Slider

രക്തബന്ധങ്ങൾക്ക് മായമില്ല.

1
Image may contain: 1 person, selfie and closeup

അമ്മേ.. ഇത് കണ്ടോ.. ?ഈ രാഹുൽ എന്നെ ഇടിക്കുന്നു.. "
"ഹോ... !എന്റെ ദൈവമേ.. ഈ നശൂലങ്ങളെ കൊണ്ട് തോറ്റു .രണ്ടിനെയും കൂടെ വല്ല അനാഥാലയത്തിലും കൊണ്ട് വിടണം.. "അടുക്കളയിൽ നിന്നും അമ്മയുടെശബ്ദംഉയർന്നു.
അത് കേട്ട് അവൻ തലകൊണ്ട് ഗോഷ്ട്ടികാട്ടി.' എന്നോട് കളിച്ചാൽ ഇങ്ങിനെ ഇരിക്കും.. '!എന്നഭാവത്തിൽ.
"ഞാൻ ഒന്നും ചെയ്തില്ല അമ്മേ.. ഇവൻ വെറുതെ പറയുവാ.. "എന്റെ നിരപരാധിത്വം ഞാൻ വെളിവാക്കി.
"പിന്നെ.. നല്ല ഒരു മോൻ.. !രാഹുലെ.. നീ അവന്റടുത്തുന്നുഎഴുന്നേറ്റു പോയെ.. " അമ്മയുടെ ശബ്ദത്തിലെ കോപംതിരിച്ചറിഞ്ഞു. പതിയെ അവനെ വിട്ടു എഴുന്നേറ്റു.
ഞാൻ പറയുന്നത് ആരും വിശ്വസിക്കില്ല... !എല്ലാംവരും അവന്റെ ഭാഗമേ നിൽക്കൂ..
സ്കൂളിൽ പോകുന്നവഴി കളഞ്ഞുകിട്ടിയ കാന്തം. ഒരു കടലാസ്സിന് അടിയിൽ വച്ച് മുകളിൽ മൊട്ടുസൂചിഇട്ടപ്പോൾ അത് അങ്ങോട്ടും, ഇങ്ങോട്ടും ചലിക്കുന്നത് കണ്ടപ്പോൾ. അവന് അപ്പോൾ തന്നെ അത് വേണമെന്ന് ഓരേ വാശി.. !
അത് കൊടുക്കാത്തത്തിന് പകരം വീട്ടിയതാണവൻ... !
"ഇന്നാ.. തിന്നോ.. "കാന്തവും പേപ്പറും കൂടി അവന്റടുത്തേക്കു എറിഞ്ഞു കൊണ്ട്പുറത്തിറങ്ങി വരാന്തയിലെചെറിയ ബഞ്ചിൽഇരുന്നു.
"എടാ... രാഹുലെ ഇതിങ്ങുഎടുത്തു തന്നെടാ.. "അകത്തു നിന്നും അവന്റെ ഒച്ച ഉയരുന്നുണ്ട് .. കേൾക്കാത്ത ഭാവം നടിച്ചു
എന്നെക്കാൾ രണ്ട് വയസ്സിനു ഇളയതാണ്.എന്റെ അനുജൻ രമേഷ്.
പക്ഷെ ഇന്നേവരെഎന്നെ "ചേട്ടാ. "എന്ന് വിളിച്ചിട്ടില്ല..
അതിനെ കുറിച്ച് ചോദിക്കുമ്പോൾ.. "നിന്നെക്കെ ആരെങ്കിലും ചേട്ടാന്നു വിളിക്കുമോ.. ?ഓട്രാ. "അവന്റെ വാർത്തമാനം കേൾക്കുമ്പോൾ അച്ഛനും, അമ്മയും ആർത്തുചിരിക്കും..
എല്ലാവർക്കും അവനെയാണ് ഇഷ്ട്ടം. ആർക്കും എന്നെ വേണ്ട !
അച്ഛൻഎന്ത് കൊണ്ട് വന്നാലും അവന്റെ കയ്യിലെ കൊടുക്കൂ. അവനാണ് ബാക്കിയുള്ളതു എല്ലാവർക്കും പങ്കു വെച്ചു കൊടുക്കുന്നത്.
പലഹാരങ്ങൾനല്ല മൊരിഞ്ഞത് നോക്കി അവനെടുക്കും.
മൊരിയാത്തതു എനിക്ക് തരും.
അവനെആരും ഒന്നും പറയുന്നത് അച്ഛന് ഇഷ്ട്ടമല്ലായിരുന്നു..
അമ്മപോലുംഅവനോട് ദേക്ഷ്യപ്പെടാറില്ല..
അടുത്ത് കാൽപ്പെരുമാറ്റം കേട്ട് തലയുയർത്തി.
അച്ഛനാണ്‌
"എന്നെ എവിടെ നിന്നെങ്കിലും കിട്ടിയതാണോ.. അച്ഛാ . ?"
അച്ഛൻ ചിരിച്ചു കൊണ്ട് എന്റെ മുടിയിൽ മെല്ലെ വിരലോടിച്ചു കൊണ്ട്.. ചോദിച്ചു.
"എന്താടാ.. ?"വാത്സല്യമായിരുന്നു ആ സ്വരം.
ആ കൈ തട്ടി മാറ്റിക്കൊണ്ട്
"എന്നെ ആർക്കും വേണ്ടാ..എല്ലാർക്കും അവനെ മതി." ഞാൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.
അച്ഛൻ വീണ്ടും മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
"മോനെ.. !അങ്ങിനെയൊന്നുംഒരിക്കലും പറയരുത്..! അവൻ വയ്യാത്തകുട്ടിയല്ലേ..നിന്റെ മാത്രം അനിയല്ലെ
അവന് നീയല്ലാതെ ആരാഉള്ളത് ..
നീ ഒരിക്കലും അവനെസങ്കടപ്പെടുത്തരുത്..ദൈവം പൊറുക്കുകേല.. "അച്ഛന്റെ ശബ്ദം ഇടറിയോ.. ?
രമേഷിന് കുഞ്ഞിലേ പോളിയോവന്നത് കൊണ്ടാണ് അവന്റെ രണ്ട് കാലും തളർന്നു പോയത് എന്ന് അമ്മ ഇടയ്ക്കിടെ ഓർത്തു വിങ്ങി പൊട്ടാറുണ്ട്..
"എടാ.. രാഹുലെ.... "
അകത്തുനിന്നും അവന്റെ ശബ്ദം ഉയരുന്നുണ്ടായിരുന്നു.
***********
അന്ന് ഒരു നാൾ. ജോസഫ് സാറിന്റെ സയൻസ്ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കെ.
പ്യൂൺദേവസ്യാചേട്ടൻ ഒരു കുറിപ്പുമായ് കയറി വന്നു..
"രാഹുൽ..എസ് ഹെഡ്മാസ്റ്റർ വിളിക്കുന്നു.. "കുറിപ്പു വായിച്ചിട്ടു എന്റെ നേരെവിരൽ ചൂണ്ടി ജോസഫ് സാർ പറഞ്ഞു.
ഹെഡ് മാസ്റ്ററുടെ മുറിയിൽ അമ്മാവൻ നിൽക്കുന്നു ണ്ടായിരുന്നു.
"എന്താ അമ്മാവാ.. ?".
"ഒന്നും ഇല്ല .. നീ വാ.. "അമ്മാവൻ ഇറങ്ങി നടന്നു.
പിന്നാലെ ഞാനും.
അമ്മാവനുമൊന്നിച്ചുവീടിനോടു അടുക്കുമ്പോൾ കണ്ടു.
ഒരുപാട് ആളുകൾ വീടിനും ചുറ്റിനുംകൂടി നിൽക്കുന്നു.
അമ്മയുടെ നിലവിളിദൂരെ നിന്നും കേൾക്കാം.
ഓടി ചെല്ലുമ്പോൾ മുറ്റത്തെ പന്തലിൽ വെള്ള പുതച്ചുഅച്ഛൻ കിടക്കുന്നു..
"കുട്ടികൾക്കുള്ള പലഹാരം വാങ്ങാൻ പോകുമ്പോൾ വണ്ടി ഇടിക്കുക ആയിരുന്നു.. ജീവൻ പോയിട്ടും ആ പലഹാര പൊതിയിലെ പിടുത്തം വിട്ടിരുന്നില്ലാത്രെ. "
കൂടി നിന്നവരിൽ ആരോപറയുന്നത് കേട്ടു...
എവിടേ നിന്നോ ഒരു കുഞ്ഞുനിലവിളി കാതിൽ വീണു
"എടാ.. രാഹുലെ .. നമ്മുടെ അച്ഛൻ മരിച്ചെടാ... "
കണ്ണുനീർകാഴ്ചകൾ മറച്ചു..
ചെവികൾ കൊട്ടിയടക്കപ്പെട്ടു..
ശൂന്യത. .
***********
അച്ഛൻ മരിച്ചിട്ടു മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു..
അമ്മ ഇപ്പോൾ പാടത്തും മറ്റും പണിക്കു പോകുന്നുണ്ട്..എന്നാലും ചിലനേരങ്ങളിൽ പട്ടിണിയാണ്‌.
പക്ഷെ രമേഷ് ഇതുവരെ ഒന്നും മറന്നിട്ടില്ല.അച്ഛൻഎന്നും വരുന്ന സമയം ആകുമ്പോൾ ഇടയ്ക്കു പൊട്ടിക്കരയുന്നതുകാണാം.. കാലടിയുടെ ശബ്ദം കേൾക്കുമ്പോൾ വെപ്രാളത്തോടെ നോക്കുന്നത് കാണാം.
എന്നോട് ഇപ്പോളും പഴയത് പോലെ തന്നെ..
അതുകൊണ്ട് അതികം അവനോടു അടുക്കാറില്ല..
അച്ഛൻ മരിക്കുന്നത്തിന് മുൻപ് അവന് ഒരു വീൽചെയർ വാങ്ങിയിരുന്നു. അതിലാണ് ഇപ്പോൾ വീടിനുള്ളിൽ സഞ്ചാരം..
ഉന്തിക്കൊണ്ട് നടക്കാൻ ആരും ഇല്ലെങ്കിൽ
അത്രയ്ക്ക് അത്രയുംഅത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കും..
"എടാ.. രാഹുലെ.. "
കേൾക്കാത്ത മട്ടിൽ മാറി കളയും..
*******
ഒരു ദിവസം സ്കൂളിൽ സമരം ആയിരുന്നു.
അതുകൊണ്ട് ക്ലാസ്സ്‌ നേരത്തെ വിട്ടു.
വീട്ടിൽ എത്തുമ്പോൾ. അമ്മാവനും, വേറെ രണ്ട് പേരും വീട്ടിൽ ഉണ്ട്.. അമ്മ തിണ്ണയിൽ ഇരുന്നു കണ്ണീർതുടയ്ക്കുന്നുണ്ടായിരുന്നു.
"ഉം... നിനക്കു ഇന്ന് പടുത്തം ഇല്ലായിരുന്നോ.. ?".
അമ്മാവന്റെ ഗൗരവംകലർന്ന ചോദ്യത്തെ,
"ഇല്ല.. സമരം.. "ഒറ്റവാക്കിൽ ഒഴിവാക്കി ക്കൊണ്ട് അകത്തേക്ക് പോയ്‌.
ഡ്രസ്സ്‌ മാറുന്നതിനിടയിൽ അമ്മാവന്റെ പതിഞ്ഞ ശബ്ദം കാതിൽ വീണു..
"അല്ലാണ്ട് എന്താ ചെയ്യുക ശശിയെ.. ?അവൾ പാടത്തും പറമ്പിലും പോയ്‌ കഷ്ട്ടപെട്ടിട്ടാ ഇപ്പോൾ കഴിഞ്ഞ് പോകുന്നത്.. മൂത്തവന്റെ പഠിപ്പും വേറെ.. "ഒന്ന് നിർത്തിയിട്ടു തുടർന്നു..
"ഇതേ വഴിയുള്ളു.. അവൾക്കുമൂത്തവനെക്കൊണ്ട് ഒരുകാലത്ത് എന്തെങ്കിലും പ്രയോജനം ഉണ്ടാവും പക്ഷെ ഇളയത്.. !ആ ജന്മം അങ്ങിനെ ആയി.. ഒരു പ്രയോജനവും ഇല്ലാതെ പാഴ് ജന്മം.. "അമ്മാവൻ പെട്ടെന്ന് നിർത്തി .
ഒരു പക്ഷെ അമ്മ അവിടേക്ക് നോക്കിയതാവും.
"നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കേണ്ട കാര്യമില്ല ചേട്ടാ, അനാഥാലയം എന്ന പേരെ ഉള്ളു.. സ്വന്തം വീട് പോലെതന്നെ. ഞാൻ അവിടെ പറഞ്ഞു എല്ലാം ശരിയാക്കിയിട്ടുണ്ട്.. ഇത് പോലെ ഒരുപാട് കുട്ടികൾ അവിടെയുണ്ട്. നിങ്ങൾക്കെപ്പോൾ വേണമെങ്കിലും അവിടെ വന്ന് അവനെ കാണാം.. "
ഞെട്ടിപ്പോയ്..! രമേഷിനെ അനാഥാലയത്തിൽ ആക്കാൻ പോകുന്നു..
എവിടേ നിന്നോ ഒരു അടക്കിയതേങ്ങൽ ഉയർന്നു..
"എന്നാൽ വേഗം ഇറങ്ങിക്കോള്ളൂ.. ഇനി വൈകണ്ടാ.. "
അമ്മാവന്റെ ശബ്ദം.
വീൽ ചെയർപുറത്തേക്കു ഉരുളുന്നതിന്റെ ശബ്ദം..
"എടാ. . രാഹുലെ .. ഇങ്ങോട്ടു വാടാ... ഞാൻ പോകുവാടാ.. "
അവൻ കരയുക ആയിരുന്നു...
"എടാ... രാഹുലെ... "അവൻ വിളിച്ചു കൊണ്ടിരുന്നു .
"അവൻ വയ്യാത്ത കുട്ടിയല്ലേ.. ?അവന് നീ മാത്രമല്ലെ ഉള്ളു.. "
അച്ഛന്റെ വാക്കുകൾ മനസ്സിൽ തെളിഞ്ഞു.
പിന്നെ ഒന്നും നോക്കിയില്ല.
കയ്യിൽ കിട്ടിയത് ഒരു വെട്ടരുവാൾ ആയിരുന്നു...
അതുമായി അലറിക്കൊണ്ട് മുറ്റത്തേക്ക് ചാടി വീണു..
"വിടെടാ... എന്റെ അനിയനെ.. ".
അമ്മാവന്റെനേരെ കണ്ണടച്ച് വാൾ ആഞ്ഞുവീശുകയായിരുന്നു.. കൊണ്ടാൽ മുറിയും ഉറപ്പ്.
അമ്മാവനുംസംഘവുംഎന്റെ പരാക്രമം കണ്ടു. ഭയന്നോടി...
അപ്പുറത്തെ വീട്ടുവളപ്പിൽ ചെന്നുഒളിച്ചു നിന്നു..
വാള് മായ് നിന്നു അലറി..
"ഇവനെ... ഇവൻ എന്റെ സ്വന്തം അനിയനാ..
ഇവനെ ഒരു അനാഥാലയത്തിലേക്കും എന്റെ മരണം വരെ ഞാൻ വിടൂല്ല .. "
തിരിഞ്ഞു അമ്മയെ നോക്കി
അമ്മമുഖം പൊത്തി കരയുകയായിരുന്നു ...
നേരെ നടന്നു അമ്മയുടെ അടുത്തത്തി.
"നാളെ മുതൽ അമ്മ പണിക്കു പോകേണ്ട..
ഞാൻ പൊയ്ക്കൊള്ളാം. . ".
ഉറച്ച ആ വാക്കുകൾ പ്രതിധ്വനിച്ചു..
പതിയെ നടന്നു.. രമേശിനടുത്തെത്തി.
വീൽ ചെയർ അകത്തേക്ക്തള്ളി..
"ഏട്ടാ... "രമേഷ് പതിയെ വിളിച്ചു..
ആ വിളിയിൽ ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നി..
അപ്പോൾ എങ്ങു നിന്നോ ഒരിളം കാറ്റ് ഞങ്ങളെ തഴുകിക്കടന്നു പോയ്‌...
ശുഭം.
By.. ✍️
Nizar vh
1
( Hide )
  1. Kannu niranju..varikal vayichapol.. hridayam pidanju poyi..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo