Slider

ചിന്നു

0


ഞാൻ ചിന്നു... മരണത്തെ മുഖാമുഖം കാണുകയാണ്.. എങ്കിലും എൻ്റെ കഥ പറഞ്ഞു തീരും വരെയെങ്കിലും ഈ ശ്വാസം നിലയ്ക്കാതിരുന്നാ മതിയായിരുന്നു..
എൻ്റെ കഥ തുടങ്ങുന്നതു തന്നെ എൻ്റെ അമ്മയിൽ നിന്നാണ്..എല്ലാ മക്കളുടെയും തുടക്കം അമ്മയിൽ നിന്നാണല്ലോ... എനിക്ക് ജന്മം നൽകുന്നതിനു മുൻപേ എൻ്റമ്മയ്ക്ക് രോഗങ്ങളുണ്ടായിരുന്നു.. അമ്മയുടെ വയറ്റിൽ കിടന്ന്, ഞാൻ പേടിച്ചിരുന്നു, എൻ്റെ അമ്മയ്ക്കെന്തെങ്കിലും സംഭവിക്കുമോന്ന്.. ഒരു പാട് കരഞ്ഞിരുന്നു, ഞാൻ.
പക്ഷെ മഞ്ഞിൽ പൊതിഞ്ഞ ഒരു പുലരിയിൽ അമ്മ എനിക്ക് ജന്മം നൽകി. കണ്ണ് തുറന്ന് ഞാൻ തിരഞ്ഞത് എൻ്റെ അമ്മയെയായിരുന്നു. എന്നെ സ്നേഹത്തോടെ ചേർത്തു പറ്റി കിടന്നിരുന്നു അമ്മ ..
പക്ഷെ ൻ്റെമ്മേടെ ചൂടിൽ അധികനേരം പറ്റിക്കിടക്കാൻ ന്നെ സമ്മതിച്ചില്ല.. ആരും ,അതിനു മുൻപെ ൻ്റമ്മയെ ആരൊക്കെയോ ചേർന്ന് കൊണ്ടുപോയി..
അമ്മേടെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്നെ നോക്കി കരഞ്ഞുകൊണ്ട് അമ്മ പോകുന്നത് ഞാൻ കണ്ടു.
കണ്ണുകൾ നിറച്ച് ആ കാഴ്ച കണ്ടു നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. ഒരു കുഞ്ഞായ ഞാൻ വേറെന്തു ചെയ്യും.,
ൻ്റെമ്മ ൻ്റെ കൺമുന്നിൽ നിന്നും മറയുന്നതു വരെ ഞാൻ നോക്കി പിന്നാലെ ചെല്ലാൻ എനിക്കാവില്ലല്ലോ?
ഇടറുന്ന പാദങ്ങൾ വേച്ച് വേച്ച് ഞാൻ അമ്മേടെ അടുത്തെത്താൻ ഒരു പാട് ശ്രമിച്ചു... പക്ഷെ യജമാൻ്റെ കരം അപ്പോഴേക്കും എന്നെ തടഞ്ഞിരുന്നു..
സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്തു കിടത്തിയിട്ടുണ്ടായിരുന്നു അയാൾ..
ന്നിട്ടും എന്നെ
എൻ്റെമ്മേടട്ത്ത്ന്ന് അകറ്റി....
അപ്പോഴാണ് ഞാൻ ഇരുകാലിയായ മൃഗമല്ല, നാൽകാലിയാണെന്ന് തിരിച്ചറിഞ്ഞത്. മനുഷ്യൻ്റെ ഇച്ഛയ്ക്കനുസരിച്ച് ജീവിക്കുന്ന ഒരു ജന്തു..
"ലീലാമ്മേ നിൻ്റെ വാശിയാ, അല്ലേ അതിവിടെ കുറച്ച് കാലം ണ്ടാവുവായ് രുന്നു, "
"ഓ എന്തോന്നിനാ, അസുഖം പിടിച്ചതിനെയൊക്കെ, ഇതിപ്പൊ അറവുകാരനായോണ്ട് അതിൻ്റെ പുറകെ ഇനി അലയണ്ട "
രോഗം കീഴടക്കിയ ൻ്റെമ്മയെ കൊന്നു തിന്ന് വിശപ്പടക്കാനായ് കുറേ പേർ കാത്തു നിൽക്കുന്നു എന്ന സത്യം യജമാനൻ്റെ നിറഞ്ഞൊഴുക്കുന്ന കണ്ണുകളിൽ നിന്നും സംസാരത്തിൽ നിന്നും എനിക്ക് മനസിലായി.
എന്നാലും യജമാനത്തി.,
"ഞാൻ അപ്പഴേ പറഞ്ഞതാ. ഇതിനേകൂടി അതിൻ്റെ കൂടെ കൊടുത്തേക്കാൻ. ഇതിനിവിടെ നിർത്തീട്ട് പുണ്യം കിട്ടാനാണോ.?"
"ഇതിനെ അവർ കൊണ്ടു പോകില്ല, പോയാൽ തന്നെ വഴിലെവ്ടെങ്കിലും തള്ളും.. ഒരു കുഞ്ഞ് മിണ്ടാപ്രാണിയല്ലേ.. "
"തള്ളയില്ലാത്ത കിടാവാ, ഇതിനെ എങ്ങനെ പോറ്റാനാ.. കൂടി പോയാ ഒരു മൂന്നാലീസം, അതിനപ്പറം പോകില്ല."
അമ്മേടെ കൂടെ ന്നേം ആ അറവുകാരൻ്റെ കൂടെ വിട്ടാ മതിയായിരുന്നു. അമ്മെ പറ്റി കുറച്ച് നേരം കൂടി ഇരിക്കായ്ര്ന്നു.
ഇന്നേക്ക് അമ്മ ന്നെ തനിച്ചാക്കി പോയിട്ട് മൂന്ന് ദിവസം കഴിഞ്ഞു.
വെള്ളവും ചതച്ച പുല്ലും ഒക്കെ തന്ന് എന്നെ ജീവിപ്പിക്കാൻ യജമാനൻ ഒരുപാട് ശ്രമിച്ചു. പക്ഷെ യജമാനത്തീടെ പ്രവചനം ഫലിച്ചു നാലാം നാൾ ദാ ഇപ്പോ...ൻ്റെ മരണം.
അമ്മ്മ്പേ.. ൻ്റെ കണ്ണുകൾ അടയാൻ തുടങ്ങി. അമ്മയെ ഒരിക്കൽ കൂടി കാണണംന്നുണ്ടായിരുന്നു..ൻ്റെ കണ്ണുകൾ ,ഓടി വന്ന് നക്കിത്തുടയ്ക്കുന്ന ൻ്റെമ്മയെ സ്വപ്നം കണ്ടുതുടങ്ങി... ഇനിയൊരിക്കലും നടക്കില്ലായെന്നറിഞ്ഞിട്ടും.
ഈ യാത്രയിൽ അമ്മയും എനിക്കൊപ്പമുണ്ടാകും. ഒന്നുകിൽ എനിക്ക് മുന്നേ അല്ലെങ്കിൽ എനിക്ക് ശേഷം ..
ഇനിയൊരിക്കൽ പോലും നാൽക്കാലിയായ് ജന്മം നൽകരുതേ.. നന്ദിയില്ലാത്ത, മനസാക്ഷിയില്ലാത്ത ഇരുകാലികളുടെ ..മനുഷ്യരുടെ ജന്മം.. ആ ജന്മത്തിന് മാത്രമെ ഈ നെറികെട്ട ലോകത്ത് ജീവിക്കാനവകാശമുള്ളൂ.
ജിഷ രതീഷ്
9/12/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo