* * * * * സ്വപ്നങ്ങൾ * * * * *
സ്വപ്നങ്ങൾ മുളപൊട്ടും മനസ്സിന്റെയുള്ളിൽ
മിഴിവാർന്ന അഴകാർന്ന സ്വപ്നങ്ങൾ വിടരും
ജീവിതയാത്ര തൻ മാർഗ്ഗത്തിലെല്ലാം
തിരി തെളിയ്ക്കുന്നതും സ്വപ്നങ്ങളല്ലോ
മിഴിവാർന്ന അഴകാർന്ന സ്വപ്നങ്ങൾ വിടരും
ജീവിതയാത്ര തൻ മാർഗ്ഗത്തിലെല്ലാം
തിരി തെളിയ്ക്കുന്നതും സ്വപ്നങ്ങളല്ലോ
കാണുന്ന സ്വപ്നങ്ങൾ നീർക്കുമിളകൾ പോലെ
പൊട്ടിത്തകർന്നതും ദുഃഖം വിതയ്ക്കും
സ്വപ്നത്തിന്നർത്ഥം ഗ്രഹിയ്ക്കുവാൻ വേണ്ടി നാം
സ്വപ്നസഞ്ചാരിയായ് തീരുന്നുവോ
പൊട്ടിത്തകർന്നതും ദുഃഖം വിതയ്ക്കും
സ്വപ്നത്തിന്നർത്ഥം ഗ്രഹിയ്ക്കുവാൻ വേണ്ടി നാം
സ്വപ്നസഞ്ചാരിയായ് തീരുന്നുവോ
കണ്ണാടിയിൽക്കാണും നിധികുംഭം പോലെ
സ്വപ്നങ്ങൾ നമ്മളെ മാടി വിളിയ്ക്കും
ചില്ലുതകർത്തത് വാരിയെടുക്കുവാൻ
സ്വപ്നങ്ങൾ കാൺമ്മതും മർത്യരല്ലോ
സ്വപ്നങ്ങൾ നമ്മളെ മാടി വിളിയ്ക്കും
ചില്ലുതകർത്തത് വാരിയെടുക്കുവാൻ
സ്വപ്നങ്ങൾ കാൺമ്മതും മർത്യരല്ലോ
സ്വപ്നത്തിൻ ചുമലേറി ഒരു മാത്ര കൊണ്ട് നാം
രാജാവും റാണിയും മന്ത്രിയാവുന്നതും
മലർപൊടിക്കാരന്റെ കനവെന്നറിഞ്ഞാലും
കാണുന്ന സ്വപ്നത്തിൻ സുഖമൊന്നു വേറേ
രാജാവും റാണിയും മന്ത്രിയാവുന്നതും
മലർപൊടിക്കാരന്റെ കനവെന്നറിഞ്ഞാലും
കാണുന്ന സ്വപ്നത്തിൻ സുഖമൊന്നു വേറേ
മക്കളെക്കണ്ടും മാംപൂക്കൾ കണ്ടും
സ്വപ്നങ്ങൾ കാണരുതെന്നാരോ പറഞ്ഞാലും
സ്വപ്നങ്ങളില്ലാത്ത ലോകത്തിലേയ്ക്കു നാം
പോകുന്ന നാൾ വരെ സ്വപ്നങ്ങൾ കാണും
സ്വപ്നങ്ങൾ കാണരുതെന്നാരോ പറഞ്ഞാലും
സ്വപ്നങ്ങളില്ലാത്ത ലോകത്തിലേയ്ക്കു നാം
പോകുന്ന നാൾ വരെ സ്വപ്നങ്ങൾ കാണും
ബെന്നി ടി ജെ
O2 /O 2/2017
O2 /O 2/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക