
ആന്റോ കസേരയിലേക്കിരുന്നിട്ട് കൃഷ്ണമണികൾ ഒന്ന് കറക്കി.
'എല്ലാം ഒന്നിനൊന്നു മെച്ചം '.
അവിടവിടെയായി ഇരിക്കുന്ന പെൺകിളികളെ നോക്കിയിട്ട് ആന്റോ അടുത്തിരിക്കുന്ന ഭാര്യ സൂസമ്മയേ നോക്കി.
അവിടവിടെയായി ഇരിക്കുന്ന പെൺകിളികളെ നോക്കിയിട്ട് ആന്റോ അടുത്തിരിക്കുന്ന ഭാര്യ സൂസമ്മയേ നോക്കി.
അവന്റെ കണ്ണിൽ സൂസമ്മക്ക് എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടന്ന് തോന്നി. ഒന്ന് ചുവ്വേ നേരെ ഒരുങ്ങിയിട്ട് പോലുമില്ല. സാരിയൊക്കെ വലിച്ച് വാരി ചുറ്റിയിരിക്കുന്നു.തലമുടി കെട്ടിയേക്കുന്നത് ശരിയായിട്ടില്ല.
എതിർവശത്തിരിക്കുന്ന കിളി ചുവന്നസാരി ചുറ്റിയേക്കുന്നത് കാണാൻ നല്ല രസം. മുടിയൊക്കെ കുറച്ച് മുന്നിലേക്ക് ഇറക്കിയിട്ട്.. ആ മുടി നെറ്റിയേ തഴുകി കിടക്കുന്നു.
"ആന്റോ ജോൺ. , സൂസമ്മ ആന്റോ ".
ഒരാൾ പേര് വിളിച്ചത് കേട്ട് ആന്റോയും, സൂസമ്മയും എഴുന്നേറ്റു.
ഒരാൾ പേര് വിളിച്ചത് കേട്ട് ആന്റോയും, സൂസമ്മയും എഴുന്നേറ്റു.
"അകത്തേക്ക് പൊക്കോളൂ ".
പേര് വിളിച്ചയാൾ പറഞ്ഞു.
പേര് വിളിച്ചയാൾ പറഞ്ഞു.
ഡോർ തുറന്ന് അകത്തേക്ക് കയറിയ ആന്റോ കണ്ടു നിറഞ്ഞ പുഞ്ചിരിയുമായി ഒരാൾ.
"ഇരിക്കൂ ".
ആന്റോ ഇരുന്നു. അടുത്ത് കിടന്നിരുന്ന കസേര ഒരടി വലിച്ചിട്ട് സൂസമ്മയും ഇരിപ്പുറപ്പിച്ചു.
ഇത് കണ്ട് കൗൺസിലിംഗ് ചെയ്യുന്ന പി. മാധവൻ നിറഞ്ഞ ചിരിയോടെ ചോദിച്ചു.
"അകലാൻ ഉറപ്പിച്ചാണല്ലോ വരവ്."
"അതേ സാറേ.സാർ ഉപദേശിച്ചു അടുപ്പിക്കാൻ നോക്കണ്ട. എനിക്ക് എത്രയും വേഗം ഡൈവോഴ്സ് വേണം ".
ആന്റോ തന്റെ നയം വ്യക്തമാക്കി.
ആന്റോ തന്റെ നയം വ്യക്തമാക്കി.
"സൂസമ്മക്കോ "?.
"എന്നേ വേണ്ടാത്തവരെ എനിക്കും വേണ്ട. എനിക്കും ഡൈവോഴ്സ് വേണം ".
സൂസമ്മ കൗൺസിലറോട് പറഞ്ഞ മറുപടി
ആന്റോ പ്രതീക്ഷിക്കാത്തത് ആയിരുന്നു.
ഇന്ന് രാവിലെ വരെ 'നമ്മുക്ക് പിരിയണ്ട' എന്ന് പറഞ്ഞ് നിലവിളിച്ചവളാ.
സൂസമ്മ കൗൺസിലറോട് പറഞ്ഞ മറുപടി
ആന്റോ പ്രതീക്ഷിക്കാത്തത് ആയിരുന്നു.
ഇന്ന് രാവിലെ വരെ 'നമ്മുക്ക് പിരിയണ്ട' എന്ന് പറഞ്ഞ് നിലവിളിച്ചവളാ.
"നിങ്ങൾ എന്തിനാണ് പിരിയുന്നത്"?.എന്താണ് കാരണം "?.
"അങ്ങനെ ചോദിച്ചാൽ ഒത്തിരിയുണ്ട് സാറേ. ജീവിതത്തിൽ പൊരുത്തപ്പെട്ടു പോകാൻ പറ്റുന്നില്ല. ഒരു ജീവിതം ഉള്ളത് നശിപ്പിച്ചു കളയാൻ പറ്റുമോ.?ഞാൻ ചിലവിനു കൊടുക്കുന്ന ഒരാൾ എന്റെ ഇഷ്ടത്തിന് ജീവിക്കണം. ഇവൾക്ക് അതിന് കഴിയുന്നില്ല. അപ്പോൾ പിന്നെ പിരിയുന്നതല്ലേ നല്ലത് സാറേ ?. കുറച്ചും കൂടി സൗന്ദര്യമൊക്കെയുള്ള.. എന്റെ ഇഷ്ടങ്ങൾ ഒക്കെ നോക്കി നിൽക്കുന്ന ഒരു പെണ്ണിനേയും കെട്ടി ജീവിക്കാനാണ് എന്റെ തീരുമാനം."
" സൂസമ്മയെ കല്യാണം കഴിക്കുമ്പോൾ താങ്കൾ ഇതൊന്നും നോക്കിയില്ലേ "?.
"അന്ന് അങ്ങനെ അങ്ങ് പറ്റിപ്പോയി. അന്ന് ഇവളെ കാണാനും നല്ല സുന്ദരി ആയിരുന്നു. തെറ്റ് തിരിച്ചറിയുമ്പോൾ തിരുത്തുവല്ലേ സാറേ വേണ്ടത് "?.
"ആന്റോ! കുടുംബജീവിതം എന്ന് പറയുന്നത് ഒരു അഡ്ജസ്റ്റ്മെന്റ് ആണ്. തെക്കുനിന്നും, വടക്കുനിന്നും വന്ന രണ്ടുപേരെപ്പോലെ സ്വഭാവവും, ഇഷ്ടങ്ങളും ഒക്കെ വ്യത്യസ്തമായിരിക്കും. അത് മനസ്സിലാക്കി ഒരുമിച്ചു കിഴക്കോട്ട് യാത്ര ചെയ്താലേ പടിഞ്ഞാറെങ്കിലും എത്തുകയുള്ളൂ ".
"സാറും, ഭാര്യയും ഇങ്ങനെയാണോ കുടുംബജീവിതം നയിക്കുന്നത് "?.
"ഞാൻ കല്യാണം കഴിച്ചിട്ടില്ല ആന്റോ "?.
"ആദ്യം സാർ ഒരു കല്യാണം കഴിക്കണം. എന്നിട്ട് കിഴക്കോട്ടു ഒന്ന് പോയി കാണിക്ക്. . സാർ പകുതി വഴിക്ക് പോയിട്ട് ഞാൻ ഒരു കോ..കൊയിലാണ്ടിക്കും പോകുന്നില്ലന്നു പറഞ്ഞ് തിരിച്ചു വരും. എന്റെ സാറേ ഉപദേശിക്കാൻ എളുപ്പമാ ".
"സൂസമ്മ ഒന്ന് പുറത്തിരിക്കാമോ. ഞാൻ വിളിപ്പിക്കാം ".
പി. മാധവൻ പറഞ്ഞപ്പോൾ സൂസമ്മ പുറത്തോട്ട് പോയി.
"ആന്റോ! കല്യാണം കഴിക്കാൻ ഞാൻ പലവട്ടം തുനിഞ്ഞതാ. പക്ഷേ ഓരോരുത്തരുടെയും പ്രശ്നങ്ങൾ കേട്ട് കേട്ട് ഞാൻ ആ ആഗ്രഹം അങ്ങ് ഉപേക്ഷിച്ചു.പിന്നെ.. എന്റെ ജോലി ഇതായത് കൊണ്ട് ഞാൻ നിങ്ങളെ ഉപദേശിക്കും. പക്ഷേ എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമുണ്ട് !!.ആന്റോ സൂസമ്മയെ ഉപേക്ഷിച്ചിട്ട് വീണ്ടും ഒരു കല്യാണത്തിന് തുനിയുന്നത് !!.
"അത് പിന്നെ കാര്യങ്ങൾ ഒക്കെ നടക്കണ്ടായോ. പക്ഷേ.. സാറെങ്ങനെ... ?
"ഹ. ഹ.. അത് വല്ലപ്പോഴും ഒരു ചായ കുടിക്കും ആന്റോ.ആരാണ്ടു പറഞ്ഞപോലെ ചായ കുടിക്കാൻ ചായത്തോട്ടം വാങ്ങാൻ പറ്റുമോ ".?
ഒന്ന് നിർത്തിയിട്ട് പി. മാധവൻ തുടർന്നു.
"ഇപ്പോഴത്തെ നിയമം അറിയാമല്ലോ. പിരിയുന്നതിന് മുൻപ് ഒരു പരീക്ഷണം കൂടി.അതനുസരിച്ചു ഇവിടെ ഇതേ ആവശ്യവുമായി വന്ന ഒരു സ്ത്രീയേ രണ്ട് മാസം നിങ്ങളുടെ കൂടെ താമസിക്കാൻ വിടും. മുൻ പങ്കാളിയേ മനസ്സിലാക്കാൻ ഒരവസരം. ഇങ്ങനെ കൊണ്ട് പോയി ആ ജീവിതം തുടരാൻ താല്പര്യം കാണിച്ചവരുണ്ട്.മുൻ പങ്കാളിയേത്തന്നെ മതിയെന്ന് പറഞ്ഞ് വന്നവരാണ് കൂടുതൽ".
"ഇപ്പോഴത്തെ നിയമം അറിയാമല്ലോ. പിരിയുന്നതിന് മുൻപ് ഒരു പരീക്ഷണം കൂടി.അതനുസരിച്ചു ഇവിടെ ഇതേ ആവശ്യവുമായി വന്ന ഒരു സ്ത്രീയേ രണ്ട് മാസം നിങ്ങളുടെ കൂടെ താമസിക്കാൻ വിടും. മുൻ പങ്കാളിയേ മനസ്സിലാക്കാൻ ഒരവസരം. ഇങ്ങനെ കൊണ്ട് പോയി ആ ജീവിതം തുടരാൻ താല്പര്യം കാണിച്ചവരുണ്ട്.മുൻ പങ്കാളിയേത്തന്നെ മതിയെന്ന് പറഞ്ഞ് വന്നവരാണ് കൂടുതൽ".
"ഒരവസരം അല്ലേ സാറേ. നോക്കിക്കളയാം. ആരെയാ എന്റെ കൂടെ വിടുന്നത് "?.
പി മാധവൻ ഫോൺ എടുത്ത് റിസപ്ക്ഷനിലേക്ക് വിളിച്ചു. അകത്തേക്ക് കയറി വന്ന ചുവന്ന സാരിയുടുത്ത സ്ത്രീയേ കണ്ട് ആന്റോയുടെ ഉള്ളം തുള്ളിച്ചാടി.
"ആന്റോ! ഇത് ഡെയ്സി. നിങ്ങൾക്ക് രണ്ട് പേർക്കും സമ്മതമാണെങ്കിൽ രണ്ട് മാസത്തേക്ക് ഒരുമിച്ചു താമസിക്കാം. പിന്നെ ഒരു കാര്യം. പരസ്പരം സമ്മതമില്ലാതെ ശാരീരിക ബന്ധത്തിന് തുനിഞ്ഞാൽ അത് പീഡനം
ആകും ".
ആകും ".
'സമ്മതം ഞാൻ ഉണ്ടാക്കി എടുത്തോളാം സാറേ '.ആന്റോ ഡേയ്‌സിയെ നോക്കി മനസ്സിൽ പറഞ്ഞു.
രണ്ട് പേരും കൂടി പുറത്തേക്കു നടന്നു. വാതിൽക്കൽ എത്തിയപ്പോളാണ് ആന്റോ ഒരു കാര്യം ഓർത്തത്.
തിരിച്ചു വന്ന് ആന്റോ പി. മാധവനോട് ചോദിച്ചു.
"സാറേ !സൂസമ്മയേയും ആരുടെയെങ്കിലും കൂടെ വിടുവോ "?.
"സൂസമ്മക്ക് സമ്മതമാണെങ്കിൽ വിടും ".
"അത് വേണ്ട സാറേ. "!
"അതെന്താ. ? ആന്റോയ്ക്ക് പോകാമെങ്കിൽ സൂസമ്മക്ക് ആയിക്കൂടെ "?.
"സൂസമ്മ ഇപ്പോഴും എന്റെ ഭാര്യ ആണല്ലോ.അത് കൊണ്ടൊരു.. എന്തോ പോലെ. ഡൈവോഴ്സ് കിട്ടിക്കഴിഞ്ഞ് അവൾ ആരുടെ കൂടെ പോയാലും എനിക്ക് ഒരു ചുക്കുമില്ല. അത് വരെ സാർ അവളെ ആരുടെയും കൂടെ വിടരുത്. സാറിനെ ഞാൻ പ്രത്യേകം കണ്ടോളാം ".
"നോക്കട്ടേ. ഉറപ്പൊന്നും പറയില്ല ".
-------------------------------------------------------------
കാർ സിറ്റിയിലേക്ക് കയറുമ്പോൾ സമയം ഏഴ് മണി.
"ഇവിടുന്ന് അര മണിക്കൂർ ഉണ്ട് വീട്ടിലെത്താൻ.നമ്മുക്ക് ഫുഡ് കഴിച്ചിട്ട് പോയാലോ" ?.
-------------------------------------------------------------
കാർ സിറ്റിയിലേക്ക് കയറുമ്പോൾ സമയം ഏഴ് മണി.
"ഇവിടുന്ന് അര മണിക്കൂർ ഉണ്ട് വീട്ടിലെത്താൻ.നമ്മുക്ക് ഫുഡ് കഴിച്ചിട്ട് പോയാലോ" ?.
"പാർസൽ വാങ്ങിയാൽ മതി ആന്റോ. ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് കഴിക്കാം ".
"എന്നാൽ അങ്ങനെ. ഞാൻ പോയി വാങ്ങിയിട്ട് വരാം ".
ആന്റോ പെറോട്ടക്കും, ബീഫ്ഫ്രൈക്കും ഓർഡർ കൊടുത്തിട്ട് തൊട്ടപ്പുറത്തെ ബാറിൽച്ചെന്നു ഒരു നിപ്പനടിച്ചിട്ട് വന്നു.
കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ ഡെയ്സി ചോദിച്ചു.
"ആന്റോ ഒരു സ്മാൾ അടിച്ചല്ലേ "?.
"ആന്റോ ഒരു സ്മാൾ അടിച്ചല്ലേ "?.
"അത് പിന്നെ വീട്ടിൽ വെച്ചാ അടിക്കാറ്. ഇന്ന് ഡെയ്സി ഉള്ളതിനാൽ ഒരു ചെറുതേൽ
തീർത്തു. "
തീർത്തു. "
"ആന്റോ പറ്റിയ ആളാണല്ലോ. മേടിച്ചാൽ ഞാൻ കമ്പനി തരുമാരുന്നല്ലോ "!!.
"ങേ !!. ഡെയ്സി അടിക്കുമോ "?.
"പിന്നല്ലാതെ ".
"എന്നാൽ ഞാനിതാ വന്നു. "
"ആന്റോ ! ബെക്കാർഡി മതി കേട്ടോ ".
"ഡെയ്സിയുടെ ഇഷ്ടം. നമ്മൾ ഇന്ന് പൊളിക്കും ".
ബെക്കാർഡി ഫുള്ളും വാങ്ങി വരുമ്പോൾ റോഡിന് എതിർവശത്ത് ഉള്ള അന്തോനീസ് പുണ്യാളച്ചന്റെ രൂപക്കൂടിലേക്ക് നോക്കി ആന്റോ ഒന്ന് തല കുനിച്ചുക്കൊണ്ട് പറഞ്ഞു.
'ഇപ്പോളാണല്ലോ പുണ്യാളച്ചാ ഇവളെ കാണിച്ച് തന്നത് '.
---------------------------------------------------------------
പെറോട്ടയും, ബീഫ് ഫ്രൈയും, അടുത്ത് ബെക്കാർഡിയും എടുത്ത് ഡൈനിങ്ടേബിളിൽ വെച്ചു. അകത്തുള്ള ബാത്‌റൂമിലേ ഷവറിൽ നിന്നും വെള്ളം വീഴുന്നതിന്റെ ഒച്ച കേൾക്കാം. ഇരിപ്പുറക്കാതെ ആന്റോ എഴുന്നേറ്റു നടന്നു.
ബെക്കാർഡി ഫുള്ളും വാങ്ങി വരുമ്പോൾ റോഡിന് എതിർവശത്ത് ഉള്ള അന്തോനീസ് പുണ്യാളച്ചന്റെ രൂപക്കൂടിലേക്ക് നോക്കി ആന്റോ ഒന്ന് തല കുനിച്ചുക്കൊണ്ട് പറഞ്ഞു.
'ഇപ്പോളാണല്ലോ പുണ്യാളച്ചാ ഇവളെ കാണിച്ച് തന്നത് '.
---------------------------------------------------------------
പെറോട്ടയും, ബീഫ് ഫ്രൈയും, അടുത്ത് ബെക്കാർഡിയും എടുത്ത് ഡൈനിങ്ടേബിളിൽ വെച്ചു. അകത്തുള്ള ബാത്‌റൂമിലേ ഷവറിൽ നിന്നും വെള്ളം വീഴുന്നതിന്റെ ഒച്ച കേൾക്കാം. ഇരിപ്പുറക്കാതെ ആന്റോ എഴുന്നേറ്റു നടന്നു.
കണ്ണിനു മുൻപിൽ കണ്ട ആന്റോയുടെയും, സൂസമ്മയുടെയും ഒരുമിച്ചുള്ള ഫോട്ടോയിലേക്ക് നോക്കിയിട്ട് പുച്ഛത്തോടെ അവൻ ആ ഫോട്ടോ എടുത്ത് തിരിച്ചു വെച്ചു.
"ആന്റോ! തുടങ്ങുവല്ലേ ".
വിളി കേട്ട് അവൻ തിരിഞ്ഞു. നേർത്ത ഒരു വയലറ്റ് നൈറ്റിയിൽ ഡെയ്സി. ആന്റോയുടെ സകല കൺട്രോളും പോയി.
ഡെയ്സി തന്നെ ബോട്ടിൽ പൊട്ടിച്ചു ഗ്ലാസ്സിലേക്ക് പകർന്നു. ഒരു മയക്കുന്ന ചിരിയോടെ ഗ്ലാസ് ആന്റോയ്ക്ക് നേരെ നീട്ടി.
അവൻ അവളിൽ നിന്ന് കണ്ണ് പറിക്കാതെ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു.
ഡെയ്സി ആദ്യത്തെ ഗ്ലാസ് കാലിയാക്കി അടുത്തത് ഒഴിക്കുന്നത് കണ്ട് അവൻ അതിശയത്തോടെ നോക്കി ഇരുന്നു.
ഡെയ്സി ആദ്യത്തെ ഗ്ലാസ് കാലിയാക്കി അടുത്തത് ഒഴിക്കുന്നത് കണ്ട് അവൻ അതിശയത്തോടെ നോക്കി ഇരുന്നു.
ഇടക്ക് ഓരോ ബീഫിന്റെ കക്ഷണം വായിൽ ഇട്ട് ആന്റോ ആദ്യത്തെ ഗ്ലാസ് കാലിയാക്കി.
"നാരങ്ങ ഇല്ലേ "?.
ഡെയ്‌സി ചോദിച്ചു.
ഡെയ്സി ചോദിച്ചു.
"ഉണ്ട് !.
"എന്നാൽ പോയി എടുത്തോണ്ട് വാടാ @#$@..മോനേ ".
ആന്റോ കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി.
"എന്താടാ നോക്കി പേടിപ്പിക്കുന്നത്. പോയി എടുത്തോണ്ട് വാടാ @#$@ മോനേ ".
സ്വപ്നം അല്ല സത്യമാണെന്ന് മനസ്സിലായ ആന്റോ കസേരയിൽ നിന്ന് തന്നെ എഴുന്നേറ്റു. ഫ്രിഡ്ജിൽ നിന്നും നാരങ്ങ എടുത്തിട്ട് ആന്റോ അവന്റെ കവിളിൽ ഒന്ന് അടിച്ചു നോക്കി. സ്വപ്നം അല്ല. ഡെയ്‌സിയുടെ വായിൽ നിന്നുതിർന്ന മഹത് വചനങ്ങളുടെ ഞെട്ടലിൽ അവൻ വേഗം നടന്നു.
ആന്റോ നാരങ്ങായുമായി ഡെയ്‌സിയുടെ പിന്നിൽ ഒരു നിമിഷം നിന്നു.
നാരങ്ങാ മുറിച്ചെടുത്തു അവളുടെ മുന്നിൽ വെച്ചു.
നാരങ്ങാ മുറിച്ചെടുത്തു അവളുടെ മുന്നിൽ വെച്ചു.
"ഇത് പിഴിയാൻ നിന്റെ കെട്ടിയോൾ വരുമോടാ @#@#മോനേ ".
ആന്റോ പെട്ടന്ന് എടുത്ത് നാരങ്ങ അവളുടെ ഗ്ലാസ്സിലേക്ക് പിഴിഞ്ഞു.
പോത്ത് കാടി കുടിക്കുന്നപോലെ ഡെയ്സി ആ ഗ്ലാസ് കാലിയാക്കിയപ്പോൾ ആന്റോ പെട്ടന്ന് കുപ്പിയിൽ നിന്നും ഒരെണ്ണം ഊറ്റി.
ഒരിറക്ക് അകത്താക്കിയിട്ട് ബീഫ് ഫ്രൈയുടെ പാത്രത്തിലേക്ക് കൈ ഇട്ട ആന്റോ വിശ്വാസം വരാതെ ഒന്ന് കൂടി നോക്കി. മുഴുവൻ കാലി.അടുത്ത് പെറോട്ട പൊതിഞ്ഞു കൊണ്ടുവന്ന കടലാസ്സ് മാത്രം ബാക്കി. ആറു പെറോട്ടയും മൂന്ന് ബീഫ് ഫ്രൈയും ഇവൾ അകത്താക്കിയോ. ആന്റോയ്ക്ക് വിശപ്പ് കൂടി.
പോത്ത് കാടി കുടിക്കുന്നപോലെ ഡെയ്സി ആ ഗ്ലാസ് കാലിയാക്കിയപ്പോൾ ആന്റോ പെട്ടന്ന് കുപ്പിയിൽ നിന്നും ഒരെണ്ണം ഊറ്റി.
ഒരിറക്ക് അകത്താക്കിയിട്ട് ബീഫ് ഫ്രൈയുടെ പാത്രത്തിലേക്ക് കൈ ഇട്ട ആന്റോ വിശ്വാസം വരാതെ ഒന്ന് കൂടി നോക്കി. മുഴുവൻ കാലി.അടുത്ത് പെറോട്ട പൊതിഞ്ഞു കൊണ്ടുവന്ന കടലാസ്സ് മാത്രം ബാക്കി. ആറു പെറോട്ടയും മൂന്ന് ബീഫ് ഫ്രൈയും ഇവൾ അകത്താക്കിയോ. ആന്റോയ്ക്ക് വിശപ്പ് കൂടി.
"പെറോട്ട മുഴുവൻ കഴിച്ചോ "?.
"വേണേൽ തിന്നണമാരുന്നു. നീ ആരുടെ @#$@ത്ത് നോക്കി നടക്കുവാരുന്നടാ "?.എനിക്ക് വെള്ളമടിച്ചാൽ ഭയങ്കര വിശപ്പാണെന്നു അറിയത്തില്ലേടാ പട്ടി ".
ഇപ്പോൾ പട്ടിയെന്നേ വിളിച്ചുള്ളൂ. മുൻപേ വിളിച്ചത് വെച്ച് നോക്കുമ്പോൾ പട്ടി ഡീസന്റാ. ആന്റോ ഒന്ന് ദീർഘമായി ശ്വാസം വലിച്ച് വിട്ടു.
ടേബിളിന്റെ സൈഡിലെ കസേരയിൽ നോക്കിയ ആന്റോ ഒന്ന് ഞെട്ടി.
സൂസമ്മ ഒരു ചിരിയുമായി നോക്കി ഇരിക്കുന്നു. എങ്ങനെയുണ്ട് എന്ന് അവളുടെ മുഖഭാവം ചോദിക്കുന്നുണ്ടന്നു ആന്റോയ്ക്ക് തോന്നി.
കണ്ണ് തിരുമ്മി ആന്റോ ഒന്നുകൂടി നോക്കി.
സൂസമ്മ ഇല്ല കസേര ശൂന്യം.
കണ്ണ് തിരുമ്മി ആന്റോ ഒന്നുകൂടി നോക്കി.
സൂസമ്മ ഇല്ല കസേര ശൂന്യം.
ഒരു കൈ മുതുകിൽ ശക്തിയായി പതിച്ചപ്പോൾ ആന്റോ ഞെട്ടി നോക്കി. വശ്യമായ ചിരിയോടെ ഡെയ്‌സി. അവൻ അവൾ മുന്നിലിരുന്ന കസേരയിലേക്ക് നോക്കി. അവിടെ ഇല്ല. ഇതെപ്പോഴാണ് എഴുന്നേറ്റ് വന്നതെന്നറിയാതെ ആന്റോ അവളെ നോക്കി ചിരിച്ചു.കൊടുങ്ങല്ലൂർ ഭാഗത്ത് എങ്ങാണ്ട് അടിവേരുകൾ ഉള്ള അവളെ നോക്കി ചിരിക്കാതെ പറ്റില്ലല്ലോ.
"എനിക്ക് ഒന്ന് കൂടണം ".
അവൾ അവനിലേക്ക് ചാഞ്ഞു.
ആന്റോ അവളെ ചേർത്ത് പിടിച്ച് ബെഡ്റൂമിലേക്ക് നടന്നു.
അവൾ അവനിലേക്ക് ചാഞ്ഞു.
ആന്റോ അവളെ ചേർത്ത് പിടിച്ച് ബെഡ്റൂമിലേക്ക് നടന്നു.
ആന്റോ ബെഡിൽ എഴുന്നേറ്റിരുന്ന് കൂർക്കം വലിച്ചുറങ്ങുന്ന ഡെയ്‌സിയെ നോക്കി. അർദ്ധനഗ്ന ആയിരുന്നുവെന്നെകിലും ആദ്യം കണ്ടപ്പോൾ അവളോട് തോന്നിയ ഒരു വികാരവും അവനപ്പോൾ തോന്നിയില്ല.
ഇങ്ങനെയും പെണ്ണുണ്ടോ ?.
ഇങ്ങനെയും പെണ്ണുണ്ടോ ?.
ഒരു ചെറിയ ചാറ്റൽ മഴയായി തുടങ്ങി പതിയെ ശക്തി പ്രാപിച്ച് ഇടിച്ചു കുത്തി പെയ്തു ശാന്തമാകുന്ന സൂസമ്മയേ ആന്റോ ഓർത്തു. ഇത് ഒരു മാതിരി മലവെള്ളപ്പാച്ചിൽ പോലെ വന്ന് പോയി. തന്റെ എവിടെയൊക്കെയോ പുകച്ചിൽ മാത്രം ബാക്കി.
ആന്റോ വാതിൽക്കലേക്ക് നോക്കുമ്പോൾ സൂസമ്മ ഒരു ചെറു ചിരിയോടെ നിക്കുന്നു. ആന്റോ കണ്ണടച്ച് ഒന്ന് കൂടി നോക്കി. ഇല്ല.
വയറ്റിൽ വിശപ്പ് കത്തിക്കയറിയപ്പോൾ അവൻ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. പരിചിതമില്ലാത്ത അവിടത്തെ പാത്രങ്ങളും, ഭരണികളുമൊക്കെ ആദ്യമായി കാണുന്നതിനാൽ തന്നെ മൈൻഡ് ചെയ്യുന്നില്ലെന്നു അവന് തോന്നി. വിശപ്പ് ശമിപ്പിക്കാൻ എന്താണ് മാർഗ്ഗമെന്നു അറിയാതെ അവൻ എല്ലാ പാത്രങ്ങളുടെയും അടപ്പ് പൊക്കി നോക്കി. എല്ലാം കാലിയാണ്. പെട്ടന്ന് അവന്റെ മനസ്സിൽ ഫ്രിഡ്ജിൽ മുട്ട കണ്ട പോലെ തോന്നി. മുട്ട എടുത്ത് ഓംലറ്റ് അടിക്കാൻ തുടങ്ങിയ ആന്റോയ്ക്ക് ഉപ്പ് പാത്രം എവിടെയാണെന്ന് കണ്ട് പിടിക്കാൻ കുറേ തപ്പേണ്ടി വന്നു. ഓംലറ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആന്റോ വീണ്ടും കണ്ടു സൂസമ്മ എങ്ങനെയുണ്ടന്ന മുഖഭാവത്തോടെ വാതിൽപ്പടിയിൽ ചാരി നിൽക്കുന്നു. കണ്ണടച്ച് തുറന്നപ്പോൾ ഇല്ല.
--------------------------------------------------------------
പിറ്റേ ദിവസം ഉച്ച ആയപ്പോൾ ആന്റോ പി. മാധവന്റെ അടുത്തേക്ക് ചെന്നു.
--------------------------------------------------------------
പിറ്റേ ദിവസം ഉച്ച ആയപ്പോൾ ആന്റോ പി. മാധവന്റെ അടുത്തേക്ക് ചെന്നു.
"ആ വരൂ ആന്റോ! എങ്ങനെ ഉണ്ടായിരുന്നു ആദ്യരാത്രി ".
"ആദ്യരാത്രി അല്ല. കാളരാത്രി ആയിരുന്നു ഇന്നലെ. എന്റെ സാറേ! അതെന്തൊരു പെണ്ണാ.രാവിലെ തന്നെ പറഞ്ഞു വിട്ടു. എന്റെ കയ്യിൽ നിന്നും കുറേ കാശ് പോയത് മിച്ചം. എന്റെ സൂസമ്മ മുത്താ സാറേ ".
"എടോ ആന്റോ!കല്യാണം കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ ഒട്ട് മിക്കവർക്കും ഒരു തോന്നൽ ഉണ്ടാകും.കിട്ടിയ പങ്കാളി പോരാ, ഇതിലും നല്ലതിനെ എനിക്ക് കിട്ടുമായിരുന്നു എന്നൊരു തോന്നൽ. വെറുതേയാടോ. ഓരോരുത്തർക്കും ചേർന്ന ഇണയേ ആണ് ദൈവം കൊടുത്തിരിക്കുന്നത്.ചിലർക്ക് കുറച്ചും കൂടി വിവരം വെക്കാൻ ഉണ്ടാകും. അതിനാലാണ് ചിലരുടെ കല്യാണം താമസിക്കുന്നത്. ചേർന്ന ഇണ ഇല്ലാത്തവർ എന്നേപ്പോലെ ഉണ്ടാകും. കല്യാണം കഴിയാത്തവരായി. കിട്ടിയ പങ്കാളി പോരാന്നു തോന്നലുള്ളവർക്കൊക്കെ ഒരവസരം കൂടി കൊടുത്താൽ തന്റെ ഇതേ അവസ്ഥ തന്നെ ആയിരിക്കും ".
"സാറേ ചിലതൊക്കെ ഇങ്ങനെയേ മനസ്സിലാവൂ. എന്താ ചെയ്യുക. എനിക്ക് സൂസമ്മയേ തന്നെ മതി സാർ. സൂസമ്മ എവിടെ ഉണ്ട് "?.
"സൂസമ്മ ആരുടെയും കൂടെ പോകാൻ തയ്യാറായില്ല. വീട്ടിലേക്ക് പോകുവാന്നാ എന്നോട് പറഞ്ഞത് ".
ആന്റോ തലക്ക് കൈ കൊടുത്തു കുനിഞ്ഞിരുന്നു. അവൻ യാചന പോലെ പി. മാധവനോട് ചോദിച്ചു.
"സാർ ഒന്ന് സംസാരിക്കുമോ അവളോട്. എനിക്ക് അതിനുള്ള ശക്തിയില്ല ".
"സംസാരിച്ചു നോക്കാം. അതാണല്ലോ എന്റെ ജോലി ".
പി. മാധവൻ ഫോൺ വിളിക്കുന്നതും നോക്കി ആന്റോ ഉത്കണ്ഠയോടെ ഇരുന്നു.
" ആന്റോ ! സൂസമ്മ വരില്ല !!. ഡൈവോഴ്സ് മതിയെന്ന ഉറച്ച തീരുമാനത്തിലാണ് സൂസമ്മ ".
ആന്റോ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകുന്നതും നോക്കി മാധവൻ ഇരുന്നു. ജനലിൽക്കൂടി ആന്റോയുടെ കാർ ഗേറ്റ് കടക്കുന്നത് കണ്ടപ്പോൾ പി. മാധവൻ ഫോൺ എടുത്ത് സൂസമ്മയുടെ നമ്പർ ഡയൽ ചെയ്തു.
"സൂസമ്മ എവിടെയാ "?.
"ഞാൻ എന്റെ കെട്ടിയോന്റെ വീട്ടിലേക്ക് പൊക്കോണ്ടിരിക്കുവാ സാറേ. ഞാൻ പറഞ്ഞപോലെ തന്നെയല്ലേ അന്റോച്ചായനോട് പറഞ്ഞിരിക്കുന്നത്" ?.
"അതേ സൂസമ്മേ. അങ്ങനെ തന്നെ പറഞ്ഞു. ഇവിടുന്ന് ഒന്നും മിണ്ടാനില്ലാതെ ഇറങ്ങിപ്പോയി ".
"സ്ത്രീ സർവ്വം സഹിക്കുന്നവളല്ലേ സാറേ .ഇതും ആ സഹനത്തിൽ കൂട്ടാം അല്ലേ. മിന്നു കെട്ടിയവനെ അങ്ങനെ തള്ളിക്കളയാൻ പറ്റുന്നില്ല. ആന്റോച്ചായൻ വരുമ്പോൾ എന്നേ വീട്ടിൽ കണ്ട് ഞെട്ടട്ടെ. ഇത്രയൊക്കേ പറ്റൂ. കൂടുതൽ ക്രൂരയാവാൻ സൂസമ്മയേക്കൊണ്ട് പറ്റത്തില്ല സാറേ ".
"അപ്പോൾ ശരി സൂസമ്മേ. പുതിയ ജീവിതത്തിന് എല്ലാ ആശംസകളും ".
തെക്കുനിന്നു ഒരു പ്രതീക്ഷയുമില്ലാതെ ആന്റോയും, വടക്ക് നിന്ന് നിറയെ പ്രതീക്ഷയുമായി സൂസമ്മയും ഒരേ ദിശ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു..
By.. ബിൻസ് തോമസ്..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക