Slider

''കടപ്പാട് ഗ്രൂപ്പ് ''(നർമ്മകഥ )

1

''കടപ്പാട് ഗ്രൂപ്പ് ''(നർമ്മകഥ )
=============
''ഇന്നലെ,
വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഭാര്യയുടെ വമ്പിച്ച പരാതി,
ഹലോ, എന്ന് ഞാൻ പറഞ്ഞാൽ,
സാധാരണ തിരിച്ച്* ഹലോ ' എന്ന് അവളും പറയും,
ഇന്നലെ ഞാൻ ഹലോ പറഞ്ഞതും,
കൊടുങ്കാറ്റിന്റെ ശക്തിയിൽ ഒരു ചോദ്യം,
പണ്ടാരടങ്ങാൻ,
ആടി ഉലഞ്ഞ് പോയി ഞാൻ,
''നിങ്ങൾക്കവിടെ എന്തോന്നാ മനുഷ്യാ
പണി, ???
അതുശരി,
ഇക്കാലമത്രയും ഞാനിവിടെ കിടന്ന് ചെയ്യുന്ന ജോലി എന്തെന്ന് പോലും അറിയാത്ത ഇവളാണോ ,
എന്റെ ഭാര്യ പദം അലങ്കരിച്ച് മുന്നേറുന്നത്,, കൊളളാലോ ?
ഞാനും വിട്ട് കൊടത്തില്ല, ങ്ഹാ, ഒരല്പ്പം കനത്തിൽ തന്നെ ഞാനങ്ങ് ചോദിച്ചു,
''നിനക്ക് സുഖാണോടീ, ??👅
അസുഖമൊന്നു മില്ലാ, !! അവളുടെ സ്വരത്തിന് തെല്ലു ശാന്തത,!
അതെന്താടി എനിക്കെന്താ ജോലിയെന്ന് നിനക്കറിഞ്ഞ് കൂടേ, ?? ഇത്തവണ എന്റെ സംഭാഷണത്തിന് കനം വച്ചു,
അറിയാമേലാത്തത് കൊണ്ട് ചോദിച്ചതല്ലാ,!!
പിന്നെ, ?? വീണ്ടും ശബ്ദം കനത്തു, !
അല്ല, നിങ്ങൾ ഫേസ്ബുക്കി ൽ ദിവസവും ആക്ടീവല്ലേ, ??
അതെ, !!
!!!ഇത്തവണ എന്റെ ശബ്ദം മീഡിയത്തിലായി ,കാരണം ചോദ്യം ഫേസ്ബുക്കിനെ പറ്റിയാ, സൂക്ഷിക്കണം, ലേശം പരുങ്ങലോടെ ഞാൻ വീണ്ടും ചോദിച്ചു,
എന്താടി ??
അല്ല, കഴിഞ്ഞ ഒരാഴ്ച മുന്നേ മക്കളുടെ ഫോട്ടോ ഫേസ് ബുക്കിൽ ഞാനയച്ചിരുന്നു, അവരെന്നും ചോദിക്കും
'', പിതാവ് ഫോട്ടോ കണ്ടോ മാതാവേ ,
കണ്ടിട്ട് എന്താ പറഞ്ഞേ ,ലെെക്കടിച്ചോ, മാതാവേ, എന്നെല്ലാം,
നിങ്ങളെന്തൊരു പിതാവാ, സ്വന്തം മക്കളുടെ ഫോട്ടോ മെെൻഡ് ചെയ്യാതെ ഫേസ്ബുക്കിൽ മറ്റെന്ത് പണിയാ നിങ്ങൾക്ക്, ???
ശരിയാണെടി, !
നീ പറഞ്ഞത് നേരാ, മക്കളുടെ ഫോട്ടോസ് മാത്രമല്ല, കഴിഞ്ഞ ദിവസം എന്റെ പുതിയ പ്രൊഫെെൽ പിക്ചർ ഞാനിട്ടു, അത് പോലും കാണാനില്ലാ, കാരണമെന്താണന്നോ, ' ഞാനൊരു റാക്കറ്റിൽപ്പെട്ടു പോയി, !!
റാക്കറ്റിലോ, !? എന്തോന്ന് റാക്കറ്റ് സെക്സ് റാക്കറ്റോ മറ്റോ ആണോ ?
അയ്യേ, അസംബന്ധം പറയാതെടീ, ഞാനത്തരക്കാരനാ ? അതൊന്നുമല്ലാ,!!
പിന്നേത് റാക്കറ്റാ, ?
സാഹിത്യ ഗ്രൂപ്പ് റാക്കറ്റ് !
അങ്ങനെയൊരു റാക്കറ്റുണ്ടോ ?
ഉണ്ടെടീ, ഓൺലെെൻ സാഹിത്യ റാക്കറ്റ്,!
ഒരു കഥ എഴുതി പത്ത് ലെെക്ക് കിട്ടിയാൽ അടുത്ത ഗ്രൂപ്പ് ജനിക്കുകയാണ് ഈ ലെെനിൽ , !!
എന്തേലും ദോഷമുണ്ടോന്നേ ,എനിക്ക് പേടിയാ, അന്യനാടല്ലേ, ?
ഹേയ് അത്തരം പേടിയൊന്നും വേണ്ടാ, നിനക്കറിയാലോ എഴുതുവാനുളള മോഹം കൊണ്ട് ഞാനൊരു ഗ്രൂപ്പിൽ ചേർന്ന കാര്യം, അവിടെ കുഴപ്പമില്ലാതെ പോകുന്നതിനിടയിലാ ടീ, കുറെ ഗ്രൂപ്പുകാർ എന്റെ പേര് ഞാനറിയാതെ
അവരുടെയെല്ലാം ഗ്രൂപ്പിൽ അവര് തന്നെ സ്വയം ചേർത്തെടീ,
ഇപ്പം മൊബെെൽ തുറക്കാൻ പറ്റാത്ത അവസ്ഥയായി, ഒരാളുടെ ഒരു രചന പല ഗ്രൂപ്പിൽ നിന്നായി വരവാണ്, പെരുമഴ പോലെ, അങ്ങനെ പത്ത് പേരുടെ ആകുമ്പോൾ എന്താ അവസ്ഥ, ആ കുത്തൊഴുക്കിൽ നീ പോസ്റ്റ് ചെയ്ത മക്കളുടെ ഫോട്ടോസെല്ലാം എവിടേക്കോ മുങ്ങി പോയെടീ, ഇന്നലെ ഞാനിട്ട എന്റെ ഫോട്ടോസും ഗ്രൂപ്പ് കഥകളുടെ അടിയിലെവിടയോ പോയി, !
ഇനി അത് കണ്ടെത്താൻ വല്ലാത്ത പാടാ,!
! പിന്നെ ഞാനും ഒരു ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചു, !!
എന്തോന്ന് ഗ്രൂപ്പ്, ?
സാഹിത്യ ഗ്രൂപ്പ്, ഈ ഗ്രൂപ്പിനൊരു പ്രത്യേകതയുണ്ട്, കഥകളും, കവിതകളും എഴുതാനറിയാത്ത അതിനു വേണ്ടി കഷ്ടപ്പെടാൻ കഴിയാത്ത ''കടപ്പാട് ''വച്ചെഴുതുന്ന ''പോസ്റ്റ് മാൻ ' പോസ്റ്റ് വുമൺ എന്നിവർക്ക് വേണ്ടി മാത്രം,
ഒൺലി കടപ്പാട് പോസ്റ്റ്, !
കൊച്ചപ്പനേയും, അളിയനേയും, അനിയത്തിയേയും, ഖത്തറിലുളള അമ്മായിയേയും ,വെറുതെ തേരാപാര നടക്കുന്ന അനിയനെയും അഡ്മിനാക്കാം,
നിനക്ക് വേണമെങ്കിൽ പോസ്റ്റിടാം, ആഴ്ചപ്പതിപ്പുകളിൽ വരുന്ന പാചക പംക്തി കെെകാര്യം ചെയ്തോ, കടപ്പാട് വച്ച് പോസ്റ്റിക്കോ,
അയ്യോ, പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്, തൊഴിലുറപ്പുകാരും വീട്ടമ്മമാരും കെ എസ് ഈ ബിടെ ആപ്പീസ് ഉപരോധിക്കുവാ, !!
എന്താ പ്രശ്നം, ?
അംഗൻവാടി കെട്ടിടത്തിനോട് ചേർന്ന് നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് അപകട ഭീഷണിയിലാ അത് മാറ്റി സ്ഥാപിക്കാൻ വേണ്ടി!!
എടീ, നീ ഒരു കാര്യം ചെയ്യ്, ആ വീഴാറായ ഇലക്ട്രിക് പോസ്റ്റിന്റെ പടമെടുത്ത് എന്റെ ടെെംലെെനിലിട്, ഞാനത് വച്ച് പത്ത് ലെെക്ക് വാങ്ങട്ടേടീ,
ആ പോസ്റ്റിന്റെ പടം പഞ്ചായത്ത് മെംമ്പറുടെ ഫേസ്ബുക്കി ൽ
വന്നപ്പോൾ ആദ്യം ലെെക്കടിച്ചത് ഇലക്ട്രി സിറ്റി ആപ്പീസറാ, ആ അങ്ങേരാണ് അത് മാറ്റിസ്ഥാപിക്കാൻ മടിക്കുന്നത്, !!
അതുശരി, എന്നാൽ
കടപ്പാട് ഗ്രൂപ്പിലേക്ക് കടപ്പാട് വച്ചെഴുതാൻ മറക്കണ്ടാ !! നീ പോയി ഇലക്ട്രിക് പോസ്റ്റ് മാറ്റ്, ഞാനെന്റെ ടെെംലെെനിൽ വന്ന പോസ്റ്റുകൾ നോക്ട്ടെ, !!!
കടപ്പാട് കടവൂളേ, കാപ്പാത്തുങ്കോ !!==
===============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
1
( Hide )
  1. കഥയിൽ കഴമ്പുണ്ട് മാഷേ,

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo