Slider

ആ ഒരു യാത്ര.

0
Image may contain: 1 person, selfie, beard and closeup
മംഗലാപുരത്ത് നിന്നു നാട്ടിലേക്ക് വരുന്ന ദിവസം.രാത്രി 9 മണിക്കുള്ള K. S. R. T. C യിൽ ഞാൻ കയറി. വലിയ തിരക്കൊന്നുമില്ല. കുറച്ചു സമയം മുൻപ് ഒരു ബസ് പോയതേ ഉള്ളൂ എന്നു ഒരാൾ പറയുന്നത് കേട്ടു .ആഹാരം കഴിച്ചു ബസിൽ കയറി ഇരുന്നു.അല്പസമയം പുറത്തെ കാഴ്ചകൾ നോക്കി ഏതോ ഒരു നേരത്ത് ഞാൻ അറിയാതെ കണ്ണൊന്നടഞ്ഞു. ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ ബസ് മഞ്ചേശ്വരം കഴിഞ്ഞിരുന്നു.നല്ല മഴയുണ്ടായിരുന്നു.ബസിലെ ഷട്ടറുകളൊക്കെ താഴ്ത്തി എല്ലാരും നല്ല ഉറക്കത്തിലായിരുന്നു.ഏറ്റവും പുറകിലത്തെ സീറ്റുകളിലൊന്നും ആരും തന്നെ ഇല്ലായിരുന്നു.ബസിലെ ലൈറ്റും ഡ്രൈവർ ഓഫ്‌ ചെയ്തിരുന്നു.
മുന്നിലെ എല്ലാ സീറ്റുകളിലും സ്ത്രീകളും, പുരുഷന്മാരുമടക്കം യാത്രക്കാർ നിറഞ്ഞിരുന്നു. യാത്രക്കാർ ഇരുന്നതിൽ പുറകിലത്തെ സീറ്റിലായിരുന്നു ഞാൻ. എനിക്ക് പുറകിലെ 4സീറ്റും ലോങ്ങ്‌ സീറ്റും കാലിയായിരുന്നു. എന്റെ നേരെ വലത് വശത്തുള്ള സീറ്റിൽ ഒരു പെൺകുട്ടി ആയിരുന്നു.മംഗലാപുരത്ത് പഠിക്കുന്ന പെണ്കുട്ടിയാവാം എന്നു ഞാൻ ഊഹിച്ചു.അവൾ ഒറ്റയ്ക്കായിരുന്നു. മൊബൈലിൽ തിരക്കിട്ടു ചാറ്റ് ചെയ്യുവായിരുന്നു അവൾ.
ബസ് ഉപ്പള എത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ ബസിൽ കയറി. അയാൾ അവളുടെ സീറ്റിൽ ഇരുന്നു. കുറച്ചു ദൂരം ബസ് പിന്നിട്ടപ്പോൾ. രണ്ടുപേരും സംസാരവും, ചിരിയും,.
"ഇവർ പരിചിതരായിരിക്കുമോ ഒരുപക്ഷെ സുഹൃത്തുക്കൾ ആവാം. പക്ഷെ രണ്ടുപേരും രണ്ടിടത്ത് നിന്നാണല്ലോ കയറിയത് കൺഫ്യൂഷൻ ആയി ആ എന്തേലും ആവട്ടെ എനിക്കെന്ത്" കാടുകയറി ചിന്തിക്കാതെ ഞാൻ കണ്ണടച്ചു . ബസ് കാസർഗോഡ് കഴിഞ്ഞപ്പോൾ 12 മണി കഴിഞ്ഞിരുന്നു. പുറത്ത് നല്ല മഴയും ഇരുട്ടും. ബസിലും ഇരുട്ട് എല്ലാരും നല്ല ഉറക്കം. ഞാനും ഒന്ന് മയങ്ങി.
ബസ് എവിടെയോ ഒന്ന് ബ്രേക്ക്‌ ഇട്ടപ്പോൾ അറിയാതെ ഞാൻ ഞെട്ടിയുണർന്നു. പുറത്ത് നല്ല മഴ തന്നെ. ഏത് കാട്ടിലൂടെയാണാവോ ഈ ബസ് പോവുന്നത് എന്നു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. എന്റെ നേരെ വലതുവശത്തുള്ള സീറ്റിലേക്ക് ഞാൻ നോക്കി ആ ചെറുപ്പകാരനെയും പെൺകുട്ടിയെയും കാണുന്നില്ല.
അവർ എവിടെ പോയി, ഇറങ്ങിക്കാണുമോ.
വീണ്ടും കണ്ണടച്ചപ്പോൾ ഏറ്റവും പുറകിലത്തെ സീറ്റിൽ നിന്നും എന്തോ ശബ്ദം പോലെ കേട്ടു. ആരോ സംസാരിക്കുന്നുണ്ട്. ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി. ഇരുട്ടിൽ ആരെയും കാണാൻ പറ്റുന്നില്ല.രണ്ടു കാലുകൾ മാത്രം പുറത്തെ വെളിച്ചത്തിൽ ഞാൻ കണ്ടു.
"അവർ രണ്ടുപേരും ആയിരിക്കുമോ? ആരും കാണാതെ പുറകിലെ സീറ്റിൽ. ആ നമുക്കെന്ത് അവർ ആയി അവരുടെ പാടായി.
വീണ്ടും ഉറങ്ങിയ ഞാൻ പിന്നെ ഉണരുന്നത് എന്തോ ബഹളം കേട്ടിട്ടാണ്. ബസ് എവിടെയോ നിർത്തിയിട്ടിരിക്കുന്നു യാത്രക്കാരിൽ കുറച്ചു പേര് പുറത്ത് ഇറങ്ങി നില്കുന്നു. ബസിലെ മാറ്റു യാത്രക്കാർ എന്തൊക്കെയോ പറയുന്നണ്ടായിരുന്നു. സമയം പുലർച്ചെ 2 മണി ആയിരിക്കുന്നു. ഏത് സ്ഥലമെന്നു കൃത്യമില്ല ഒരു ചായക്കടയും ചില്ലറകടയും കാണുന്നുണ്ട്. അതിനടുത്താണ് ബസ് നിർത്തിയിരിക്കുന്നത്.
"എന്താ ഏട്ടാ എന്താ പ്രശ്‌നം?? "
"ബസിൽ നിന്നും ആരോ പുറത്തേക്ക് ചാടി.
"ഓടി കൊണ്ടിരിക്കുമ്പോഴോ "??
"അതെ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ. ആരാണ് ചാടിയത്?? "
"ആ ചെറുപ്പക്കാരനും കൂടെ ഉണ്ടായിരുന്ന പെണ്ണുമായിരിക്കും.ആ സീറ്റിലെ അയാളെയാണ് കാണാത്തത്."കൂട്ടത്തിലേ ഒരു യാത്രക്കാരൻ പറഞ്ഞു.
."അയ്യോ അവർ രണ്ടുപേരുമോ?"എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.
"ദാ അവിടെയാ ചാടിയത്. ഈ ചായക്കടയിലെ ചേട്ടനാണ് കണ്ടത് . പക്ഷെ എല്ലാരും അരിച്ചുപെറുക്കിയിട്ടും ചാടിയ രണ്ടുപേരെയും കണ്ടുകിട്ടിയില്ല. "
"അതെന്ത് മറിമായം രണ്ടുപേർ ഓടുന്ന ബസിൽ നിന്നും ചാടുന്നു, ഈ ചായ കടയിലെ ചേട്ടൻ കാണുന്നു. ബസ് പെട്ടെന്ന് നിർത്തുന്നു. ചാടിയ രണ്ടുപേരെയും കാണുന്നും ഇല്ല, "
ഓടിപോവാൻ പോലും ചാൻസ് ഇല്ലാത്ത ഒരു സ്ഥലമായിരുന്നു അത്. എന്തോ ബസിൽ നിന്നു പുറത്തേക്ക് വീഴുന്ന കണ്ടു എന്നു പറഞ്ഞിട്ടായിരുന്നു ചായക്കടക്കാരൻ ചേട്ടൻ ബസ് നിർത്തിച്ചത്. ബസ് അപ്പോൾ തന്നെ നിർത്തി പക്ഷെ ആ രണ്ടുപേർ അവർ എവിടെ.??
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇരുട്ടിൽ ഒരാളുടെ ശബ്ദം കേട്ടു.
"പ്രേതം, പ്രേതം അയ്യോ പ്രേതം റോഡിലൂടെ ഇരുട്ടത്ത് നിലവിളിച്ചുകൊണ്ട് ഒരാൾ ഓടി വരുന്നത് കണ്ടു എല്ലാരും നോക്കി. അതെ അയാൾ തന്നെ ആ ചെറുപ്പക്കാരൻ അയാളുടെ മുഖത്ത് നിന്നും കൈകളിൽ നിന്നും ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ബസിൽ നിന്നു ചാടിയത് എന്നു ബസിലെ കണ്ടക്ടർ ചോദിച്ചു.
"കൂടെ ഉണ്ടായിരുന്ന പെൺകുട്ടി നിർബന്ധിച്ചിട്ട് ചാടിയതാണ്. ചാടുമ്പോൾ അവളും ഉണ്ടായിരുന്നു. പക്ഷെ റോഡിലേക്ക് വീണ ഞാൻ നോക്കിയപ്പോൾ അവളെ കാണുന്നില്ലായിരുന്നു. പിന്നെ ഇരുട്ടത്ത് ആരോ എന്റെ കൈ പിടിച്ചു ഓടി. ചെന്ന് വീണത് ഒരു പൊട്ടകിണറ്റിൽ ആണ്.കിണറ്റിൽ വീണ എനിക്ക് മേലെ നിന്നു ആ പെൺകുട്ടി കയർ ഇട്ടു തന്നു അതിൽ പിടിച്ചു മുകളിലേക്ക് എത്തിയപ്പോൾ അവളെ കാണുന്നില്ല. പിന്നെ ഒരുവിധം തപ്പി തടഞ്ഞു ഇവിടെ എത്തി. ഇതാണ് സംഭവിച്ചത്. അവൾ അവൾ പ്രേതമാണ്. "
ഒരു ഭ്രാന്തനെ പോലെ അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
"പൊട്ടകിണറ്റിൽ പാമ്പുകൾ ഉണ്ടായിരുന്നു. കടന്നൽ കൂടു ഉണ്ടായിരുന്നു. നിറയെ വവ്വാലുകകൾ ഉണ്ടായിരുന്നു "
"എടൊ താൻ ഏത് പെൺകുട്ടിയുടെ കാര്യമാണ് പറയുന്നത് "??
കണ്ടക്ടർ ചോദിച്ചു.
"എന്റെ അടുത്ത് ഇരുന്ന പെൺകുട്ടി അവളാണ് എന്നെയും കൂട്ടി പുറത്തേക്ക് ചാടിയത്.
"ഇയാൾക്ക് വട്ടാണ്. ഇയാളുടെ അടുത്തിരുന്ന പെൺകുട്ടി കുറെ ദൂരം മുൻപേ ഇറങ്ങി. ആ സമയം ഇയാൾ നല്ല ഉറക്കത്തിൽ ആയിരുന്നു. പിന്നെ ഏത് പെണ്ണിന്റെ കാര്യമാണ് ഇയാൾ പറഞ്ഞത്. "
കണ്ടക്ടർ പറഞ്ഞത് കേട്ടപ്പോൾ ഞാനും ബാക്കിയുള്ള യാത്രക്കാരും ഞെട്ടി.
അപ്പോൾ പുറകിലെ സീറ്റിൽ രണ്ടു ശബ്ദം കേട്ടത്, ഇയാളുടെ കൂടെ ചാടിയത്???????????????
****************
എന്തായിരിക്കും സംഭവിച്ചത് നിങ്ങൾക്കും കമന്റ് ചെയ്യാം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo