർത്തകരെ നോക്കി. പിന്നെ കരഞ്ഞു തുടങ്ങി.
സുനിത ടീച്ചർ അവളുടെ കയ്യിൽ ചുരുട്ടി പിടിച്ച കത്ത് എടുത്ത് വായിച്ചു.
:എന്താ, എന്താ കത്തില് "
ഏലിയാമ്മ ടീച്ചർക്ക് ആകാംക്ഷ, " വക്കീൽ നോട്ടീസാ, പ്രീയ ടീച്ചറുമായുള്ള വിവാഹബന്ധം വേർപെടുത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് ഭർത്താവ് അയച്ച വക്കീൽ നോട്ടീസാ.
" ഹരിയോ ?" ഏലിയാമ്മ ടീച്ചർക്ക് വിശ്വസിയ്ക്കാൻ പ്രയാസം.
"അതെ. "
അനിത ടീച്ചർ ഉറപ്പിച്ച് പറഞ്ഞു.
"എന്താ, എന്താ കുഞ്ഞേ പ്രശ്നം, ടീച്ചറും ഹരിയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ. ?"
ഏലിയാമ്മ ടീച്ചർ കാര്യം അന്വേഷിച്ചു. അവൾ മറുപടി പറയാതെ കരഞ്ഞു.
'വല്യ പാട്ടുകാരനൊക്കെയല്ലേ, വേറേ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടാകും" സുനിത ടീച്ചർ അല്പം കുശുമ്പോടെ പറഞ്ഞു.
"ടീച്ചറേ "
എലിസബത്ത് ടീച്ചർ ശാസനയോടെ വിളിച്ചു.
"അല്ല, ഞാൻ പറഞ്ഞന്നെയുള്ളു. " സുനിത ടീച്ചർ നോട്ടീസ് എലിസബത്ത് ടീച്ചറെ എല്പിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി ഇരുന്നു.
"ടീച്ചർ, കരയാതെ, ഹരിയെ. ഒന്നു വിളിക്ക്, ഞാൻ സംസാരിക്കാം.. ടീച്ചർ പ്രിയയുടെ ഫോണു എടുത്തു ഡയൽ ചെയ്തു. പരിതിക്കു പുറത്ത് എന്നുള്ള മറുപടി മാത്രം.
2
നാട്ടിലേയ്ക്കുള്ള ട്രെയിനിൽ ഇരിക്ക്മ്പോൾ, അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. എന്തിനാണ് തന്നെ വേണ്ടന്ന് വയ്ക്കുന്നത്. എന്തു തെറ്റാണ് താൻ ചെയ്തത്.
മൊബൈൽ എടുത്തു ഹരിയേട്ടന്റെ നമ്പർ ഡയൽ ചെയ്തു. പരിതിക്ക് പുറത്ത്.ഫോൺ എറിഞ്ഞുടയ്ക്കാൻ തോന്നി.
പെട്ടന്ന് അവൾ ഹരിതയെ ഓർത്തു. ഹരിയുടെ പെങ്ങൾ. അവളുടെ നമ്പറിലേക്ക് വിളിച്ചു. ഒന്നോ രണ്ടോ ബെൽ അടിയപ്പോൾ അവൾ ഫോൺ എടുത്തു.
"ചേച്ചി, നീ എവിടാ .ഞാൻ വിളിക്കണം എന്ന് കരുതിയതേയുളളു.''
'ഹരിയേട്ടൻ എവിടാ ,വീട്ടിൽ ഉണ്ടോ."
"ഇപ്പോൾ വരെ ഉണ്ടായിരുന്നു. എപ്പോൾ വക്കിലിനെ കാണണം എന്നു പറഞ്ഞു പോയി. എന്താ ചേച്ചി ?"
"നീ ചേട്ടൻ വരുമ്പോൾ എന്നെ വിളിയ്ക്കാമോ ?"
"ഉം വിളിക്കാം.പിന്നെ, ഹരിയേട്ടനെ ചേച്ചി ഡിവോഴ്സ് ചെയ്യാൻ പോകുവാണോ. ചേട്ടൻ പറഞ്ഞു ചേച്ചി കുടുംബകോടതിയിൽ കേസ് കൊടുത്തന്ന്.''
"ഞാനോ "
അവൾ ഞെട്ടിപ്പോയി.
ഫോൺ പെട്ടന്ന് കട്ടായി .നിറഞ്ഞു തുളുമ്പിയ കണ്ണുനീർ കണ്ണാടി ഊരിമാറ്റി, കണ്ണനീർ തുടച്ച് അവൾ ട്രെയിനിന്റെ സൈഡിൽ മുഖം ചേർത്തിരുന്നു.
3
വേഗത്തിൽചലിക്കു കൊണ്ടിരിക്കുന്ന ട്രയിനിനൊപ്പം അവളുടെ ചിന്തകളും ഓടി. ആദ്യമായി ഹരിയെ കണ്ട കാര്യം ഓർത്തു.കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാമിന്റെ ഒരു ക്യാമ്പിൽ വച്ചായിരുന്നു.പത്തു ദിവസത്തെ ക്യാമ്പിന്റെ അവസാന രാത്രി, ഹാളിന്റെ മദ്ധ്യഭാഗത്ത് ഒരു പുൽപ്പായ് പുറത്ത് ഹാർമോണിയത്തിന്റെ മുന്നിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു. കൂടെ തബലയുമായി മറ്റൊരു ചെറുപ്പക്കാരനും . ക്യാമ്പ് ലീഡറുടെ പരിചയപ്പെടുത്തലിന് ശേഷം, അവൻ ഹാർമോണിയം വായിച്ച് പാടുകയായ്.
മനോഹരങ്ങളായ സിനിമാഗങ്ങൾ ഗസൽ രീതിയിൽ '"വാകപ്പൂമരം ചൂടും വാരിളം പൂം കുലയ്ക്കുള്ളിൽ..."
അതുവരെ കേൾക്കാത്ത ഈണം.
പാട്ടിനൊപ്പം പാട്ടുകാരനും തന്റെ മനസിൽ കുടിയേറി. പലപ്പോഴും അവന്റെ നോട്ടം തന്റെ കണ്ണുകളിൽ ആണെന്നു തോന്നി.
അവന്റെ പാട്ടുകൾ കഴിഞ്ഞിട്ടും തന്റെ കണ്ണിന്റെ മുന്നിൽ നിന്നും അവൻ മാറുന്നില്ല. പാട്ടുകൾ കാതിൽ മുഴങ്ങി നില്ക്കുന്നു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളും അദ്ധ്യാപകരും നാട്ടുകാരും അഭിനന്ദിക്കുന്നു.
അന്വേഷണത്തിൽ പേര് ഹരിപ്രസാദ് എന്നാണെന്നു മനസിലാക്കാൻ കഴിഞ്ഞു. പിന്നെ ഒന്നു പരിചയപ്പെടാൻ ആണ് ശ്രമിച്ചത്.
എന്തോ ഒരു അസ്വസ്ഥത മനസിൽ കടന്നു കൂടി. അറിയാതെ ഹരി മനസിൽ നിറയുകയായിരുന്നു. ഒന്നു കാണാൻ മനസിന്റെ പിടയൽ താൻ തിരിച്ചറിഞ്ഞു.
ക്യാമ്പിന്റെ പിറ്റേന്നു, പിരിയാൻ നേരം ഹരിയെത്തേടി കണ്ണുകൾ പരതി. ഒടുവിൽ കണ്ടു, അഞ്ചാറു പെൺകുട്ടികൾയ്ക്കുനടുവിൽ: അത് മനസിന് അസ്വസ്ഥത ഉളവാക്കി.
ഒന്നു സംസാരിക്കാൻ കഴിഞ്ഞില്ല. ക്യാമ്പ് കഴിഞ്ഞ് വീട്ടിൽ വന്നിട്ടും എങ്ങനെ എങ്കിലും കോളേജിൽ എത്തിയാൽ മതി എന്നായിരുന്നു.
പിറ്റേന്നു പതിവിലും നേരത്തേ കോളേജിൽ എത്തി. ജാനലവഴി പുറത്തേക്ക് നോക്കി. എവിടെയെങ്കിലും ആളെ കാണുന്നുണ്ടോ.? അന്വേഷിച്ചപ്പോൾ രണ്ടാം വർഷ എം.എ വിദ്ധ്യാർത്ഥിയാണന്നറിയാൻ കഴിഞ്ഞു. അവസാന വർഷ ഡിഗ്രിക്കാരിയായ താൻ ഒരിക്കലും ഹരിയെ കണ്ടതായി ഓർക്കുന്നില്ല, ഇവിടെയുണ്ടായിട്ടും എന്തുകൊണ്ട് താൻ കണ്ടില്ല. അല്ലങ്കിൽ അറിഞ്ഞില്ല.
രാവിലെ ഹരിയുടെ ക്ലാസ് എവിടെയെന്നറിഞ്ഞ്, അതിന്റെ മുന്നിലൂടെ, ഒറ്റയ്ക്കും കൂട്ടുകാരികമായും പോയിട്ടും കാണാൻ കഴിഞ്ഞില്ല. മനസിന് ഭ്രാന്ത് പിടിക്കും എന്ന് തോന്നി.
പിറ്റേന്ന് കണ്ടു. കോളേജ് കവാടത്തിൽ ആരെയോ പ്രതീക്ഷിയ് ഹരി നിലക്കുന്നു. കണ്ടതെ ഹൃദയം പെരുമ്പാകൊട്ടി.ഭയങ്കര വിറയൽ അടുത്തുചെന്നതും
മുഖത്തു നോക്കി ഒന്നു ചിരിച്ചു.ഹരിയും. ചിരിച്ചു, മനസ് ശൂന്യമായി. വേഗം നടന്നു അകന്നു. കണ്ടല്ലോ, അതു മതി.
അല്പദൂരം നടന്നിട്ട് താൻ തിരിഞ്ഞു നോക്കി. പോയോ,
അതേസമയം ഹരിയും തന്നെ നോക്കി. ഒരേ സമയം:
പെട്ടന്ന് വെട്ടി നടന്നു.പിന്നെയുളള ഭിവസങ്ങളിൽ എങ്ങനെ തന്റെ ഇഷ്ടം ഹരിയോട്പറയും എന്നായിരുന്നു. എപ്പോൾ നോക്കിയാലും പെൺകുട്ടികൾക്ക് നടുവിൽ, അത് തന്നെ അരിശം കൊള്ളിച്ചു. ഇനി ആരോടെങ്കിലും ഹരിയക്ക് പ്രേമമുണ്ടോ.? അത് തനിക്ക് സഹിക്കയില്ല. പറയണം എത്രയും വേഗം
എങ്ങനെ അത് ഹരിയോട് പറയും എന്ന് ചിന്തിച്ച് നടക്കുമ്പോഴാണ്, ഒരു സീനിയർ ചേച്ചി തന്നെ തടഞ്ഞു നിർത്തി ചോദിച്ചത്.
"ഹേയ്. താൻ ആളു കൊളളാമല്ലോ, ഞങ്ങളുടെ ഹരിയെ തട്ടിയെടുത്തു ല്ലേ."
ഞെട്ടിപ്പോയി.ഹരിയോടുളള തന്റെ ഇഷ്ടം താൻ ആരോടും പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ഇവർ അറിഞ്ഞു.
അറിയാവുന്ന സുഹൃത്തുക്കൾ പിന്നിട് നേരിട്ട് ചോദിച്ചു.
" നീയും ആ പാട്ട്കാരും തമ്മിൽ ഇഷ്ടത്തിലാ."
ചില ആൺകുട്ടികളും ഇത് ചോദിച്ചു. എങ്ങനെയാണ് ഇത് ലീക്കായത്.ഹരിക്കിത് അറിയാമോ.
ഹൊ, തന്റെ അപ്പോഴത്തെ മാനസീകാവസ്ഥ
ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് പാത്രം കഴുകി ക്ലാസ് മുറിയിലേക്ക് നടക്കുമ്പോൾ ഒരു വിളി. മുന്നിൽ ഹരി. ഹൃദയതാളം തനിക്ക് നേരിട്ട് കേൾക്കാനായി.
ഒരു വിറയൽ. കണ്ണിലേക്ക് നോക്കി.
"ഒരു കാര്യം അറിയാനാ വിളിച്ചെ, എന്താ പേര്?"
"പ്രീയ "
പതുക്കെ പറഞ്ഞു.
" ദേഷ്യപ്പെടരുത്, പ്രീയയും ഞാനും തമ്മിൽ ഇഷ്ട്ത്തിലാണെന്ന് ആരോടെങ്കിലും പറഞ്ഞോ.?"
"ഇല്ല "
താൻ അമ്പരന്നു പോയി.പെട്ടന്ന് കണ്ണുകൾ നിറഞ്ഞു തുളുമ്പി. "കരയാനല്ല, കൂട്ടുകാർ ചോദിച്ചത് കൊണ്ടു ചോദിച്ചതാ, ഞാനാരോടും പറഞ്ഞിട്ടില്ല. അതു കൊണ്ടാ, കരയരുത്"
പെട്ടന്ന് അവൻ തിരികെ നടന്നു പോയി. തുളുമ്പിയ കണ്ണുനീർ തുടച്ച് താൻ വേഗം ക്ലാസ്സിലേക്ക് നടന്നു.
4
രാവിലെ അമ്പലത്തിലേക്ക് പോയതാണ്. പടത്തിന്റെ സൈഡിലുള്ള ചിറയിലൂടെ അമ്പലത്തിലേക്ക്. നടക്കുമ്പോൾ ഹരിയായിരുന്നു മനസ്സിൽ, ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. അമ്പലത്തിന് സമീപമുളളഗോേവേണിപ്പാലം കടക്കുവാൻ തുടങ്ങിയപ്പോൾ, പാലത്തിനു സൈഡിൽ താമസിയ്ക്കുന്ന വീട്ടിൽ നിന്നും ഒരു കുഞ്ഞു
പയ്യൻ ഓടി വന്നു. തുണി ഉടുക്കാത്ത ചെറുക്കനെ കണ്ടതും അവനെ നോക്കിയിരിച്ചു. അവൻ തന്റെ അരികിലേയേക്കാണ് വരുന്നതെന്ന് കണ്ട് താൻ ഒരു നിമിഷം അവടെ നിന്നു. അവൻ എന്തോ പുലമ്പി.
"എന്താ പറഞ്ഞേ. "
അവൻ പറഞ്ഞത് വ്യക്തമാകാതെ വന്നപ്പോൾ, അവന്റെ മുന്നിൽ താൻ കുനിഞ്ഞു. മുറ്റത്തെങ്ങും ആരെയും കണ്ടില്ല: എന്താടാ കുട്ടാ.
" ഹരിയേട്ടാ പറഞ്ഞു. ചേച്ചിക്ക് ഇത് തരണമെന്ന് "
അവ്യക്തമായ ഭാഷയിൽ പറഞ്ഞപ്പോൾ, മനസിലാക്കാൻ പാടുപെട്ടു. "എന്തു തരാനാ പറഞ്ഞത് "
അവനോടു ചേർന്നു നിന്നു. അവൻ അവളുടെ കവിളിൽ തന്റെ നനവാർന്ന ചുണ്ടുകൊണ്ട് ഒരു ഉമ്മ കൊടുത്തു.
"ഹരി ചേട്ട തന്നതാണെന്ന് പറഞ്ഞു "
അവൻ ഓടാൻ തുടങ്ങിയപ്പോൾ അവന്റെ കൈയ്യിൽ അകറി പിടിച്ച് അവൾ ചോദിച്ചു.
"ആരാ ഉമ്മ തരാൻ പറഞ്ഞേ. "
"ഹരി ചേട്ടൻ"
"ഏതു ഹരി "
അവൻ കരയാൻ തുടങ്ങി. താൻ വിടി വിട്ടു അവൻ ഓടിപ്പോയി,
അമ്പലത്തിൽ പോയി തൊഴുതു വരുമ്പോൾ അവനെയും അമ്മയെയും കണ്ടു.അവരോട് കാര്യങ്ങൾ പറഞ്ഞിട്ടും അവർക്കും ഹരിയെ അറിയില്ല. എന്നാലും അവന്റെ നനവാർന്ന ചുണ്ടിന്റെ സ്പർശനം ഇന്നു തന്റെ കവിളിൽ ഉണ്ടെന്നവൾക്ക് തോന്നി
5
പലപ്പോഴും അപ്രതീക്ഷിത സമയങ്ങളിൽ ഹരിതന്നെ ഞെട്ടിച്ച്, ഒരിയ്ക്കൽ പോലും നേരിട്ട് വന്നിട്ടില്ല. കണ്ടിട്ടില്ല. കണ്ടാൽ അറിയാത്ത ഭാവത്തിൽ നടന്നു. പ്രേമം മനസിൽ നിറഞ്ഞു കവിഞ്ഞു. ഊണിലും ഉറക്കത്തിലും ഹരി മാത്രം.
ഒരിയ്ക്ൽ രണ്ടും കൽപിച്ച് ഹരിയുടെ വീട് തേടി ഒരു യാത്ര നടത്തി.
തന്റെ വീടിന ചേർന്നുള്ള വിശാലമായപടത്തിന്റെ മറുകരെ. കൂട്ടുകാരോട് ചോദിച്ച് ഒരു വിധം മനസിലാക്കി ഒരു നടത്തം.
വീട് കണ്ടു.ആറിന്റെ തീരത്ത് ഒരു കൊച്ചു വീട്, പിറകിൽ വലിയ പടശേഖരം. അതിന്റെ മറുകരയിൽ തന്റെ വീട്.
വെളളം കുടിക്കാൻ എന്ന ഭാവത്തിൽ വീട്ടിൽ കയറി.ഹരിയുടെ പെങ്ങൾ വന്നു കതക് തുറന്നു. വെളളം ചോദിച്ചു. വെള്ളം കുടിക്കുന്നതിനിടയിൽ അവളുടെ നൂറ് ചോദ്യങ്ങൾ.
ചേട്ടന്റെ കോളേജിലാണെന്ന് പറഞ്ഞപ്പോൾ അവൾക്ക് ഭയങ്കര സന്തോഷം.
" ചേട്ടായി ഇവിടില്ലാട്ടോ, പുറത്തോട്ടു പോയതാ "
ഹരിയുടെ മുറിയിലേക്ക് തന്നെ കൊണ്ടുപോയി ,മനോഹരമായി ഒരുക്കിയ മുറി.ഹരി വരച്ച ചിത്രങ്ങൾ, ഹരിയുടെ പുസ്തകങ്ങൾ ഹരി അടുത്തുകൂടെ പോകുമ്പോൾ ഉള്ള ഹൃദ്യമായ
സുഗന്ധം
ഇനി ഞാൻ ഒരാളെ കാണിയ്ക്കട്ടെ, ഹരിവരച്ച മനോഹരമായ ഒരു പെൺകുട്ടിയുടെ ചിത്രം കാണിച്ചിട്ട് അവൾ പറഞ്ഞു.
"ഹരിയേട്ടൻ കെട്ടാൻ പോകുന്ന പെണ്ണാ, ഞങ്ങളുടെ അമ്മാവന്റെ മകളാ മഞ്ചു .കൊള്ളാമോ, ചേച്ചി "
ഹരിതയുടെ ചോദ്യം.
ഒരു വെള്ളിടി വെട്ടി. തന്റെ സ്വപ്നങ്ങൾ, മോഹങ്ങൾ എല്ലാം തകർന്നു. വേഗം പുറത്തേക്ക് നടന്നു.
" ചേച്ചി പോവ്വാ ''
തല കുലുക്കി. വേഗം വീട്ടിൽ എത്തണം, ഒന്നുകിടക്കണം. നന്നായി ഒന്നു കരയണം.പുറത്തേയ്ക്ക് നടക്കുമ്പോൾ ,ഹരിതയും പിറകേ നടന്നു.
ആറിന്റെ തീരത്തുകൂടി അല്പം നടന്നപ്പോൾ ആകാശത്തു നിന്നും പൊട്ടി മുളച്ച പോലെ ഹരി മുന്നിൽ. ഒന്നു നോക്കി. കുനിഞ്ഞു വേഗം നടന്നു.
"ഹേ പ്രിയ, എന്താ ഇവിടെ."
അവന്റെ ചോദ്യം:; "ഒരാളെ കാണാൻ ഇതുവഴി പോയതാ "
അവിടെ നില്ക്കു "
"ഇല്ല, വേഗം പോകണം" അപ്പോഴേയ്ക്കും ഹരിതയും ഓടി വന്നു.
" ചേട്ടായി ചേച്ചി പിണങ്ങി പോകുവാ "
അവൾ ചിരിച്ച് കൊണ്ടു പറഞ്ഞു.
"എന്തിന്, നീ പ്രീയേ പറ്റിച്ചോ "
"ങും, ചേട്ടായി വരച്ച പെണ്ണിന്റെ പടം കാണിച്ച് ,അമ്മാവന്റെ മകളാ, ചേട്ടായി കെട്ടാൻ പോകുന്ന പെണ്ണാ എന്നൊക്കെ പറഞ്ഞു. കേട്ടതും ചേച്ചി ഇറങ്ങി ഒറ്റപ്പോക്ക് "
അവൾ നന്നായി ചിരിച്ചു. അവൾ പറ്റിച്ചതാണെന്ന് കരുതിയില്ല.തന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. രണ്ടാളും ചേർന്നു പറ്റിച്ചതാണ്.'
''പ്രിയേച്ചി വരുന്നതു ചേട്ടായി ദൂരേന്നു കണ്ടു. വീട്ടിൽ വന്നാൽ ചേച്ചിക്കിട്ട് പണി ത ര ണ മെ ന്ന് നേരത്തേ പ്ലാൻ ചെയ്തതു '
ഹരിയെ ഒന്നു നോക്കി. ശരിക്കും ദേഷ്യപ്പെട്ടു തന്നെ.
"പിന്നെ ചേച്ചി, ചേട്ടായിയെ തട്ടി എടുത്തു എന്നു മറ്റും പറയിച്ചതും, കുഞ്ഞായി വന്ന് ഉമ്മ തന്നതും ഞങ്ങളുടെ ചേട്ടായിയുടെ പണിയാ. എല്ലാം വന്ന് ഞങ്ങളോട് പറയും " അവൾ പറഞ്ഞു കൊണ്ടിരുന്നു.
കള്ളൻ എല്ലാം പ്ലാൻ ചെയ്തു നടത്തിയിട്ട് ഇപ്പോൾ ഒന്നും അറിയാത്ത മട്ടിൽ. മിണ്ടാൻ തോന്നിയില്ല. അത്ര ദേഷ്യം തോന്നി. തന്നെ കളിപ്പിച്ചതിൽ.
"സോറി, സോറി, പ്രീയ ഞാൻ തമാശക്ക് "
"വേണ്ട, ഞാൻ പോകുവാ "
താൻ വേഗം നടന്നു.
ഹരിത വന്നു കൈക്ക് പിടിച്ചു.
"എന്റെ ചേട്ടായിയെ ചേച്ചിക്ക് ഇഷ്ടമല്ലേ."
താൻ ഒറ്റക്കരയിലായിരുന്നു.ഹരി വന്നു തോളിൽ പിടിച്ചു. താടിയിൽ പിടിച്ചുയം മെല്ലെ ഉയർത്തി. സാരമില്ല വീട്ടിൽ കയറിയിട്ട് പോകാം.
6
കോളേജ് ജീവിതം കഴിഞ്ഞപ്പോഴേയ്ക്കും ഹരി നാട്ടിൽ പ്രസിദ്ധനായി.നേരിട്ട് വന്ന് കല്യാണം ആലോചിച്ചു. തനിയ്ക്കും ഇഷ്ടമാണന്ന് അറിഞ്ഞപ്പോൾ രണ്ടു ജാതിക്കാരാണെങ്കിലും വിവാഹം കഴിപ്പിച്ച്തന്നു,
കല്ലാണം കഴിഞ്ഞ അന്നും തന്നെ പറ്റിച്ചു.
തിരക്കുകൾ ഒഴിഞ്ഞപ്പോൾ തന്നെ
രാത്രിയായി,
" ആറ്റിപ്പോയി ഒന്നു മുങ്ങി വരാം" എന്നു പറഞ്ഞപ്പോൾ വേണ്ട താനും വരാമെന്നു പറഞ്ഞു വാശി പിടിപ്പിച്ചു., ഇപ്പോൾ വരാമെന്ന് കുളിക്കാനായി പോയ ആളിനെ മണിക്കൂറായിട്ടും കണ്ടില്ല.
ഭയന്ന് ഹരിയേട്ട വന്നില്ലന്നു പറയുമ്പോൾ, "കൊച്ചുകുട്ടിയൊന്നും അല്ലല്ലോ വേഗം ഇങ്ങും വരും " എന്ന ഒഴുക്കൻ മറുപടി,
ഒടുവിൽ തന്റെ നിർബന്ധത്തിന്നു വഴങ്ങി കുളക്കടവിൽ ചെല്ലുമ്പോൾ, കുളിക്കടവിൽ ഹരിയേട്ടന്റെ ചെരുപ്പും തുണിയും.
"ഹരി, ഹരി, എന്നുള്ള ഉറക്കെയുള്ള വിളി.
ആളുകൾ ഒടിക്കൂട്ടുന്നു.
" ചുഴലി ദീനം ഉള്ള കൊച്ചനാ, ഇനി വെള്ളത്തിൽ വീണ് വല്ലതും: "
മൊത്തം പറയുന്നതു കേട്ടില്ല. കണ്ണിൽ ഒരു ഇരട്ടു കേറുന്നതു മാത്രം അറിഞ്ഞു.
ബോധം വരുമ്പോൾ കട്ടിലിൽ കിടക്കുന്ന തന്നെ വീശിക്കൊണ്ടിരിക്കുന്ന ഹരി,
സങ്കടം നിയന്ത്രിക്കാൻ കഴിയാതെ ഉറക്കെ നിലവിളിച്ചു.
കുറ്റപ്പെടുത്തിക്കൊണ്ട് അമ്മയും ബണ്ഡുക്കളും.
ചരിച്ചു കൊണ്ട് ഹരിയും.
എല്ലവരും ചേർന്നുള്ള നാടകമായിരുന്നത്ത് പിന്നീടാണ് അറിഞ്ഞത്. ഇപ്പോഴും അതോർക്കുമ്പോൾ മനസിൽ ഒരു തീയാണ്.
വിവാഹത്തിന് ശേഷം Bed എടുത്തു. ജോലിയും ലഭിച്ചു.
തലസ്ഥാന നഗരിയിൽ നിയമനം കിട്ടയപ്പോൾ ഹരിയായിരുന്നു ഏറ്റവും സന്തോഷിച്ചത്. സ്വർഗ്ഗതുല്യമായ ജീവിതം, പക്ഷേ ഇപ്പോൾ.
7
വീടിന്റെ മുറ്റത്ത് വണ്ടി കണ്ടപ്പോഴെ മനസിലായി ഹരിയുണ്ടെന്ന്. കോളിംഗ് ബെല്ല് അമർത്തി കാത്തു നിന്നു. വാതിൽ തുറന്നത് അമ്മ.
"എന്താ മോളെ, നി അടുത്ത മാസമേ വരുന്നല്ലേ പറഞ്ഞെ. എന്തു പറ്റി .എന്താ നി വല്ലാണ്ടിരിക്കുന്നേ." ഒന്നും പറഞ്ഞില്ല. ഒരു നിലവിളിയായിരുന്നു.'' ന്താ ന്റെകുട്ടി എന്തു പറ്റി "
അമ്മ വേവലാതിപ്പെട്ടു.കരച്ചിൽ അടങ്ങിയപ്പോൾ ഹരി അയച്ച വക്കീൽ നോട്ടീസ് കൊടുത്തു.അമ്മ അത് ഹരിതയെ എല്ലിച്ചു.അവൾ വായിച്ചു.
"ചേച്ചിയെ ചേട്ടായിയ്ക്കു വേണ്ടാന്ന്, വക്കീൽ നോട്ടീസ് അയച്ചു മകൻ "
അവൾ പറഞ്ഞു.
"ഹരി ''
അവൻ മെല്ലെമുറിയിൽ വന്നു.അമ്മയുടെ നെഞ്ചിൽ തളർന്നു കിടക്കുന്ന ഭാര്യയെ നോക്കി. എന്താടാ ഇത്.
"ഇവളെ നമുക്ക് വേണ്ടാമ്മേ, "
പ്രീയ ദയനീയമായി ഹരിയേ നോക്കി.
"ഞാൻ, ചാവും, സത്യമായും ചാകും "അവൾ പുലമ്പിക്കൊണ്ടിരുന്നു." എന്നാൽ നീ പോയി ചാകടി." അവൻ അലറി. പ്രീയ ഞെട്ടലോടെ അവനെ നോക്കി. ഇന്നുവരെ ഉച്ചത്തിൽ സംസാരിക്കാത്തയാളാ ഇപ്പോൾ ഇങ്ങനെ സംസാരിയ്ക്കുന്നത്.
" എഴുന്നേൽക്ക്, വേഗം " അവൻ അസഹിഷ്ണതയോടെ പറഞ്ഞു. അവൾ അമ്മയുടെ അടുക്കൽ നിന്നും എഴുന്നേറ്റു .
"വരു"
അവൻ പുറത്തേക്ക് നടന്നു." ഹരിയേട്ടാ, ചേച്ചിയെയും കൊണ്ട് എങ്ങോട്ടാ, പോകുന്നത ?"
ഹരിതയാണ്.
"അവളുടെ വീട്ടിൽ കൊണ്ടുവിടാൻ പോകുവാ "
അവൻ കാറിൽ കയറി.ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. പ്രീയ സീറ്റിൽ കയറിയതും അവൻ കാർ വേഗത്തിൽ റോഡിലേക്ക് ഇറക്കി, മുൻപോട്ട് ഓടിച്ചു. ഇളകിയാടുന്ന നെൽക്കതിരുകൾക്കിടയിലൂടെയുള്ള യാത്രയിൽ അവളുടെ മനസ് ശൂന്യമായിരുന്നു.
കുറെ ദൂരം ചെന്നപ്പോൾ, പൂത്തു നില്ക്കുന്ന വാകമരത്തിന്റെ തണലിൽ അവൻ കാർ നിർത്തി: റോഡിന്റെ ഇരുവശങ്ങളിലും പാകമായ നെൽക്കതിരുകൾ, കാറ്റത്ത് നൃത്തം ചെയ്തു.
" എങ്ങെനെയുണ്ട് എന്റെ അഭിനയം? "
അവൾ മുഖം ഉയർത്തിയില്ല. "താൻ പിണങ്ങിയോ,
എടോ, നോക്ക് ഞാൻ പറയട്ടെ "
അവൻ അവളുടെ താടിയിൽ പിടിക്കാൻ ശ്രമിച്ചു. അവൾ കൈ ശക്തമായി തട്ടിയകറ്റി.
"സോറി, വേദനിപ്പിച്ചതിന്. എന്റെ കൂടെ പഠിച്ച തോമസില്ലെ, അവൻ ഇപ്പോൾ വക്കീലാ, ഞാൻ ഈയിടെ അവന്റെ വീട്ടിൽ ചെന്നു. ആർക്കോ വേണ്ടി അവൻ തയ്യാറാക്കിയ വക്കീൽ നോട്ടീസ്, ഒരു കൗതുകത്തിന്, അതിലെ അഡ്രസ് മാറ്റി നമുടെ അഡ്രസ് എഴുതി, ഞാൻ തന്നെ പോസ്റ്റു ചെയ്തു. ഇങ്ങനെ വന്നാൽ ഇയാടെ പ്രതികരണം എങ്ങനെയാണ് ന്ന് അറിയാൻ "
അവൻ സത്യം പറഞ്ഞു.
കുറെ കഴിഞ്ഞു തനിയ്ക്ക് തന്നെ മനസ് ഒന്നു നേരേയാക്കാൻ
"കരയല്ലേ പെണ്ണേ, നീ കരഞ്ഞാൽ എന്റെ ചങ്ക് തകരില്ലേ." അവൻ കെഞ്ചി.
8
എല്ലാം ഹരിയേട്ടന്റെ തമശയായിരുന്നു എന്ന് സഹപ്രവർത്തകരെ പറഞ്ഞ് മനസിലാക്കാൻ എത്ര പാടുപെട്ടു. ഫോണിൽ വിളിച്ച് ഏലിയാമ്മ ടീച്ചർ ഒരുപാടു ചീത്ത പറഞ്ഞു.
ഉച്ചയക്ക് ഭക്ഷണം കഴിഞ്ഞു ഡെസ്കിൽ തലചേർത്ത് കണ്ണകളടച്ച് വിശ്രമിക്കുമ്പോഴാണ്. ഹെഡ്മാറ്റർ വേഗം സ്റ്റാഫ് റൂമിലേക്ക് വന്നു.കൂടെയുള്ള ടീച്ചേഴ്സിനെ വിളിച്ചു അവർ പരസ്പരം സംസാരിച്ചിട്ട് പ്രീയേ വിളിച്ചു.
കണ്ണു തുറന്നു നോക്കുമ്പോൾ സഹപ്രവർത്തകർ ചുറ്റും കൂടി നില്ക്കുന്നു.
"എന്താ സർ, " പകപ്പോടെ നോക്കി,
''ഹരിക്ക്, എന്തോ വല്ലായ്മ, ആശുപത്രിയിൽ ആണ്. വേഗം വീട്ടിൽ വരെ പോകണം ഏലിയാമ്മ ടീച്ചർ അറിയിച്ചു. "ഹരിയേട്ടക്കോ, എന്റെ ടീച്ചർ, ഹരിയേട്ടേ
ടീച്ചർക്കിനിയും മനസിലായില്ലേ, കളിപ്പിച്ചതാ."
അവൾ ചിരിച്ചു. "എന്തായാലും വേണ്ടില്ല, വേഗം പോണം, ടീച്ചർ വേഗം വരു"
അവൾക്കെന്തോ പന്തികേട് ,തോന്നി.വേഗം ഫോണെടുത്ത് ഹരിയേ വിളിച്ചു. ഫോൺ എടുത്തത് ഹരിയായിരുന്നില്ല.
" ഹരിയേട്ടൻ എവിടെ ?"
"ഒരു ചെറിയ നെഞ്ചുവേദന, ആശുപത്രിയിലാ ചേച്ചി വരാൻ പറ്റുമെങ്കിൽ വേഗം വാ "
ഫോൺ കട്ടായി .
9
വീടിന്റെ പടി പാതിലിൽ കാറിൽ നിന്നും ഇറങ്ങുമ്പോഴെ അവൾക്ക് കാര്യം മനസിലായി. ഇനി ഹരിയില്ല. ആരോ താങ്ങി വീടിന്റെ തിണ്ണയിലേക്ക് കയറി പ്പോകുമ്പോൾ ആളുകൾ സഹതാപത്തോടെ നോക്കി.
അകത്തേ മുറിയിൽ മൊബൈൽ മോർച്ചറിയ്ക്കുള്ളിൽ ഹരി.
"എന്നെ എന്നും കളിപ്പിച്ചിട്ടല്ലെയുള്ളു ഹരിയേട്ട, ഇതും എന്നെ കളിപ്പിയ്ക്കാനല്ലേ. എന്നെ ഇങ്ങനെ, വേദനിപ്പിക്കല്ലേ
ഹരിയേട്ട ."
അതൊരു നിലവിളിയായി അന്തരീക്ഷത്തിൽ ഉയന്നു.
രാജൻ വളഞ്ഞവട്ടം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo