
പകരം വയ്ക്കാനില്ലാത്ത
പഴയൊരു വാക്ക്
പാതി വഴിയിലുള്ളൊരു വാക്ക്
പക്ഷേ ഒരു മലയാണ്
പക്ഷേ ചിലപ്പോൾ ഒരു കുഴിയുമാണ്
പഴയൊരു വാക്ക്
പാതി വഴിയിലുള്ളൊരു വാക്ക്
പക്ഷേ ഒരു മലയാണ്
പക്ഷേ ചിലപ്പോൾ ഒരു കുഴിയുമാണ്
പല സന്തോഷങ്ങളും
പക്ഷേ പറഞ്ഞ് ദു:ഖങ്ങളാക്കാനും
പല ദു:ഖങ്ങളും
പക്ഷേ പറഞ്ഞ്
സന്തോഷത്തിലാക്കാനും
പക്ഷേയ്ക്കു മാത്രം കഴിയുന്ന പങ്ക്
പലരുമറിഞ്ഞിട്ടുമറിയാത്ത ഭാവം നടിക്കുന്ന പങ്ക്
പക്ഷേ പറഞ്ഞ് ദു:ഖങ്ങളാക്കാനും
പല ദു:ഖങ്ങളും
പക്ഷേ പറഞ്ഞ്
സന്തോഷത്തിലാക്കാനും
പക്ഷേയ്ക്കു മാത്രം കഴിയുന്ന പങ്ക്
പലരുമറിഞ്ഞിട്ടുമറിയാത്ത ഭാവം നടിക്കുന്ന പങ്ക്
പലപലവർഷങ്ങളായ പ്രണയം
പക്ഷേ പറഞ്ഞ്
പലരും പെങ്ങളാക്കാനും
പൊന്നാങ്ങളമാരാക്കാനും
പകിട്ടുനിറഞ്ഞൊരു പദമാണ് പക്ഷേ.
പക്ഷേ പറഞ്ഞ്
പലരും പെങ്ങളാക്കാനും
പൊന്നാങ്ങളമാരാക്കാനും
പകിട്ടുനിറഞ്ഞൊരു പദമാണ് പക്ഷേ.
പക്ഷെ ഒരു പാലമാണ്
പല സത്യങ്ങളിൽ നിന്നും
പച്ച നുണകളിലേയ്ക്കൊരു പാലം
പല നുണകളിൽ നിന്നും
പച്ചപ്പരമാർത്ഥ സത്യങ്ങളിലേക്കൊരു പാലം
പല സത്യങ്ങളിൽ നിന്നും
പച്ച നുണകളിലേയ്ക്കൊരു പാലം
പല നുണകളിൽ നിന്നും
പച്ചപ്പരമാർത്ഥ സത്യങ്ങളിലേക്കൊരു പാലം
പക്ഷേ ഒരു തിരിച്ചറിവാണ്
പക്ഷേ ഒരു എതിർപ്പിൻ്റെ ശബ്ദമാണ്.
പക്ഷേ ഒരു എതിർപ്പിൻ്റെ ശബ്ദമാണ്.
പല കോടതി വിധികളും
പതിന്മടങ്ങു നല്ലതെങ്കിലും
പക്ഷേ പറഞ്ഞു പലരും
പാഴ് വിധിയൊന്നു ചൊല്ലുന്നു.
പതിന്മടങ്ങു നല്ലതെങ്കിലും
പക്ഷേ പറഞ്ഞു പലരും
പാഴ് വിധിയൊന്നു ചൊല്ലുന്നു.
പല നന്മകൾ ചെയ്യുന്നൊരീശ്വരൻ
പക്ഷെ ഇടയ്ക്കൊരു നുള്ളു തിന്മയും
പക്ഷെ ഇടയ്ക്കൊരു നുള്ളു തിന്മയും
പലവട്ടം കേൾക്കുന്നതാണിഷ്ടമാണെങ്കിലും
പക്ഷേ
പലരേയുമകറ്റുന്നൊരു വന്മതിലാണിത്.
പക്ഷേ
പലരേയുമകറ്റുന്നൊരു വന്മതിലാണിത്.
പക്ഷേ
BY PS ANilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക