Slider

തൃഷ്ണ . (കവിത)

0
Image may contain: Azeez Arakkal, eyeglasses and selfie
*************
ഇനി വരാത്തൊരു ബാല്യത്തിലേക്കെന്റെ
ഓർമ്മകൾ കൊണ്ടു ബലിയർപ്പിക്കുന്നു ഞാൻ .
തലതല്ലിയാർത്തു കരഞ്ഞാലും ഒരു വേള
തഴുകി തലോടാൻ വരില്ല ബാല്യം .
കണ്ണൻചിരട്ടകൾ ,പൊട്ടിക്കരയുന്നു
വീടിൻതൊടിയിലെ മൺകുടിലിൽ.!
മണ്ണപ്പം മഴയിൽ ഒലിച്ചുപോയി മലർ
കൊണ്ടു വെച്ച കറി കുതിർന്നു പോയി.
പച്ചിലകൾ വാടിക്കരിഞ്ഞു പോയി
പച്ച വയലുകൾ എങ്ങും ഇല്ലാതായി.
നാവേറുതീർക്കുവാൻ പുള്ളോർ കുടമേന്തി ,
ആരുമീ നടവഴി വരാതെയായി.
കാലം ചിറകടിച്ചാർത്തു പറന്നു പോയി.
വസന്തങ്ങളില്ലാത്ത ലോകമൊരുക്കി , വാർദ്ധക്യ മിന്നു വിരുന്നിനെത്തി.
ഏകാന്തപർവ്വം ഒരുങ്ങി പാഥേയം
നിറച്ചിനി മെല്ലെ നടന്നു നീങ്ങാം.
പിൻവിളി ചൊല്ലി വിളിച്ചു നിർത്താൻ
പിന്നിലൊരാളും ഇല്ലാതായി.
തീഷ്ണമാം യൗവനം പുകഞ്ഞുനീറി ,
തിരശ്ശീലക്കുള്ളിൽ ഒതുങ്ങിയിന്ന്.!
ഉണ്ടായിരുന്നൊരു സൂര്യോദയം,
എനിക്കില്ലാതായാപൂർണ്ണോദയം.
പണ്ടാ ഊർജ്ജത്തിലാറാടി ജീവിച്ചു
ജീവിതം ആനന്ദ നൃത്തമാക്കി.!
നിഴൽ പോലും മരിച്ച ഈ
വൃദ്ധ സദനത്തിൽ ശിഷ്ടമാം
ജീവനെ മാറ്റി വെച്ച് ,
ആരും വരാനില്ലാ വഴിത്താരയിൽ ഞാൻ
മങ്ങുന്ന കാഴ്ച്ചയിൽ നോക്കി ഇരിക്കുന്നു,
വെള്ളപുതച്ചെത്തും മരണത്തെ ഇന്ന് .!
***********
അസീസ് അറക്കൽ
ചാവക്കാട് .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo