Slider

ന്യൂജെൻ’ പിള്ളാറ് സൂപ്പറാണ്..

0
.Image may contain: Muhammad Ali Ch, smiling, closeup
വെറുതെയിരിക്കുമ്പോൾ ഓർമവന്നത് ,
(യാത്രയിലെ ചെറിയൊരു അനുഭവം )
കുറച്ച് വർഷങ്ങൾക്ക് മുൻപ്, അവധിക്കാലം കഴിഞ്ഞ് കുടുംബസമേതം ഗൾഫിലേക്ക് തിരിക്കാൻ കരിപ്പൂർ എയർപോർട് എത്താൻ ഫറോക്ക് റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി കണ്ണൂരിൽ നിന്നും , മംഗലാപുരം - ചെന്നൈ എക്സ്പ്രസ്സിൽ.
ട്രെയിൻ ഫറോക്ക് സ്റ്റേഷൻ അടുക്കവേയാണ് വാതിൽക്കൽ വലിയ തിരക്ക് ശ്രദ്ധയിൽപ്പെട്ടത്. ലഗേജുകളും , കുട്ടികളടങ്ങുന്ന കുടുംബവുമായി മൂന്ന് മിനിറ്റുകൾക്കുള്ളിൽ എങ്ങനെ ഇറങ്ങുമെന്ന് ആലോചിക്കവേ , പല സ്റ്റയിലിലുള്ള താടി വളർത്തിയതും , സ്മാർട്ടഫോണുകളും കയ്യിൽ പിടിച്ച , ബാക്ക്പാക്ക് ബാഗുകൾ തൂക്കിയ ഇളം പ്രായക്കാരായ ചെറുപ്പക്കാർ വാതിൽക്കൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവരോട് ലോഹ്യം കൂടിക്കൊണ്ട് , നിങ്ങളെങ്ങോട്ടേക്കാണ് യാത്ര എന്ന എന്റെ ചോദ്യത്തിന് ചെന്നൈയിലേക്കാണെന്നും അവിടെ വിദ്യാര്ഥികളാണെന്നും അവർ പറഞ്ഞു. എനിക്കും കുടുംബത്തിനും ഇത്രയും ലഗേജുമായി ഫറോക്കിൽ ഇറങ്ങേണ്ടതാണെന്നും അൽപ്പം മാറിനിന്നു ഞങ്ങൾക്കിറങ്ങാൻ സൗകര്യം ചെയ്ത് തരാൻ ആവശ്യപ്പെട്ടപ്പോൾ അവർ പറഞ്ഞു, “സാർ മാഡവും കുട്ടികളും അപ്പുറത്തെ, രണ്ടാമത്തെ വാതിലൂടെ ഇറങ്ങിക്കോട്ടെ , സാർ ഇതിലൂടെയും , ലഗേജുകളുടെ കാര്യം ഞങ്ങൾക്ക് വിട്ട് തന്നേക്കൂ”. കൂട്ടത്തിലൊരുവൻ പറഞ്ഞു.
അവരുടെ നിർദ്ദേശം പോലെ തന്നെ ഭാര്യയേയും മക്കളെയും രണ്ടാമത്തെ വാതിലിലൂടെ ഇറങ്ങാൻ സൗകര്യം ചെയ്ത് കൊടുത്ത് ഞാൻ ഈ ചെറുപ്പക്കാരുടെ അടുത്ത് തന്നെ നിൽപ്പായി. വണ്ടി സ്റ്റേഷനിൽ നിർത്തിയ ഉടനെ തന്നെ അതിൽ നിന്നും രണ്ട് പേർ എന്റെ കൂടെ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയും , രണ്ട് പേർ കമ്പാർട്മെന്റിനുള്ളിൽ നിന്നും എന്റെ പെട്ടികൾ വളരെ പെട്ടെന്ന് തന്നെ ഇറക്കിത്തന്നു.
ഞൊടിയിടയിൽ ‘ചുമട് ഇറക്ക് സേവനം’ പൂർത്തിയാക്കിയ ചെറുപ്പക്കാർ അവരുടെ യാത്ര തുടരാൻ വീണ്ടും വണ്ടിയിലേക്ക് ... വാതിൽക്കലിൽ നിന്നും ചിരിച്ചു കൊണ്ട് ഒരുത്തന്റെ വക രസികൻ കമന്റ് “സാർ വീട് മുഴുവൻ പെട്ടിയിലാക്കിയാണോ യാത്ര ? ഇനിയും ഉണ്ടെങ്കിൽ അറിയിക്കണേ “എന്ന്....
കൈവീശി നന്ദി പറഞ്ഞ് യാത്ര പറയവേ ആ ചെറുപ്പക്കാരുടെ സമയോചിതമായ സേവനം എന്റെ യാത്രയിൽ എത്ര ഗുണം ചെയ്തുവെന്ന് ആലോചിച്ചു.
എവിടത്തുകാരാണെന്നറിയില്ല.. ഇനിയവരെ കാണാനും സാധ്യതയില്ല .. ഭയങ്കര സംഭവമൊന്നുമല്ലെങ്കിലും അവരെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ബോറടിപ്പിക്കാതെ സുഹൃത്തുക്കളുമായി പങ്ക് വെക്കണമെന്ന് തോന്നി ..
ന്യൂജെൻ ( ഭൂരിഭാഗം പേരും ) സൂപ്പർ ഡാ ...
- മുഹമ്മദ്‌ അലി മാങ്കടവ്
12/10/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo