Slider

അമ്മയുടെ പിറന്നാൾ…!

0
Image may contain: 1 person, beard and closeup

പപ്പേട്ടാ...നമ്മുക്ക് അമ്മയുടെ പിറന്നാളിന് പോകണ്ടേ...?കഴിഞ്ഞ വർഷം നിങ്ങൾ ദുബായിൽ ആയിരുന്നതിനാൽ നിങ്ങളോട് പോകണമെന്ന് വാശിപിടിച്ചില്ല.പക്ഷെ ഇത്തവണ അത് പറ്റില്ല
എന്തായാലും നമുക്ക് പോകണം..?
അയാൾ ഇരുകൈകളും മുകളിലേക്ക് ഉയർത്തി മനസ്സിൽ പ്രാർത്ഥിച്ചു
എന്റെ ശ്രീപത്മനാഭാ...നീയെന്റെ പ്രാർത്ഥന കേട്ടൂലോ... സമാധാനമായി എന്നാലും ഇതെന്തൊരു മറിമായം!രണ്ടുകൊല്ലം മുൻപ് ഇവിടെ നിന്ന് വിമാനത്തിൽ കയറുമ്പോൾ ഇന്ത്യയും,
പാകിസ്ഥാനും പോലെയിരുന്നതാണ് അമ്മയും,മരുമകളും. ദേ...ഇപ്പോൾ ഇന്ത്യയും,അമേരിക്കയും പോലെയായിരിക്കുന്നു.എന്തായാലും അമേരിക്ക ഒന്നും കാണാതെ അന്തർധാര സജീവമാക്കില്ല....!
സന്തോഷം പുറത്തുകാണിക്കാതെ പത്മനാഭൻ തുടർന്നു...
"സുഗന്ധി,നമ്മൾക്ക് ടൗണിൽപോയി അമ്മയ്ക്ക് വേണ്ടി സെറ്റുമുണ്ടോ,
കേക്കോ,സ്വർണ്ണലോക്കറ്റോ അങ്ങിനെയെന്തെങ്കിലും സമ്മാനം വാങ്ങേണ്ടേ..?"
അവൾ തുടർന്നു...
പപ്പേട്ടാ....അതെല്ലാം ഞാൻ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്.അഞ്ച്‌ ലിറ്റർ ശുദ്ധമായ പശുവിന്റെ പാൽ ഏല്പിച്ചിട്ടുണ്ട്...അത് മതി.. പിന്നെ പപ്പേട്ടന് നിര്ബന്ധമാണെങ്കിൽ എനിക്കൊരു പട്ടുസാരി വാങ്ങി തന്നോളൂ അമ്മയോടൊത്തുള്ള ഫോട്ടോ ഫ്.ബി.പോസ്റ്റ് ഇടുമ്പോൾ പഴയ സാരി ഉടുത്തൂന്ന് അപ്പുറത്തുള്ള ഷീലയും,ശബ്‌നയും കുശുകുശുക്കുന്നത് കേൾക്കണ്ടല്ലൊ അത്രന്നെ...!"
പത്മനാഭൻ തുടർന്നു... "എന്നാലും സുഗന്ധി അമ്മയ്ക്ക് ഒരു സൈറ്റ് മുണ്ട് വാങ്ങുന്നതല്ലേ അതിന്റെയൊരു ശരി,അല്ലാതെ അഞ്ച് ലിറ്റർ പാൽ എന്നൊക്കെ പറഞ്ഞാൽ അതത്ര ശരിയായ കാര്യമല്ലല്ലോ..?
സുഗന്ധി അയാളോട് ചേർന്ന് നിന്ന് മെല്ലെ പറഞ്ഞു.
പാലാണ് പിറന്നാൾ ദിനം അമ്മയ്ക്ക് ഏറെ നല്ലത്.അമ്മയുടെ പാദം പാലുകൊണ്ട് കഴികുന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന് കഴിഞ്ഞദിവസം ടെലിവിഷനിൽ ജ്യോത്സ്യൻ പറയുന്നത് കേട്ടൂലോ?!
അമ്മയോടുള്ള സ്നേഹത്തെക്കുറിച്ച് അവൾ വാചാലയായപ്പോൾ നാല് വർഷങ്ങൾക്ക് മുൻപ് ഒരു കൈയിൽ ചിരവയും,മറുകൈയിൽ കുക്കറിന്റെ വിസ്സിലുമായി അമ്മയെ എറിയാൻ നിൽക്കുന്ന അവളുടെ മുഖഭാവം അറിയാതെ മനസിലേക്ക് കടന്നുവന്നു.
പത്മനാഭൻ അവളുടെ തോളിൽത്തട്ടി അല്പം അഭിമാനത്തോടുകൂടി പറഞ്ഞു..
മോളെ...സുഗന്ധി എന്തായാലും അവസാനം നീ തെറ്റ് മനസിലാക്കിയല്ലോ അത് മതി.അല്ലാതെ ഈ പാൽ കൊണ്ട് പാദങ്ങൾ കഴുകുന്ന ഏർപ്പാട് അത്ര നന്നായി തോന്നുന്നില്ല അതുമാത്രമല്ല ന്റെ 'അമ്മ ഛെ... ഇനി നമ്മുടെ 'അമ്മ അതിനൊന്നും സമ്മതിക്കില്ല.നമ്മളൊരുമിച്ച് നാളെ ന്റെ.വീട്...ഛെ... ദേ പിന്നെയും...!നമ്മുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ അമ്മയ്ക്ക് വല്ല്യ സന്തോഷമാവും അത് മതി.
സുഗന്ധിയുടെ തേനൂറുന്ന ശബ്ദത്തിൽ അല്പം ചെന്ന്യായകം കലർന്നതുപോലെ തോന്നിയിരുന്നു...!
പപ്പേട്ടാ........!
അയ്യടാ...പാദം പൂജിക്കാൻ പറ്റിയൊരു സാധനേ...ആ തള്ളേടെ അടുത്ത് കയറി ചെന്നാലും മതി.ഞാൻ പണ്ടെറിഞ്ഞ കുക്കറിന്റെ വിസ്സിൽപ്പിടിച്ചിരിക്കുന്നുണ്ടാവും നിങ്ങളുടെ 'അമ്മ...!
ഇതേ....ടീ.വി യിൽ കാണുന്ന ദിവ്യ തേജസുള്ള അമ്മയുടെ അരികിൽ പോകേണ്ട കാര്യമാ മനുഷ്യാ...ഞാൻ പറഞ്ഞത്.
ശേഷം ചിന്ത്യം....!
✍️സിജു പവിത്ര മുപ്ലിയം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo