Slider

പിറവി

0

പിറവി
സൂര്യകിരണങ്ങളോരോ പുൽക്കൊടിത്തുമ്പിലും
തഴുകിത്തലോടും പുലർകാലമേ
ശരത്കാലരാത്രിതൻ
മിഴിനീർകണങ്ങളടരാതെ
കാത്തിടാൻ അവരെന്റെ മിത്രമെന്നോ ?
ദുഷ്ടനാം കാലത്തിൽ ശിഷ്ടം നയിക്കുവാൻ
ഇനിയുമിയൂഴിയിലെനിക്കൊരു
ജന്മം ബാക്കിയെന്നോ ?
ഇന്നിവിടെയീ നാടിന്റെ നൻമകൾ
പാണന്റെ പഴംപാട്ടുപോൽ
മറഞ്ഞുപോയറിഞ്ഞീലയോ ?
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ
ഞാനിവിടെയൊരു ശിലയായ് പിറവികൊള്ളും.
ബന്ധങ്ങളില്ലാതെ, ബന്ധനമില്ലാതെ,
സ്വന്തമെന്നില്ലാതെ, സ്വാന്തനമില്ലാതെ
ഞാനൊരു ശിലയായ് പിറവികൊള്ളും.
അനിലൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo