
Download and Install Nallezhuth Android App from Google PlayStore and read all parts of LongStories.
പൂജയുടെ മുഖത്ത് ഭയവും നല്ല ടെന്‍ഷനും ഉണ്ടെന്ന് സ്വപ്ന സുന്ദരിക്ക് തോന്നി .പക്ഷേ അത്രയും ടെന്‍ഷന്‍ താനും ഇപ്പോള്‍ അനുഭവിക്കുന്നുണ്ട് .അവള്‍ വീണ്ടും വാച്ചിലേക്ക് നോക്കി സമയം പതിനൊന്നേ അമ്പത് .ഇനി വെറും പത്തുമിനിട്ടുകള്‍ മാത്രമേ അവള്‍ക്ക് ഭൂതകാലത്തില്‍ തങ്ങാനാകുകയുള്ളൂ എന്ന ബോധം അവളുടെ ടെന്‍ഷന്‍ വീണ്ടും കൂട്ടി.ദര്‍ശന്‍ അവിടെ എത്തിച്ചേരേണ്ടത് അവളുടെയും ആവശ്യമാണെന്ന് അവള്‍ക്ക് തോന്നി .അവള്‍ വാച്ചിലേക്ക് വീണ്ടും നോക്കി സമയം ഇപ്പോ പതിനൊന്നേ അമ്പത്തഞ്ച്.പൂജയപ്പോള്‍ വീണ്ടും ഫോണ്‍ എടുത്ത് ദര്‍ശന്‍റെ നമ്പറിലേക്ക് ഡയല്‍ ചെയ്യുകയായിരുന്നു
“നാശം “ ദര്‍ശനെ ഫോണ്‍ വിളിച്ച് കിട്ടാതെ വന്നപ്പോള്‍ പൂജ പറഞ്ഞു
സ്വപ്ന സുന്ദരി വാച്ചിലേക്ക് നോക്കി .സമയമിപ്പോള്‍ പതിനൊന്നേ അമ്പത്തെട്ടു .ഇനി വെറും രണ്ട് മിനിട്ട് മാത്രം അവള്‍ക്ക് ഭൂതകാലത്തിലുള്ളു .പെട്ടെന്നൊരു വാന്‍ സ്റ്റേഷന്‍റെ അകത്തേക്ക് കയറി വന്നു .അതില്‍ നിന്ന് കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ കുറച്ചുപേര്‍ അവളുടെ അടുത്തേയ്ക്ക് നടന്നുവന്നു .അവരുടെ വരവ് കണ്ടെന്നോണം പൂജ കാലുകള്‍ ഒരു സ്റ്റെപ്പ് പിന്നോട്ട് വെച്ചു .ഒരു ശബ്ദം കേട്ടപ്പോഴാണ് സ്വപ്ന സുന്ദരി വാച്ചിലേക്ക് നോക്കിയത് .ചുവന്ന അക്ഷരത്തില്‍ സമയം 00:00 എന്ന് മിന്നിത്തെളിയുന്നുണ്ട് .അവള്‍ക്ക് മുന്നില്‍ ടൈം മെഷിന്‍ ദൃശ്യമായി. അത് അവളെ അതിലേക്ക് വലിച്ചെടുത്തു.അതിന്‍റെ ഡോറുകള്‍ അടയും വരെയും സ്വപ്ന സുന്ദരി നോക്കിയത് പൂജയുടെ അടുത്തേക്ക് വരുന്ന ആളുകളെയാണ്
----------------------------
ഭൂതകാലത്തില്‍ നിന്ന് സ്വപ്ന സുന്ദരിയെയും കൊണ്ട് ആ യന്ത്രം പ്രൊഫസര്‍ ദിഗന്തിന്‍റെ ലാബില്‍ തിരിച്ചെത്തി.അതിന്‍റെ വാതിലുകള്‍ തുറക്കപ്പെട്ടു
“യെസ് സ്വപ്ന സുന്ദരി ..ഓര്‍മ്മകളിലേക്കുള്ള മടക്കയാത്ര എങ്ങനെ ഉണ്ടായിരുന്നു..സ്വയം അന്വേഷിച്ച് കണ്ടത്തിയോ ? എന്താണ് സ്വപ്ന സുന്ദരിക്ക് സംഭവിച്ചത് ? എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടത് ? “ പ്രൊഫസര്‍ ആകാംഷയോടെ അവളോട് ചോദിച്ചു
അവള്‍ അതിന് മറുപടി പറയാത്തത് കൊണ്ട് അയാള്‍ വീണ്ടും ചോദിച്ചു
“എന്ത് പറ്റി സ്വപ്ന സുന്ദരി ?..കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ സ്വപ്ന സുന്ദരിക്ക് നടന്നതെന്താണെന്ന് മനസ്സിലാക്കാനായില്ലേ ? “
“ഇല്ല പ്രൊഫസര്‍ ..അതറിയാനായില്ല”
“എന്ത് പറ്റി ..തിരഞ്ഞെടുത്ത ദിവസം ശരിയല്ലേ ? “
“ശരിയായിരുന്നില്ല പ്രൊഫസര്‍ ..ശരിയായിരുന്നില്ല ..ഞാന്‍ ജനിച്ച നാട് കണ്ടു ..എന്‍റെ അമ്മയെ കണ്ടു .”
അവള്‍ ഒന്ന് നിറുത്തിയശേഷം തുടര്‍ന്നു .
“ഞാന്‍ പ്രണയത്തിലായിരുന്നു പ്രൊഫസര്‍ ..ദര്‍ശന്‍ എന്നായിരുന്നു അയാളുടെ പേര് ..ഭൂതകാലത്തിലേക്ക് ഞാന്‍ പോയ അന്നായിരുന്നു എന്‍റെ വിവാഹം..അഭിറാം എന്നായിരുന്നു ഞാന്‍ വിവാഹം കഴിക്കാന്‍ ഇരുന്നിരുന്ന ആളുടെ പേര് ..അയാള്‍ക്ക് ഞാനും ദര്‍ശനുമായിട്ടുള്ള ബന്ധത്തെ പറ്റി അറിയാമായിരുന്നു..ഒരുമിച്ചൊരു ജീവിതം എന്‍റെയും ദര്‍ശന്‍റെയും സ്വപ്നമായിരുന്നു ..ഒടുവില്‍ ഞങ്ങള്‍ ഒളിച്ചോടുവാന്‍ തീരുമാനിച്ചു ..കല്യാണ തലേന്ന് എന്നോട് മെട്രോ സ്റ്റേഷനിലേക്ക് വരാന്‍ ദര്‍ശന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഞാന്‍ അവനെ കാത്തുനില്‍ക്കുന്നതിനിടയില്‍ എന്‍റെ മുന്നിലെക്കൊരു വാന്‍ കടന്നുവന്നു ..അതില്‍ നിന്ന് കുറച്ചുപേര്‍ ഇറങ്ങി എന്‍റെ അടുത്തേക്ക് നടന്നുവന്നു ..അവരെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു ..ഞാന്‍ ഭയത്തോടെ പുറകിലേക്ക് നടക്കാന്‍ തുടങ്ങിയതും എനിക്ക് ഭൂതകാലത്തില്‍ അനുവദിച്ച സമയം കഴിഞ്ഞതും ഒരുമിച്ചായിരുന്നു..വാച്ചിലെ സമയം 00:00 ആയപ്പോള്‍ ടൈം മെഷീന്‍ പ്രത്യക്ഷപ്പെടുകയും എന്നെ അതിലേക്ക് വലിച്ചെടുക്കുകയും ചെയ്തു “അവളൊരു നെടുവീര്‍പ്പോടെ പറഞ്ഞുനിര്‍ത്തി
“ഓ അയാം സോറി സ്വപ്ന സുന്ദരി ..നീ പറഞ്ഞ പ്രകാരം ജൂണ്‍ ഇരുപ്പത്തിനാലിനായിരുന്നു അപ്പോള്‍ പോകേണ്ടതായിരുന്നത്”
“മം ..എനിക്കൊരിക്കല്‍ കൂടിയും എന്‍റെ ഭൂതകാലത്തിലേക്ക് പോകണം പ്രൊഫസര്‍ ..എന്നെ എങ്ങനെയെങ്കിലും സഹായിക്കണം പ്രൊഫസര്‍ “
“പൂജാ നിന്നെ സഹായിക്കണമെന്നുണ്ട് എനിക്ക് ..ടൈം മെഷീന്‍ വര്‍ക്ക് ചെയ്യാനാവശ്യമായ നെഗറ്റീവ് എനര്‍ജി കണ്ടുപിടിക്കപ്പെട്ടത് വര്‍ഷം രണ്ടായരത്തിമുപ്പത്തിനാലിലാണ് ...ഒരുതവണ ടൈം മെഷീന്‍ ഭൂതകാലത്തിലേക്ക് യാത്ര ചെയ്യാന്‍ അതായത് ഇരുപത്തിനാലു മണിക്കൂര്‍ നേരം ഭൂതകാലത്തില്‍ ലഭിക്കാന്‍ മെഷീന്‍റെ 95 ശതമാനത്തോളം നെഗറ്റീവ് എനര്‍ജി ആവശ്യമാണ്..ബാക്കിയുണ്ടാവുക വെറും അഞ്ച് ശതമാനം എനര്‍ജിയാണ് അത് ഉപയോഗിച്ച് ഭൂതകാലത്തില്‍ പോയാല്‍ തന്നെ തിരിച്ച് വരാനാകില്ല ..കാരണം നിനക്ക് പോകേണ്ടത് വര്‍ഷം രണ്ടായിരത്തിഇരുപത്തൊമ്പത് ..ആ വര്‍ഷം നെഗറ്റീവ് എനര്‍ജി കണ്ടുപിടിക്കാനായിട്ടില്ല..എനര്‍ജി റീഫില്‍ ചെയ്ത് തിരിച്ച് വര്‍ത്തമാനകാലത്തിലേക്ക് വരുക എന്ന കാര്യം അസാധ്യം..നീയും മെഷീനും ഭൂതകാലത്തില്‍ കുരുങ്ങും ഒരിക്കലും തിരിച്ചുവരനാകാതെ ഭൂതകാലത്തില്‍ നീ അകപ്പെടും .. എനര്‍ജി ലെവല്‍ വീണ്ടും റീഫില്‍ ചെയ്യാന്‍ കുറച്ചധികം സമയമെടുക്കും അതുവരെ നീ കാത്തിരിക്കണം”
“മം ശരി പ്രൊഫസര്‍ ..ചെയ്തു തന്നെ ഉപകാരത്തിന് വളരെ നന്ദി ..എന്നെ ബുക്ക് ചെയ്ത ആവശ്യവും കഴിഞ്ഞാല്‍ എനിക്ക് പോകാമായിരുന്നു “സ്വപ്ന സുന്ദരി ഒരു കള്ളച്ചിരിയോടെ അയാളോട് പറഞ്ഞു
അവള്‍ അയാള്‍ക്ക് വീണ്ടും ഗ്ലാസില്‍ വിസ്ക്കി പകര്‍ത്തി അയാളുടെ കൈകളില്‍ പിടിപ്പിച്ചു .അയാളെ അവളിലേക്ക് അടുപ്പിച്ച ശേഷം അവളുടെ ചുണ്ടുകള്‍ കൊണ്ട് തേന്‍ നുകാരനെന്ന പോലെ അയാളുടെ ചുണ്ടുകളുടെ ആഴങ്ങളിലേക്ക് അവളുടെ ചുണ്ടുകളെ എറിഞ്ഞുകൊടുത്ത് അയാളെ പതിയെ ശീതികരിച്ച ബെഡ് റൂമിലൊന്നിലേക്ക് ആനയിച്ചു .അവളുടെ കൈകളുടെ വേഗത അയാളുടെ ദേഹത്ത് ഒട്ടികിടന്നിരുന്ന വസ്ത്രത്തെ ഊരി തെറിപ്പിച്ചു.അയാളെ പതുക്കെ അവള്‍ കട്ടിലിലേക്ക് ഉന്തിയതിന് ശേഷം അയാളുടെ കൈകള്‍ ഒരു കറുത്ത ഷാളുകൊണ്ട് കട്ടിലിലേക്ക് പിടിച്ചുകെട്ടി
“സ്വപ്ന സുന്ദരി ഒരുപാട് ഇംഗ്ലീഷ് ചിത്രങ്ങള്‍ കാണുമെന്ന് തോന്നുന്നു “ പ്രൊഫസര്‍ ഒരു ചിരിയോടെ അവളോട് ചോദിച്ചു.അവളതിനു തിരിച്ചും ചിരിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് നടന്നു .അയാളുടെ ദേഹത്തിനോട് അവളുടെ ദേഹവും ഒന്ന്‍ ഉരസിയതിന് ശേഷം അയാളെ മലര്‍ത്തി കിടത്തി അയാളുടെ അരക്ക് മുകളിലായി അവള്‍ കയറിയിരുന്നു .കൈകള്‍ കൊണ്ട് മസ്സാജ് ചെയ്യാനെന്ന പോലെ അവളുടെ കൈകള്‍ അയാളുടെ ശരീരത്തിലൂടെ പതിയെ ഓടിച്ചു .കൈകള്‍ അയാളുടെ കഴുത്തിലേക്ക് എത്തിയതും അതിലോളിപ്പിച്ചു വെച്ചപ്പോലെ ഒരു കത്തിയവള്‍ അയാളുടെ കഴുത്തില്‍ വെച്ചു
“സ്വപ്ന സുന്ദരി ? എന്താ കാണിക്കുന്നത് ? “ പ്രൊഫസര്‍ ഭയത്തോടെ അവളോട് ചോദിച്ചു
“സത്യം പറ എന്നെ നിങ്ങള്‍ക്ക് മുന്‍പ് അറിയില്ലേ ? “ കത്തി കഴുത്തിലേക്ക് അടുപ്പിച്ചുകൊണ്ട് അവള്‍ പ്രൊഫസറോട് ചോദിച്ചു
“സ്വപ്ന സുന്ദരി എന്താണ് പറയുന്നത് ? നിന്നെ എനിക്ക് എങ്ങനെ മുന്‍പ് അറിയും ? ഏതാനും മണിക്കൂര്‍ മുന്‍പ് അല്ലേ നമ്മള്‍ പരിചയപ്പെട്ടത് ..പിന്നെ എങ്ങനെ അറിയും ?”
“കള്ളം..നിങ്ങള്‍ക്ക് അറിയാം ..അറിഞ്ഞുകൊണ്ടാണ് നിങ്ങള്‍ എന്നെ ബുക്ക് ചെയ്തത് “
“ഇല്ല സ്വപ്ന സുന്ദരി ..നിന്നെ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത് ..ബുക്കിംഗ് സൈറ്റില്‍ നിന്‍റെ ഭംഗിയില്‍ മതിമറന്നാണ് നിന്നെ രണ്ട് മണിക്കൂറിന് ബുക്ക് ചെയ്തത് ..എന്നെ വിശ്വസിക്ക് ..നമ്മള്‍ തമ്മില്‍ മുന്‍പരിചയമില്ല “
“ശരി ..പിന്നെ നിങ്ങള്‍ക്ക് എങ്ങനെ മനസ്സില്ലായി എന്‍റെ പേര് പൂജ എന്നാണെന്ന് ..ഭൂതകാലത്തില്‍ നിന്ന് തിരിച്ചുവന്ന ഞാന്‍ ഒരിക്കലും എന്‍റെ പേര് പറഞ്ഞില്ല..ഒരു തവണകൂടിയും ഭൂതകാലത്തിലേക്ക് ഞാന്‍ പോകണമെന്ന് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ? അതിനെന്താ നിങ്ങള്‍ മറുപടി പറഞ്ഞത് ? ..പൂജാ നിന്നെ സഹായിക്കണമെന്നുണ്ടെന്ന്..അതിന് ഞാന്‍ ഒരിക്കലും എന്‍റെ പേര് നിങ്ങളോട് പറഞ്ഞില്ലല്ലോ ..പിന്നെ എങ്ങനെ നിങ്ങള്‍ക്ക് മനസ്സിലായി എന്‍റെ പേര് പൂജയെന്നാണെന്ന് ?സത്യം പറ ..നിങ്ങള്‍ക്കെന്നെ മുന്‍പേ അറിയില്ലേ ..ഇനി കള്ളം പറയാനാണ് ഉദേശമെങ്കില്‍ ഈ കത്തി നിങ്ങളുടെ കഴുത്തില്‍ ഇറങ്ങും “ അവള്‍ കത്തി അയാളുടെ കഴുത്തില്‍ അമര്‍ത്തി കൊണ്ട് പറഞ്ഞു
“ശരിയാണ് പൂജ ..എനിക്ക് നിന്നെ മുന്നേ അറിയാമായിരുന്നു “
“എങ്ങനെ ?എങ്ങനെ നിങ്ങള്‍ക്ക് എന്നെ അറിയാം ? “ അയാളുടെ കഴുത്തില്‍ നിന്ന് കത്തി പതുക്കെ വിടുവിച്ച് അവള്‍ ചോദിച്ചു
“നിന്‍റെ പേര് പൂജ ..ബോംബെ ഐഐടിയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ അവിടുന്ന് കുറച്ചുപേര്‍ എന്നെ ക്ഷണിച്ചിരുന്നു കോസ്മോളജിയും ക്വാണ്ടം മെക്കാനിക്ക്സുമായിരുന്നു വിഷയം ..പലരും പലതും അവതരിപ്പിച്ചെങ്കിലും എന്നെ ഞെട്ടിപ്പിച്ചത് പൂജയുടെ പ്രസന്റേഷനായിരുന്നു. മാക്സ് പ്ലാങ്കിന്‍റെ ക്വാണ്ടം തിയറിയും ഐന്‍സ്റ്റീന്‍റെ റീലേറ്റിവിറ്റി തിയറിയും ഹോക്കിങ്ങിന്‍റെ ബ്ലാക്ക് ഹോള്‍ തിയറിയും സമന്വയിപ്പിച്ച് വേം ഹോള്‍സ് വഴി സമയത്തെയും സ്ഥലത്തെയും ബെന്‍ഡ് ചെയ്യിപ്പിച്ച് ടൈം ട്രാവലില്‍ സാധ്യമാണെന്ന് പൂജ അന്ന് അവിടെ അവതരിപ്പിച്ചത് പല പേരുകേട്ട ശാസ്ത്രജ്ഞന്‍മാരെപ്പോലെ എന്നെയും അമ്പരപ്പിച്ചു .കാലങ്ങളായി ടൈം ട്രാവലിംങ്ങില്‍ ഗവേഷണം നടത്തിവന്നിരുന്ന എന്നെ നിനക്ക് സഹായിക്കാനാകുമെന്നു ഞാന്‍ കരുതി.പ്രസന്റേഷനുശേഷം ഞാന്‍ നിന്നെ കാണാന്‍ വന്നിരുന്നു .എന്‍റെ ആവശ്യം നിന്നെ അറിയിച്ചു .നിനക്ക് എന്നോടൊപ്പം റിസര്‍ച്ചില്‍ ഒരുമിക്കാന്‍ ഇഷ്ടമാണെന്ന് നീ എന്നോട് പറഞ്ഞു..വേം ഹോളിലെക്ക് യന്ത്രത്തെ ആകര്‍ഷിക്കാനായിട്ടുള്ള കൃത്രിമമായ ഗ്രാവിറ്റി എങ്ങനെ ഉണ്ടാക്കുമെന്ന എന്ന പ്രശനത്തിന് സൊലൂഷന്‍ കണ്ടത്തിയെത് നീ ആയിരുന്നു..അമ്പത് ശതമാനമായിരുന്ന ടൈം മെഷീന്‍റെ രൂപകല്‍പനയെ എണ്‍പത് ശതമാനത്തിലെത്തിക്കാന്‍ എന്നെ സഹായിച്ചത് നിന്‍റെ ബുദ്ധിയും അറിവുമാണ് ..അതിനിടയില്‍ എപ്പോഴാണെന്ന് അറിയില്ല എന്‍റെ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന ദര്‍ശനുമായി നീ പ്രണയത്തിലായി ..വീട്ടുക്കാര്‍ നിന്‍റെ ബന്ധത്തെക്കുറിച്ച് അറിയുകയും അഭിറാമുമായി കല്യാണം ഉറപ്പിക്കുകയും ചെയ്തു ..നീയും ദര്‍ശനും ഒളിച്ചോടുവാന്‍ തീരുമാനിച്ചു .അതെന്നെ എന്നെ വളരെയധികം അസ്വസ്ഥതപ്പെടുത്തി ..ഞാന്‍ നിന്നോട് റിസര്‍ച്ച് പകുതിയില്‍ നിറുത്തി പോകരുതെന്ന് ആവശ്യപ്പെട്ടു ..നീ കേട്ടില്ല എന്‍റെ വാക്കുകളെ ..നീ ഇവിടം വിട്ടുപോകാന്‍ ഒരുങ്ങി ..ഈ റിസര്‍ച്ചിനെ പറ്റി പല മുഖ്യമായ കാര്യങ്ങളും നിനക്കറിയാമായിരുന്നു..അതൊക്കെ പുറത്തായാല്‍ ? വര്‍ഷങ്ങളായിട്ടുള്ള എന്‍റെ ഗവേഷണം ? എല്ലാം വിഫലമാകുമെന്നുള്ള ഭയം എന്നെ അല്പം കടന്നു ചിന്തിപ്പിച്ചു ..ഞാന്‍ നിന്നെ വകവരുത്താനായി ആസൂത്രണം ചെയ്തു ..അന്ന് രാത്രി ദര്‍ശനെ പിന്തുടര്‍ന്ന ഞങ്ങള്‍, ദര്‍ശനെ വകവരുത്തിയ ശേഷം നിന്നെ തേടി മെട്രോ സ്റ്റേഷനില്‍ എത്തി ..അന്ന് ആ വാനില്‍ വന്നത് ഞാനായിരുന്നു ..പേടിച്ചോടാന്‍ നീ തുടങ്ങിയതും എന്‍റെ അസിസ്റ്റന്റ്‌മാരില്‍ ഒരുവന്‍ ഇരുമ്പ് വടികൊണ്ട് നിന്‍റെ തലയില്‍ അടിച്ചു ..ബോധം പോയ നിന്നെ കൊന്നുകളയാന്‍ അവരൊക്കെ പറഞ്ഞെങ്കിലും എനിക്ക് മനസ്സ് വന്നില്ല അതിന് ..പകരം നിന്‍റെ ബുദ്ധിയെ ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു ..ഡോമിക്ക് ആസിഡും മെര്‍ക്കുറിയും ചേര്‍ത്ത മിശ്രിതം നിന്‍റെ ശരീരത്തില്‍ ഇന്‍ജക്ക്റ്റ് ചെയ്തു ..നിന്‍റെ ഓര്‍മ്മകളെയും ബുദ്ധിയെയും ഇല്ലായ്മ ചെയ്യലായിരുന്നു ലക്‌ഷ്യം ..ബോധം നഷ്ടപ്പെട്ട നിന്നെയും കൊണ്ട് തിരിച്ച് മുംബൈയില്‍ തിരിച്ചെത്തിയ ഞങ്ങള്‍ നിന്നെയൊരു ഒരു മാര്‍വാഡി സംഘത്തിന് ഏല്‍പ്പിക്കുകയായിരുന്നു ..ആരോ പറഞ്ഞതായി ഓര്‍മ്മയുണ്ട് ,സയന്‍സ് നീഡ്‌സ് സാക്രിഫൈസ് “ പ്രൊഫസര്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞുനിര്‍ത്തി
“പൂജ എന്നോട് ക്ഷമിക്കണം ..നീ എന്നെ വിട്ടുപോയാല്‍ ടൈം മെഷീന്‍ പറ്റിയുള്ള എല്ലാവിവരങ്ങളും പുറത്താകുമെന്ന് ഞാന്‍ കരുതി ..ഇത്രയും കൊല്ലത്തെ പരീക്ഷണം വേറൊരാള്‍ സ്വന്തമാക്കിയാലോ എന്നുള്ള ഭയം അതൊക്കെയാണ് എന്നെ അങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് “
പൂജ അതിന് മറുപടി കൊടുക്കാത്തത് കൊണ്ട് അയാള്‍ തുടര്‍ന്നു
“തികച്ചും അവിചാരിതമായിട്ടാണ് നിന്നെ പിന്നീട് ആ വെബ്സൈറ്റില്‍ കാണുന്നത് ..നിന്‍റെ ഓര്‍മ്മകള്‍ പൂര്‍ണമായി നശിച്ചെന്നു ഉറപ്പിക്കാനായിട്ടാണ് നിന്നെ രണ്ടുമണിക്കൂര്‍ നേരത്തേയ്ക്ക് ബുക്ക് ചെയ്തത് “
“എന്നെ നിങ്ങള്‍ക്ക് മുന്‍പ് അറിയാമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ എന്നെ ഭൂതകാലത്തിലേക്ക് പറഞ്ഞയച്ചത് ? “
“അതിന്‍റെ കാരണം ഈ മെഷീന്‍ ടെസ്റ്റ് ചെയ്യാന്‍ ഇതുവരെ ആരെയും ലഭിച്ചിരുന്നില്ല എന്നുള്ളതാണ് ..പലര്‍ക്കും ഭയമായിരുന്നു ഇതിലൂടെ സഞ്ചിരിക്കാന്‍ ..അപ്പോഴാണ് പൂജ ഭൂതകാലത്തിലേക്ക് സഞ്ചരിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുന്നത്..ശരിയെന്ന് ഞാനും കരുതി ..മനപൂര്‍വ്വമായിരുന്നു ആ തിയ്യതി ഞാന്‍ മാറ്റിച്ചത് ..ജൂണ്‍ ഇരുപത്തിമൂന്ന് എന്ന തിയ്യതിയിലേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ എനിക്കറിയാമായിരുന്നു പൂജയ്ക്ക് ഒരിക്കലും സത്യങ്ങള്‍ കണ്ടെത്താനാവില്ലെന്ന കാര്യം ..അതുകൊണ്ടാണ് പൂജ ജൂണ്‍ 24 തിയ്യതി പറഞ്ഞപ്പോള്‍ ഞാന്‍ ജൂണ്‍ 23 മതിയെന്ന് പറഞ്ഞത്”
“ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്ത് നീ എന്ത് നേടി ? നീ എപ്പോഴെങ്കിലും നിന്‍റെ ഭാവി ഇതിലൂടെ നോക്കിയിരുന്നോ ? “ അവള്‍ അയാളുടെ ദേഹത്ത് നിന്നെഴുന്നേറ്റു ലാബിലേക്ക് നടന്നു
“പൂജ ഈ കെട്ടുകള്‍ അഴിക്കൂ ..എന്‍റെ കണ്ടുപിടുത്തത്തില്‍ നിനക്കും പങ്കുണ്ടെന്ന് ഞാന്‍ ഈ ലോകത്തെ അറിയിക്കാം ..പ്ലീസ് എന്നെ ഒന്നും ചെയ്യരുത് “ പ്രൊഫസര്‍ അവളോട് യാചിച്ചു .ലാബില്‍ നിന്നൊരു സിറിഞ്ചുമായിട്ടാണ് പൂജ വീണ്ടും അയാളുടെ അടുത്തേക്ക് വന്നത് .അവള്‍ ആ സിറിഞ്ച് അയാളുടെ കണ്ണുകള്‍ക്ക് മുകളില്‍ കാണിച്ചു
“ഇതെന്താണെന്ന് മനസ്സിലായോ ? അന്ന് നീ എന്‍റെ ബുദ്ധിയെയും ഓര്‍മ്മകളെയും നശിപ്പിക്കാന്‍ കുത്തിവെച്ചില്ലേ ? അതുതന്നെ ..മെര്‍ക്കുറിയും ഡോമിക്ക് ആസിഡും ചേര്‍ത്ത മിശ്രിതം “
“പ്ലീസ് പൂജ അരുത് ..എന്നെ ഒന്നും ചെയ്യരുത് “ അയാള്‍ വീണ്ടും കെഞ്ചിയെങ്കിലും അവള്‍ ആ സിറിഞ്ച് അയാളുടെ ഞെരമ്പുകളില്‍ കുത്തിയിറക്കി
“കേട്ടട്ടില്ലേ സയന്‍സ് നീഡ്‌സ് സാക്രിഫൈസ് “ അയാളുടെ കാതുകളില്‍ പതിയെ മന്ത്രിച്ച ശേഷം അവള്‍ അയാളുടെ ലാബിലേക്ക് നടന്നു .ലാബിന്‍റെ മധ്യത്തിലായിരുന്നിരുന്ന ടൈം മെഷീന്‍റെ അടുത്ത് വന്ന ശേഷം അതിനോട് ചേര്‍ന്നിരുന്ന കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അവള്‍ പതിയെ തൊട്ടു .യൂസര്‍ ലോഗിന്‍ ചെയ്ത ശേഷം ഏതൊക്കെയോ ഓപ്ഷനെടുത്തപ്പോള്‍ സ്ക്രീനില്‍ ചുവന്ന അക്ഷരത്തില്‍ പ്രോഗ്രാം ടെര്‍മിനെറ്റെന്ന് എഴുതി കാണിച്ചു .ഒരു നിമിഷം പ്രൊഫസറുടെ നിലവിളിക്ക് കാതുകൊടുത്തവള്‍ സ്ക്രീനിന്‍റെ താഴെ തെളിഞ്ഞുവന്ന “യെസ്” ഭാഗത്ത് കൈകൊണ്ട് ടച്ച് ചെയ്തു .ഹാന്‍ഡ് ബാഗ് തുറന്ന് കണ്ണാടിയെടുത്ത് ചുണ്ടില്‍ ലിപ്സ്റ്റിക്ക് പതിയെ തേച്ചശേഷം അവള്‍ പുറത്തേക്കിറങ്ങി.ലിഫ്റ്റിന്‍റെ താഴത്തേക്കുള്ള ബട്ടണ്‍ അമര്‍ത്തി ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോഴാണ് പ്രൊഫസറുടെ ഫ്ലാറ്റില്‍ വലിയൊരു പൊട്ടിത്തെറി കേട്ടത് .അവളൊരു മന്ദഹാസത്തോടെ ലിഫ്റ്റിലേക്ക് കയറി .
(അവസാനിച്ചു )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക