മഴഹൃദയം
കൊടുമുടിയില്‍ നിന്നൂ കൂപ്പുകുത്തി,
താഴ്വരകളിലൂടെ ചാടിയൊഴുകി,
വനാന്തരങ്ങളുടെ ഉര്‍വ്വരത നക്കിയെടുത്ത്,
ഓരങ്ങളിലെ തോപ്പുകള്‍ക്കും വയലുകള്‍ക്കും വളക്കൂറുകൂട്ടി
കടലിലെ തിരയ്ക്കൊപ്പം ആര്‍ത്തുല്ലസിച്ചവള്‍ ഞാന്‍.
താഴ്വരകളിലൂടെ ചാടിയൊഴുകി,
വനാന്തരങ്ങളുടെ ഉര്‍വ്വരത നക്കിയെടുത്ത്,
ഓരങ്ങളിലെ തോപ്പുകള്‍ക്കും വയലുകള്‍ക്കും വളക്കൂറുകൂട്ടി
കടലിലെ തിരയ്ക്കൊപ്പം ആര്‍ത്തുല്ലസിച്ചവള്‍ ഞാന്‍.
ആവിയായി പൊങ്ങിയുയര്‍ന്ന്,
മഴയായി പെയ്തിറങ്ങി,
ഒരേ താളത്തില്‍,
ദിശയും മാര്‍ഗ്ഗവും തെറ്റാതെ ,
ക്രമം തെറ്റാതെ
ഞാനൊഴുകിക്കൊണ്ടേയിരുന്നു.
മഴയായി പെയ്തിറങ്ങി,
ഒരേ താളത്തില്‍,
ദിശയും മാര്‍ഗ്ഗവും തെറ്റാതെ ,
ക്രമം തെറ്റാതെ
ഞാനൊഴുകിക്കൊണ്ടേയിരുന്നു.
നിങ്ങള്‍ കുളിച്ചു തുടിച്ച പുണൃ നദി
എന്റെ അനുസൃൂതമായ
ഈ ആവര്‍ത്തനത്തിന്റെ ഒഴുക്കായിരുന്നു.
എന്റെ അനുസൃൂതമായ
ഈ ആവര്‍ത്തനത്തിന്റെ ഒഴുക്കായിരുന്നു.
എവിടെ ആ കൊടുമുടി?
എവിടെ ആ താഴ്വാരങ്ങള്‍?
എവിടെ ആ കാനനങ്ങള്‍?
എവിടെ ഞാന്‍ നനച്ച് പച്ചപിടിപ്പിച്ച പുഴയോരങ്ങള്‍?
എവിടെ ആ താഴ്വാരങ്ങള്‍?
എവിടെ ആ കാനനങ്ങള്‍?
എവിടെ ഞാന്‍ നനച്ച് പച്ചപിടിപ്പിച്ച പുഴയോരങ്ങള്‍?
പെയ്തിറങ്ങാനാവാതെ,
വാനത്തിലെ നരച്ച മേഘക്കൂട്ടങ്ങള്‍ക്കിയില്‍ ,
വീര്‍പ്പുമുട്ടി ഉഷ്ണിക്കുന്നൂ
എന്റെ മഴഹ്രൃദയം!
വാനത്തിലെ നരച്ച മേഘക്കൂട്ടങ്ങള്‍ക്കിയില്‍ ,
വീര്‍പ്പുമുട്ടി ഉഷ്ണിക്കുന്നൂ
എന്റെ മഴഹ്രൃദയം!
By
Rajan Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക