പെണ്ണ്
***********
***********
"ഗോപുവേ, ഇന്ന് എവിടാടാ പെണ്ണുകാണൽ ?"
ഓ... എന്തു പറയാനാ, ഇന്ന് ഒറ്റപ്പാലത്താ.
എന്താടാ ഗോപു നിനക്ക് കാണണ പെണ്കുട്ടികളെയൊന്നും പിടിക്കണില്ലേ ??
ഡാ സാബു, നമുക്കൊരു സങ്കല്പമുണ്ട്... പിന്നെ ഈ ദോഷജാതകവും.
ഹാ ഹാ ഹാ... അതൊക്കെ ഞങ്ങൾ ക്രിസ്ത്യാനികൾ... ചൊവ്വയും, വെള്ളിയും, ശനിയും ഒക്കെ സേഫ്സോണിലാണ് എപ്പോളും, ആട്ടെ ഇത് എത്രാമത്തെയാണ് ??
വിജയകരമായി പതിനാറാമത്തെ.
ഡാ നീയും വാ ഇന്നെന്റെ കൂടെ, ഇനി നിയാണെന്റെ ഭാഗ്യക്കുട്ട് എങ്കിലോ ??
ആയിക്കോട്ടെ, ഞാനായിട്ട് ഭാഗ്യം ഇല്ലാതാക്കേണ്ട.
ദല്ലാളിന്റെ ഒപ്പം പടി കടന്നപ്പോളേ മനസിലായി ഒരു സാധാരണ കുടുംബം, തുളസിത്തറയൊക്കെയുള്ള ഒരു കൊച്ചു വീട്.
സ്വീകരിച്ചു അകത്തിരുത്തി വിശേഷം പറച്ചിലിന് ശേഷം കാരണവർ പറഞ്ഞു
സ്വീകരിച്ചു അകത്തിരുത്തി വിശേഷം പറച്ചിലിന് ശേഷം കാരണവർ പറഞ്ഞു
പെൺകുട്ടിയെ ഇങ്ങട് വിളിക്യാ
കൈയിൽ ചായയുമായി ദാവണിയിൽ അവൾ, വിടർന്ന കണ്ണുകൾ, ഐശ്വര്യമുള്ള മുഖം, തന്റെ മനസിലെ അതേ രൂപം.
ഗോപുവിന്റെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വന്നു
അത് ശ്രദ്ധിച്ച സാബു പതിയെ ചെവിയിൽ പറഞ്ഞു
അപ്പോ ഞാൻ ശരിക്കും ഭാഗ്യം തന്നെയാണ് അല്ലേടാ ??
ഗോപുവിന്റെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വന്നു
അത് ശ്രദ്ധിച്ച സാബു പതിയെ ചെവിയിൽ പറഞ്ഞു
അപ്പോ ഞാൻ ശരിക്കും ഭാഗ്യം തന്നെയാണ് അല്ലേടാ ??
അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ.
പതിയെ മുറ്റത്തേക്കിറങ്ങി, കൂടെ അവളും.
മുറ്റത്തെ ആ വലിയ മാവിന്റെ ചുവട്ടിൽ അവർ നിന്നു.
മുറ്റത്തെ ആ വലിയ മാവിന്റെ ചുവട്ടിൽ അവർ നിന്നു.
" ഞാൻ ഗോപു, ടെലികോം ഡിപ്പാർമെന്റിൽ എഞ്ചിനീയർ ആണ്, പേര് ഗോവിന്ദൻ പറഞ്ഞിരുന്നു, മാളവിക അല്ലേ ??, നല്ല പേര്
ഇതെന്റെ പതിനാറാമത്തെ പെണ്ണുകാണലാണ്, നമ്മുടെ ജാതകം ചേരുമെന്ന് കൈമൾ പറഞ്ഞു.
കൈമൾ, മ്മടെ അടുത്തുള്ള ജ്യോത്സ്യനാണ്
തന്നെ കണ്ടപ്പോ മനസ്സും നിറഞ്ഞു.
എനിക്ക്.... എനിക്കിഷ്ടായി ട്ടോ...
ഞാനിങ്ങനാ ഒരുപാട് വർത്തമാനം പറയും
തനിക്കെന്നെ ഇഷ്ടായോ ??

പതിയേ ആ കണ്ണുകളിലേക്ക് നോക്കി, ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
അയ്യോ, എന്തിനാ കരയണേ, ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറഞ്ഞോളൂ, ഞാൻ എന്റെ മനസിലുള്ളത് പറഞ്ഞു...
കുട്ടിനെ ഞാൻ നിർബന്ധിച്ചു കല്യാണം കഴിക്കില്ലാട്ടോ..
കുട്ടിനെ ഞാൻ നിർബന്ധിച്ചു കല്യാണം കഴിക്കില്ലാട്ടോ..
"അത്... എനിക്ക് കുറച്ചു കാര്യങ്ങൾ പറയണം.. "
" ഇനി... മറ്റുവല്ല സ്നേഹമോ മറ്റോ ???"
"ഇല്ല്യ.. അങ്ങനൊന്നുമില്ല്യ.. "
" ഹാവു ആശ്വാസമായി, കുട്ടി പറഞ്ഞോളൂ. "
ഗോപുവേട്ടൻ കരുതുന്ന പോലൊരു പെണ്ണല്ല ഞാൻ, ജീവിതം വെറുക്കുന്ന, ജീവിക്കാൻ മോഹമില്ലാത്തൊരു പെണ്ണാണ് ഞാൻ...
പിന്നെ ഈ വേഷം കെട്ടൽ അച്ഛനു വേണ്ടി മാത്രം!!!
പിന്നെ ഈ വേഷം കെട്ടൽ അച്ഛനു വേണ്ടി മാത്രം!!!
എനിക്ക്... എനിക്കൊന്നും മനസിലായില്ല...
" ഞാൻ... ഹ്മ്മ്... എന്നിലെ സ്ത്രീത്വം എന്നോ എനിക്ക് നഷ്ടപ്പെട്ടതാണ്, ഈ ശരീരം കളങ്കപ്പെട്ടതാണ്... ഒരു പുരുഷനേം അറിഞ്ഞുകൊണ്ട് വഞ്ചിക്കുവാൻ എനിക്ക് പറ്റില്ല, അതുകൊണ്ടാണ് തുറന്ന് പറയുന്നത്, പല വിവാഹാലോചനകളും വന്നു, തുറന്നു പറയുമ്പോൾ പിന്നെ ആരും ഈ പടി വീണ്ടും കടന്നുവരാറില്ല."
ഒരു നടുക്കം ഗോപുവിന്റെ കണ്ണുകളിൽ മിന്നിമറഞ്ഞു, കേട്ടത് വിശ്വസിക്കാൻ പറ്റാത്തതുപോലെ.
ചിലമ്പിച്ച അവളുടെ ശബ്ദമാണ് തന്നെ തിരികെ കൊണ്ടുവന്നത്
ചിലമ്പിച്ച അവളുടെ ശബ്ദമാണ് തന്നെ തിരികെ കൊണ്ടുവന്നത്
"ഒരിക്കലും ഒരിക്കലും അറിഞ്ഞുകൊണ്ട് ഞാൻ പിഴച്ചുപോയിട്ടില്ല "
പതിയെ അവൾ തിരിഞ്ഞു നടന്നു.
എന്തുചെയ്യണമെന്നറിയാതെ അവിടെ നിന്നു, സാബു അടുത്തുവന്നു ചോദിച്ചു.,
" എന്താടാ, എല്ലാം ഓക്കേ അല്ലേ ??"
" എന്താടാ, എല്ലാം ഓക്കേ അല്ലേ ??"
എന്തുപറയണമെന്നറിയില്ല സാബു പിന്നെയും എന്തൊക്കെയോ ചോദിച്ചു, താൻ ഒന്നും കേട്ടില്ല.
ചെവികൊണ്ട് കേട്ടത് ഉൾക്കൊള്ളാനാകാതെ മനസ്!!! .
അവിടെ നിന്നും ഒന്നും പറയാതെ ഇറങ്ങി, വീട്ടിലെത്തിയിട്ടും ആരോടും ഒന്നും പറഞ്ഞില്ല
മാളവിക, അവളിങ്ങനെ മനസ്സിൽ നിറഞ്ഞുനിന്നു....
രണ്ടു ദിവസം കഴിഞ്ഞു ആരോടും ഒന്നും പറയാതെ വീണ്ടും അവളുടെ വീട്ടിൽ പോയി, അച്ഛനോട് മാളവികയെ കാണണം എന്നുപറഞ്ഞു... വീണ്ടും സംസാരിച്ചു
അവളെല്ലാം തുറന്നുപറഞ്ഞു, ആരോടും ഇന്നുവരെ പറയാത്ത അവളുടെ ജീവിതം അവനുമുന്പിൽ അവൾ തുറന്നിട്ടു, ആദ്യമായിട്ടാണ് പടിയിറങ്ങിപ്പോയ ഒരു ആലോചന തിരിച്ചു വരുന്നത്, അതുകൊണ്ട് മാത്രം അവൾ മനസുതുറന്നു.
കാവിലെ ഉത്സവം, അന്നാണ് ആ കറുത്ത ദിനവും, അന്ന് മാളവികയ്ക്ക് 17വയസ് പ്രായം, പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു, സന്ധ്യക്കു കാവിൽ തൊഴാൻ പോയതാണ്, പരീക്ഷ അടുത്ത് വരുന്നത് കൊണ്ട് വേഗം വീട്ടിലേക് തിരിച്ചു, വീടിന്റെ രണ്ടു പറമ്പുകൾ കഴിഞ്ഞാൽ കാവാണ്, അതുകൊണ്ട് ആരേം കൂട്ടുവിളിച്ചില്ല, പക്ഷേ ഉത്സവത്തിന്റെ ഹരത്തിൽ ലഹരിയിൽ മുങ്ങിയ ഒരാൾ ആ പറമ്പിൽവച്ചു അവളെ നശിപ്പിച്ചു, ഇന്നും അവൾക്കറിയില്ല അതാരാണെന്ന്, ഇരുട്ടിന്റെ മറവിൽ ആ മുഖവും മറഞ്ഞിരുന്നു, കാമാസക്തി തീർത്തു അവൻ പോയപ്പോ, ശരീരം നുറുങ്ങുന്ന വേദന കടിച്ചു പിടിച്ചു താൻ വീട്ടിൽ വന്നുകയറി, കുളിമുറിയിൽ കയറി ദേഹത്തെ മാലിന്യങ്ങൾ നല്ലൊരു കുളിയിലൂടെ കഴുകി കളഞ്ഞു, ആരും ഒന്നുമറിയരുതെന്നു തീരുമാനിച്ചു, മനസിനേറ്റ മുറിവ് തന്നെ വേറൊരു പെണ്ണാക്കി, ആണുങ്ങളെ വെറുക്കുന്ന, ജീവിതം വെറുക്കുന്നൊരു പെണ്ണ്, വായാടി ആയിരുന്ന താൻ മൗനത്തിന്റെ വാല്മികത്തിലൊളിച്ചു...
എല്ലാം കേട്ടു കഴിഞ്ഞപ്പോ ഗോപു മാളവികയുടെ കരങ്ങൾ പിടിച്ചു..
"ചതിക്കാനറിയാത്തൊരു മനസ്, അതുമതിയെനിക്ക്, ഈ വെറുപ്പ് മാറാൻ ഞാൻ കാത്തിരിക്കാം... "
"ചതിക്കാനറിയാത്തൊരു മനസ്, അതുമതിയെനിക്ക്, ഈ വെറുപ്പ് മാറാൻ ഞാൻ കാത്തിരിക്കാം... "
തിരികെ വീട്ടിലെത്തി, പതിയെ തെക്കേപ്പുറത്തേക്ക് നോക്കി, അവിടെ തന്റെ ചേച്ചിയുടെ കല്ലറ, ജീവിതം ഒരു കൂട്ടം നരാധമന്മാർ വലിച്ചുകീറിയപ്പോൾ, ആ മനസിനെ സ്നേഹിച്ചു ഒരു ജീവിതം കൊടുക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്റെ ചേച്ചി ഇന്നും ജീവിച്ചേനേം....
ഇനി ഒരു പെൺകുട്ടിക്കുകൂടെ എന്റെ ചേച്ചിയുടെ അവസ്ഥയുണ്ടാകരുത്..
അതേ, ഗോപു സ്വീകരിക്കുകയാണ് മാളവികയെ പൂർണ്ണ മനസോടെ...
പെണ്ണിന്റെ മാനം കന്യകാത്വത്തിൽ മാത്രമല്ല മറ്റു പല ഗുണങ്ങളിലുമുണ്ടെന്നു വിശ്വസിക്കുന്ന പുരുഷനാണ് ഞാൻ...
ചതിക്കാനറിയാത്ത ഒരു മനസ് അതാണ് ഏതൊരു പുരുഷനും ആഗ്രഹിക്കുന്നത്...
അതേ.. ഞാൻ കാത്തിരിക്കുന്നു, മാളവിക എന്നെ അംഗീകരിക്കുന്ന നിമിഷത്തിനായി

(ശുഭം )
By
Sheenu Biju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക