( ജോളി ചക്രമാക്കിൽ )
എഴുത്തുകാരൻ ;
വെട്ടിയും തിരുത്തിയും
വികലമാക്കപ്പെട്ട താളുകൾ ഓരോന്നായി കീറിയെടുത്ത് ചുരുട്ടിക്കൂട്ടി മുറിയുടെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു .
വെട്ടിയും തിരുത്തിയും
വികലമാക്കപ്പെട്ട താളുകൾ ഓരോന്നായി കീറിയെടുത്ത് ചുരുട്ടിക്കൂട്ടി മുറിയുടെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു .
ആത്മാവുണർന്ന് അവയോരോന്നും മെല്ലെ മെല്ലെ വായുവിൽ ഉയരുവാൻ തുടങ്ങി.
പതിയെ അവയൊന്നായി നൃത്തം
വച്ചു കൊണ്ട് അയാളെ പൊതിഞ്ഞു .
പതിയെ അവയൊന്നായി നൃത്തം
വച്ചു കൊണ്ട് അയാളെ പൊതിഞ്ഞു .
നീയാണെന്റെ
ഹൃദയം വെട്ടി മുറിച്ചത്
നീയാണെന്റെ
പ്രണയം തകർത്തത്
നീയാണെന്റെ
ദുഃഖം അടർത്തിയെടുത്തത്
നീയാണെന്റെ
സന്തോഷം ചുരുട്ടിക്കൂട്ടി
വലിച്ചെറിഞ്ഞത്
നീയാണെന്റെ
വിരഹം കാണാതെ പോയത്.
ഹൃദയം വെട്ടി മുറിച്ചത്
നീയാണെന്റെ
പ്രണയം തകർത്തത്
നീയാണെന്റെ
ദുഃഖം അടർത്തിയെടുത്തത്
നീയാണെന്റെ
സന്തോഷം ചുരുട്ടിക്കൂട്ടി
വലിച്ചെറിഞ്ഞത്
നീയാണെന്റെ
വിരഹം കാണാതെ പോയത്.
രോദനങ്ങൾക്കൊടുവിൽ
പാതി കീറിയ താളിലെ അക്ഷരങ്ങൾക്ക്
മുകളിൽ പേനയിൽ നിന്നുമൂർന്നു മഷി പടർന്നു.
പാതി കീറിയ താളിലെ അക്ഷരങ്ങൾക്ക്
മുകളിൽ പേനയിൽ നിന്നുമൂർന്നു മഷി പടർന്നു.
മൂലയിൽ ചുരുട്ടി കൂട്ടിയിട്ട അക്ഷരത്താളുകൾക്കുമേൽ എഴുത്തുകാരൻ
ആത്മാവു നഷ്ട്ടപ്പെട്ടൊരു ഉടൽ മാത്രമായി.
ആത്മാവു നഷ്ട്ടപ്പെട്ടൊരു ഉടൽ മാത്രമായി.
2019 - 10 - 06
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക